1 IEV “എഫെസൊസ് നഗരത്തിലുള്ള വിശ്വാസസമൂഹത്തിന്റെ ദൂതന് ഈ സന്ദേശം എഴുതുക: ഏഴു നക്ഷത്രങ്ങളെ വലതുകയ്യിൽ പിടിക്കുന്നവനും ഏഴ് പൊന്‍ നിലവിളക്കുകൾക്കു നടുവില്‍ നടക്കുന്നവനുമായവന് ഇതു പറയുന്നു: BSB BSB: “To the angel of the church in Ephesus write: These are the words of Him who holds the seven stars in His right hand and walks among the seven golden lampstands.
2 IEV ‘നീ ചെയ്തതെല്ലാം ഞാന്‍ അറിയുന്നു. നീ എനിക്കുവേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്നുവെന്ന് എനിക്കറിയാം. നീ വിഷമഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ നീ സഹിച്ചതും ഞാന്‍ അറിയുന്നു. ദുഷ്ടന്മാരായ ആളുകളെ നിനക്ക് സഹിക്കാൻ കഴിയില്ലെന്നും നീ അവരുടെ വിശ്വാസത്തെ പരീക്ഷിച്ച് ദൈവത്താല്‍ അയക്കപ്പെട്ടവര്‍ എന്ന് അവകാശപ്പെടുന്നവരെ അങ്ങനെയുള്ളവരല്ല എന്നു നീ തിരിച്ചറിയുന്നു എന്നതും ഞാന്‍ അറിയുന്നു. BSB BSB: I know your deeds, your labor, and your perseverance. I know that you cannot tolerate those who are evil, and you have tested and exposed as liars those who falsely claim to be apostles.
3 IEV എന്നിൽ വിശ്വസിച്ചതിന്റെ പേരില്‍ നീ കഷ്ടപ്പെടുമ്പോൾ നീ ക്ഷമയോടെ സഹിക്കുന്നുവെന്നും നീ എന്നെ അനുഗമിച്ചതിനാൽ ആളുകൾ നിന്നെ കഷ്ടപ്പെടുത്തുമ്പോഴും നീ എന്നെ സ്ഥിരമായി സേവിക്കുന്നുവെന്നും എനിക്കറിയാം. എന്റെ വാക്കുകൾ ബുദ്ധിമുട്ടായപ്പോഴും നീ തുടർന്നും സേവിക്കുകയും മുറുകെ പിടിക്കുകയും ചെയ്തു. നിനക്കു ബുദ്ധിമുട്ടാണെങ്കിലും നീ അത് ഉപേക്ഷിക്കുകയോ നിർത്തുകയോ ചെയ്തില്ല. BSB BSB: Without growing weary, you have persevered and endured many things for the sake of My name.
4 IEV എന്നിരുന്നാലും, നീ ഒരു തെറ്റ് ചെയ്തിരിക്കുന്നു: നീ ആദ്യമായി വിശ്വാസത്തിലേക്കു വന്നപ്പോള്‍ ചെയ്തതുപോലെ നിങ്ങള്‍ പരസ്പരവും എന്നെയും സ്നേഹിക്കുന്നില്ല. നിനക്ക് ആദ്യം ഉണ്ടായിരുന്ന അതേ സ്നേഹം ഇപ്പോൾ ഇല്ല. BSB BSB: But I have this against you: You have abandoned your first love.
5 IEV അതിനാൽ, നീ എങ്ങനെ എന്നെ സ്നേഹിച്ചിരുന്നുവെന്ന് ഓർമ്മിക്കുവാൻ ഞാൻ നിങ്ങളോടു പറയുന്നു. ആദ്യം ചെയ്തതുപോലെ എന്നെ വീണ്ടും സ്നേഹിക്കുക. നീ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ, ഞാൻ നിന്റെ അടുക്കല്‍ വരികയും നിന്റെ വിളക്ക് നീക്കുകയും ചെയ്യും, അതിനാൽ നിങ്ങൾ മേലിൽ എന്റെ ജനമല്ലാതാകുകയും ചെയ്യും. BSB BSB: Therefore, keep in mind how far you have fallen. Repent and perform the deeds you did at first. But if you do not repent, I will come to you and remove your lampstand from its place.
