1 IEV ഒരു ശബ്ബത്തു ദിവസം യേശുവും ശിഷ്യന്മാരും വിളനിലത്തു കൂടെ പോകുകയായിരുന്നു. അവന്റെ ശിഷ്യന്മാര്ക്കു വിശപ്പുണ്ടായിരുന്നതിനാല്‍ അവര്‍ ചില കതിരുകള്‍ തിന്നുവാന്‍ തുടങ്ങി. അത് മോശെയുടെ പ്രമാണം അനുവദിച്ചിരുന്നു. BSB BSB: At that time Jesus went through the grainfields on the Sabbath. His disciples were hungry and began to pick the heads of grain and eat them.
2 IEV അവര്‍ ചെയ്യുന്നതു ചില പരീശന്മാര് കണ്ടു. അതിനാല്‍ അവര്‍ യേശുവിനോടു പറഞ്ഞു, "നമ്മുടെ വിശ്രമ ദിനത്തില്‍ നിന്റെ ശിഷ്യന്മാര് ജോലി ചെയ്യുന്നതു നോക്കുക! നിയമം അത് അനുവദിക്കുന്നില്ല!" BSB BSB: When the Pharisees saw this, they said to Him, “Look, Your disciples are doing what is unlawful on the Sabbath.”
4 IEV ദാവീദ് രാജാവ് അവന് ദൈവത്തെ ആരാധിച്ചിരുന്ന വിശുദ്ധ കൂടാരത്തില്‍ പ്രവേശിക്കുകയും ദൈവമുമ്പാകെ കാഴ്ച വച്ചിരുന്ന അപ്പം തിന്നുകയും ചെയ്തു. എന്നാല്‍ മോശെയുടെ ന്യായപ്രമാണം അനുസരിച്ച് പുരോഹിതന്മാര്ക്കു മാത്രമേ ആ അപ്പം തിന്നുവാന്‍ അനുവാദമുള്ളൂ, എന്നാല്‍ ദാവീദും അവനോടു കൂടെയുള്ളവരും അതു തിന്നു. BSB BSB: He entered the house of God, and he and his companions ate the consecrated bread, which was not lawful for them to eat, but only for the priests.
5 IEV കൂടാതെ, മോശെ എഴുതിയിരിക്കുന്നതു നിങ്ങള്‍ തീര്‍ച്ചയായും വായിച്ചിരിക്കും, പുരോഹിതന്മാര് ശബ്ബത്തു ദിവസം ദൈവാലയത്തില്‍ ജോലി ചെയ്തിരിക്കെ യഹൂദ്യ വിശ്രമ ദിവസത്തെക്കുറിച്ചുള്ള നിയമങ്ങള്‍ അനുസരിക്കുന്നില്ല, എന്നാല്‍ അവര്‍ തെറ്റുകാരല്ല. BSB BSB: Or haven’t you read in the Law that on the Sabbath the priests in the temple break the Sabbath and yet are innocent?
6 IEV ഇത് എന്താണ് അര്‍ത്ഥമാക്കുന്നതെന്നു ഞാന്‍ നിങ്ങളോടു പറയട്ടെ; ദൈവാലയത്തേക്കാള്‍ അധികം പ്രാധാന്യം ഉള്ളവനായി ഞാന്‍ നിങ്ങളുടെ അടുക്കല്‍ വന്നിരിക്കുന്നു. BSB BSB: But I tell you that One greater than the temple is here.
7 IEV തിരുവെഴുത്തുകളില്‍ ഉള്ള ഈ വചനങ്ങളെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കണം: "യാഗങ്ങള്‍ അര്‍പ്പിക്കുന്നതില്‍ മാത്രമല്ല, നിങ്ങള്‍ ജനങ്ങളോടു ദയയോടെ പ്രവര്‍ത്തിക്കുവാനും ഞാന്‍ ആഗ്രഹിക്കുന്നു. "അതെന്താണ് അര്‍ത്ഥമാക്കുന്നതെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നുവെങ്കില്‍ തെറ്റുകള്‍ ഒന്നും ചെയ്യാത്ത എന്റെ ശിഷ്യന്മാരെ നിങ്ങള്‍ വിധിക്കുകയില്ല. BSB BSB: If only you had known the meaning of ‘I desire mercy, not sacrifice,’ you would not have condemned the innocent.
