1 IEV “സർദ്ദിസ് നഗരത്തിൽ ഒത്തുകൂടിയ വിശ്വാസികളുടെ സമൂഹത്തിന്റെ ദൂതന് ഈ സന്ദേശം എഴുതുക. ‘ഞാൻ നിങ്ങളോട് ഇതു പറയുന്നു. ദൈവത്തിന്റെ ഏഴ് ആത്മാക്കളും ഏഴു നക്ഷത്രങ്ങളും ഉള്ളവനാണ് ഞാൻ. നിങ്ങൾ ചെയ്തതെല്ലാം ഞാന്‍ അറിയുന്നു. ജീവിച്ചിരിക്കുന്നവന് എന്നു നീ തോന്നിപ്പിക്കുന്നു. എന്നാല്‍ നീ മരിച്ചവനാകുന്നു. BSB BSB: “To the angel of the church in Sardis write: These are the words of the One who holds the seven spirits of God and the seven stars. I know your deeds; you have a reputation for being alive, yet you are dead.
2 IEV ജാഗരൂകരാകുക! നീ ഉറക്കത്തിൽനിന്ന് ഉണർന്നിരിക്കുന്നതുപോലെ നിന്റെ ആത്മീയ ആവശ്യത്തെക്കുറിച്ച് ബോധവാന്മാരാകുക, ആത്മീയമായി സ്വയം ശക്തിപ്പെടുത്തുക, കാരണം നീ വളരെ പ്രയോജനമില്ലാത്തതിനാൽ നീ മരിക്കുവാൻ പോകുന്ന ഒരാളെപ്പോലെയാണ്. നീ ഇത് ചെയ്യണം, കാരണം നീ ചെയ്യുന്നതൊന്നും തൃപ്തികരമല്ലെന്ന് എന്റെ ദൈവം കരുതുന്നുവെന്ന് ഞാന്‍ അറിയുന്നു. BSB BSB: Wake up and strengthen what remains, which is about to die; for I have found your deeds incomplete in the sight of My God.
3 IEV അതിനാൽ, ദൈവത്തിന്റെ സന്ദേശവും നിങ്ങൾ കേട്ടപ്പോൾ സ്വീകരിച്ച സത്യവും ഓർമ്മയില്‍ വയ്ക്കുക. എല്ലായ്പ്പോഴും അത് അനുസരിക്കുകയും നിങ്ങളുടെ പാപപരമായ പെരുമാറ്റത്തിൽനിന്ന് പിന്തിരിയുകയും ചെയ്യുക. നിങ്ങൾ ഇതു ചെയ്തില്ലെങ്കിൽ, ഒരു കള്ളൻ വരുന്നതുപോലെ നിങ്ങൾ എന്നെ പ്രതീക്ഷിക്കാത്തപ്പോൾ ഞാൻ നിങ്ങളുടെ അടുക്കൽ വരും. നിങ്ങളെ വിധിക്കുവാൻ ഞാൻ എപ്പോൾ വരുമെന്നു നീ ഒരിക്കലും അറിയുകയില്ല. BSB BSB: Remember, then, what you have received and heard. Keep it and repent. If you do not wake up, I will come like a thief, and you will not know the hour when I will come upon you.
4 IEV എന്നിരുന്നാലും, സർദ്ദിസ് നഗരത്തിൽ നിങ്ങൾക്കു കുറച്ച് വിശ്വാസികളുണ്ട്, അവർ തെറ്റു ചെയ്തിട്ടില്ല. അവർ തങ്ങളുടെ വസ്ത്രം മലിനമാക്കാത്തവരാണ്. തൽഫലമായി, അവർ എന്നോടൊപ്പം ജീവിക്കുവാൻ യോഗ്യരായതിനാൽ, അവർ എന്നോടൊപ്പം ജീവിക്കുകയും ശുദ്ധമായ വെളുത്ത വസ്ത്രം ധരിച്ച ആളുകളെപ്പോലെ എല്ലാവിധത്തിലും ശുദ്ധരായിരിക്കുകയും ചെയ്യും. BSB BSB: But you do have a few people in Sardis who have not soiled their garments, and because they are worthy, they will walk with Me in white.
