1 IEV യേശു തന്റെ പന്ത്രണ്ടു ശിഷ്യന്മാരോട് അവന്റെ അടുക്കല്‍ വരുവാന്‍ പറഞ്ഞു. അതിനുശേഷം അവന് അവര്‍ക്ക് ജനങ്ങളെ നിയന്ത്രിക്കുന്ന ദുഷ്ടാത്മാക്കളെ പുറത്താക്കുവാനുള്ള ശക്തി കൊടുത്തു. കൂടാതെ എല്ലാ തരത്തിലുള്ള വ്യാധികളുള്ളവരെയും, സകല വിധ രോഗികളെയും സൗഖ്യമാക്കുവാനും അവന് അവരെ പ്രാപ്തരാക്കി. BSB BSB: And calling His twelve disciples to Him, Jesus gave them authority over unclean spirits, so that they could drive them out and heal every disease and sickness.
2 IEV പന്ത്രണ്ടു ശിഷ്യന്മാരുടെ പട്ടിക ഇതാണ്, അവന് അവരെ അപ്പൊസ്തലന്മാര് എന്നു വിളിച്ചു. അവര്‍, യേശു പത്രൊസ് എന്നു പുതിയ പേര് കൊടുത്ത ശിമോന്, പത്രൊസിന്റെ ഇളയ സഹോദരന് അന്ത്രെയാസ്, സെബദിയുടെ മകനായ യാക്കൊബ്, യാക്കൊബിന്റെ ഇളയ സഹോദരന് യോഹന്നാന്; BSB BSB: These are the names of the twelve apostles: first Simon, called Peter, and his brother Andrew; James son of Zebedee, and his brother John;
3 IEV ഫിലിപ്പോസ്, ബാര്ത്തോലോമായി, തോമാസ് കരം പിരിക്കുന്ന മത്തായി, അല്ഫായസിന്റെ മകനായ യാക്കൊബ്, തദ്ധായി, BSB BSB: Philip and Bartholomew; Thomas and Matthew the tax collector; James son of Alphaeus, and Thaddaeus;
4 IEV എരിവുകാരനായ ശിമോന്, പിന്നെ യൂദ ഈസ്ക്കര്യോത്ത എന്നിവര്‍ ആയിരുന്നു, ഇവന് യേശുവിനെ പിടിക്കുവാനായി അധികാരികള്‍ക്ക് കാണിച്ചു കൊടുത്തവനും യേശുവിനോട് വിധേയത്വം ഇല്ലാത്തവനും ആയിരുന്നു. BSB BSB: Simon the Zealot, and Judas Iscariot, who betrayed Jesus.
6 IEV അതിനുപകരം യിസ്രായേല്‍ ജനങ്ങളുടെ അടുക്കലേക്കു പോകുക; ഇടയനില്‍നിന്ന് തെറ്റിപ്പോയ ആടുകളെപ്പോലെയാണ് അവര്‍. BSB BSB: Go rather to the lost sheep of Israel.
7 IEV നിങ്ങള്‍ അവരുടെ അടുത്തേക്കു പോകുമ്പോള്‍ ദൈവം വേഗത്തില്‍ തന്നെ സ്വര്‍ഗ്ഗത്തില്‍നിന്ന് ഭരിക്കും എന്നത് അവരോടു പ്രഘോഷിക്കുക. BSB BSB: As you go, preach this message: ‘The kingdom of heaven is near.’
8 IEV രോഗികളെ സൗഖ്യമാക്കുക, മരിച്ച ആളുകളെ വീണ്ടും ജീവിക്കുവാന്‍ കാരണമാവുക, കുഷ്ടരോഗികളായ ആളുകളെ സൗഖ്യമാക്കുകയും അവരെ സമൂഹത്തിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്യുക, കൂടാതെ ഭൂതങ്ങള്‍ നിയന്ത്രിക്കുന്ന ആളുകളില്‍നിന്നും അവയെ പുറത്താക്കുക. നിങ്ങളെ സഹായിക്കുന്നതിനു ദൈവം നിങ്ങളില്‍ നിന്നു യാതൊന്നും ഈടാക്കാത്തതിനാല്‍ ജനത്തെ സഹായിക്കുന്നതിനു നിങ്ങളും യാതൊരു പണവും ഈടാക്കരുത്. BSB BSB: Heal the sick, raise the dead, cleanse the lepers, drive out demons. Freely you have received; freely give.