8 IEV മനുഷ്യപുത്രനാകുന്ന എനിക്ക് ശബ്ബത്തു ദിവസം ജനങ്ങള്‍ക്ക് എന്തു ചെയ്യുവാന്‍ കഴിയുമെന്ന് അവരോടു പറയുവാനുള്ള അധികാരമുണ്ട്." BSB BSB: For the Son of Man is Lord of the Sabbath.”
9 IEV ആ ദിവസം യേശു അവിടം വിട്ടു, അവന് ഒരു സിനഗോഗില്‍ പോയി. BSB BSB: Moving on from there, Jesus entered their synagogue,
10 IEV അവിടെ അവന് വരണ്ട കൈയുള്ള ഒരു മനുഷ്യനെ കണ്ടു. ശബ്ബത്തിനെക്കുറിച്ചു യേശുവുമായി സംവാദം നടത്തുവാന്‍ പരീശന്മാര് ആഗ്രഹിച്ചുകൊണ്ടിരുന്നു. അതിനാല്‍ അവരില്‍ ഒരാള്‍ അവനോടു ചോദിച്ചു, "നമ്മുടെ വിശ്രമദിവസം ജനങ്ങളെ സൗഖ്യമാക്കുവാന്‍ ദൈവം അനുവദിക്കുന്നുണ്ടോ?" യേശു തെറ്റായിട്ടെന്തെങ്കിലും പറഞ്ഞു ഒരു പാപം ചെയ്യും എന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നു. BSB BSB: and a man with a withered hand was there. In order to accuse Jesus, they asked Him, “Is it lawful to heal on the Sabbath?”
11 IEV അവന് അവരോടു മറുപടി പറഞ്ഞു, നിങ്ങളില്‍ ഒരുവന് ഒരേയൊരു ആട് ഉണ്ടെന്നു സങ്കല്‍പ്പിക്കുക അത് ഒരു ശബ്ബത്തു ദിവസം ആഴമുള്ള ഒരു കുഴിയില്‍ വീണു. നിങ്ങള്‍ അതിനെ അവിടെ ഉപേക്ഷിക്കുമോ? തീര്‍ച്ചയായും ഇല്ല! നിങ്ങള്‍ അതിനെ പിടിച്ചു പുറത്തേക്കു പൊക്കിയെടുക്കും! BSB BSB: He replied, “If one of you has a sheep and it falls into a pit on the Sabbath, will he not take hold of it and lift it out?
12 IEV എന്നാല്‍ ഒരു വ്യക്തി ഒരു ആടിനേക്കാള്‍ അധികം മൂല്യം ഉള്ളവനാണ്. ആയതിനാല്‍ ഏതു ദിവസവും, നമ്മുടെ വിശ്രമദിവസത്തില്‍ ആയാല്‍പ്പോലും മറ്റൊരു വ്യക്തിയെ സൗഖ്യമാക്കികൊണ്ട് നല്ല പ്രവൃത്തികള്‍ ചെയ്യുന്നതു തീര്‍ച്ചയായും നമുക്കു ശരിയാണ്. BSB BSB: How much more valuable is a man than a sheep! Therefore it is lawful to do good on the Sabbath.”
13 IEV അതിനുശേഷം അവന് ആ മനുഷ്യനോടു പറഞ്ഞു, "നിന്റെ കൈ മുന്നോട്ടു നീട്ടുക! ആ മനുഷ്യന് അവന്റെ വരണ്ട കൈ നീട്ടി മറ്റേ കൈ പോലെ ആരോഗ്യമുള്ളതായി തീര്‍ന്നു. BSB BSB: Then Jesus said to the man, “Stretch out your hand.” So he stretched it out, and it was restored to full use, just like the other.
