1 IEV യേശു തന്റെ ശിഷ്യന്മാര് എന്തു ചെയ്യേണം എന്നതിനെക്കുറിച്ചു നിര്‍ദ്ദേശം നല്കുന്നതു പൂര്‍ത്തീകരിച്ചശേഷം, അവന് അവരെ യിസ്രായേലിലെ വിവിധ പട്ടണങ്ങളിലേക്ക് അയച്ചു. തുടര്‍ന്നു അവന് പഠിപ്പിക്കുന്നതിനും പ്രസംഗിക്കേണ്ടതിനുമായി ആ ഭാഗങ്ങളിലുള്ള മറ്റ് യിസ്രായേല്യ പട്ടണങ്ങളിലേക്കു പോയി. BSB BSB: After Jesus had finished instructing His twelve disciples, He went on from there to teach and preach in their cities.
3 IEV അവനോടു ചോദിച്ചത് "പ്രവാചകന്മാര് പറഞ്ഞ വരുവാനുള്ള മശിഹ നീ ആകുന്നുവോ അതോ ഞങ്ങള്‍ മറ്റൊരാളെ കാത്തിരിക്കേണമോ?" BSB BSB: to ask Him, “Are You the One who was to come, or should we look for someone else?”
4 IEV യേശു യോഹന്നാന്റെ ശിഷ്യന്മാരോടു മറുപടി പറഞ്ഞത്, നിങ്ങള്‍ മടങ്ങിപ്പോയി ഞാന്‍ ജനങ്ങളോടു പറയുന്നത് എന്തെന്നു നിങ്ങള്‍ കേള്‍ക്കുന്നതും ഞാന്‍ ചെയ്യുന്നത് എന്തെന്ന് നിങ്ങള്‍ കാണുന്നതും യോഹന്നാനോടു പറയുക. BSB BSB: Jesus replied, “Go back and report to John what you hear and see:
5 IEV ഞാന്‍ കുരുടരെ വീണ്ടും കാണുമാറാക്കുന്നു മുടന്തരെ നടത്തുന്നു. കുഷ്ഠരോഗം ഉള്ളവരെ ഞാന്‍ സൗഖ്യമാക്കുന്നു. ബധിരരായവരെ വീണ്ടും കേള്‍ക്കുന്നതിനും മരിച്ചവരെ വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നു. ദരിദ്രരോട് ഞാന്‍ ദൈവത്തിന്റെ സുവാര്‍ത്ത അറിയിക്കുന്നു. BSB BSB: The blind receive sight, the lame walk, the lepers are cleansed, the deaf hear, the dead are raised, and the good news is preached to the poor.
6 IEV കൂടാതെ, മശിഹ ചെയ്യുമെന്ന് അവര്‍ പ്രതീക്ഷിച്ചത് അല്ല ഞാന്‍ ചെയ്യുന്നത് അതുകൊണ്ട് എന്നില്‍ വിശ്വസിക്കുന്നതില്‍ നിന്നും പിന്മാറാത്തവരില് ദൈവം പ്രസാദിക്കുന്നു എന്നും യോഹന്നാനോടു പറയുക." BSB BSB: Blessed is the one who does not fall away on account of Me.”
7 IEV യോഹന്നാന്റെ ശിഷ്യന്മാര് മടങ്ങിപ്പോയതിനു ശേഷം, യേശു യോഹന്നാനെക്കുറിച്ചു ജനക്കൂട്ടത്തോടു പറയുവാന്‍ ആരംഭിച്ചു. അവന് പറഞ്ഞു, "നിങ്ങള്‍ യോഹന്നാനെ കാണുവാന്‍ നിര്ജ്ജനസ്ഥലത്തേക്കു പോയപ്പോള്‍ എന്താണ് കാണുവാന്‍ പ്രതീക്ഷിച്ചിരുന്നത്? കാറ്റില്‍ ഉലയുന്ന നീളമുള്ള പുല്ല് കാണുവാനല്ല നിങ്ങള്‍ അവിടെ പോയത്, ആണോ? BSB BSB: As John’s disciples were leaving, Jesus began to speak to the crowds about John: “What did you go out into the wilderness to see? A reed swaying in the wind?
