1 IEV യേശു മശിഹായെ സേവിക്കുന്ന പൗലൊസ് എന്ന ഞാന്‍, റോമാ നഗരത്തിലുള്ള വിശ്വാസികളായ നിങ്ങള്‍ക്കേവര്‍ക്കും ഈ കത്ത് എഴുതുന്നു. ദൈവം എന്നെ ഒരു അപ്പൊസ്തലനായി തിരഞ്ഞെടുക്കുകയും അവനില്‍ നിന്നുമുള്ള സുവിശേഷം ഞാന്‍ അറിയിക്കേണ്ടതിന് അവന് എന്നെ നിയമിക്കുകയും ചെയ്തിരിക്കുന്നു. BSB BSB: Paul, a servant of Christ Jesus, called to be an apostle, and set apart for the gospel of God—
2 IEV യേശു ഭൂമിയിലേക്കു വരുന്നതിനു വളരെ മുമ്പുതന്നെ, തന്റെ പ്രവാചകന്മാര് വിശുദ്ധ തിരുവെഴുത്തുകളില്‍ എഴുതിയതിലൂടെ അവന് ഈ സുവിശേഷം വെളിപ്പെടുത്തുമെന്നു ദൈവം വാഗ്ദത്തം ചെയ്തു. BSB BSB: the gospel He promised beforehand through His prophets in the Holy Scriptures,
4 IEV അവന്റെ ദിവ്യ സ്വഭാവം അനുസരിച്ച്, അവന് ദൈവത്തിന്റെ സ്വന്തം പുത്രനെന്നു ശക്തിയോടെ കാണിച്ചിരിക്കുന്നു. അവന് മരിച്ചതിനു ശേഷം വീണ്ടും ജീവിക്കുവാന്‍ അവന്റെ പരിശുദ്ധാത്മാവ് ഇട വരുത്തിയതിലൂടെ ദൈവം ഇത് കാണിച്ചു. അവന് നമ്മുടെ കര്‍ത്താവായ യേശു മശിഹയാണ്. BSB BSB: and who through the Spirit of holiness was declared with power to be the Son of God by His resurrection from the dead: Jesus Christ our Lord.
5 IEV അവന് ഞങ്ങളോടു വലിയ കരുണ കാണിക്കുകയും ഞങ്ങളെ അപ്പൊസ്തലന്മാരായി നിയമിക്കുകയും ചെയ്തു. എല്ലാ ജനസമൂഹങ്ങളുടെ ഇടയില്‍നിന്നും അനേകര്‍ അവനില്‍ വിശ്വസിക്കേണ്ടതിനും അവനെ അനുസരിക്കേണ്ടതിനുമായി അവന് അതു ചെയ്തു. BSB BSB: Through Him and on behalf of His name, we received grace and apostleship to call all those among the Gentiles to the obedience that comes from faith.
6 IEV റോമയില്‍ ജീവിക്കുന്ന വിശ്വാസികളായ നിങ്ങളും മശിഹ എന്ന യേശുവിനുള്ളവരായി ദൈവം തിരഞ്ഞെടുത്തവരില്‍ ഉള്‍പ്പെടുന്നു. BSB BSB: And you also are among those who are called to belong to Jesus Christ.
7 IEV ദൈവം സ്നേഹിക്കുകയും അവന്റെ ജനമായിത്തീരുവാന് അവന് തിരഞ്ഞെടുത്ത റോമായിലുള്ള നിങ്ങള്‍ക്കെല്ലാവര്‍ക്കുമായി ഞാന്‍ ഈ കത്ത് എഴുതുന്നു. നമ്മുടെ പിതാവായ ദൈവവും നമ്മുടെ കര്‍ത്താവായ യേശു എന്ന മശിഹായും നിങ്ങളോട് തുടര്‍ച്ചയായി കരുണയോടെ പ്രവര്‍ത്തിക്കേണ്ടതിനും നിങ്ങള്‍ക്ക് നിരന്തരം സമാധാനം നല്‍കേണ്ടതിനുമായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. BSB BSB: To all in Rome who are loved by God and called to be saints: Grace and peace to you from God our Father and the Lord Jesus Christ.
8 IEV ഞാന്‍ ഈ കത്ത് ആരംഭിക്കുമ്പോള്‍ റോമയിലുള്ള വിശ്വാസികളായ നിങ്ങള്‍ക്ക് എല്ലാവര്‍ക്കുംവേണ്ടി ഞാന്‍ എന്റെ ദൈവത്തിനു നന്ദി പറയുന്നു. യേശു എന്ന മശിഹ നമുക്കുവേണ്ടി ചെയ്തവ നിമിത്തം അതു ചെയ്യുവാന്‍ ഞാന്‍ പ്രാപ്തനായി. നിങ്ങള്‍ എങ്ങനെ അവനില്‍ വിശ്വസിക്കുന്നു എന്നതിനെക്കുറിച്ച് റോമാ സാമ്രാജ്യത്തില്‍ എല്ലായിടത്തുമുള്ള ആളുകള്‍ പറയുന്നതിനാല്‍ ഞാന്‍ അവനു നന്ദി പറയുന്നു. BSB BSB: First, I thank my God through Jesus Christ for all of you, because your faith is being proclaimed all over the world.