6 IEV എന്നാൽ നീ ഒരു കാര്യം നന്നായി ചെയ്തു: വിഗ്രഹങ്ങളെ ആരാധിക്കുവാനും അധാർമ്മികമായി പ്രവർത്തിക്കുവാനും കഴിയുമെന്ന് പറയുന്ന നിക്കോലാവ്യരുടെ പ്രവൃത്തികളെ, ഞാൻ വെറുക്കുന്നതുപോലെ നീയും വെറുക്കുന്നു. BSB BSB: But you have this to your credit: You hate the works of the Nicolaitans, which I also hate.
7 IEV എന്റെ സന്ദേശം മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും, ഒന്നിച്ചുകൂടിയ വിശ്വാസികളുടെ സമൂഹത്തോട് ദൈവത്തിന്റെ ആത്മാവ് പറയുന്ന സന്ദേശം ശ്രദ്ധയോടെ കേള്‍ക്കണം. ആ സന്ദേശം ഇതാണ്: വിജയിക്കുന്നവര്ക്കു ദൈവത്തിന്റെ തോട്ടത്തിലുള്ള നിത്യജീവൻ നൽകുന്ന വൃക്ഷത്തിൽനിന്ന്, ഫലം കഴിക്കുവാൻ ഞാൻ അനുവദിക്കും.” BSB BSB: He who has an ear, let him hear what the Spirit says to the churches. To the one who overcomes, I will grant the right to eat from the tree of life in the Paradise of God.
8 IEV “സ്മുർന്ന നഗരത്തിലെ വിശ്വാസികളുടെ സമൂഹത്തിന്റെ ദൂതന് ഈ സന്ദേശം എഴുതുക: ‘ഞാൻ ഈ കാര്യങ്ങള്‍ നിങ്ങളോടു പറയുന്നു. ഞാൻ ആദ്യനും എല്ലാം ആരംഭിച്ചവനും, എല്ലാം അവസാനിപ്പിക്കുന്ന അന്ത്യനും ഞാന്‍ ആകുന്നു. മരിക്കുകയും വീണ്ടും ജീവിക്കുകയും ചെയ്തവനാകുന്നു ഞാൻ BSB BSB: To the angel of the church in Smyrna write: These are the words of the First and the Last, who died and returned to life.
9 IEV നീ എങ്ങനെ കഷ്ടം അനുഭവിച്ചുവെന്നു ഞാന്‍ അറിയുന്നു. നീ എത്രമാത്രം ദരിദ്രനാണെന്നും നിനക്ക് ആവശ്യമുള്ള പല കാര്യങ്ങള്‍ ഇല്ലെന്നും എനിക്കറിയാം (എന്നാൽ നിത്യമായ കാര്യങ്ങളിൽ നീ ശരിക്കും ധനവാനാണ്, തന്നെയുമല്ല അത് ഒരിക്കലും നിന്നിൽനിന്ന് എടുക്കാൻ കഴിയുകയില്ല). നിങ്ങൾ മശിഹായെ അനുഗമിക്കുന്നതിനാൽ ആളുകൾ നിന്നെ ശപിക്കുകയും നിന്നെക്കുറിച്ച് ഭയങ്കര കാര്യങ്ങൾ പറയുന്നതും ഞാന്‍ അറിയുന്നു. നിങ്ങളെ ശപിക്കുകയും നിങ്ങളെക്കുറിച്ച് ഭയങ്കര കാര്യങ്ങൾ പറയുകയും ചെയ്യുന്ന യഹൂദന്മാർ (അവര്‍ യഥാർത്ഥ യഹൂദന്മാരല്ല) അവർ സാത്താന്റെ കൂട്ടത്തിലെ അംഗങ്ങളാണ്, അല്ലാതെ ദൈവജനത്തിന്റെ കൂട്ടായ്മയുടെ അംഗങ്ങള്‍ അല്ല. BSB BSB: I know your affliction and your poverty—though you are rich! And I am aware of the slander of those who falsely claim to be Jews, but are in fact a synagogue of Satan.