9 IEV നിങ്ങളോടൊപ്പം പണം ഒന്നും എടുക്കരുത്. BSB BSB: Do not take along any gold or silver or copper in your belts.
10 IEV നിങ്ങളുടെ വസ്തുക്കള്‍ക്കായി സഞ്ചിയും എടുക്കരുത്. വസ്ത്രം അധികമായി എടുക്കരുത്. നിങ്ങള്‍ ധരിച്ചിരിക്കുന്നതില്‍ നിന്ന് അധികമായി ചെരുപ്പുകളോ, ഊന്നുവടിയോ എടുക്കരുത്. ഓരോ ജോലിക്കാരനും ജോലി നല്കിയവനില് നിന്നും കൂലി കിട്ടുവാന്‍ അര്‍ഹതയുണ്ട്. അതിനാല്‍ നിങ്ങള്‍ ആരുടെ അടുത്തേക്കു പോകുന്നുവോ അവനില്‍നിന്ന് നിങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം കിട്ടുവാന്‍ നിങ്ങള്‍ക്ക് അര്‍ഹതയുണ്ട്. BSB BSB: Take no bag for the road, or second tunic, or sandals, or staff; for the worker is worthy of his provisions.
11 IEV നിങ്ങള്‍ പ്രവേശിക്കുന്ന ഏതെങ്കിലും പട്ടണത്തിലോ ഗ്രാമത്തിലോ തന്റെ ഭവനത്തില്‍ നിങ്ങളെ പാര്‍പ്പിക്കുവാന്‍ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയെ കണ്ടെത്തുക. BSB BSB: Whatever town or village you enter, find out who is worthy there and stay at his house until you move on.
12 IEV നിങ്ങള്‍ ആ വീട്ടില്‍ പോകുന്ന അവസരം അവിടെ താമസിക്കുന്നവര്‍ക്കു നല്ലത് ചെയ്യുവാന്‍ ദൈവത്തെ വിളിക്കുക. നിങ്ങള്‍ ആ പട്ടണമോ ഗ്രാമമോ വിടുന്നതുവരെ ആ വീട്ടില്‍ താമസിക്കുക. BSB BSB: As you enter the home, greet its occupants.
13 IEV ആ വീട്ടില്‍ താമസിക്കുന്നവര്‍ നിങ്ങളെ നന്നായി സ്വീകരിക്കുന്നു എങ്കില്‍ ദൈവം അവരോടു തീര്‍ച്ചയായും നല്ലത് ചെയ്യും. എന്നാല്‍ അവര്‍ നിങ്ങളെ നന്നായി സ്വീകരിക്കുന്നില്ല എങ്കില്‍ നിങ്ങളുടെ പ്രാര്‍ത്ഥന അവര്‍ക്ക് ഗുണപ്പെടുകയില്ല, മാത്രമല്ല ദൈവം അവര്‍ക്ക് നന്മ ചെയ്യുകയുമില്ല. BSB BSB: If the home is worthy, let your peace rest on it, but if it is not, let your peace return to you.
