2 IEV ദൈവത്തിന്റെ വിശുദ്ധ നഗരം ഞാൻ കണ്ടു, അത് യെരുശലേമെന്ന പുതിയ നഗരമാണ്. അത് ദൈവത്തിൽനിന്ന്, സ്വർഗ്ഗത്തിൽനിന്നു തന്നെ ഇറങ്ങുകയായിരുന്നു. ഒരു പുരുഷനെ വിവാഹം കഴിക്കുന്നതിനായി സ്ത്രീകൾ ഒരു മണവാട്ടിയെ അലങ്കരിക്കുന്നതുപോലെ ദൈവം അതിനെ ഒരുക്കി അലങ്കരിച്ചിരുന്നു. BSB BSB: I saw the holy city, the new Jerusalem, coming down out of heaven from God, prepared as a bride adorned for her husband.
5 IEV അപ്പോൾ സിംഹാസനത്തിൽ ഇരിക്കുന്ന ദൈവം പറഞ്ഞു, "ഇത് ശ്രദ്ധിക്കുക! ഞാൻ ഇപ്പോൾ എല്ലാം പുതിയതാക്കുന്നു!" അവന് എന്നോടു പറഞ്ഞു: "ഞാന്‍ നിന്നോട് പറഞ്ഞ കാര്യങ്ങള്‍ എഴുതുക, അത് നിമിത്തം നിന്നോടു പറഞ്ഞ കാര്യങ്ങൾ സംഭവിക്കുവാന്‍ ഞാന്‍ നിശ്ചയമായും ഇടവരുത്തും എന്ന് നിനക്ക് വിശ്വസിക്കുവാന്‍ കഴിയും.” BSB BSB: And the One seated on the throne said, “Behold, I make all things new.” Then He said, “Write this down, for these words are faithful and true.”
6 IEV അവൻ എന്നോടു വീണ്ടും പറഞ്ഞു, “ഞാൻ ഇക്കാര്യങ്ങൾ എല്ലാം പൂർത്തിയാക്കിയിരിക്കുന്നു! ഞാൻ എല്ലാം ആരംഭിച്ചവനും എല്ലാം അവസാനിപ്പിക്കുന്നവനും ആകുന്നു. ആഗ്രഹിക്കുന്ന ഏവർക്കും, മനുഷ്യര്‍ക്ക് എന്നേക്കും ജീവിക്കുവാൻ കാരണമാകുന്ന നീരുറവയിൽനിന്ന് ഞാൻ സൗജന്യമായി വെള്ളം നൽകും. BSB BSB: And He told me, “It is done! I am the Alpha and the Omega, the Beginning and the End. To the thirsty I will give freely from the spring of the water of life.
7 IEV സാത്താന്റെമേല്‍ വിജയികളായ എല്ലാവർക്കും ഞാൻ ഇതു നൽകും. ഞാൻ അവരുടെ ദൈവമായിരിക്കും, അവർ എന്റെ മക്കളായിരിക്കും. BSB BSB: The one who overcomes will inherit all things, and I will be his God, and he will be My son.
8 IEV എന്നാൽ ഭീരുത്വമുള്ളവർ, എന്നിൽ വിശ്വസിക്കാത്തവർ, വെറുപ്പുളവാക്കുന്നവർ, ആളുകളെ കൊല്ലുന്നവർ, ലൈംഗികമായി പാപം ചെയ്യുന്നവർ, മന്ത്രവാദം ചെയ്യുന്നവർ, വിഗ്രഹങ്ങളെ ആരാധിക്കുന്നവർ, എല്ലാ നുണയന്മാരും തീയാലും ഗന്ധകത്താലും കത്തുന്ന തടാകത്തില്‍ വെന്തു കഷ്ടപ്പെടുകയും ചെയ്യും. രണ്ടാമതും മരിക്കുക എന്നതിന്റെ അർത്ഥം അതാണ്.” BSB BSB: But to the cowardly and unbelieving and abominable and murderers and sexually immoral and sorcerers and idolaters and all liars, their place will be in the lake that burns with fire and sulfur. This is the second death.”