10 IEV നീ അനുഭവിക്കാൻ പോകുന്ന ഒരു കാര്യത്തെയുംകുറിച്ച് ഭയപ്പെടരുത്. സത്യം എന്തെന്നാല്‍, പിശാച് നിങ്ങളിൽ ചിലരെ തടവറയില്‍ ആക്കുവാൻ പോകുന്നു, നിങ്ങളെ പ്രയാസമുള്ള സ്ഥലത്ത് ആക്കുവാനും, നിങ്ങൾക്ക് ഏതുതരം വിശ്വാസമുണ്ടെന്ന് കാണുവാൻ നിങ്ങളെ പരീക്ഷിക്കുന്നു. അല്പസമയത്തേക്ക് നിങ്ങൾ കഷ്ടത അനുഭവിക്കും. നിങ്ങൾ എന്നിൽ വിശ്വസിക്കുന്നതിനാൽ അവർ നിങ്ങളെ കൊന്നാലും എന്നിൽ വിശ്വസിക്കുന്നത് തുടരുക. ഞാൻ നിന്റെ തലയിൽ ഒരു കിരീടം അണിയിക്കും, അതു നിത്യജീവൻ ഉണ്ടെന്നും നിങ്ങൾ ജയിച്ചുവെന്നും ഒരു അടയാളമായിരിക്കും. BSB BSB: Do not fear what you are about to suffer. Behold, the devil is about to throw some of you into prison to test you, and you will suffer tribulation for ten days. Be faithful even unto death, and I will give you the crown of life.
11 IEV ഒന്നിച്ചുകൂടിയ വിശ്വാസികളുടെ സമൂഹത്തോട് ദൈവത്തിന്റെ ആത്മാവ് സംസാരിക്കുന്നു എന്ന സന്ദേശം ശ്രദ്ധാപൂർവ്വം കേള്‍ക്കുക. ജയിക്കുന്നവരെല്ലാം ഒരിക്കലും രണ്ടാമത് മരിക്കുകയില്ല.’” BSB BSB: He who has an ear, let him hear what the Spirit says to the churches. The one who overcomes will not be harmed by the second death.
12 IEV “പെർഗ്ഗമൊസ് നഗരത്തിലെ വിശ്വാസികളുടെ സമൂഹത്തിന്റെ ദൂതന് ഈ സന്ദേശം എഴുതുക: ‘ഞാൻ ഇതു നിങ്ങളോടു പറയുന്നു. മൂർച്ചയുള്ള ഇരു വായ്ത്തലയുള്ള വാൾ ഉള്ളവനാണ് ഞാൻ. BSB BSB: To the angel of the church in Pergamum write: These are the words of the One who holds the sharp, double-edged sword.
13 IEV നീ എവിടെയാണ് വസിക്കുന്നതെന്ന് ഞാനറിയുന്നു: സാത്താൻ ആളുകളെ നിയന്ത്രിക്കുന്നയിടം തന്നെ. നീ എന്നിൽ ഉറച്ചു വിശ്വസിക്കുന്നുവെന്ന് എനിക്കറിയാം. എന്നെ വിശ്വസിക്കുകയും ചെയ്യുന്നുവെന്ന് നീ നിഷേധിച്ചില്ല, എന്നെക്കുറിച്ച് വിശ്വസ്തതയോടെ ആളുകളോട് പറഞ്ഞ അന്തിപ്പാസിന്റെ കാലത്തുപോലും നീ എന്നില്‍ വിശ്വസിക്കുന്നത് നിഷേധിച്ചിട്ടില്ല. സാത്താനെ അനുസരിക്കുന്ന നഗരമായ നിങ്ങളുടെ പട്ടണത്തിലെ ആളുകൾ അവനെ കൊന്നു. BSB BSB: I know where you live, where the throne of Satan sits, yet you hold fast to My name. You did not deny your faith in Me, even in the days of My faithful witness Antipas, who was killed among you where Satan dwells.