14 IEV തുടര്‍ന്നു പരീശന്മാര് സിനഗോഗ് വിട്ടു. അവനെ എങ്ങനെ കൊല്ലുവാന്‍ കഴിയുമെന്ന് അവര്‍ ഒരുമിച്ചു പദ്ധതിയിടുവാന് ആരംഭിച്ചു. BSB BSB: But the Pharisees went out and plotted how they might kill Jesus.
15 IEV അവനെ കൊല്ലുവാന്‍ പരീശന്മാര് ഗൂഢാലോചന ചെയ്യുന്നതായി യേശു അറിഞ്ഞതിനാല്‍ അവന് ശിഷ്യന്മാരെയും കൂട്ടി അവിടെനിന്നും പോയി. രോഗികളായ ആളുകള്‍ ഉള്‍പ്പെടെ വലിയ ജനക്കൂട്ടം അവനെ അനുഗമിക്കുകയും അവന് അവരെ എല്ലാം സൗഖ്യമാക്കുകയും ചെയ്തു. BSB BSB: Aware of this, Jesus withdrew from that place. Large crowds followed Him, and He healed them all,
16 IEV എന്നാല്‍ അവനെപ്പറ്റി മറ്റ് ആളുകളോട് പറയരുതെന്ന് അവന് അവരോട് ഉറപ്പിച്ചു പറഞ്ഞു. BSB BSB: warning them not to make Him known.
18 IEV "ഞാന്‍ സ്നേഹിക്കുകയും എന്നെ പ്രസാദിപ്പിക്കുകയും ചെയ്യുന്ന ഞാന്‍ തിരഞ്ഞെടുത്ത എന്റെ ദാസന് ഇതാ, ഞാന്‍ എന്റെ ആത്മാവിനെ അവനില്‍ പകരും. അവന് യഹൂദരല്ലാത്തവര്‍ക്ക് നീതിയും രക്ഷയും കൊണ്ട് വരും." BSB BSB: “Here is My Servant, whom I have chosen, My beloved, in whom My soul delights. I will put My Spirit on Him, and He will proclaim justice to the nations.
19 IEV അവന് ആളുകളുമായി വഴക്കടിക്കുകയോ അട്ടഹസിക്കുകയോ ചെയ്യുകയില്ല. കൂടാതെ അവന് വീഥികളില്‍ നിലവിളിക്കുകയില്ല. BSB BSB: He will not quarrel or cry out; no one will hear His voice in the streets.
20 IEV അവന് ബലഹീനര്‍ക്ക് മാന്യനായിരിക്കും. ഒരു വ്യക്തി കഷ്ടിച്ചു ജീവനുണ്ടെങ്കില്‍ അവന് അവനെ കൊല്ലുകയില്ല. അവന് നീതിയോടെ ജനങ്ങളെ വിധിക്കുകയും അവര്‍ കുറ്റവാളികള്‍ അല്ലെന്നു പ്രഖ്യാപിക്കുകയും ചെയ്യും. BSB BSB: A bruised reed He will not break, and a smoldering wick He will not extinguish, till He leads justice to victory.
21 IEV അതിനാല്‍ യഹൂദരല്ലാത്തവര്‍ ആത്മവിശ്വാസത്തോടെ നിന്നില്‍ ആശ്രയിക്കും. BSB BSB: In His name the nations will put their hope.”
22 IEV ഒരു ദിവസം ചില മനുഷ്യര്‍ ചേര്‍ന്നു ഭൂതം ബാധിച്ചതിനാല്‍ കാഴ്ചയോ സംസാരശേഷിയോ ഇല്ലാത്ത ഒരു മനുഷ്യനെ യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നു. യേശു ഭൂതത്തെ പുറത്താക്കുകയും അവനെ സൗഖ്യമാക്കുകയും ചെയ്തു. തുടര്‍ന്ന് ആ മനുഷ്യന് സംസാരിക്കുവാന്‍ തുടങ്ങുകയും കാണുവാന്‍ സാധിക്കുകയും ചെയ്തു. BSB BSB: Then a demon-possessed man who was blind and mute was brought to Jesus, and He healed the man so that he could speak and see.