9 IEV അനന്തരം, ഏഴു പാത്രങ്ങളില്‍ ഏഴ് വിധത്തിലുള്ള കഷ്ടങ്ങള്‍ക്കു കാരണമായ വീഞ്ഞ് ഉണ്ടായിരുന്ന ഏഴ് ദൂതന്മാരില് ഒരുവൻ എന്റെ അടുക്കല്‍ വന്നു പറഞ്ഞു. "എന്നോടുകൂടെ വരിക ഒരാള്‍ ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നതുപോലെ കുഞ്ഞാടിനോടൊപ്പം സ്ഥിരമായി യോജിപ്പിക്കുന്ന ആളുകളെ ഞാന്‍ നിനക്കു കാണിച്ചു തരാം!” BSB BSB: Then one of the seven angels with the seven bowls full of the seven final plagues came and said to me, “Come, I will show you the bride, the wife of the Lamb.”
10 IEV അപ്പോൾ ദൈവാത്മാവ് എന്നെ നിയന്ത്രിച്ചു, ദൂതൻ എന്നെ വളരെ ഉയരമുള്ള ഒരു പർവ്വതത്തിന്റെ മുകളിൽ എടുത്തു കൊണ്ടുപോയി. ദൈവത്തിൽനിന്ന്, സ്വർഗ്ഗത്തിൽനിന്നു തന്നെ പുതിയ യെരുശലേം എന്ന ദൈവത്തിന്റെ വിശുദ്ധനഗരം, ഇറങ്ങി വരുന്നത് അവൻ എന്നെ കാണിച്ചു. BSB BSB: And he carried me away in the Spirit to a mountain great and high, and showed me the holy city of Jerusalem coming down out of heaven from God,
11 IEV ദൈവത്തിൽനിന്നു വന്ന ശോഭയുള്ള പ്രകാശത്താൽ അതു തിളങ്ങുകയായിരുന്നു. വളരെ വിലയേറിയ സൂര്യകാന്തകല്ല് തിളങ്ങുന്നതുപോലെ നഗരം തിളങ്ങുന്നു, അതു സ്ഫടികം പോലെ വ്യക്തമായിരുന്നു. BSB BSB: shining with the glory of God. Its radiance was like a most precious jewel, like a jasper, as clear as crystal.
12 IEV നഗരത്തിനു ചുറ്റും വളരെ ഉയർന്ന മതിൽ ഉണ്ടായിരുന്നു. മതിലിന് പന്ത്രണ്ട് കവാടങ്ങളുണ്ടായിരുന്നു. ഓരോ കവാടത്തിലും ഒരു ദൂതൻ ഉണ്ടായിരുന്നു. യിസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളുടെ പേരുകൾ വാതിലുകൾക്കു മുകളിൽ എഴുതിയിരുന്നു. ഓരോ കവാടത്തിലും ഓരോ ഗോത്രത്തിന്റെ പേരുകള്‍ ഉണ്ടായിരുന്നു. BSB BSB: The city had a great and high wall with twelve gates inscribed with the names of the twelve tribes of Israel, and twelve angels at the gates.
13 IEV മൂന്ന് കവാടങ്ങൾ കിഴക്കു ഭാഗത്തും മൂന്ന് കവാടങ്ങൾ വടക്കു ഭാഗത്തും മൂന്ന് കവാടങ്ങൾ തെക്കു ഭാഗത്തും മൂന്ന് കവാടങ്ങൾ പടിഞ്ഞാറ് ഭാഗത്തും ഉണ്ടായിരുന്നു. BSB BSB: There were three gates on the east, three on the north, three on the south, and three on the west.
14 IEV നഗര മതിലിന് പന്ത്രണ്ട് അടിസ്ഥാന കല്ലുകൾ ഉണ്ട്. ഓരോ അടിസ്ഥാന കല്ലിന്മേലും കുഞ്ഞാട് നിയമിച്ച പന്ത്രണ്ട് അപ്പൊസ്തലന്മാരിൽ ഒരാളുടെ പേര് ഉണ്ടായിരുന്നു. BSB BSB: The wall of the city had twelve foundations bearing the names of the twelve apostles of the Lamb.