14 IEV നിങ്ങള്‍ താമസിക്കുന്ന ഏതെങ്കിലും വീട്ടിലെയോ, പട്ടണത്തിലെയോ ആളുകള്‍ നിങ്ങളെ സ്വാഗതം ചെയ്യാതെയും നിങ്ങളുടെ സന്ദേശം ശ്രദ്ധിക്കാതിരിക്കുകയും ചെയ്താല്‍ ആ സ്ഥലം വിടുക. നിങ്ങള്‍ വിട്ടു പോകുമ്പോള്‍ നിങ്ങളുടെ പാദത്തില്‍നിന്ന് പൊടി കുടഞ്ഞു കളയുക. ഈ പ്രവൃത്തി, അവര്‍ നിങ്ങളുടെ വാക്കുകള്‍ നിരാകരിച്ചതിനാല്‍ ദൈവം അവരേയും നിരാകരിക്കും എന്നതിനുള്ള മുന്നറിയിപ്പാകുന്നു. BSB BSB: And if anyone will not welcome you or heed your words, shake the dust off your feet when you leave that home or town.
15 IEV ഇത് ശ്രദ്ധിക്കുക: ദൈവം സകല മനുഷ്യരെയും ന്യായം വിധിക്കുന്ന സമയം, സോദോമിലും ഗൊമോറയിലും ജീവിച്ചിരുന്ന ദുഷ്ടരായ ആളുകളെ അവന് ശിക്ഷിക്കും എന്നാല്‍ ഏതെങ്കിലും ഒരു നഗരം നിങ്ങളെ നിരാകരിക്കുന്നു എങ്കില്‍ ദൈവം അവരെ കഠിനമായി ശിക്ഷിക്കും. BSB BSB: Truly I tell you, it will be more bearable for Sodom and Gomorrah on the day of judgment than for that town.
16 IEV "ശ്രദ്ധിക്കുക: അപകടകാരികളായ ചെന്നായ്ക്കളെപ്പോലെയുള്ള ജനങ്ങളുടെ ഇടയിലേക്ക് പ്രതിരോധിക്കാന്‍ കഴിവില്ലാത്ത ആടുകളെന്നപോലെ ഞാന്‍ നിങ്ങളെ അയക്കുന്നു. അതിനാല്‍ പാമ്പുകളെപ്പോലെ സൂക്ഷ്മതയുള്ളവരും പ്രാവിനെപ്പോലെ നിരുപദ്രവകാരികളും ആയിരിപ്പിന്‍. BSB BSB: Behold, I am sending you out like sheep among wolves; therefore be as shrewd as snakes and as innocent as doves.
17 IEV കൂടാതെ, ഇങ്ങനെയുള്ള വരെ സൂക്ഷിക്കുക, അവര്‍ നിങ്ങളെ പിടികൂടുകയും നിങ്ങളെ വിചാരണ ചെയ്യുവാന്‍ ഭരണസമിതി അംഗങ്ങളുടെ അടുക്കലേക്കു കൊണ്ടുപോകുകയും ചെയ്യും. അവരുടെ പള്ളികളില്‍ വച്ച് നിങ്ങളെ ചാട്ടവാറിന് അടിക്കുകയും ചെയ്യും. BSB BSB: But beware of men, for they will hand you over to their councils and flog you in their synagogues.
18 IEV കൂടാതെ നിങ്ങള്‍ എനിക്കുള്ളവരാകയാല്, നിങ്ങളെ വിചാരണ ചെയ്യുവാനും ശിക്ഷിക്കുവാനും നിങ്ങളെ ദേശാധിപതികളുടെയും രാജാക്കന്മാരുടെയും അടുക്കലേക്കു കൊണ്ടുപോകും. എന്നാല്‍ ആ ഭരണാധികാരികളോടും മറ്റു യഹൂദരല്ലാത്തവരോടും നിങ്ങള്‍ എന്നെക്കുറിച്ചു സാക്ഷീകരിക്കും. BSB BSB: On My account you will be brought before governors and kings as witnesses to them and to the Gentiles.
19 IEV ആ ആളുകള്‍ നിങ്ങളെ ബന്ധിക്കുമ്പോള്‍, അവരോട് എന്തു പറയേണം എന്നതിനെക്കുറിച്ച് ചിന്താകുലപ്പെടരുത്, എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ക്കു പറയേണ്ടത് നിങ്ങളിലേക്ക് വരും. BSB BSB: But when they hand you over, do not worry about how to respond or what to say. In that hour you will be given what to say.