8 IEV അതിനാല്‍ ഏതു പ്രകാരമുള്ള മനുഷ്യനെ കാണുവാനാണ് നിങ്ങള്‍ പ്രതീക്ഷിച്ചത്? ഉറപ്പായും വിലകൂടിയ വസ്ത്രങ്ങള്‍ ധരിക്കുന്ന മനുഷ്യനെ അല്ല! അതുപോലെയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ രാജാവിന്റെ കൊട്ടാരത്തില്‍ വസിക്കുന്നു എന്നു നിങ്ങള്‍ വളരെ നന്നായി അറിയുന്നു. അല്ലാതെ നിര്‍ജ്ജന പ്രദേശങ്ങളില്‍ അല്ല. BSB BSB: Otherwise, what did you go out to see? A man dressed in fine clothes? Look, those who wear fine clothing are found in kings’ palaces.
9 IEV അതിനാല്‍ വാസ്തവമായി ഏതു തരത്തിലുള്ള വ്യക്തിയെയാണ് നിങ്ങള്‍ കാണുവാന്‍ പ്രതീക്ഷിച്ചത്? ഒരു പ്രവാചകനെയോ? അതേ ശരിയാണ്! എന്നാല്‍ ഞാന്‍ ഇതു നിങ്ങളോടു പറയട്ടെ; യോഹന്നാന് സാധാരണക്കാരനായ ഒരു പ്രവാചകന് അല്ല. BSB BSB: What then did you go out to see? A prophet? Yes, I tell you, and more than a prophet.
10 IEV ഒരാള്‍ തിരുവെഴുത്തില്‍ എഴുതിയപ്പോള്‍ ദൈവം ആരെപ്പറ്റി പരാമര്‍ശിച്ചുവോ അവനാണ് ഇവന്, അവന് പറഞ്ഞത്, ഇത് ശ്രദ്ധിക്കുക! നിന്റെ വരവിനുവേണ്ടി ജനങ്ങളെ തയ്യാറാക്കുവാന്‍ നിനക്കു മുന്‍പായി ഞാന്‍ എന്റെ ദൂതനെ അയക്കുന്നു. BSB BSB: This is the one about whom it is written: ‘Behold, I will send My messenger ahead of You, who will prepare Your way before You.’
11 IEV ഇതു ശ്രദ്ധിക്കുക; എക്കാലത്തും ജീവിച്ചിട്ടുള്ള എല്ലാ ജനങ്ങളില്‍ യോഹന്നാന് സ്നാപകനെക്കാള്‍ വലിയവനായി ദൈവം ആരെയും പരിഗണിച്ചിട്ടില്ല. അതേസമയത്ത്, ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്നും ഭരിക്കുന്ന രാജ്യത്തില്‍ പ്രധാന്യമില്ലാത്തവരെ യോഹന്നാനെക്കാള്‍ വലിയവരായി ദൈവം പരിഗണിക്കുന്നു. BSB BSB: Truly I tell you, among those born of women there has risen no one greater than John the Baptist. Yet even the least in the kingdom of heaven is greater than he.
12 IEV യോഹന്നാന് സ്നാപകന് പ്രസംഗിച്ച സമയം മുതല്‍ ഇപ്പോള്‍ വരെ ചില ആളുകള്‍ അവരുടെതായ സ്വന്ത വഴികളില്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു ദൈവ ഭരണം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നു, ഈ ലക്ഷ്യത്തിനായി അവര്‍ ബലപ്രയോഗം നടത്തുന്നു. BSB BSB: From the days of John the Baptist until now, the kingdom of heaven has been subject to violence, and the violent lay claim to it.
