1 IEV യേശുവും ശിഷ്യന്മാരും പടകില്‍ കയറി. അവര്‍ തടാകത്തിലൂടെ സഞ്ചരിച്ച് അവന് താമസിച്ചിരുന്ന പട്ടണമായ കഫര്‍ന്നഹൂമിലേക്ക് പോയി. BSB BSB: Jesus got into a boat, crossed over, and came to His own town.
2 IEV ചില ആളുകള്‍ പക്ഷാഘാതം പിടിച്ച ഒരു മനുഷ്യനെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു. അവന് ഒരു കിടക്കമേല്‍ കിടക്കുകയായിരുന്നു. പക്ഷാഘാതം പിടിച്ച ആ മനുഷ്യനെ സൗഖ്യമാക്കുവാന്‍ തനിക്കു കഴിയുമെന്ന് അവര്‍ വിശ്വസിച്ചതായി യേശു കണ്ടപ്പോള്‍ അവന് അവനോടു പറഞ്ഞു, 'യൌവനക്കാരാ ധൈര്യപ്പെടുക! ഞാന്‍ നിന്റെ പാപങ്ങള്‍ ക്ഷമിക്കുന്നു" BSB BSB: Just then some men brought to Him a paralytic lying on a mat. When Jesus saw their faith, He said to the paralytic, “Take courage, son; your sins are forgiven.”
3 IEV യഹൂദ നിയമങ്ങള്‍ പഠിപ്പിക്കുന്ന പുരുഷന്മാരില് ചിലര്‍ തമ്മില്‍ തമ്മില്‍ പറഞ്ഞത് 'ഈ മനുഷ്യന് സ്വയം ദൈവമാണെന്നു വിചാരിക്കുന്നു, ഇവന് പാപങ്ങളെ ക്ഷമിക്കുവാന്‍ കഴിയുകയില്ല! BSB BSB: On seeing this, some of the scribes said to themselves, “This man is blaspheming!”
4 IEV അവര്‍ ചിന്തിച്ചിരുന്നതു യേശു അറിഞ്ഞു, അതിനാല്‍ അവന് പറഞ്ഞു, 'നിങ്ങള്‍ ദോഷകരമായ വിചാരങ്ങള്‍ ചിന്തിക്കരുത്! BSB BSB: But Jesus knew what they were thinking and said, “Why do you harbor evil in your hearts?
5 IEV എതാണ് എളുപ്പമായത്, നിന്റെ പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നു എന്ന് അവനോടു പറയുന്നതോ എഴുന്നേറ്റു നടക്കുക എന്ന് അവനോടു പറയുന്നതോ? BSB BSB: Which is easier: to say, ‘Your sins are forgiven,’ or to say, ‘Get up and walk’?
6 IEV മനുഷ്യപുത്രനായ എന്നെ പാപങ്ങളെ ക്ഷമിക്കുവാന്‍ ദൈവം അധികാരപ്പെടുത്തിയിരിക്കുന്നു എന്നു നിങ്ങള്‍ അറിയേണ്ടതിനായി ഞാന്‍ ചിലതു ചെയ്യുവാന്‍ പോകുന്നു. "തുടര്‍ന്നു പക്ഷാഘാതം പിടിച്ച മനുഷ്യനോടു അവന് പറഞ്ഞു, "എഴുന്നേല്ക്കുക, നിന്റെ കിടക്ക എടുത്തു വീട്ടില്‍ പോകുക!" BSB BSB: But so that you may know that the Son of Man has authority on earth to forgive sins...” Then He said to the paralytic, “Get up, pick up your mat, and go home.”
7 IEV ഉടന്‍ തന്നെ ആ മനുഷ്യന് എഴുന്നേറ്റു, അവന്റെ കിടക്ക എടുക്കുകയും വീട്ടിലേക്കു പോകുകയും ചെയ്തു! BSB BSB: And the man got up and went home.