23 IEV ഇതു കണ്ട ജനക്കൂട്ടം എല്ലാം അതിശയിച്ചു. അവര്‍ അന്യോന്യം ചോദിക്കുവാന്‍ തുടങ്ങി, "ഈ മനുഷ്യന് നാം പ്രതീക്ഷിക്കുന്ന ദാവീദ് രാജാവിന്റെ സന്തതിയായ മശിഹാ ആയിരിക്കുമോ?" BSB BSB: The crowds were astounded and asked, “Could this be the Son of David?”
24 IEV ഈ അത്ഭുതത്തെക്കുറിച്ചു പരീശന്മാര് കേട്ടതിനാല്‍ അവര്‍ പറഞ്ഞു, "ഇതു ദൈവമല്ല ഭൂതങ്ങളുടെ ഭരണാധികാരിയായ ബെത്സെബൂല് ആകുന്നു., അവന് ആളുകളില്‍നിന്ന് ഭൂതങ്ങളെ പുറത്താക്കുവാന്‍ ഈ മനുഷ്യനെ സഹായിക്കുന്നു. BSB BSB: But when the Pharisees heard this, they said, “Only by Beelzebul, the prince of demons, does this man drive out demons.”
25 IEV എന്നാല്‍ പരീശന്മാര് എന്താണ് ചിന്തിക്കുന്നതെന്ന് യേശു അറിഞ്ഞു, ആതിനാല്‍ അവന് അവരോടു പറഞ്ഞു, ഒരു രാജ്യത്തുള്ള ജനങ്ങള്‍ അന്യോന്യം യുദ്ധം ചെയ്താല്‍ അവര്‍ അവരുടെ രാജ്യത്തെ നശിപ്പിക്കും. ഒരേ പട്ടണത്തിലോ ഒരേ ഭവനത്തിലോ പാര്‍ക്കുന്ന ആളുകള്‍ അന്യോന്യം വഴക്കടിച്ചാല്‍ അവര്‍ നിശ്ചയമായും ഒരു സമൂഹമായോ ഭവനമായോ നിലനില്ക്കയില്ല. BSB BSB: Knowing their thoughts, Jesus said to them, “Every kingdom divided against itself will be laid waste, and every city or household divided against itself will not stand.
26 IEV ഇതേരീതിയില്‍ പിശാചു തന്റെ സ്വന്തം ഭൂതങ്ങളെ പുറത്താക്കുന്നു എങ്കില്‍ അവന് അവനോട് തന്നെ എതിരായി യുദ്ധം ചെയ്യുന്നു. അവന്റെ സേവകന്മാരുടെ മേല്‍ ഭരണം തുടരുവാന്‍ അവനു കഴിയാതെ വരും! BSB BSB: If Satan drives out Satan, he is divided against himself. How then can his kingdom stand?
27 IEV അത് മാത്രമല്ല, ഭൂതങ്ങളെ പുറത്താക്കുവാന്‍ സാത്താന് എന്നെ പ്രാപ്തനാക്കുന്നു എന്നതു സത്യമാണെങ്കില്‍ നിങ്ങളുടെ ശിഷ്യന്മാര് സാത്താന്റെ ശക്തിയിലാണ്. അവയെ പുറത്താക്കുന്നത് സത്യം ആകുമോ? ഇല്ല! അതിനാല്‍ അവരുടെ പ്രവൃത്തികളുടെ പിന്പില് പിശാചിന്റെ ശക്തിയാണെന്നു പറയുന്നതിനാല്‍ അവര്‍ നിങ്ങളെ ന്യായം വിധിക്കും. BSB BSB: And if I drive out demons by Beelzebul, by whom do your sons drive them out? So then, they will be your judges.