13 IEV യോഹന്നാനെക്കുറിച്ചു ഞാന്‍ പറയുന്ന എല്ലാ കാര്യങ്ങളും പ്രവാചകന്മാര് എഴുതിയതും യോഹന്നാന് സ്നാപകന്റെ സമയം വരെ ന്യായപ്രമാണം പറയുന്നതും നിങ്ങള്‍ക്കു വായിക്കുവാന്‍ കഴിയും. BSB BSB: For all the Prophets and the Law prophesied until John.
15 IEV നിങ്ങള്‍ ഇത് മനസ്സിലാക്കുവാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഞാന്‍ ഇപ്പോള്‍ പറഞ്ഞതിനെക്കുറിച്ചു നിങ്ങള്‍ നിശ്ചയമായും ശ്രദ്ധാപൂര്‍വ്വം ചിന്തിക്കുക. BSB BSB: He who has ears, let him hear.
16 IEV എന്നാല്‍ നിങ്ങളും ഇപ്പോള്‍ ജീവിച്ചിരിക്കുന്ന മറ്റ് ആളുകളും ചന്ത സ്ഥലത്തു കളിക്കുന്ന കുട്ടികളെപ്പോലെ ആകുന്നു. അവരില്‍ ചിലര്‍ അവരുടെ സ്നേഹിതരോട്, BSB BSB: To what can I compare this generation? They are like children sitting in the marketplaces and calling out to others:
17 IEV ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി ഓടക്കുഴലില്‍ സന്തോഷ സംഗീതം വായിച്ചു എന്നാല്‍ നിങ്ങള്‍ നൃത്തം ചെയ്യാന്‍ നിരസിച്ചു! ഞങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി ഒരു വിലാപ ഗീതം പാടി എന്നാല്‍ നിങ്ങള്‍ കരയുവാന്‍ നിരസിച്ചു!" BSB BSB: ‘We played the flute for you, and you did not dance; we sang a dirge, and you did not mourn.’
18 IEV നിങ്ങള്‍ യോഹന്നാനെയും എന്നെയും കുറിച്ച് അസംതൃപ്തരായതിന്റെ കാരണത്താല്‍ ഞാന്‍ ഇതു പറയുന്നു. യോഹന്നാന് വരികയും നിങ്ങളോടു പ്രസംഗിക്കുകയും ചെയ്തപ്പോള്‍ മിക്ക ആളുകളും ചെയ്യുന്നതുപോലെ അവന് നല്ല ഭക്ഷണം കഴിക്കുകയോ വീഞ്ഞ് കുടിക്കുകയോ ചെയ്തില്ല. എന്നാല്‍ നിങ്ങള്‍ അവനെ തള്ളിക്കളഞ്ഞിട്ടു പറഞ്ഞു, "ഒരു ഭൂതം അവനെ നിയന്ത്രിക്കുന്നു!" BSB BSB: For John came neither eating nor drinking, and they say, ‘He has a demon!’
19 IEV മനുഷ്യപുത്രനായ ഞാന്‍ യോഹന്നാനെപ്പോലെ ആയിരുന്നില്ല മറ്റ് ആളുകള്‍ ചെയ്യുന്നതുപോലെ ഞാന്‍ അതേ ഭക്ഷണം കഴിക്കുകയും വീഞ്ഞ് കുടിക്കുകയും ചെയ്തു. എന്നാല്‍ നിങ്ങള്‍ എന്നെയും തിരസ്കരിച്ചു പറയുന്നു, 'നോക്കുക!' ഈ മനുഷ്യന് വളരെയധികം ഭക്ഷണം കഴിക്കുകയും വീഞ്ഞ് കുടിക്കുകയും ചെയ്യുന്നു. കൂടാതെ അവന് ചുങ്കക്കാരോടും മറ്റു പാപികളോടും സൗഹൃദത്തിലാണ്. എന്നാല്‍ സത്യമായും ജ്ഞാനിയായ ഒരുവന് നല്ല പ്രവൃത്തികള്‍ ചെയ്ത് ഇതു കാണിക്കും. BSB BSB: The Son of Man came eating and drinking, and they say, ‘Look at this glutton and drunkard, a friend of tax collectors and sinners!’ But wisdom is vindicated by her actions.”