14 IEV എന്നിരുന്നാലും, നിന്റെ സാക്ഷ്യത്തെ മുറിവേല്‍പ്പിക്കുന്നതും നിന്റെ അനുസരണത്തെ ദുർബലപ്പെടുത്തുന്നതുമായ ചില കാര്യങ്ങൾ ഞാൻ കാണുന്നു. വളരെക്കാലം മുമ്പ് ബിലെയാം പഠിപ്പിച്ചതുപോലുള്ള കാര്യങ്ങൾ പഠിപ്പിക്കുന്നതിന് നിങ്ങളുടെ ചില അംഗങ്ങളെ നീ അനുവദിക്കുന്നു. വിഗ്രഹങ്ങൾക്ക് അർപ്പിച്ച ഭക്ഷണം കഴിപ്പാനും, ദൈവത്തിന്റെ ആളുകൾക്കിടയിൽ ലൈംഗിക അധാർമ്മികത അനുവദിക്കപ്പെട്ടതാണെന്ന് അവൻ ബാലാക്കിനെ പഠിപ്പിച്ചു. BSB BSB: But I have a few things against you, because some of you hold to the teaching of Balaam, who taught Balak to place a stumbling block before the Israelites so they would eat food sacrificed to idols and commit sexual immorality.
15 IEV ആ രീതിയിൽ, നിങ്ങളുടെ അംഗങ്ങളിൽ ചിലര്‍ നിക്കോലാവ്യര്‍ പഠിപ്പിക്കുന്നതുപോലെ, ലൈംഗിക അധാർമ്മികത അനുവദനീയമാണ്എന്നു പഠിപ്പിക്കുന്നതില്‍ ചിലരെ നീ അനുവദിക്കുന്നു, അത് തീര്‍ച്ചയായും അനുവദനീയമല്ല. BSB BSB: In the same way, some of you also hold to the teaching of the Nicolaitans.
16 IEV ഇതു ചെയ്യുന്നതു നിർത്തി നിങ്ങളുടെ ദിശ മാറ്റുക, അല്ലെങ്കിൽ ഞാൻ പെട്ടെന്നു നിങ്ങളുടെ അടുക്കൽ വരും, എന്റെ വായിൽനിന്ന് പുറപ്പെടുന്ന ദൈവവചനമായ വാളുകൊണ്ട് ഞാൻ അവർക്കെതിരെ യുദ്ധം ചെയ്യും. BSB BSB: Therefore repent! Otherwise I will come to you shortly and wage war against them with the sword of My mouth.
17 IEV ദൈവത്തിന്റെ ആത്മാവ് വിശ്വാസികളുടെ സമൂഹത്തോടു സംസാരിക്കുന്ന സന്ദേശം ശ്രദ്ധാപൂർവ്വം കേള്‍ക്കുക. ജയിക്കുന്നവന്, ഞാൻ മറഞ്ഞിരിക്കുന്ന മന്നയെ നൽകും, അതു നിങ്ങളെ പോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും, കൂടാതെ ഞാൻ അവന് ഒരു വെളുത്ത കല്ലും നൽകും, അതിൽ ഞാൻ അവനുവേണ്ടി ഒരു പുതിയ പേര് കൊത്തിവയ്ക്കും, ഞാന്‍ അവന് നല്കുന്ന പേര് അവനു മാത്രമേ അറിയൂ.” BSB BSB: He who has an ear, let him hear what the Spirit says to the churches. To the one who overcomes, I will give the hidden manna. I will also give him a white stone inscribed with a new name, known only to the one who receives it.
