1 IEV അനന്തരം ദൂതന് അതില്‍ നിന്നും കുടിക്കുന്ന ആളുകൾക്ക് എന്നേക്കും ജീവിക്കുവാൻ കാരണമാകുന്ന നദി എന്നെ കാണിച്ചു. വെള്ളം തിളങ്ങുന്നതും സ്ഫടികംപോലെ വ്യക്തവുമായിരുന്നു. ദൈവവും കുഞ്ഞാടും ഇരിക്കുന്ന സിംഹാസനത്തിൽ നിന്നായിരുന്നു ആ നദി പുറപ്പെട്ടത്. BSB BSB: Then the angel showed me a river of the water of life, as clear as crystal, flowing from the throne of God and of the Lamb
2 IEV നഗരത്തിലെ പ്രധാന വീഥിയുടെ മദ്ധ്യത്തുകൂടി അതു താഴേക്ക് ഒഴുകി. നദിയുടെ ഇരുകരകളിലും പഴങ്ങളുള്ള മരങ്ങളുണ്ടായിരുന്നു, അതു ഭക്ഷിക്കുന്ന ആളുകൾക്ക് എന്നേക്കും ജീവിക്കുവാൻ കാരണമാകുന്നു. മരങ്ങൾ പന്ത്രണ്ട് തരം ഫലം കായ്ക്കുന്നു; അവ ഓരോ മാസവും ഓരോ ഫലം പുറപ്പെടുവിക്കുന്നു. ജനങ്ങളുടെ കൂട്ടങ്ങൾ ആ മരങ്ങളുടെ ഇലകള്‍ മുറിവുകൾ ഭേദമാകുന്നതിനായി മരുന്നായി ഉപയോഗിക്കുന്നു. BSB BSB: down the middle of the main street of the city. On either side of the river stood a tree of life, bearing twelve kinds of fruit and yielding a fresh crop for each month. And the leaves of the tree are for the healing of the nations.
3 IEV ദൈവം ശപിക്കുന്നതായ ആരുംതന്നെ അഥവാ യാതൊരു വസ്തുക്കളോ ഒരിക്കലും അവിടെ ഉണ്ടായിരിക്കുകയില്ല. ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം നഗരത്തിൽ ഉണ്ടാകും. ദൈവത്തിന്റെ ദാസന്മാർ അവനെ അവിടെ ആരാധിക്കും. BSB BSB: No longer will there be any curse. The throne of God and of the Lamb will be within the city, and His servants will worship Him.
4 IEV അവർ അവനെ മുഖാമുഖം കാണും; അവരുടെ നെറ്റിയിൽ അവന്റെ നാമം എഴുതിയിരിക്കും. BSB BSB: They will see His face, and His name will be on their foreheads.
5 IEV ഇനി രാത്രി ഉണ്ടാകയില്ല. ദൈവത്തിന്റെ ദാസന്മാർക്ക് വിളക്കിന്റെ വെളിച്ചമോ സൂര്യപ്രകാശമോ ആവശ്യമില്ല, കാരണം കർത്താവായ ദൈവം അവരുടെ മേൽ പ്രകാശം പരത്തും. അവർ എന്നെന്നേക്കും ഭരിക്കും. BSB BSB: There will be no more night in the city, and they will have no need for the light of a lamp or of the sun. For the Lord God will shine on them, and they will reign forever and ever.
6 IEV ദൂതൻ എന്നോടു പറഞ്ഞു: “ദൈവം നിന്നെ കാണിച്ച ഈ കാര്യങ്ങള്‍ സത്യമാണ്, അവന് തീർച്ചയായും അവ സംഭവിപ്പിക്കും. വേഗത്തില്‍ സംഭവിപ്പാനുള്ള കാര്യങ്ങള്‍ അവനെ സേവിക്കുന്നവരെ കാണിക്കുവാന്‍ പ്രവാചകന്മാരെ പ്രചോദിപ്പിക്കുന്ന കർത്താവായ ദൈവം തന്റെ ദൂതനെ അയച്ചു.” BSB BSB: Then the angel said to me, “These words are faithful and true. The Lord, the God of the spirits of the prophets, has sent His angel to show His servants what must soon take place.”
7 IEV യേശു തന്റെ എല്ലാ ജനങ്ങളോടും പറയുന്നു, “ഇത് ശ്രദ്ധിക്കൂ! ഞാൻ വേഗത്തില്‍ വരുന്നു; ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന സന്ദേശം അനുസരിക്കുന്ന എല്ലാവരേയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കും.” BSB BSB: “Behold, I am coming soon. Blessed is the one who keeps the words of prophecy in this book.”
8 IEV യോഹന്നാൻ എന്ന ഞാൻ ഒരു ദർശനത്തിൽ കാണുകയും കേള്‍ക്കുകയും ചെയ്തതായ ഈ കാര്യങ്ങൾ എഴുതിയിരിക്കുന്നു. ഞാൻ അവയെ കാണുകയും കേള്‍ക്കുകയും ചെയ്തപ്പോൾ, ഇവ കാണിച്ചു തന്ന ദൂതന്റെ മുമ്പിൽ അവനെ ആരാധിപ്പാനായി ഞാൻ കമിഴ്ന്നുവീണു. BSB BSB: And I, John, am the one who heard and saw these things. And when I had heard and seen them, I fell down to worship at the feet of the angel who had shown me these things.