20 IEV എന്തു പറയേണമെന്നു തീരുമാനിക്കുന്നത് നിങ്ങളല്ല. പകരം സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ ആത്മാവ് നിങ്ങള്‍ക്ക് നല്‍കുന്നത് നിങ്ങള്‍ പറയും. BSB BSB: For it will not be you speaking, but the Spirit of your Father speaking through you.
21 IEV എന്നില്‍ വിശ്വസിക്കുന്നതിനാല്‍ അവര്‍ നിങ്ങളെ അധികാരികളുടെ അടുത്തേക്കു മരിക്കുവാനായി കൊണ്ടുപോകും. ഉദാഹരണത്തിന്, ആളുകള്‍ അവരുടെ സഹോദരന്മാരോടും അപ്പന്മാര് അവരുടെ മക്കളോടും ചെയ്യും. മക്കള്‍ അവരുടെ മാതാപിതാക്കന്മാരോടു മത്സരിക്കുകയും അവരെ കൊല്ലുവാന്‍ കാരണമാകുകയും ചെയ്യും. BSB BSB: Brother will betray brother to death, and a father his child; children will rise against their parents and have them put to death.
22 IEV നിങ്ങള്‍ എന്നില്‍ ആശ്രയിക്കുന്ന കാരണത്താല്‍ അനേകര്‍ നിങ്ങളെ പകെക്കും. എന്നാല്‍ മരണം വരെ വിശ്വസ്തതയോടുകൂടി ഒരുവന് എന്നില്‍ ആശ്രയിച്ചാല്‍ ദൈവം അങ്ങനെയുള്ള ആളുകളെ രക്ഷിക്കും. BSB BSB: You will be hated by everyone because of My name, but the one who perseveres to the end will be saved.
23 IEV ഒരു നഗരത്തിലുള്ള ആളുകള്‍ നിങ്ങളെ കഷ്ടപ്പെടുത്തുമ്പോള്‍ മറ്റൊരു നഗരത്തിലേക്ക് രക്ഷപ്പെടുക. ശ്രദ്ധിക്കുക; നിങ്ങള്‍ യിസ്രായേലിലുടനീളം ഒരു പട്ടണത്തില്‍നിന്ന് മറ്റൊരു പട്ടണത്തിലേക്ക് യാത്ര ചെയ്യുകയും എന്നെക്കുറിച്ച് ആളുകളോടു പറഞ്ഞു തീരുന്നതിനു മുന്‍പുതന്നെ മനുഷ്യപുത്രനായ ഞാന്‍, നിശ്ചയമായും ഞാന്‍ ഭൂമിയിലേക്കു മടങ്ങും. BSB BSB: When they persecute you in one town, flee to the next. Truly I tell you, you will not reach all the towns of Israel before the Son of Man comes.
24 IEV ഒരു ശിഷ്യന് അവന്റെ ഗുരുവിനേക്കാള്‍ വലിയവനാണെന്നു പ്രതീക്ഷിക്കരുത്. മാത്രവുമല്ല, ദാസന്മാര് അവരുടെ യജമാനന്മാരെക്കാള് മീതെയുമല്ല. BSB BSB: A disciple is not above his teacher, nor a servant above his master.