9 IEV അവന്റെ പുത്രനെ സംബന്ധിച്ചുള്ള സുവിശേഷം ജനങ്ങളോട് അറിയിക്കുന്നതിലൂടെ സമര്‍പ്പണത്തോടെ ഞാന്‍ സേവിക്കുന്ന ദൈവം, അവനോടു പ്രാര്‍ത്ഥിക്കുമ്പോഴെല്ലാം നിങ്ങളെ പരാമര്‍ശിക്കുന്നു എന്നു ഞാന്‍ പറയുന്നത് സത്യമാണെന്ന് അറിയുന്നു. BSB BSB: God, whom I serve with my spirit in preaching the gospel of His Son, is my witness how constantly I remember you
10 IEV ഞാന്‍ നിങ്ങളെ സന്ദര്‍ശിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു എങ്കില്‍ എങ്ങനെയെങ്കിലും ഞാന്‍ അതു ചെയ്യുവാന്‍ കഴിയേണ്ടതിനായി ഞാന്‍ ദൈവത്തോട് പ്രത്യേകം യാചിക്കുന്നു. BSB BSB: in my prayers at all times, asking that now at last by God’s will I may succeed in coming to you.
11 IEV നിങ്ങള്‍ മശിഹായില്‍ വിശ്വസിക്കുകയും അവനെ കൂടുതലായി ആശ്രയിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടതിന് നിങ്ങളെ സന്ദര്‍ശിച്ച് സഹായിക്കേണ്ടതിനായിട്ടാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. BSB BSB: For I long to see you so that I may impart to you some spiritual gift to strengthen you,
12 IEV നാം യേശുവില്‍ എപ്രകാരം വിശ്വസിക്കുന്നു എന്ന് പരസ്പരം പറഞ്ഞു കൊണ്ട് അന്യോന്യം പ്രോത്സാഹിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു എന്നാണ് ഞാന്‍ അര്‍ത്ഥമാക്കിയത്. BSB BSB: that is, that you and I may be mutually encouraged by each other’s faith.
13 IEV എന്റെ കൂട്ടു വിശ്വാസികളെ, നിങ്ങളെ സന്ദര്‍ശിക്കുവാന്‍ ഞാന്‍ വളരെ പ്രാവശ്യം പദ്ധതിയിട്ടു. എന്നാല്‍ എല്ലായ്പ്പോഴും ചില കാര്യങ്ങള്‍ എനിക്ക് തടസ്സമായി എന്ന കാരണത്താല്‍ നിങ്ങളുടെ അടുക്കലേക്കു വരുവാന്‍ കഴിഞ്ഞില്ല. നിങ്ങള്‍ അത് അറിയേണമെന്നു ഞാന്‍ തീര്‍ച്ചയായും ആഗ്രഹിക്കുന്നു. മറ്റു ദേശങ്ങളിലെ യഹൂദരല്ലാത്തവരുടെ ഇടയില്‍ നടന്നതുപോലെ നിങ്ങളുടെ ഇടയിലും അനേകര്‍ യേശുവില്‍ വിശ്വസിക്കേണ്ടതിനായാണ് ഞാന്‍ വരുവാന്‍ ആഗ്രഹിച്ചത് BSB BSB: I do not want you to be unaware, brothers, how often I planned to come to you (but have been prevented from visiting until now), in order that I might have a harvest among you, just as I have had among the other Gentiles.
14 IEV ഗ്രീക്ക് ഭാഷ സംസാരിക്കുന്നവരോ അല്ലാത്തവരോ സമര്ത്ഥരായവരോ ബുദ്ധിഹീനരോ, യഹൂദരല്ലാത്ത എല്ലാ ആളുകളോടും സുവിശേഷം അറിയിക്കുവാന്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു. BSB BSB: I am obligated both to Greeks and non-Greeks, both to the wise and the foolish.
15 IEV അതിന്റെ ഫലമായി റോമില്‍ ജീവിക്കുന്ന നിങ്ങളോടും ഈ സുവിശേഷം അറിയിക്കേണ്ടതാണ് എന്നു ഞാന്‍ ആകാംക്ഷയോടെ ആഗ്രഹിക്കുന്നു. BSB BSB: That is why I am so eager to preach the gospel also to you who are in Rome.