9 IEV എന്നാല്‍ അവൻ എന്നോട്: എന്നെ ആരാധിക്കരുത്; ഞാൻ നിന്നെപ്പോലെ ദൈവത്തിന്റെ ഒരു ദാസൻ മാത്രമാണ്! പ്രവാചകന്മാരായ നിങ്ങളുടെ സഹവിശ്വാസികളെപ്പോലെയും ഈ പുസ്തകത്തിലെ വചനങ്ങള്‍ അനുസരിക്കുന്നവരെപ്പോലെയും ഞാൻ ഒരു ദാസനാണ്. പകരം, ദൈവത്തെ ആരാധിക്കുക!” BSB BSB: But he said to me, “Do not do that! I am a fellow servant with you and your brothers the prophets, and with those who keep the words of this book. Worship God!”
10 IEV അവൻ എന്നോടു വീണ്ടും പറഞ്ഞു, “ഈ പുസ്തകത്തിൽ ദൈവം മുൻകൂട്ടിപ്പറഞ്ഞ കാര്യങ്ങളെക്കുറിച്ചുള്ള സന്ദേശം രഹസ്യമായി സൂക്ഷിക്കരുത്, കാരണം ഈ സന്ദേശം നിറവേറ്റുവാനുള്ള സമയമായിരിക്കുന്നു. BSB BSB: Then he told me, “Do not seal up the words of prophecy in this book, because the time is near.
11 IEV സമയം അടുത്തിരിക്കുന്നതിനാല്‍, ദുഷിച്ച രീതിയിൽ പ്രവർത്തിക്കുന്നവർ ആ രീതിയിൽ തുടരുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ അതു തുടരട്ടെ. വൈകാതെ ദൈവം അവര്‍ക്ക് അതിനു പകരം നൽകും. നീചരായവർ നീചമായി തുടരുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ അതു തുടരട്ടെ. വൈകാതെ ദൈവം അവര്‍ക്ക് അതിനു പകരം നൽകും. നീതിപൂർവ്വം പ്രവർത്തിക്കുന്നവർ നീതിപൂർവ്വം പ്രവർത്തിക്കുന്നതു തുടരട്ടെ. പൂര്ണ്ണതയുള്ളവർ പരിപൂർണ്ണരാകുന്നത് തുടരട്ടെ.” BSB BSB: Let the unrighteous continue to be unrighteous, and the vile continue to be vile; let the righteous continue to practice righteousness, and the holy continue to be holy.”
12 IEV യേശു എല്ലാവരോടും പറയുന്നു: "ശ്രദ്ധിക്കൂ! ഞാൻ വേഗം വരുന്നു! ഓരോരുത്തരുടെയും പ്രവൃത്തിക്ക് ഒത്തവണ്ണം ഞാൻ എല്ലാവർക്കും പ്രതിഫലമോ ശിക്ഷയോ നൽകും. BSB BSB: “Behold, I am coming soon, and My reward is with Me, to give to each one according to what he has done.
13 IEV എല്ലാ കാര്യങ്ങളും ആരംഭിച്ചവനും എല്ലാ കാര്യങ്ങളും അവസാനിപ്പിക്കുന്നവനും ഞാൻ തന്നേ. ഞാൻ എല്ലാറ്റിനും മുമ്പുള്ളവനും, എല്ലാറ്റിന്റെയും അവസാനവും ഞാൻ തന്നെയാണ്. BSB BSB: I am the Alpha and the Omega, the First and the Last, the Beginning and the End.”
14 IEV തങ്ങളുടെ വസ്ത്രം കഴുകി സ്വയം വൃത്തിയാക്കുന്ന ആളുകളോട് ദൈവം വളരെ പ്രസാദിച്ചിരിക്കുന്നു, അതിനാല്‍ അവർക്ക് എന്നെന്നേക്കുമായി ജീവിക്കുവാൻ പ്രാപ്തരാക്കുന്ന വൃക്ഷത്തിന്റെ ഫലം തിന്നുവാൻ കഴിയും, അതുനിമിത്തം അവർക്കു വാതിലുകളിലൂടെ വിശുദ്ധനഗരത്തിലേക്കു പ്രവേശിക്കാൻ കഴിയും. BSB BSB: Blessed are those who wash their robes, so that they may have the right to the tree of life and may enter the city by its gates.
15 IEV അശുദ്ധരായ ആളുകൾ പുറത്താകുന്നു. മന്ത്രവാദം ചെയ്യുന്ന ആളുകൾ, ലൈംഗികമായി പാപം ചെയ്യുന്നവർ, മറ്റുള്ളവരെ കൊലപ്പെടുത്തുന്ന ആളുകൾ, വിഗ്രഹാരാധകർ, നുണകൾ പറഞ്ഞ് ആസ്വദിക്കുന്നവരും നിരന്തരം നുണയന്മാരുമായ ആളുകൾ എന്നിവരും അതിൽ ഉൾപ്പെടുന്നു. അവർക്ക് ഒരിക്കലും ആ നഗരത്തിൽ പ്രവേശിക്കാൻ കഴിയുകയില്ല.” BSB BSB: But outside are the dogs, the sorcerers, the sexually immoral, the murderers, the idolaters, and everyone who loves and practices falsehood.