8 IEV ജനക്കൂട്ടം ഇതു കണ്ടപ്പോള്‍, അവര്‍ ഭയപ്പെട്ടു. മനുഷ്യര്‍ക്ക് ഇങ്ങനെയുള്ള അധികാരം കൊടുത്തതിനാല്‍ ദൈവത്തെ അവര്‍ മഹത്വപ്പെടുത്തി. BSB BSB: When the crowds saw this, they were filled with awe and glorified God, who had given such authority to men.
9 IEV യേശു അവിടെനിന്ന് പോകുകയായിരുന്നപ്പോള്‍ മത്തായി എന്നു പേരുള്ള ഒരു മനുഷ്യനെ കണ്ടു. അവന് റോമാ സര്‍ക്കാരിനുവേണ്ടി കരം പിരിക്കുന്ന മേശയുടെ അടുത്ത് ഇരിക്കുകയായിരുന്നു. യേശു അവനോടു പറഞ്ഞു. "എന്നോടൊപ്പം വരിക, എന്റെ ശിഷ്യനായിരിക്കുക!" അങ്ങനെ മത്തായി എഴുന്നേറ്റ് അവനോടുകൂടെ പോയി. BSB BSB: As Jesus went on from there, He saw a man named Matthew sitting at the tax booth. “Follow Me,” He told him, and Matthew got up and followed Him.
10 IEV യേശുവും അവന്റെ ശിഷ്യന്മാരും ഭക്ഷണത്തിനായി ഒരു വീട്ടില്‍ ഇരുന്നു. അവര്‍ ഭക്ഷിച്ചുകൊണ്ടിരുന്ന അവസരം കരം പിരിക്കുന്ന അനേകരും മറ്റു വ്യക്തികളും വന്ന് അവനോടൊപ്പം ഭക്ഷണം കഴിച്ചു. BSB BSB: Later, as Jesus was dining at Matthew’s house, many tax collectors and sinners came and ate with Him and His disciples.
11 IEV പരീശന്മാര് അതു കണ്ടപ്പോള്‍, അവര്‍ ശിഷ്യന്മാരുടെ അടുക്കല്‍ ചെന്നു പറഞ്ഞു, നിങ്ങളുടെ ഗുരു കരം പിരിക്കുന്നവരോടും അവരെപ്പോലെയുള്ള മറ്റ് ആളുകളോടുംകൂടെ ഭക്ഷിക്കുകയും ഇടപെടുകയും ചെയ്യുന്നത് മോശമാകുന്നു. BSB BSB: When the Pharisees saw this, they asked His disciples, “Why does your Teacher eat with tax collectors and sinners?”
12 IEV അവര്‍ പറയുന്നത് യേശു കേട്ട്, അവന് അവരോടു ഈ ഉപമ പറഞ്ഞു. രോഗിയായിരിക്കുന്ന ആളുകള്‍ക്ക് ഒരു വൈദ്യനെ ആവശ്യമുണ്ട്, സൗഖ്യമായിരിക്കുന്നവര്ക്ക് വേണ്ട. BSB BSB: On hearing this, Jesus said, “It is not the healthy who need a doctor, but the sick.
13 IEV ദൈവം പറഞ്ഞ ഈ വാക്കുകളുടെ അര്‍ത്ഥം എന്താണെന്നു നിങ്ങള്‍ മനസ്സിലാക്കേണ്ടത് ആവശ്യമാണ്: 'യാഗമര്പ്പിക്കുന്നതിലല്ല നിങ്ങള്‍ മനുഷ്യരോട് ദയാപൂര്‍വ്വം പ്രവര്‍ത്തിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.' മനസ്സില്‍ സൂക്ഷിക്കേണ്ടതെന്തന്നാല് ഞാന്‍ നിങ്ങളുടെ അടുക്കല്‍ വന്നിരിക്കുന്നത്, തങ്ങള്‍ നീതിമാന്മാരെന്നു ചിന്തിക്കുന്നവരെ അവരുടെ പാപജീവിതത്തില്‍നിന്നു പിന്തിരിപ്പിച്ച് എന്റെ അടുക്കല്‍ വരുത്തേണ്ടതിനല്ല, തങ്ങള്‍ പാപികളെന്നു തിരിച്ചറിയുന്ന ആളുകളെ ക്ഷണിക്കേണ്ടതിനാണ്. BSB BSB: But go and learn what this means: ‘I desire mercy, not sacrifice.’ For I have not come to call the righteous, but sinners.”