28 IEV എന്നാല്‍ ഭൂതങ്ങളെ പുറത്താക്കുവാന്‍ ദൈവത്തിന്റെ ആത്മാവ് എന്നെ പ്രാപ്തനാക്കുന്ന കാരണത്താല്‍ സ്വര്‍ഗ്ഗത്തില്‍നിന്നുള്ള ദൈവത്തിന്റെ ഭരണം ഇതിനോടകം ഇവിടെ ഉണ്ടെന്നു തെളിയിക്കുന്നു. BSB BSB: But if I drive out demons by the Spirit of God, then the kingdom of God has come upon you.
29 IEV ഭൂതങ്ങളെ പുറത്താക്കുവാന്‍ എനിക്കു കഴിയുന്നത് എന്തുകൊണ്ടാണെന്നു ഞാന്‍ നിങ്ങളെ കാണിക്കാം. സാത്താനെപ്പോലെ ശക്തനായ ഒരു മനുഷ്യനെ ആദ്യം പിടിച്ചു കെട്ടിയില്ലായെങ്കില്‍ ഒരു വ്യക്തിക്ക് അവന്റെ ഭവനത്തില്‍ കയറി അവന്റെ സമ്പത്തെല്ലാം കൊണ്ടുപോകുവാന്‍ കഴിയുകയില്ല. എന്നാല്‍ അവന് അവനെ കെട്ടുന്നു എങ്കില്‍ തുടര്‍ന്ന് അവന്റെ സമ്പത്തുകള്‍ എടുക്കുന്നതിന് അവനു കഴിയും. BSB BSB: Or again, how can anyone enter a strong man’s house and steal his possessions, unless he first ties up the strong man? Then he can plunder his house.
30 IEV ആര്‍ക്കും നിഷ്പക്ഷമായിരിപ്പാന് കഴിയുകയില്ല. പരിശുദ്ധാത്മാവാണ് ഭൂതങ്ങളെ പുറത്താക്കുവാന്‍ എന്നെ പ്രാപ്തനാക്കുന്നതെന്ന് അംഗീകരിക്കാത്തവര്‍ എന്നെ എതിര്‍ക്കുന്നു. എന്റെ ശിഷ്യരാകുവാന്‍ ആളുകളെ കൂട്ടി ചേര്‍ക്കാത്തവര്‍ ആ ആളുകള്‍ എന്നില്‍നിന്നും മാറിപ്പോകുവാന് കാരണമാകുന്നു. BSB BSB: He who is not with Me is against Me, and he who does not gather with Me scatters.
31 IEV ഭൂതങ്ങളെ പുറത്താക്കുവാന്‍ പരിശുദ്ധാത്മാവ് അല്ല എന്നെ പ്രാപ്തനാക്കുന്നത് എന്നു നിങ്ങള്‍ പറയുന്നു. അതിനാല്‍ ഞാന്‍ ഇത് നിങ്ങളോട് പറയും: ഏതെങ്കിലും വിധത്തില്‍ മറ്റുള്ളവരെ എതിര്‍ക്കുകയും നിന്ദിക്കുകയും പിന്നീട് ഖേദിക്കുകയും ക്ഷമിക്കുന്നതിനു ദൈവത്തോട് അപേക്ഷിക്കുന്നു എങ്കില്‍ ദൈവം അവരോടു ക്ഷമിക്കും. എന്നാല്‍ പരിശുദ്ധാത്മാവിനെ നിന്ദിക്കുന്നവരോട് അവന് ക്ഷമിക്കുകയില്ല. BSB BSB: Therefore I tell you, every sin and blasphemy will be forgiven men, but the blasphemy against the Spirit will not be forgiven.