20 IEV യേശു താന്‍ അധികം അത്ഭുതങ്ങള്‍ ചെയ്ത പട്ടണങ്ങളില്‍ ദൈവത്തിങ്കലേക്കു തിരിയുവാന്‍ ജനങ്ങള്‍ വിസമ്മതം കാണിച്ചു. അതിനാല്‍ അവരെ ഇതു പറഞ്ഞുകൊണ്ടു ശാസിക്കുവാന്‍ തുടങ്ങി." BSB BSB: Then Jesus began to denounce the cities in which most of His miracles had been performed, because they did not repent.
22 IEV ഞാന്‍ ഇതു നിങ്ങളോടു പറയട്ടെ; സോര്‍, സീദോന് പട്ടണങ്ങളില്‍ താമസിച്ചിരുന്ന ദുഷ്ട ജനങ്ങളെ ദൈവം ശിക്ഷിക്കും എന്നാല്‍ അവന് സകലരേയും ന്യായം വിധിക്കുന്ന അവസാന ദിവസത്തില്‍ അവന് നിങ്ങളെ അതി കഠിനമായി ശിക്ഷിക്കും. BSB BSB: But I tell you, it will be more bearable for Tyre and Sidon on the day of judgment than for you.
23 IEV കഫര്‍ന്നഹൂമില്‍ താമസിക്കുന്ന ജനങ്ങളെക്കുറിച്ചും എനിക്കു ചിലതു പറയുവാനുണ്ട്. നീ സ്വര്‍ഗ്ഗത്തിലേക്കു നേരേ പോകും എന്നതിനാല്‍ മറ്റുള്ളവര്‍ നിങ്ങളെ വളരെയധികം പുകഴ്ത്തും എന്നു നിങ്ങള്‍ ചിന്തിക്കുന്നുവോ? അതു സംഭവിക്കയില്ല! നേരേ മറിച്ചു ദൈവം മനുഷ്യരെ അവരുടെ മരണശേഷം ദൈവം ശിക്ഷിക്കുന്ന ഇടത്തേക്ക് നിങ്ങള്‍ താഴ്ന്നു പോകും. ഇതേ അത്ഭുതങ്ങള്‍ ഞാന്‍ മുമ്പുണ്ടായിരുന്ന സോദോമില്‍ ചെയ്തിരുന്നുവെങ്കില്‍ ആ ദുഷ്ടന്മാരായിരുന്ന ആളുകള്‍ നിശ്ചയമായും പാപം ചെയ്യുന്നതു നിര്‍ത്തുകയും അവരുടെ പട്ടണം ഇന്നുവരെ ഉണ്ടാകുകയും ചെയ്യുമായിരുന്നു. എന്നാല്‍ നിങ്ങള്‍ പാപം ചെയ്യുന്നതു നിര്‍ത്തിയിട്ടില്ല. BSB BSB: And you, Capernaum, will you be lifted up to heaven? No, you will be brought down to Hades! For if the miracles that were performed in you had been performed in Sodom, it would have remained to this day.
24 IEV ഞാന്‍ നിങ്ങളോടു പറയട്ടെ; സോദോമില്‍ ജീവിച്ചിരുന്ന ദുഷ്ടന്മാരായ ജനങ്ങളെ ദൈവം ശിക്ഷിക്കും, എന്നാല്‍ അവന് അവസാന നാളില്‍ സകലരേയും ന്യായം വിധിക്കുമ്പോള്‍ അവന് നിങ്ങളെ അതികഠിനമായി ശിക്ഷിക്കും. BSB BSB: But I tell you that it will be more bearable for Sodom on the day of judgment than for you.”