14 IEV തുടര്‍ന്നു യോഹന്നാന് സ്നാപകന്റെ ശിഷ്യന്മാര് യേശുവിന്റെ അടുക്കല്‍ വന്ന് അവനോടു ചോദിച്ചു, ഞങ്ങള്‍ ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന കാരണത്താല്‍ ഞങ്ങളും പരീശന്മാരും മിക്കപ്പോഴും ആഹാരത്തില്‍നിന്ന് മാറിനില്ക്കുന്നു, എന്നാല്‍ നിന്റെ ശിഷ്യന്മാര് അതു ചെയ്യുന്നില്ല. എന്തുകൊണ്ടാണ് അവര്‍ ചെയ്യാത്തത്? BSB BSB: Then John’s disciples came to Jesus and asked, “Why is it that we and the Pharisees fast so often, but Your disciples do not fast?”
15 IEV യേശു മറുപടി പറഞ്ഞു, മണവാളന് വിവാഹം കഴിക്കുമ്പോള്‍ അവന്റെ സ്നേഹിതന്മാര് അവനോടൊപ്പം ഉണ്ട്, ആ ആളുകള്‍ ദുഖിക്കുന്നില്ല, അവര്‍ അങ്ങനെ ചെയ്യുന്നുണ്ടോ? ഇല്ല, ആ സമയം അവര്‍ ദുഖിക്കുന്നില്ല എന്നാല്‍ മണവാളനെ അവര്‍ വിട്ട് പോകേണ്ടപ്പോള്‍, അവര്‍ ദുഖിതരാകയാല് അവര്‍ ആഹാരം വെടിയും. BSB BSB: Jesus replied, “How can the guests of the bridegroom mourn while He is with them? But the time will come when the bridegroom will be taken from them; then they will fast.
16 IEV ഒരു പഴയ വസ്ത്രത്തിലെ ദ്വാരം ആരും പുതിയ തുണിക്കഷണം ഉപയോഗിച്ച് തുന്നിച്ചേര്‍ക്കാറില്ല. അവര്‍ അതു ചെയ്താല്‍ അവര്‍ വസ്ത്രം കഴുകുമ്പോള്‍ ആ തുണിക്കഷ്ണം ചുരുങ്ങുകയും വസ്ത്രം കീറുകയും ചെയ്യും. കൂടാതെ ആ ദ്വാരം വലുതാകുകയും ചെയ്യും. BSB BSB: No one sews a patch of unshrunk cloth on an old garment. For the patch will pull away from the garment, and a worse tear will result.
17 IEV ആരും തന്നെ പുതിയ വീഞ്ഞ് പഴയ തുകല്‍ സഞ്ചിയില്‍ സൂക്ഷിക്കാറില്ല. ആരെങ്കിലും അങ്ങനെ ചെയ്താല്‍ മുന്തിരിച്ചാറു വീഞ്ഞാകുമ്പോള് ആ തുകല്‍ സഞ്ചികള്‍ കീറിപ്പോകുന്നു. സഞ്ചികള്‍ നശിക്കുകയും വീഞ്ഞ് നിലത്തു ഒഴുകിപ്പോവുകയും ചെയ്യും. അതിനുപകരം, ജനങ്ങള്‍ പുതിയ വീഞ്ഞ് പുതിയ തുകല്‍ സഞ്ചികളില്‍ പകരും, വീഞ്ഞ് പുളിക്കുമ്പോള്‍ സഞ്ചികള്‍ വീര്‍ക്കും. ഈ രീതിയില്‍ വീഞ്ഞും സഞ്ചികളും ഒരുപോലെ സുരക്ഷിതമായിരിക്കും. BSB BSB: Neither do men pour new wine into old wineskins. If they do, the skins will burst, the wine will spill, and the wineskins will be ruined. Instead, they pour new wine into new wineskins, and both are preserved.”