32 IEV മനുഷ്യപുത്രനായ എന്നെ വിമര്‍ശിക്കുന്ന ആളുകളോടു ക്ഷമിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നു. എന്നാല്‍ പരിശുദ്ധാത്മാവ് ചെയ്യുന്നതിനെക്കുറിച്ചു ദോഷകരമായ കാര്യങ്ങള്‍ പറയുന്നവരോട് അവന് ക്ഷമിക്കുകയില്ല എന്നു ഞാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്കുന്നു. ഇപ്പോള്‍ മാത്രമല്ല വരുവാനുള്ള ലോകത്തിലും ദൈവം ക്ഷമിക്കുകയില്ല. BSB BSB: Whoever speaks a word against the Son of Man will be forgiven, but whoever speaks against the Holy Spirit will not be forgiven, either in this age or in the one to come.
33 IEV നിങ്ങള്‍ ഒരു വൃക്ഷത്തില്‍നിന്നു കുറച്ചു ഫലം കാണുമ്പോള്‍ ആ ഫലം നല്ലതോ ചീത്തയോ എന്നു തീരുമാനിക്കും. നല്ലതാണെങ്കില്‍ വൃക്ഷവും നല്ലതാണെന്നു നിങ്ങള്‍ അറിയുന്നു. ഞാന്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നു എങ്കില്‍ ഞാന്‍ നല്ലതാണോയെന്ന് അറിയുവാന്‍ കഴിയും. BSB BSB: Make a tree good and its fruit will be good, or make a tree bad and its fruit will be bad, for a tree is known by its fruit.
34 IEV നിങ്ങള്‍ വിഷപ്പാമ്പുകളെപ്പോലെയാണ്! നിങ്ങള്‍ ദോഷമുള്ളവരാകയാല് നിങ്ങള്‍ക്കു യാതൊരു കാര്യവും നല്ലതാണെന്നു പറയുവാന്‍ കഴിയുകയില്ല. ഒരു വ്യക്തിയുടെ അകത്തുള്ളതാണ് അവന് പറയുന്നത്. BSB BSB: You brood of vipers, how can you who are evil say anything good? For out of the overflow of the heart the mouth speaks.
35 IEV നല്ല ആളുകള്‍ നല്ല കാര്യങ്ങള്‍ പറയുന്നു. അത് എന്തുകൊണ്ടെന്നാല്‍ അവര്‍ ഈ നല്ല കാര്യങ്ങള്‍ സുരക്ഷിതമായ സ്ഥാനത്തു സംഭരിക്കുകയും ഏതു സമയത്തും അവയെ പുറത്തു കൊണ്ടുവരുവാന്‍ സാധിക്കുന്നതിനു സമാനവുമാണ്. എന്നാല്‍ ദുഷ്ടന്മാരായ ആളുകള്‍ ദുഷ്ടകാര്യങ്ങള്‍ സംസാരിക്കുന്നു. അത് എന്തുകൊണ്ടെന്നാല്‍ അവര്‍ ദുഷ്ട കാര്യങ്ങള്‍ സംഭരിക്കുകയും എവിടെ സംഭരിച്ചു വച്ചിരിക്കുന്നുവോ ആ സ്ഥലത്തുനിന്നും ഏതുസമയത്തും അവയെ പുറത്തു കൊണ്ടുവരുന്നതിനും സമാനമാണ്. BSB BSB: The good man brings good things out of his good store of treasure, and the evil man brings evil things out of his evil store of treasure.
36 IEV ഞാന്‍ നിങ്ങളോടു പറയുന്നതെന്തന്നാല്‍ ദൈവം ന്യായം വിധിക്കുന്ന നാളില്‍ മനുഷ്യര്‍ പറഞ്ഞ എല്ലാ വ്യര്ത്ഥവാക്കും ഓര്മ്മയില്വരുത്തി അവര്‍ പറഞ്ഞതിന് അനുസരണമായി ആളുകളെ അവന് ന്യായം വിധിക്കും. BSB BSB: But I tell you that men will give an account on the day of judgment for every careless word they have spoken.