25 IEV ജനങ്ങള്‍ ഒരു ശിഷ്യനെ അവന്റെ ഗുരുവിനെ കരുതുന്നതിനെക്കാള്‍ നന്നായി കരുതും എന്നോ, തന്റെ യജമാനനെക്കാള്‍ ദാസനെ കരുതും എന്നോ നിങ്ങള്‍ പ്രതീക്ഷിക്കരുത്. ഇതേപ്രകാരം ഞാന്‍ നിങ്ങളുടെ ഗുരുവും യജമാനനും ആകുന്ന കാരണത്താല്‍ എന്നോടു ജനങ്ങള്‍ മോശമായി പെരുമാറിയതിനാല്‍ നിങ്ങളോടും മോശമായി പെരുമാറും എന്നു നിങ്ങള്‍ക്കു പ്രതീക്ഷിക്കാം. ഒരു കുടുംബത്തിന്റെ ഭരണകര്‍ത്താവായ എന്നെ അവര്‍ സാത്താന് എന്നു വിളിക്കുന്നു. അവന് എന്നോടു മോശമായി പ്രവര്‍ത്തിക്കുന്നു എങ്കില്‍ അവര്‍ നിങ്ങളോട് എങ്ങനെ പ്രവര്‍ത്തിക്കുമെന്നു നിങ്ങള്‍ ചിന്തിക്കുന്നു?" BSB BSB: It is enough for a disciple to be like his teacher, and a servant like his master. If the head of the house has been called Beelzebul, how much more the members of his household!
26 IEV ആ മനുഷ്യരെ ഭയപ്പെടരുത്. മറച്ചുവച്ചിരിക്കുന്നതെല്ലാം വെളിപ്പെടുത്തപ്പെടുകയും എല്ലാ രഹസ്യവും അറിവായി വരികയും ചെയ്യും. BSB BSB: So do not be afraid of them. For there is nothing concealed that will not be disclosed, and nothing hidden that will not be made known.
27 IEV ആകയാല്‍, ഭയപ്പെടുന്നതിനു പകരം, ആളുകള്‍ രാത്രിയില്‍ ചെയ്യുന്നതുപോലെ ഞാന്‍ രഹസ്യമായി നിങ്ങളോടു പറയുന്നവ, ആളുകള്‍ പകല്‍ സമയത്ത് ചെയ്യുന്നതുപോലെ പരസ്യമായി പറയുക. ആളുകള്‍ മന്ത്രിക്കുന്നത് പോലെ ഞാന്‍ പറയുന്നത് നിങ്ങള്‍ പരസ്യമായി പ്രഘോഷിക്കുക. BSB BSB: What I tell you in the dark, speak in the daylight; what is whispered in your ear, proclaim from the housetops.
30 IEV അവന് നിങ്ങളെക്കുറിച്ച് എല്ലാം അറിയുകയും ചെയ്യുന്നു. നിങ്ങളുടെ തലയില്‍ എത്ര തലമുടി ഉണ്ട് എന്നതും അവന് അറിയുന്നു! BSB BSB: And even the very hairs of your head are all numbered.
31 IEV ദൈവം കുരുവികളെ വില കല്പിക്കുന്നതിലും അധികമായി നിങ്ങളെ വില കല്പിക്കുന്നു. അതിനാല്‍ നിങ്ങളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുന്ന ആളുകളെ ഭയപ്പെടരുത്! BSB BSB: So do not be afraid; you are worth more than many sparrows.
33 IEV എന്നാല്‍ എനിക്കുള്ളവരെന്ന് മറ്റുള്ളവര്‍ക്ക് മുന്പില് പറയുന്നതിന് അവര്‍ ഭയപ്പെടുന്നു എങ്കില്‍ അവര്‍ എന്റെതല്ല എന്ന് സ്വര്‍ഗ്ഗത്തിലുള്ള എന്റെ പിതാവിനോടു ഞാനും പറയും. BSB BSB: But whoever denies Me before men, I will also deny him before My Father in heaven.
35 IEV ഞാന്‍ ഭൂമിയിലേക്ക് വന്നതുകൊണ്ട് എന്നില്‍ വിശ്വസിക്കാത്തവര്‍ എന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് എതിരാകും. ഉദാഹരണത്തിന്, ചില പുത്രന്മാര് അവരുടെ പിതാക്കന്മാരെ എതിര്‍ക്കും. ചില പുത്രിമാര്‍ അവരുടെ അമ്മമാരെ എതിര്‍ക്കുകയും ചില സ്ത്രീകള്‍ അവരുടെ അമ്മാവിയമ്മയെയും എതിര്‍ക്കും. BSB BSB: For I have come to turn ‘a man against his father, a daughter against her mother, a daughter-in-law against her mother-in-law.