18 IEV യേശു അതു പറയുന്ന അവസരം പട്ടണത്തിലെ ഒരു നേതാവ് വന്നു അവന്റെ മുന്‍പാകെ കുമ്പിട്ടു. തുടര്‍ന്ന് അവന് പറഞ്ഞു, 'എന്റെ മകള്‍ ഇപ്പോള്‍ തന്നെ മരിച്ചു! എന്നാല്‍ നീ വന്നു നിന്റെ കൈ അവളുടെ മേല്‍ വയ്ക്കുന്നുവെങ്കില്‍ അവള് വീണ്ടും ജീവിക്കും. BSB BSB: While Jesus was saying these things, a synagogue leader came and knelt before Him. “My daughter has just died,” he said. “But come and place Your hand on her, and she will live.”
19 IEV അതിനാല്‍ യേശു എഴുന്നേറ്റ് അവനും അവന്റെ ശിഷ്യന്മാരും ആ മനുഷ്യനോടു കൂടെ പോയി. BSB BSB: So Jesus got up and went with him, along with His disciples.
20 IEV തുടര്‍ന്നു പന്ത്രണ്ടു വര്ഷമായിട്ടു തുടര്‍ച്ചയായി രക്തം ഒഴുകുന്നതിനാല്‍ കഷ്ടപ്പെട്ടിരുന്ന ഒരു സ്ത്രീ യേശുവിന്റെ അടുക്കല്‍ വന്നു. അവള് അവന്റെ പുറകില്‍ വന്നു അവന്റെ വസ്ത്രത്തിന്റെ അരികു തൊട്ടു. BSB BSB: Suddenly a woman who had suffered from bleeding for twelve years came up behind Him and touched the fringe of His cloak.
21 IEV അവള് സ്വയം പറഞ്ഞത്, ഞാന്‍ അവന്റെ വസ്ത്രത്തെ തൊടുക മാത്രം ചെയ്താല്‍, ഞാന്‍ സൗഖ്യം പ്രാപിക്കും. BSB BSB: She said to herself, “If only I touch His cloak, I will be healed.”
22 IEV തുടര്‍ന്നു യേശു തന്നെ തൊട്ടത് ആരെന്നു കാണുവാന്‍ ചുറ്റുപാടും തിരഞ്ഞു. അവന് സ്ത്രീയെ കണ്ടപ്പോള്‍ അവന് അവളോട് പറഞ്ഞു, പ്രിയ സ്ത്രീയെ ധൈര്യപ്പെട്ടിരിക്ക. എനിക്ക് നിന്നെ സൗഖ്യം ആക്കുവാന് കഴിയുമെന്നു നീ വിശ്വസിച്ചിരിക്കുന്ന കാരണത്താല്‍ ഞാന്‍ നിന്നെ സൗഖ്യം ആക്കിയിരിക്കുന്നു. ആ സ്ത്രീ അതേ നിമിഷത്തില്‍ തന്നെ സൗഖ്യമായി. BSB BSB: Jesus turned and saw her. “Take courage, daughter,” He said, “your faith has healed you.” And the woman was healed from that very hour.
23 IEV യേശു ആ മനുഷ്യന്റെ വീട്ടില്‍ വന്നു, ഓടക്കുഴല്‍ വായിക്കുന്നവര്‍ ശവസംസ്കാരത്തിന്റെ സംഗീതം വായിക്കുന്നതു കണ്ടു; ആ പെണ്‍കുട്ടി മരിച്ചിരുന്ന കാരണത്താല്‍ ദുഖാര്‍ത്തരായിരുന്ന അനേകം ആളുകളും അവിടെയുണ്ടായിരുന്നു. അവര്‍ ഉച്ചത്തില്‍ കരയുകയായിരുന്നു. BSB BSB: When Jesus entered the house of the synagogue leader, He saw the flute players and the noisy crowd.