15 IEV എന്നോട് സംസാരിച്ച ദൂതൻ ഒരു സ്വർണ്ണ അളവുകോല്‍ വഹിച്ചിരുന്നു. നഗരത്തെയും അതിന്റെ കവാടങ്ങളെയും മതിലിനെയും അളക്കുന്നതിന് അത് ഉപയോഗിച്ചു. BSB BSB: The angel who spoke with me had a golden measuring rod to measure the city and its gates and walls.
16 IEV നഗരം ചതുരാകൃതിയിലായിരുന്നു; നീളം എത്രയായിരുന്നോ അത്രയും വീതിയും ആയിരുന്നു. ദൂതന് തന്റെ കോലു കൊണ്ട് നഗരത്തെ അളന്നതിനുശേഷം, അത് 2,200 കിലോമീറ്റർ നീളമുണ്ടെന്നും അതിന്റെ വീതിയും ഉയരവും ഓരോന്നും അതിന്റെ നീളത്തിന് തുല്യമാണെന്നും അവന് അറിയിച്ചു. BSB BSB: The city lies foursquare, with its width the same as its length. And he measured the city with the rod, and all its dimensions were equal—12,000 stadia in length and width and height.
17 IEV അവൻ അതിന്റെ മതിൽ അളക്കുകയും അറുപത്തിയാറ് മീറ്റർ ഘനമുള്ളതായി അറിയിക്കുകയും ചെയ്തു. ആളുകൾ സാധാരണയായി ഉപയോഗിക്കുന്ന അളവാണ് ദൂതന് ഉപയോഗിച്ചത്. BSB BSB: And he measured its wall to be 144 cubits, by the human measure the angel was using.
18 IEV സൂര്യകാന്തം എന്നു വിളിക്കുന്ന പച്ചക്കല്ല് പോലെയാണ് നഗര മതിൽ നിർമ്മിച്ചത്. വ്യക്തമായ കണ്ണാടി പോലെ തോന്നിക്കുന്ന ശുദ്ധമായ സ്വർണ്ണമാണ് നഗരം നിർമ്മിച്ചത്. BSB BSB: The wall was made of jasper, and the city itself of pure gold, as pure as glass.
19 IEV നഗരത്തിന്റെ മതിലിന്റെ അടിസ്ഥാനം വിലയേറിയ കല്ലുകൾ കൊണ്ട് മനോഹരമായി നിർമ്മിച്ചതാണ്. ആദ്യത്തെ അടിസ്ഥാനക്കല്ല് സൂര്യകാന്തവും, രണ്ടാമത്തേത് നീലരത്നം, മൂന്നാമത്തേത് മാണിക്യവും, നാലാമത്തേത് മരതകവും, BSB BSB: The foundations of the city walls were adorned with every kind of precious stone: The first foundation was jasper, the second sapphire, the third chalcedony, the fourth emerald,
20 IEV അഞ്ചാമത്തേത് നഖവര്ണ്ണിയും, ആറാമത്തേത് ചുവപ്പുകല്ലും, ഏഴാമത്തേത് പീതരത്നവും, എട്ടാമത്തേത് ഗോമേദകവും, ഒമ്പതാമത്തേത് പുഷ്യരാഗവും, പത്താമത്തേത് വൈഡൂര്യവും, പതിനൊന്നാമത്തേത് പത്മരാഗവും, പന്ത്രണ്ടാമത്തേത് സുഗന്ധി രത്നവും അടിസ്ഥാന കല്ലുകള്‍ ആയിരുന്നു. BSB BSB: the fifth sardonyx, the sixth carnelian, the seventh chrysolite, the eighth beryl, the ninth topaz, the tenth chrysoprase, the eleventh jacinth, and the twelfth amethyst.