25 IEV ആ സമയത്തു യേശു പ്രാര്‍ത്ഥിച്ചു, "പിതാവേ സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിന്മീതെയും നീ ഭരിക്കുന്നു. തങ്ങള്‍ ബുദ്ധിമാന്മാരെന്നും നന്നായി വിദ്യാഭ്യാസം ചെയ്തവര്‍ എന്നും ചിന്തിക്കുന്നവരെ ഈ കാര്യങ്ങള്‍ അറിയുന്നതില്‍ നിന്നും നീ വിലക്കിയതിനാല്‍ ഞാന്‍ നിനക്കു നന്ദി പറയുന്നു. അതിനുപകരം, മുതിര്‍ന്നവരുടെ വാക്കുകള്‍ വിശ്വസിക്കുന്ന കുഞ്ഞുങ്ങളെപ്പോലെ നിന്റെ സത്യങ്ങളെ അഗീകരിക്കുന്നവര്ക്ക് നീ അവ വെളിപ്പെടുത്തിയിരിക്കുന്നുവല്ലോ. BSB BSB: At that time Jesus declared, “I praise You, Father, Lord of heaven and earth, because You have hidden these things from the wise and learned, and revealed them to little children.
26 IEV അതേ പിതാവേ, അങ്ങനെ ചെയ്യുവാന്‍ നല്ലതെന്ന് നിനക്കു തോന്നിയതിനാല്‍ നീ അതു ചെയ്തിരിക്കുന്നു. BSB BSB: Yes, Father, for this was well-pleasing in Your sight.
27 IEV തുടര്‍ന്നു യേശു ജനങ്ങളോടു പറഞ്ഞു, "എന്റെ പിതാവായ ദൈവം, എന്റെ പ്രവൃത്തികള്‍ ചെയ്യുന്നതിനു ഞാന്‍ അറിയേണ്ടതായ എല്ലാ കാര്യങ്ങളും എനിക്കു വെളിപ്പെടുത്തിയിരിക്കുന്നു. ഞാന്‍ വാസ്തവമായി ആരാണെന്ന് എന്റെ പിതാവ് മാത്രം അറിയുന്നു. അതില്‍ കൂടുതലായി, ഞാനും ഞാന്‍ വെളിപ്പെടുത്തിക്കൊടുക്കുവാന്‍ ആഗ്രഹിക്കുന്ന ആളുകളും മാത്രം വാസ്തവമായി അവനെ അറിയുന്നു. BSB BSB: All things have been entrusted to Me by My Father. No one knows the Son except the Father, and no one knows the Father except the Son and those to whom the Son chooses to reveal Him.
28 IEV നിങ്ങള്‍ ചെയ്യണമെന്നു നിങ്ങളുടെ നേതാക്കന്മാര് പറയുന്ന സകല കല്പനകളും അനുസരിക്കുവാന്‍ ശ്രമിച്ചു വളരെ ക്ഷീണിതരായിരിക്കുന്ന സകലരും എന്റെ അടുക്കല്‍ വരിക. ഞാന്‍ നിങ്ങള്‍ക്ക് അതില്‍നിന്നെല്ലാം വിശ്രമം അനുവദിക്കും. BSB BSB: Come to Me, all you who are weary and burdened, and I will give you rest.
29 IEV കാള നുകത്തോട് എന്നപോലെ ഞാന്‍ നിങ്ങളെ പഠിപ്പിക്കുന്നത് പഠിക്കേണ്ടതിന് എനിക്കായി സമര്‍പ്പിക്കുക. ഞാന്‍ മാന്യനും താഴ്മയുള്ളവനും ആകുന്നു. കൂടാതെ നിങ്ങള്‍ക്കു വാസ്തവമായി വിശ്രമം ലഭിക്കും. BSB BSB: Take My yoke upon you and learn from Me, for I am gentle and humble in heart, and you will find rest for your souls.
30 IEV ഞാന്‍ നിങ്ങള്‍ക്കു തരുന്ന ചുമട് ലഘുവാണ്. ഞാന്‍ നിങ്ങളുടെമേല്‍ വലിയ ഭാരം വയ്ക്കുകയില്ല. BSB BSB: For My yoke is easy and My burden is light.”