24 IEV അവന് അവരോടു പറഞ്ഞു, പെണ്‍കുട്ടി മരിച്ചിട്ടില്ലാത്തതിനാല്‍ ശവ സംസ്കാര സംഗീതവും കരച്ചിലും നിര്‍ത്തി പോകുക! അവള് ഉറങ്ങുക മാത്രമാണ് ചെയ്യുന്നത്. അവള് മരിച്ചിരുന്നു എന്ന് അവര്‍ അറിഞ്ഞിരുന്ന കാരണത്താല്‍ ആളുകള്‍ അവനെ പരിഹസിച്ചു. BSB BSB: “Go away,” He told them. “The girl is not dead, but asleep.” And they laughed at Him.
25 IEV എന്നാല്‍ അവര്‍ വീട്ടിനു പുറത്തു പോകുവാന്‍ യേശു അവരോടു പറഞ്ഞു. തുടര്‍ന്നു അവന് പെണ്‍കുട്ടി കിടന്നിരുന്ന മുറിയിലേക്കു പോയി. അവന് അവളുടെ കൈ പിടിക്കുകയും അപ്പോള്‍ അവള് വീണ്ടും ജീവിച്ച് എഴുന്നേറ്റു. BSB BSB: After the crowd had been put outside, Jesus went in and took the girl by the hand, and she got up.
26 IEV ആ പ്രദേശങ്ങളിലുള്ള ജനങ്ങള്‍ ഇതേക്കുറിച്ച് കേട്ടു. BSB BSB: And the news about this spread throughout that region.
27 IEV യേശു അവിടെനിന്ന് പോകുകയായിരുന്നു, രണ്ടു കുരുടന്മാര് അവനെ പിന്തുടര്ന്ന് നിലവിളിച്ചു, "ദാവീദിന്റെ സന്തതിയായ നീ ഞങ്ങളോട് കരുണ കാണിക്കുകയും ഞങ്ങളെ സൗഖ്യമാക്കുകയും ചെയ്യേണമേ." BSB BSB: As Jesus went on from there, two blind men followed Him, crying out, “Have mercy on us, Son of David!”
28 IEV യേശു വീടിനുള്ളിലേക്കു പോയി. രണ്ടു കുരുടന്മാരും തുടര്‍ന്ന് അകത്തേയ്ക്കു പോയി. യേശു അവരോടു പറഞ്ഞു, 'നിങ്ങളെ സൗഖ്യമാക്കുവാന്‍ എനിക്കു കഴിയും എന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? അവര്‍ അവനോടു പറഞ്ഞു, 'അതേ കര്‍ത്താവേ!" BSB BSB: After Jesus had entered the house, the blind men came to Him. “Do you believe that I am able to do this?” He asked. “Yes, Lord,” they answered.
29 IEV തുടര്‍ന്ന് അവന് അവരുടെ കണ്ണുകള്‍ തൊട്ടുകൊണ്ട് അവരോടു പറഞ്ഞു, നിങ്ങളുടെ കണ്ണുകളെ സുഖപ്പെടുത്തുവാന്‍ എനിക്കു കഴിയും എന്നു നിങ്ങള്‍ വിശ്വസിക്കുന്നതിനാല്‍, ഇപ്പോള്‍ തന്നെ ഞാന്‍ അവയെ സൗഖ്യമാക്കുന്നു. BSB BSB: Then He touched their eyes and said, “According to your faith will it be done to you.”
30 IEV തുടര്‍ന്നു, "ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ചെയ്തത് എന്തെന്ന് ആരോടും പറയരുത്" എന്ന് യേശു അവരോടു കര്‍ശനമായി പറഞ്ഞു. BSB BSB: And their eyes were opened. Jesus warned them sternly, “See that no one finds out about this!”
31 IEV എന്നാല്‍ അവര്‍ പുറപ്പെട്ടു ആ ദേശം മുഴുവനും ഈ വാര്‍ത്ത പരത്തുകയും ചെയ്തു. BSB BSB: But they went out and spread the news about Him throughout the land.