5 IEV സാത്താനെ ജയിക്കുന്നവർ ഇതേ വെളുത്ത വസ്ത്രങ്ങൾ ധരിക്കും. നിത്യജീവൻ ഉള്ളവരുടെ പേരുകൾ ഉൾക്കൊള്ളുന്ന ജീവപുസ്തകത്തിൽ നിന്ന് ഞാൻ ഒരിക്കലും അവരുടെ പേരുകൾ മായിക്കുകയില്ല. പകരം, എന്റെ പിതാവിന്റെയും അവന്റെ ദൂതന്മാരുടെയും സാന്നിധ്യത്തിൽ അവർ എന്റെ വകയാണെന്ന് ഞാൻ സമ്മതിക്കും. BSB BSB: Like them, he who overcomes will be dressed in white. And I will never blot out his name from the Book of Life, but I will confess his name before My Father and His angels.
6 IEV മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും, ഒരുമിച്ചുകൂടിയ വിശ്വാസികളുടെ സമൂഹത്തോട് ദൈവത്തിന്റെ ആത്മാവ് പറയുന്ന സന്ദേശം ശ്രദ്ധാപൂർവ്വം കേള്‍ക്കണം.’” BSB BSB: He who has an ear, let him hear what the Spirit says to the churches.
7 IEV “ഫിലദെൽഫിയ നഗരത്തിൽ ഒത്തുകൂടിയ വിശ്വാസികളുടെ സമൂഹത്തിന് ഈ സന്ദേശം എഴുതുക: ‘ഞാൻ ഇതു നിങ്ങളോടു പറയുന്നു. ഞാൻ പരിശുദ്ധനും സത്യവാനും ആകുന്നു. പുരാതന നഗരമായ യെരുശലേമിൽ പ്രവേശിക്കാൻ ആളുകളെ അനുവദിക്കുവാൻ ദാവീദ് രാജാവിന് അധികാരമുണ്ടായിരുന്നതുപോലെ, എന്റെ രാജ്യത്തിൽ പ്രവേശിക്കാൻ ആളുകളെ അനുവദിക്കാനുള്ള അധികാരവും എനിക്കുണ്ട്. ആർക്കും തുറക്കുവാൻ കഴിയാത്തവിധം വാതിലുകൾ തുറക്കുന്നവനും ആർക്കും തുറക്കുവാൻ കഴിയാത്തവിധം വാതിലുകൾ അടയ്ക്കുന്നവനുമാണ് ഞാൻ. BSB BSB: To the angel of the church in Philadelphia write: These are the words of the One who is holy and true, who holds the key of David. What He opens no one can shut, and what He shuts no one can open.
8 IEV നീ ചെയ്യുന്നതെല്ലാം ഞാന്‍ അറിയുന്നു. ആർക്കും അടയ്ക്കാനാവാത്ത ഒരു വാതിൽ ഞാൻ നിനക്കായി തുറന്നിട്ടുണ്ടെന്ന് മനസിലാക്കുക. ഞാന്‍ അറിയുന്നു, നിനക്ക് ശക്തി കുറവാണെങ്കിലും, ഞാൻ പറഞ്ഞത് നീ അനുസരിച്ചു, നീ എന്നിൽ വിശ്വസിക്കുന്നുവെന്ന് നീ നിഷേധിച്ചിട്ടില്ല. BSB BSB: I know your deeds. Behold, I have placed before you an open door, which no one can shut. I know that you have only a little strength, yet you have kept My word and have not denied My name.
9 IEV സൂക്ഷ്മതയുള്ളവനായിരിക്കുക! നിന്റെ ചില ആളുകൾ സാത്താനെ അനുഗമിക്കുന്നവരുമായി ഒത്തുചേരുന്നുവെന്ന് എനിക്കറിയാം. അവർ യഹൂദന്മാരാണെന്ന് അവകാശപ്പെടുന്നു, പക്ഷേ അവർ യഥാർത്ഥ യഹൂദന്മാരല്ലെന്ന് എനിക്കറിയാം. അവർ കള്ളം പറയുകയാണ്. അവർ നിന്റെ അടുക്കൽ വന്ന് താഴ്മയോടെ നിന്റെ കാൽക്കൽ നമിക്കുവാനും ഇടയാക്കും അങ്ങനെ ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് അംഗീകരിക്കാനും ഇടയാക്കും. BSB BSB: As for those who belong to the synagogue of Satan, who claim to be Jews but are liars instead, I will make them come and bow down at your feet, and they will know that I love you.
10 IEV ക്ഷമയോടെ കഷ്ടതകള്‍ സഹിക്കാൻ ഞാൻ നിന്നോട് കൽപ്പിച്ചപ്പോൾ നീ എന്നെ അനുസരിച്ചതിനാൽ, എന്നോട് അനുസരണക്കേടു കാണിക്കുവാൻ ശ്രമിക്കുന്നവരിൽനിന്ന് ഞാൻ നിന്നെ സുരക്ഷിതമായി രക്ഷിക്കും. അവർ ഉടൻതന്നെ ലോകത്തെ എല്ലാവരോടും ഇതു ചെയ്യും. BSB BSB: Because you have kept My command to persevere, I will also keep you from the hour of testing that is about to come upon the whole world, to test those who dwell on the earth.