36 IEV ഇതു കാണിക്കുന്നത് ഒരു വ്യക്തിയുടെ ശത്രുക്കള്‍ ചില അവസരങ്ങളില്‍ അവന്റെ സ്വന്തം കുടുംബാംഗങ്ങള്‍ തന്നെ ആയിരിക്കും. BSB BSB: A man’s enemies will be the members of his own household.’
39 IEV മരണത്തില്‍ നിന്നും രക്ഷപ്പെടേണ്ടതിന് എന്നില്‍ വിശ്വസിക്കുന്നു എന്നതു നിരസിക്കുന്ന ആളുകള്‍ ദൈവത്തോടുകൂടി നിത്യമായി വസിക്കുകയില്ല. എന്നാല്‍ എന്നില്‍ വിശ്വസിക്കുന്ന കാരണത്താല്‍ തങ്ങളുടെ ജീവിതം നഷ്ടപ്പെടുത്തുവാന്‍ തയ്യാറുള്ളവര്‍ ദൈവത്തോടുകൂടെ നിത്യമായി വസിക്കും." BSB BSB: Whoever finds his life will lose it, and whoever loses his life for My sake will find it.
40 IEV നിങ്ങളെ സ്വാഗതം ചെയ്യുന്ന എല്ലാവരും എന്നെ സ്വാഗതം ചെയ്യുന്നു എന്നും എന്നെ സ്വാഗതം ചെയ്യുന്നവന് എന്നെ അയച്ചവനെ സ്വാഗതം ചെയ്യുന്നു എന്നും ദൈവം പരിഗണിക്കുന്നു. BSB BSB: He who receives you receives Me, and he who receives Me receives the One who sent Me.
41 IEV പ്രവാചകന് ആകുന്നു എന്ന് അറിഞ്ഞുകൊണ്ട് ഒരുവനെ സ്വാഗതം ചെയ്യുന്നവര്‍ പ്രവാചകന് ദൈവത്തില്‍നിന്നും പ്രാപിക്കുന്ന അതേ പ്രതിഫലം പ്രാപിക്കും. ഇതേരീതിയില്‍ ഒരു വ്യക്തി നീതിമാനാണെന്നു അറിഞ്ഞുകൊണ്ട് ഒരു വ്യക്തിയെ സ്വാഗതം ചെയ്യുന്നവന്, നീതിമാന്മാരായ ആളുകള്‍ ദൈവത്തില്‍നിന്ന് പ്രാപിക്കുന്ന അതേ പ്രതിഫലം പ്രാപിക്കും. BSB BSB: Whoever receives a prophet because he is a prophet will receive a prophet’s reward, and whoever receives a righteous man because he is a righteous man will receive a righteous man’s reward.
42 IEV ഇതു ശ്രദ്ധിക്കുക: നിങ്ങള്‍ എന്റെ ശിഷ്യന്മാരില് ഒരാളാണെന്ന് അറിഞ്ഞ കാരണത്താല്‍ നിങ്ങള്‍ക്കു ദാഹിക്കുന്നു എന്ന് കണ്ടു കുടിക്കുവാന്‍ തണുത്ത വെള്ളം തരുന്നു എന്ന് അനുമാനിക്കുക. നിങ്ങള്‍ ഒട്ടുംതന്നെ പ്രധാനപ്പെട്ട വ്യക്തി അല്ലെങ്കില്‍പോലും, അതുചെയ്യുന്ന ആളുകള്‍ക്ക് ദൈവം നിശ്ചയമായും പ്രതിഫലം നല്‍കും." BSB BSB: And if anyone gives even a cup of cold water to one of these little ones because he is My disciple, truly I tell you, he will never lose his reward.”