32 IEV ആ രണ്ടു പുരുഷന്മാര് പോകുമ്പോള്‍, ഭൂതത്താല്‍ നിയന്ത്രിതനായിരുന്ന കാരണത്താല്‍ സംസാരിക്കുവാന്‍ കഴിയാതിരുന്ന ഒരു മനുഷ്യനെ ചില ആളുകള്‍ യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നു. BSB BSB: As they were leaving, a demon-possessed man who was mute was brought to Jesus.
33 IEV യേശു ആ ഭൂതത്തെ പുറത്താക്കിയതിനുശേഷം ആ മനുഷ്യന് സംസാരിക്കുവാന്‍ തുടങ്ങി. ജനക്കൂട്ടം ഇതു കാണുകയും അവര്‍ ആശ്ചര്യപ്പെട്ടു പറഞ്ഞു, "യിസ്രായേലില്‍ ഇതിനുമുന്‍പ് ഇതു സംഭവിച്ചതുപോലെ ആശ്ചര്യകരമായി ഒന്നുംതന്നെ കണ്ടിട്ടില്ല!" BSB BSB: And when the demon had been driven out, the man began to speak. The crowds were amazed and said, “Nothing like this has ever been seen in Israel!”
34 IEV എന്നാല്‍ പരീശന്മാര് പറഞ്ഞത്, "ഭൂതങ്ങളെ ഭരിക്കുന്ന സാത്താനാണിത്. അവനാണ് ജനങ്ങളില്‍ നിന്ന് ഭൂതങ്ങളെ പുറത്താക്കുവാന്‍ ഈ മനുഷ്യനെ സഹായിക്കുന്നത്. BSB BSB: But the Pharisees said, “It is by the prince of demons that He drives out demons.”
35 IEV തുടര്‍ന്ന് യേശുവും ശിഷ്യന്മാരും ഗലീല ജില്ലയിലെ പല നഗരങ്ങളിലും പട്ടണങ്ങളിലും കടന്നുചെന്നു. അവന് പള്ളികളില്‍ പഠിപ്പിക്കുകയും ദൈവം സ്വര്‍ഗ്ഗത്തില്‍നിന്ന് എങ്ങനെ ഭരിക്കും എന്നതിനെക്കുറിച്ചുള്ള നല്ല വാര്‍ത്തകള്‍ പ്രസംഗിക്കുകയും ചെയ്തു. അവന് പലവിധ രോഗങ്ങളും വ്യാധികളും ഉള്ളവരെ സൗഖ്യമാക്കുകയും ചെയ്തു. BSB BSB: Jesus went through all the towns and villages, teaching in their synagogues, preaching the gospel of the kingdom, and healing every disease and sickness.
36 IEV പരിഭ്രമിച്ചും, അസ്വസ്ഥരും ആയിരുന്ന ജനസമൂഹത്തെ കണ്ടു അവന് മനസ്സലിഞ്ഞു. ഇടയനില്ലാത്ത ആടുകളെപ്പോലെ അവര്‍ ആയിരുന്നു. BSB BSB: When He saw the crowds, He was moved with compassion for them, because they were harassed and helpless, like sheep without a shepherd.
37 IEV തുടര്‍ന്നു അവന് തന്റെ ശിഷ്യന്മാരോട് പറഞ്ഞു: എന്റെ സന്ദേശം സ്വീകരിക്കുവാന്‍ തയ്യാറായിരിക്കുന്ന ജനം കൊയ്ത്തിനു തയ്യാറായിരിക്കുന്ന വിളവുള്ള നിലങ്ങളെപ്പോലെയാകുന്നു. എന്നാല്‍ വിളവു ശേഖരിപ്പാന് ഉള്ള ആളുകള്‍ വളരെയധികമില്ല. BSB BSB: Then He said to His disciples, “The harvest is plentiful, but the workers are few.
38 IEV ആകയാല്‍ വിളവ് ശേഖരിക്കാന്‍ അധികം ആളുകളെ അയക്കേണ്ടതിനായി കര്‍ത്താവായ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ആവശ്യപ്പെടുകയും ചെയ്യുക. BSB BSB: Ask the Lord of the harvest, therefore, to send out workers into His harvest.”