18 IEV “തുയഥൈര്യ നഗരത്തിൽ ഒരുമിച്ചുകൂടുന്ന വിശ്വാസികളുടെ സമൂഹത്തിന്റെ ദൂതന് ഈ സന്ദേശം എഴുതുക: അഗ്നിജ്വാലപോലെ തിളങ്ങുന്ന കണ്ണുകളും, കാലുകൾ ചുട്ടു പഴുപ്പിച്ച വെങ്കലം പോലെയും ഉള്ളവനുമായ ദൈവപുത്രനായ ഞാൻ ഈ കാര്യങ്ങള്‍ നിന്നോടു പറയുന്നു. BSB BSB: To the angel of the church in Thyatira write: These are the words of the Son of God, whose eyes are like a blazing fire and whose feet are like polished bronze.
19 IEV നീ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളും ഞാന്‍ അറിയുന്നു. നീ എന്നെയും പരസ്പരവും സ്നേഹിക്കുന്നുവെന്നും എന്നിൽ നീ വിശ്വസിക്കുന്നുവെന്നും ഞാന്‍ അറിയുന്നു. നീ മറ്റുള്ളവരെ സേവിക്കുന്നുവെന്നും നിങ്ങൾ വളരെയധികം ബുദ്ധിമുട്ടുകൾ ധൈര്യപൂര്‍വ്വം സഹിക്കുന്നുണ്ടെന്നും എനിക്കറിയാം. മുമ്പത്തേതിനേക്കാൾ ഇപ്പോൾ നിങ്ങൾ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ഞാന്‍ അറിയുന്നു. BSB BSB: I know your deeds—your love, your faith, your service, your perseverance—and your latest deeds are greater than your first.
20 IEV എന്നിരുന്നാലും, നീ തെറ്റായ ചില കാര്യങ്ങള്‍ ചെയ്തിരിക്കുന്നു: വളരെക്കാലം മുന്‍പ് ജീവിച്ചിരുന്ന ദുഷ്ടയായ ഈസബേൽ രാജ്ഞിയെപ്പോലെയുള്ള ആ സ്ത്രീയെ നീ അനുവദിക്കുന്നു. അവൾ ഒരു പ്രവാചകിയാണെന്നു പറയുന്നു. എന്നിരുന്നാലും, അവൾ പഠിപ്പിക്കുന്നതിലൂടെ അവൾ എന്റെ ദാസന്മാരെ വഞ്ചിക്കുകയാണ്. ലൈംഗിക അധാർമ്മികത പ്രവർത്തിക്കുവാനും വിഗ്രഹങ്ങൾക്ക് അര്‍പ്പിച്ച ഭക്ഷണം കഴിക്കാനും അവർ അവരെ പ്രേരിപ്പിക്കുന്നു BSB BSB: But I have this against you: You tolerate that woman Jezebel, who calls herself a prophetess. By her teaching she misleads My servants to be sexually immoral and to eat food sacrificed to idols.
21 IEV അവളുടെ ലൈംഗിക അധാര്‍മ്മികതയിൽനിന്നും പുറജാതീയ ആചാരങ്ങളിൽനിന്നും പിന്തിരിയുവാൻ ഞാൻ അവൾക്കു സമയം നൽകിയിരുന്നെങ്കിലും, അവൾ നിർത്തുവാൻ ആഗ്രഹിച്ചില്ല. BSB BSB: Even though I have given her time to repent of her immorality, she is unwilling.
22 IEV തൽഫലമായി, ഞാൻ അവളെ വളരെ രോഗിയാക്കും. അവളുടെ പ്രവര്‍ത്തികളെ ചെയ്യുന്നത് അവര്‍ നിർത്തുന്നില്ലെങ്കിൽ, അവൾ ചെയ്യുന്നതുപോലെയുള്ള അധാർമ്മികത പ്രവർത്തിക്കുന്നവരെ ഞാൻ വളരെയധികം കഷ്ടപ്പെടുത്തും. BSB BSB: Behold, I will cast her onto a bed of sickness, and those who commit adultery with her will suffer great tribulation unless they repent of her deeds.