21 IEV നഗരത്തിലെ പന്ത്രണ്ട് കവാടങ്ങൾ വലിയ മുത്തുകൾ പോലെയായിരുന്നു. ഓരോ കവാടവും ഒരൊറ്റ മുത്ത് പോലെയായിരുന്നു. നഗരത്തിലെ വീഥികള്‍ തെളിഞ്ഞ സ്ഫടികം പോലെ തോന്നിക്കുന്ന ശുദ്ധമായ സ്വർണ്ണമായി കാണപ്പെട്ടു. BSB BSB: And the twelve gates were twelve pearls, with each gate consisting of a single pearl. The main street of the city was pure gold, as clear as glass.
22 IEV നഗരത്തിൽ ഒരു ദൈവാലയവും ഉണ്ടായിരുന്നില്ല. എല്ലാവരേയും ഭരിക്കുന്ന കർത്താവായ ദൈവവും കുഞ്ഞാടും അവിടെയുണ്ട്, അതിനാൽ ഒരു ദൈവാലയത്തിന്റെ ആവശ്യമില്ലായിരുന്നു. BSB BSB: But I saw no temple in the city, because the Lord God Almighty and the Lamb are its temple.
23 IEV നഗരത്തെ പ്രകാശിപ്പിക്കുവാൻ സൂര്യനോ ചന്ദ്രനോ ആവശ്യമില്ല, കാരണം ദൈവത്തിൽനിന്ന് വരുന്ന പ്രകാശം നഗരത്തെ പ്രകാശിപ്പിക്കും, കുഞ്ഞാടും അതിന്റെ വെളിച്ചമായിരിക്കും. BSB BSB: And the city has no need of sun or moon to shine on it, because the glory of God illuminates the city, and the Lamb is its lamp.
24 IEV അവരുടെമേല്‍ പ്രകാശിക്കുന്ന നഗരത്തിന്റെ വെളിച്ചത്തോടുകൂടെ ജനവിഭാഗങ്ങൾ ജീവിക്കും. ദൈവത്തേയും കുഞ്ഞാടിനെയും ബഹുമാനിക്കാൻ ഭൂമിയിലെ രാജാക്കന്മാർ തങ്ങളുടെ സമ്പത്ത് നഗരത്തിലേക്കു കൊണ്ടുവരും. BSB BSB: By its light the nations will walk, and into it the kings of the earth will bring their glory.
25 IEV അവര്‍ സാധാരണയായി പകൽ അവസാനിക്കുമ്പോൾ നഗരത്തിന്റെ കവാടങ്ങൾ അടയ്ക്കുന്നതുപോലെ അടയ്ക്കില്ല, കാരണം അവിടെ രാത്രി ഇല്ല. BSB BSB: Its gates will never be shut at the end of the day, because there will be no night there.
26 IEV ലോകത്തിലെ ജനങ്ങളും അവരുടെ സമ്പത്ത് നഗരത്തിലേക്കു കൊണ്ടുവരും. BSB BSB: And into the city will be brought the glory and honor of the nations.
27 IEV ധാർമ്മികമായി അശുദ്ധിയുള്ള യാതൊന്നും, ദൈവം വെറുപ്പുള്ളതായി കരുതുന്ന പ്രവൃത്തികൾ ചെയ്യുന്ന ആരും, നുണകൾ പറയുന്ന ആരും ഒരിക്കലും ആ നഗരത്തിൽ പ്രവേശിക്കുകയില്ല. കുഞ്ഞാടിന്റെ പുസ്തകത്തിൽ പേരെഴുതപ്പെട്ടിട്ടുള്ളവര്‍, നിത്യജീവന്റെ പുസ്തകത്തിൽ പേരുകളുള്ള ആളുകൾ മാത്രമേ അവിടെ ഉണ്ടാവുകയുള്ളൂ. BSB BSB: But nothing unclean will ever enter it, nor anyone who practices an abomination or a lie, but only those whose names are written in the Lamb’s Book of Life.
Select verses for actions: Enter goes to them and Escape comes back.