11 IEV ഞാൻ വേഗത്തില്‍ വരുന്നു. അതിനാൽ, ദൈവം നിങ്ങൾക്കായി കരുതിവെച്ചിരിക്കുന്ന നിങ്ങളുടെ പ്രതിഫലം ആരും നഷ്ടപ്പെടുത്താതിരിക്കുവാൻ ഞാൻ നിങ്ങളോടു പറഞ്ഞതുപോലെ തുടര്‍ന്നു ചെയ്യുക. BSB BSB: I am coming soon. Hold fast to what you have, so that no one will take your crown.
12 IEV സാത്താനെ ജയിക്കുന്നവരെ ഞാൻ സംരക്ഷിക്കും. അവര്‍ എന്റെ ദൈവത്തിന്റെ ആലയത്തിലെ തൂണുകളെപ്പോലെ ഉറച്ചുനിൽക്കും, അവര്‍ എന്നെന്നേക്കുമായി അവിടെ നിലനില്ക്കും. അവര്‍ എനിക്കുള്ളവരെന്നു കാണിക്കേണ്ടതിന് എന്റെ ദൈവത്തിന്റെ നാമത്താൽ ഞാൻ അവരെ അടയാളപ്പെടുത്തും, എന്റെ ദൈവത്തിന്റെ നഗരമായ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങിവരുന്ന പുതിയ യെരുശലേം എന്ന എന്റെ ദൈവത്തിന്റെ നഗരത്തിന്റെ പേരും ഞാന്‍ അവരുടെ മേല്‍ എഴുതും. അവര്‍ എനിക്കുള്ളവരാണെന്ന് കാണിക്കുന്ന എന്റെ പുതിയ പേരും അവരുടെ മേല്‍ എഴുതും. BSB BSB: The one who overcomes I will make a pillar in the temple of My God, and he will never again leave it. Upon him I will write the name of My God, and the name of the city of My God (the new Jerusalem that comes down out of heaven from My God), and My new name.
13 IEV മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും, ഒരുമിച്ചുകൂടിയ വിശ്വാസികളുടെ സമൂഹത്തോട് ദൈവത്തിന്റെ ആത്മാവ് പറയുന്ന സന്ദേശം ശ്രദ്ധാപൂർവ്വം കേള്‍ക്കട്ടെ.” BSB BSB: He who has an ear, let him hear what the Spirit says to the churches.
14 IEV “ലവൊദിക്യ നഗരത്തിൽ ഒത്തുകൂടിയ വിശ്വാസികളുടെ സമൂഹത്തിന്റെ ദൂതന് ഈ സന്ദേശം എഴുതുക: ‘ഞാൻ ഇതു നിന്നോടു പറയുന്നു. ദൈവത്തിന്റെ എല്ലാ വാഗ്ദത്തങ്ങള്‍ക്കും ഉറപ്പു നൽകുന്നതു ഞാനാണ്. ദൈവത്തെക്കുറിച്ച് വിശ്വസനീയമായും കൃത്യമായും സാക്ഷ്യപ്പെടുത്തുന്നവനാണ് ഞാൻ. ദൈവത്തിന്റെ എല്ലാ സൃഷ്ടികളുടെയും അധിപതി ഞാനാണ്. BSB BSB: To the angel of the church in Laodicea write: These are the words of the Amen, the faithful and true Witness, the Originator of God’s creation.
15 IEV നീ ചെയ്ത എല്ലാ കാര്യങ്ങളും ഞാന്‍ അറിയുന്നു: നിങ്ങൾ എന്നിൽ വിശ്വസിക്കുന്നുവെന്ന് നീ നിഷേധിക്കുന്നില്ല, പക്ഷേ നിങ്ങൾ എന്നെ അധികം സ്നേഹിക്കുന്നില്ല. നിങ്ങൾ തണുപ്പോ ചൂടോ ഇല്ലാത്ത വെള്ളം പോലെയാണ്. നിങ്ങൾ തണുപ്പോ ചൂടോ ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു! BSB BSB: I know your deeds; you are neither cold nor hot. How I wish you were one or the other!