16 IEV “ഇതെല്ലാം സത്യമാണെന്ന് നിങ്ങള്‍ വിശ്വാസികളുടെ സമൂഹങ്ങളോട് പറയുവാൻ യേശുവെന്ന, ഞാൻ എന്റെ ദൂതനെ അയച്ചു. പ്രവാചകന്മാർ വരുമെന്ന് വാഗ്ദാനം ചെയ്ത ദാവീദ് രാജാവിന്റെ സന്തതിയാണ് ഞാൻ. ശുഭ്രമായ പ്രഭാത നക്ഷത്രം പോലെയാണ് ഞാൻ.” BSB BSB: “I, Jesus, have sent My angel to give you this testimony for the churches. I am the Root and the Offspring of David, the bright Morning Star.”
17 IEV ദൈവാത്മാവും മശിഹായുടെ മണവാട്ടിയെപ്പോലെയുള്ള അവന്റെ ജനവും വിശ്വസിക്കുവാൻ ആഗ്രഹിക്കുന്ന ഓരോരുത്തരോടും “വരിക” എന്നു പറയുന്നു. “വരിക” എന്നു കേള്‍ക്കുന്ന ഒരോരുത്തരും വിശ്വസിക്കുവാൻ ആഗ്രഹിക്കുന്ന ഓരോരുത്തരോടും ഇതു പറയണം. വരാൻ ആഗ്രഹിക്കുന്ന ആളുകൾ വരണം! എന്നെന്നേക്കുമായി ജീവിക്കുവാൻ പ്രാപ്തമാക്കുന്ന ജലം ആഗ്രഹിക്കുന്ന എല്ലാവരും അത് ഒരു സൗജന്യ ദാനമായി വാങ്ങട്ടെ! BSB BSB: The Spirit and the bride say, “Come!” Let the one who hears say, “Come!” And let the one who is thirsty come, and the one who desires the water of life drink freely.
18 IEV യോഹന്നാൻ എന്ന ഞാൻ ഈ പുസ്തകത്തിൽ മുൻകൂട്ടിപ്പറഞ്ഞ കാര്യങ്ങളെക്കുറിച്ചുള്ള സന്ദേശം കേൾക്കുന്ന എല്ലാവരോടും സഗൌരവം മുന്നറിയിപ്പ് നൽകുന്നു: ആരെങ്കിലും ഈ സന്ദേശത്തിൽ എന്തെങ്കിലും കൂട്ടി ചേർത്താൽ, ഈ പുസ്തകം പറയുന്ന രീതികളിൽ ദൈവം അവനെ ശിക്ഷിക്കും. BSB BSB: I testify to everyone who hears the words of prophecy in this book: If anyone adds to them, God will add to him the plagues described in this book.
19 IEV ഈ പുസ്തകത്തിൽ ഞാൻ മുൻകൂട്ടിപ്പറഞ്ഞ സന്ദേശത്തില്‍ നിന്നും ആരെങ്കിലും എന്തെങ്കിലും എടുത്തുകളഞ്ഞാൽ, എന്നെന്നേക്കുമായി ജീവിക്കുവാൻ ആളുകളെ പ്രാപ്തരാക്കുന്ന വൃക്ഷത്തിൽനിന്ന് ഫലം കഴിക്കാനുള്ള ആ വ്യക്തിയുടെ അവകാശം ദൈവം എടുത്തുകളയും. ദൈവത്തിന്റെ നഗരത്തിൽ പ്രവേശിക്കാനുള്ള ആ വ്യക്തിയുടെ അവകാശവും അവൻ എടുത്തുകളയും. ഈ രണ്ട് കാര്യങ്ങളും ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു. BSB BSB: And if anyone takes away from the words of this book of prophecy, God will take away his share in the tree of life and the holy city, which are described in this book.
20 IEV ഇതെല്ലാം സത്യമാണെന്ന് പറയുന്ന യേശു പറയുന്നു, “തീർച്ചയായും ഞാൻ വേഗത്തില്‍ വരുന്നു!” യോഹന്നാൻ, എന്ന ഞാൻ, മറുപടി പറഞ്ഞു “അങ്ങനെതന്നെയാകട്ടെ! കർത്താവായ യേശുവേ, വരേണമേ!” BSB BSB: He who testifies to these things says, “Yes, I am coming soon.” Amen. Come, Lord Jesus!
21 IEV നമ്മുടെ കർത്താവായ യേശു ദൈവജനമായ നിങ്ങളെല്ലാവരോടും ദയയോടെ പ്രവർത്തിക്കട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ! BSB BSB: The grace of the Lord Jesus be with all the saints. Amen.
Select verses for actions: Enter goes to them and Escape comes back.