1 IEV ഈ കാര്യങ്ങൾക്കുശേഷം, യോഹന്നാൻ എന്ന ഞാൻ സ്വർഗ്ഗത്തിൽ ഒരു വാതിൽ തുറന്നിരിക്കുന്നതായി ദർശനത്തിൽ കണ്ടു. ഉച്ചത്തിലുള്ള കാഹളം പോലെയുള്ള ശബ്ദം, മുന്പ് എന്നോട് സംസാരിച്ചവന് എന്നോട് പറഞ്ഞു, “ഇവിടെ കടന്നു വരിക! പിന്നീട് സംഭവിക്കേണ്ട കാര്യങ്ങൾ ഞാൻ കാണിച്ചുതരാം.” BSB BSB: After this I looked and saw a door standing open in heaven. And the voice I had previously heard speak to me like a trumpet was saying, “Come up here, and I will show you what must happen after these things.”
2 IEV ഉടന് തന്നെ ദൈവത്തിന്റെ ആത്മാവ് എനിക്ക് കാര്യങ്ങൾ വെളിപ്പെടുത്താൻ തുടങ്ങി. സ്വർഗ്ഗത്തിൽ ഒരു സിംഹാസനം അവൻ എനിക്കു കാണിച്ചു; സിംഹാസനത്തിൽ ഒരു ഭരണാധികാരി ഇരുന്നു. BSB BSB: At once I was in the Spirit, and I saw a throne standing in heaven, with someone seated on it.
3 IEV സിംഹാസനത്തിലെ ഭരണാധികാരി ഒരു സൂര്യകാന്തത്തോടും പത്മരാഗക്കല്ല് പോലെ തിളങ്ങി. സിംഹാസനത്തിനു ചുറ്റും തിളങ്ങുന്ന പച്ച മരതകം പോലെ തിളങ്ങുന്ന ഒരു മഴവില്ല് ഉണ്ടായിരുന്നു. BSB BSB: The One seated there looked like jasper and carnelian, and a rainbow that gleamed like an emerald encircled the throne.
4 IEV സിംഹാസനത്തിന് ചുറ്റും മറ്റ് ഇരുപത്തിനാലു സിംഹാസനങ്ങളും ഉണ്ടായിരുന്നു. ഈ സിംഹാസനങ്ങളിൽ ഇരുപത്തിനാലു മൂപ്പന്മാർ ഇരുന്നു. ശുദ്ധമായ വെളുത്ത വസ്ത്രങ്ങൾ ധരിച്ച അവർക്ക് തലയിൽ സ്വർണ്ണ കിരീടങ്ങളുണ്ടായിരുന്നു. BSB BSB: Surrounding the throne were twenty-four other thrones, and on these thrones sat twenty-four elders dressed in white, with golden crowns on their heads.
5 IEV സിംഹാസനത്തിൽനിന്ന് പ്രകാശവും ഉച്ചത്തിലുള്ള ശബ്ദങ്ങളും ഇടിമിന്നലുകളും വന്നു. സിംഹാസനത്തിനു മുന്നിൽ കത്തുന്ന ഏഴ് പന്തങ്ങൾ ഉണ്ടായിരുന്നു. ഇവ ദൈവത്തിന്റെ ഏഴ് ആത്മാക്കൾ ആകുന്നു. BSB BSB: From the throne came flashes of lightning, rumblings, and peals of thunder. Before the throne burned seven torches of fire. These are the seven spirits of God.
6 IEV സിംഹാസനത്തിനു മുന്നിൽ കണ്ണാടി കൊണ്ട് നിർമ്മിച്ച കടൽപോലെ ഒന്നു കാണപ്പെട്ടു. പളുങ്കുപോലെ അതു തെളിമയുള്ളതായിരുന്നു. സിംഹാസനത്തിന്റെ നാലു വശങ്ങളിലും ഒരു ജീവിയുണ്ടായിരുന്നു. ഓരോന്നിനും മുന്നിലും പിന്നിലും കണ്ണുകളാൽ മൂടപ്പെട്ടിരുന്നു. BSB BSB: And before the throne was something like a sea of glass, as clear as crystal. In the center, around the throne, were four living creatures, covered with eyes in front and back.
7 IEV ആദ്യത്തെ ജീവി സിംഹത്തെപ്പോലെയായിരുന്നു. രണ്ടാമത്തെ ജീവി ഒരു കാളയെപ്പോലെയായിരുന്നു. മൂന്നാമത്തെ ജീവിയ്ക്ക് മനുഷ്യന്റെ മുഖം പോലെയുള്ള ഒരു മുഖം ഉണ്ടായിരുന്നു. നാലാമത്തെ ജീവി പറക്കുന്ന കഴുകനെപ്പോലെയായിരുന്നു. നാല് ജീവികളിൽ ഓരോന്നിനും ആറ് ചിറകുകളുണ്ടായിരുന്നു. ഈ ചിറകുകൾ മുകളിലും താഴെയും ഉള്ള കണ്ണുകളാൽ മൂടപ്പെട്ടിരുന്നു. രാവും പകലും അവർ നിരന്തരം പറയുന്നു: “എല്ലാവരേയും ഭരിക്കുന്ന കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ. അവന് എല്ലായ്പ്പോഴും ഉണ്ടായിരുന്നവനും, ഇപ്പോൾ ഉള്ളവനും, എല്ലായ്പ്പോഴും നിലനിൽക്കുന്നവനുമാണ്.” BSB BSB: The first living creature was like a lion, the second like a calf, the third had a face like a man, and the fourth was like an eagle in flight.
9 IEV സിംഹാസനത്തിൽ ഇരിക്കുന്നവനും, എന്നേക്കും ജീവിക്കുന്നവനുമായവനെ ജീവികൾ സ്തുതിക്കുകയും, ബഹുമാനിക്കുകയും, നന്ദി പറയുകയും ചെയ്യുന്നു. അവർ അങ്ങനെ ചെയ്യുമ്പോഴെല്ലാം, ഇരുപത്തിനാലു മൂപ്പന്മാരും സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുമ്പിൽ നിലത്തു കിടക്കുന്നു. എന്നെന്നേക്കും ജീവിക്കുന്ന അവനെ അവര് ആരാധിക്കുന്നു. അവർ തങ്ങളുടെ കിരീടങ്ങൾ സിംഹാസനത്തിനു മുന്നിൽ ഇട്ടുകൊണ്ട് പറയുന്നത്: BSB BSB: And whenever the living creatures give glory, honor, and thanks to the One seated on the throne, who lives forever and ever,
11 IEV “ഞങ്ങളുടെ കർത്താവും ദൈവവുമേ, നീ മഹത്വമുള്ളവനും ബഹുമാന്യനും സർവ്വശക്തനുമായതിനാൽ എല്ലാ ജീവികളും നിന്നെ സ്തുതിക്കുവാൻ നീ യോഗ്യനാകുന്നു. നീ മാത്രമാണ് എല്ലാം സൃഷ്ടിച്ചത്, അവ നിലനിൽക്കണമെന്ന് നീ ഉദ്ദേശിച്ചതിനാൽ, നീ അവയെ സൃഷ്ടിച്ചു; തൽഫലമായി, അവ നിലനിൽക്കുന്നു.” BSB BSB: “Worthy are You, our Lord and God, to receive glory and honor and power, for You created all things; by Your will they exist and were created.”
Select verses for actions: Enter goes to them and Escape comes back.