16 IEV നിങ്ങൾ എന്നെക്കുറിച്ച് ഉത്സാഹമില്ലാത്തവരായതിനാലും നിങ്ങളുടെ ആത്മീയ വളർച്ചയുടെ പോരായ്മയെക്കുറിച്ചു ബോധാവാനല്ലാത്തതിനാൽ, ഞാൻ എന്റെ വായിൽനിന്ന് ഇളം ചൂടുവെള്ളം തുപ്പുന്നതുപോലെ ഞാൻ നിന്നെ നിരസിക്കുവാൻ പോകുന്നു, BSB BSB: So because you are lukewarm—neither hot nor cold—I am about to vomit you out of My mouth!
17 IEV നീ പറയുന്നു, ‘ഞാൻ ധനികനാണ്, ധാരാളം സ്വത്ത് സമ്പാദിച്ചു. എനിക്ക് ഒന്നിന്റെയും കുറവില്ല!’ എന്നാൽ നിനക്ക് പലവിധത്തിൽ കുറവുണ്ടെന്ന് നീ മനസ്സിലാക്കുന്നില്ല. നിങ്ങൾ വളരെ നിര്ഭാഗ്യവാന്മാരും അരിഷ്ടരും ദരിദ്രരും കുരുടരും നഗ്നരുമായ ആളുകളെപ്പോലെയാണ്. BSB BSB: You say, ‘I am rich; I have grown wealthy and need nothing.’ But you do not realize that you are wretched, pitiful, poor, blind, and naked.
18 IEV നിനക്ക് യഥാർത്ഥത്തിൽ സമ്പന്നരാകാൻ വേണ്ടി നീ എന്നിൽനിന്ന് ശുദ്ധമായ പൊന്ന് വാങ്ങണമായിരുന്നു, നിനക്ക് ആവശ്യമുള്ളതെല്ലാം എന്നിൽനിന്ന് നേടുവാൻ ഞാൻ നിങ്ങളെ ഉപദേശിക്കുന്നു. നഗ്നനും ലജ്ജിതനും ആകുന്നതിനുപകരം വസ്ത്രം ധരിക്കേണ്ടതിന് നിങ്ങൾ എന്നിൽനിന്ന് വെളുത്ത വസ്ത്രങ്ങൾ വാങ്ങുന്നതുപോലെ ഞാൻ നിങ്ങളെ നീതിമാനാക്കട്ടെ. അസുഖമുള്ള കണ്ണുകളില്‍ പുരട്ടുവാനായി നീ എന്നിൽ നിന്ന് കണ്ണ് ലേപം വാങ്ങണമായിരുന്നു, സത്യം മനസ്സിലാക്കാൻ ഞാൻ നിങ്ങളെ സഹായിക്കട്ടെ. BSB BSB: I counsel you to buy from Me gold refined by fire so that you may become rich, white garments so that you may be clothed and your shameful nakedness not exposed, and salve to anoint your eyes so that you may see.
19 IEV ഞാൻ സ്നേഹിക്കുന്നവരെ എല്ലാവരേയും ഞാൻ ശാസിക്കുകയും തിരുത്തുകയും ചെയ്യുന്നതിനാൽ, നിന്റെ പാപമയമായ പെരുമാറ്റത്തിൽനിന്ന് പൂർണ്ണഹൃദയത്തോടെ പിന്തിരിയുക. BSB BSB: Those I love I rebuke and discipline. Therefore be earnest and repent.
20 IEV ഞാൻ ഇവിടെ ഉണ്ട്! ഞാൻ വാതില്ക്കല് നിന്നുകൊണ്ട് ഓരോരുത്തരേയും വിളിക്കുന്നു, ഞാൻ നിൽക്കുകയും നിങ്ങളുടെ വാതിൽക്കൽ കാത്തിരിക്കുകയും വാതിലിൽ മുട്ടുകയും ചെയ്യുന്നു. നിങ്ങൾ എന്റെ ശബ്ദം കേട്ട് വാതിൽ തുറന്നാൽ, ഞാൻ അകത്തേക്ക് വരും, സുഹൃത്തുക്കളായി നാം ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യും. BSB BSB: Behold, I stand at the door and knock. If anyone hears My voice and opens the door, I will come in and dine with him, and he with Me.
22 IEV മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും, ഒരുമിച്ചുകൂടിയ വിശ്വാസികളുടെ സമൂഹത്തോട് ദൈവത്തിന്റെ ആത്മാവ് പറയുന്ന സന്ദേശം ശ്രദ്ധാപൂർവ്വം കേള്‍ക്കട്ടെ.” BSB BSB: He who has an ear, let him hear what the Spirit says to the churches.”
Select verses for actions: Enter goes to them and Escape comes back.