37 IEV ഒന്നുകില്‍ നിങ്ങള്‍ സംസാരിച്ചതായ വാക്കുകളെ അടിസ്ഥാനമാക്കി നിങ്ങളെ നീതിമാന്മാരെന്നു ദൈവം പ്രഖ്യാപിക്കും അല്ലെങ്കില്‍ നിങ്ങള്‍ പറഞ്ഞതിന് അടിസ്ഥാനമാക്കി അവന് നിങ്ങളെ ന്യായം വിധിക്കും. BSB BSB: For by your words you will be acquitted, and by your words you will be condemned.”
40 IEV യോനയെ ദൈവം പുറത്തേക്ക് വരുത്തും മുന്‍പ്, അവന് ഒരു വലിയ മത്സ്യത്തിന്റെ വയറ്റില്‍ മൂന്നു പകലും മൂന്നു രാത്രിയും ആയിരുന്നു. അതേപ്രകാരം മനുഷ്യപുത്രനായ ഞാന്‍ ഭൂമിയുടെ ആഴത്തില്‍ മൂന്നു പകലും രാത്രികളിലും ആയിരിക്കും. അതിനു ശേഷം ദൈവം എന്നെ വീണ്ടും ജീവിക്കുവാന്‍ ഇടവരുത്തും. BSB BSB: For as Jonah was three days and three nights in the belly of the great fish, so the Son of Man will be three days and three nights in the heart of the earth.
41 IEV ദൈവം എല്ലാവരേയും ന്യായം വിധിക്കുമ്പോള്‍ നിനവേ നഗരത്തില്‍ പാര്‍ത്തിരുന്ന ജനങ്ങള്‍ നിങ്ങളുടെ വശത്ത് അവന്റെ മുന്പില് നില്ക്കും. യോനാ അവര്‍ക്കു മുന്നറിയിപ്പു നല്കിയപ്പോള് അവര്‍ പാപം ചെയ്യുന്നതു നിര്‍ത്തി. ഇപ്പോള്‍ യോനായെക്കാളും പ്രധാന്യമുള്ളവനായ ഞാന്‍ നിങ്ങളുടെ അടുക്കല്‍ വന്നു, എന്നിട്ടും നിങ്ങള്‍ പാപം ചെയ്യുന്നത് നിര്‍ത്തിയില്ല. അതിനാല്‍ ദൈവം നിങ്ങളെ ന്യായം വിധിക്കും. BSB BSB: The men of Nineveh will stand at the judgment with this generation and condemn it; for they repented at the preaching of Jonah, and now One greater than Jonah is here.
42 IEV വളരെക്കാലം മുന്‍പ് യിസ്രായേലിനു തെക്ക് ശേബയില് ജീവിച്ചിരുന്ന രാജ്ഞി വിദൂര ദേശത്തുനിന്നും ശലമോന് രാജാവിന്റെ ജ്ഞാന വചസ്സുകള്‍ കേള്‍ക്കുവാന്‍ വന്നു. ഇപ്പോള്‍ ശലോമോനിലും വലിയവന്‍ നിങ്ങളുടെ അടുക്കല്‍ വന്നിരിക്കുന്നു, എന്നാല്‍ പാപം ചെയ്യുന്നത് നിങ്ങള്‍ നിര്‍ത്തിയില്ല. BSB BSB: The Queen of the South will rise at the judgment with this generation and condemn it; for she came from the ends of the earth to hear the wisdom of Solomon, and now One greater than Solomon is here.
43 IEV ചില സന്ദര്‍ഭങ്ങളില്‍ ഒരു ദുഷ്ടാത്മാവ് ഒരു മനുഷ്യനെ വിട്ടു പോകുമ്പോള്‍ മറ്റൊരാളില്‍ പ്രവേശിക്കേണ്ടതിനായി വിജന സ്ഥലങ്ങളില്‍ ചുറ്റി കറങ്ങുന്നു. BSB BSB: When an unclean spirit comes out of a man, it passes through arid places seeking rest and does not find it.