23 IEV അവൾ പഠിപ്പിക്കുന്ന കാര്യങ്ങൾ സ്വീകരിച്ച് ചിലർ അവളുടെ മക്കളെപ്പോലെയായി, ഞാൻ തീർച്ചയായും അവരെ കൊല്ലും. സകലരുടെയും പ്രവര്‍ത്തികളെയും ചിന്തകളെയും ഞാന്‍ അറിയുന്നുവെന്ന് വിശ്വാസികളുടെ എല്ലാ സമൂഹങ്ങളും മനസ്സിലാക്കും. നിങ്ങൾ പ്രവൃത്തിക്കനുസരിച്ച് ഞാൻ ഓരോരുത്തർക്കും പ്രതിഫലം നൽകും. BSB BSB: Then I will strike her children dead, and all the churches will know that I am the One who searches minds and hearts, and I will repay each of you according to your deeds.
24 IEV എന്നാൽ തുയഥൈര്യ നഗരത്തിലെ നിങ്ങളുടെ ബാക്കിയുള്ള വിശ്വാസികളെക്കുറിച്ച് എനിക്ക് ചില നല്ല കാര്യങ്ങള്‍ പറയാനുണ്ട്. ഈ ദുരുപദേശങ്ങളെ നിങ്ങൾ സ്വീകരിക്കാതിരിക്കുന്നത് നല്ലതാണ്. സാത്താൻ പഠിപ്പിച്ച “രഹസ്യ ആചാരങ്ങൾ” എന്ന് ആ ഗുരുക്കന്മാര് വിളിക്കുന്നതിനെ നിങ്ങൾ നിരസിക്കുന്നതു നല്ലതാണ്. മറ്റേതെങ്കിലും കല്പനകള് ഉപയോഗിച്ച് ഞാൻ നിങ്ങളെ ഭാരപ്പെടുത്തുകയില്ല. BSB BSB: But I say to the rest of you in Thyatira, who do not hold to her teaching and have not learned the so-called deep things of Satan: I will place no further burden upon you
25 IEV എന്നിൽ ഉറച്ചു വിശ്വസിക്കുകയും ഞാൻ വരുന്നതുവരെ എന്നെ അനുസരിക്കുകയും ചെയ്യുക BSB BSB: than to hold fast to what you have until I come.
26 IEV സാത്താനെ ജയിക്കുന്നവരും മരിക്കുന്നതുവരെ ഞാൻ കൽപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുന്നവര്‍ക്ക് എനിക്കുള്ളതുപോലെ മറ്റുള്ളവരുടെമേല്‍ വാഴാനുള്ള അധികാരം നൽകും BSB BSB: And to the one who overcomes and continues in My work until the end, I will give authority over the nations.
27 IEV ഇരുമ്പുവടികൊണ്ട് അടിക്കുന്നതുപോലെ അവർ അവരെ നിയന്ത്രിക്കും. ആളുകൾ മണ്‍പാത്രങ്ങള്‍ തകർക്കുന്നതുപോലെ അവർ ദുഷ്ടന്മാരെ നശിപ്പിക്കും. BSB BSB: He will rule them with an iron scepter and shatter them like pottery—just as I have received authority from My Father.
28 IEV എന്റെ പിതാവ് എനിക്കു നൽകിയ അധികാരത്തോടെയാണ് ഞാൻ ഇതെല്ലാം ചെയ്യുന്നത്, എന്നോടൊപ്പം ഭരിക്കുന്നവർക്ക് ഞാൻ ഉദയനക്ഷത്രം നൽകും, അങ്ങനെ ഞങ്ങളുടെ വിജയത്തിൽ ഞങ്ങൾക്കു വലിയ സന്തോഷം ലഭിക്കും BSB BSB: And I will give him the morning star.
29 IEV മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും, ഒരുമിച്ചുകൂടിയ വിശ്വാസികളുടെ സമൂഹത്തോട് ദൈവത്തിന്റെ ആത്മാവ് പറയുന്ന സന്ദേശം ശ്രദ്ധാപൂർവ്വം കേള്‍ക്കണം.” BSB BSB: He who has an ear, let him hear what the Spirit says to the churches.
Select verses for actions: Enter goes to them and Escape comes back.