44 IEV അതു തന്നോടുതന്നെ പറയുന്നത്, 'ഞാന്‍ വസിച്ചിരുന്ന മനുഷ്യനിലേക്കു തിരികെ പോകും.' അതു മടങ്ങിപ്പോകുകയും ആ മനുഷ്യന്റെ ജീവിതം ദൈവാത്മാവിന്റെ നിയന്ത്രണത്തിലല്ല എന്നു കണ്ടെത്തുന്നു. ആ മനുഷ്യന്റെ ജീവിതം, നന്നായി അടിച്ചുവാരി എല്ലാം ക്രമത്തില്‍ വച്ചശേഷവും ശൂന്യമായ വീടിനു സമാനമാണ്. BSB BSB: Then it says, ‘I will return to the house I left.’ On its return, it finds the house vacant, swept clean, and put in order.
45 IEV തുടര്‍ന്ന് ഈ ദുഷ്ടാത്മാവ് പോയി തന്നിലും ദുഷ്ടതയേറിയ ഏഴു ദുരാത്മാക്കളെയും കൂട്ടിവന്ന് ഈ മനുഷ്യനില്‍ പ്രവേശിച്ചു ജീവിക്കുവാന്‍ ആരംഭിക്കുന്നു. അതിനാല്‍ ഈ മനുഷ്യന്റെ അവസ്ഥ മുന്‍പ് ഉണ്ടായിരുന്നതിലും വളരെ മോശമായിരിക്കും. ഞാന്‍ പഠിപ്പിക്കുന്നതു കേള്‍ക്കുന്ന ദുഷ്ടരായ നിങ്ങളുടെ അനുഭവമായിരിക്കും." BSB BSB: Then it goes and brings with it seven other spirits more wicked than itself, and they go in and dwell there. And the final plight of that man is worse than the first. So will it be with this wicked generation.”
46 IEV യേശു ജനസമൂഹത്തോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ത്തന്നെ അവന്റെ അമ്മയും ഇളയ സഹോദരന്മാരും വന്നു. അവര്‍ വീടിന്റെ പുറത്തു നില്‍ക്കുകയും അവനോടു സംസാരിക്കുവാന്‍ ആഗ്രഹിക്കുകയും ചെയ്തു. BSB BSB: While Jesus was still speaking to the crowds, His mother and brothers stood outside, wanting to speak to Him.
47 IEV ഒരാള്‍ അവനോടു പറഞ്ഞത്, "നിന്റെ അമ്മയും ഇളയ സഹോദരന്മാരും നിന്നോടു സംസാരിക്കുവാന്‍ ആഗ്രഹിച്ചുകൊണ്ടു പുറത്തുനില്ക്കുന്നു." BSB BSB: Someone told Him, “Look, Your mother and brothers are standing outside, wanting to speak to You.”
48 IEV തുടര്‍ന്ന് തന്നോടു പറഞ്ഞവനോട് യേശു പറഞ്ഞത്, "വാസ്തവത്തില്‍ എന്റെ അമ്മയും സഹോദരന്മാരും ആരാകുന്നു എന്നു ഞാന്‍ നിന്നോടു പറയാം." BSB BSB: But Jesus replied, “Who is My mother, and who are My brothers?”
49 IEV അവന്റെ ശിഷ്യന്മാരെ ചൂണ്ടി കാണിച്ചിട്ട് അവന് പറഞ്ഞത്, "ഈ വ്യക്തികളാണ് എന്റെ അമ്മയുടെയും സഹോദരന്മാരുടെയും സ്ഥാനം ഏറ്റെടുക്കുന്നത്. BSB BSB: Pointing to His disciples, He said, “Here are My mother and My brothers.
50 IEV സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവ് ആഗ്രഹിക്കുന്നതു ചെയ്യുന്നവര്‍ക്കാണ് എന്റെ സഹോദരന്റെയും സഹോദരിയുടെയും അമ്മയുടെയും സ്ഥാനം." BSB BSB: For whoever does the will of My Father in heaven is My brother and sister and mother.”