17 IEV ഈ സുവിശേഷത്താല്‍ ആളുകളെ ദൈവം എങ്ങനെ തന്നോട് നിരപ്പിക്കുന്നു എന്നു വെളിപ്പെടുത്തുന്നു. വളരെ കാലത്തിനു മുന്‍പ് ഒരു പ്രവാചകന് തിരുവെഴുത്തുകളില്‍ ഇപ്രകാരം എഴുതിയിക്കുന്നു. "ദൈവം തന്നോട് നിരപ്പിച്ചിട്ടുള്ളവര് അവനിലുള്ള വിശ്വസത്താല്‍ ജീവിക്കും." BSB BSB: For the gospel reveals the righteousness of God that comes by faith from start to finish, just as it is written: “The righteous will live by faith.”
21 IEV ദൈവം എങ്ങനെയുള്ളവനെന്നു യഹൂദരല്ലാത്തവര്‍ അറിഞ്ഞു എന്നിരുന്നാലും അവര്‍ ദൈവമായി ബഹുമാനിക്കുകയോ അവന് ചെയ്തതിനുവേണ്ടി നന്ദിയുള്ളവരോ ആയിരുന്നില്ല, എന്നാല്‍ അതിനു പകരം അവനെക്കുറിച്ച് അവര്‍ ബുദ്ധിഹീനമായ കാര്യങ്ങള്‍ ചിന്തിക്കുവാന്‍ തുടങ്ങുകയും തന്നെക്കുറിച്ച് അവര്‍ അറിയേണമെന്നു അവന് ആഗ്രഹിച്ചതു മനസ്സിലാക്കുവാന്‍ അവര്‍ക്ക് ഒരിക്കലും കഴിഞ്ഞതുമില്ല. BSB BSB: For although they knew God, they neither glorified Him as God nor gave thanks to Him, but they became futile in their thinking and darkened in their foolish hearts.
22 IEV അവര്‍ ജ്ഞാനികളെന്ന് അവകാശപ്പെട്ടു എന്നിരുന്നാലും അവര്‍ ബുദ്ധിഹീനരായിത്തീര്ന്നു, BSB BSB: Although they claimed to be wise, they became fools,
23 IEV കൂടാതെ, ദൈവം മഹത്വമേറിയവനും മരണമില്ലാത്തവനും ആണെന്ന് അംഗീകരിക്കുന്നത് അവര്‍ നിരാകരിക്കുകയും ചെയ്തു. പകരം ഒരുനാള്‍ മരിക്കുന്ന മനുഷ്യരുടെ രൂപസാദൃശ്യമുള്ള വിഗ്രഹങ്ങളെയും പക്ഷികള്‍, നാല്ക്കാലി മൃഗങ്ങള്‍ എന്നിവയുടെ രൂപ സാദൃശ്യമുള്ള വിഗ്രഹങ്ങള്‍, ഒടുവിലായി ഇഴജന്തുക്കളുടെ രൂപ സാദൃശ്യമുള്ള വിഗ്രഹങ്ങള്‍ എന്നിവയെ ഉണ്ടാക്കുകയും അതിനെ ആരാധിക്കുകയും ചെയ്തു. BSB BSB: and exchanged the glory of the immortal God for images of mortal man and birds and animals and reptiles.
24 IEV ആയതിനാല്‍ യഹൂദരല്ലാത്തവര്‍ ചെയ്യേണമെന്നു ചിന്തിക്കുകയും ആഴമായി ആഗ്രഹിക്കുകയും ചെയ്ത ലൈംഗിക അധാര്‍മ്മികമായ കാര്യങ്ങള്‍ ചെയ്യുവാന്‍ ദൈവം അവരെ അനുവദിച്ചു, എന്തുകൊണ്ടെന്നാല്‍ അതു കൂടുതലായി ചെയ്യുവാന്‍ അവര്‍ ആഗ്രഹിച്ചു. അതിന്റെ ഫലം എന്നവണ്ണം അവരുടെ ലൈംഗിക ക്രിയകളാല്‍ ശരീരങ്ങളെ അന്യോന്യം അനാദരിക്കുവാന്‍ ആരംഭിച്ചു. BSB BSB: Therefore God gave them over in the desires of their hearts to impurity for the dishonoring of their bodies with one another.
26 IEV അതിനാല്‍ യഹൂദരല്ലാത്തവരെ, അവര്‍ ശക്തമായി ആഗ്രഹിച്ച ലജ്ജാകരമായ ലൈംഗിക കാര്യങ്ങള്‍ ചെയ്യുവാന്‍ ദൈവം അനുവദിച്ചു. അതിന്റെ ഫലമായി അനേകം സ്ത്രീകള്‍ മറ്റു സ്ത്രീകളോട് കൂടെ ശയിക്കുവാന്‍ തുടങ്ങി. അതു പ്രകൃതിവിരുദ്ധമായിട്ടുള്ളതാണ്. BSB BSB: For this reason God gave them over to dishonorable passions. Even their women exchanged natural relations for unnatural ones.
27 IEV അതേപ്രകാരം അനേകം പുരുഷന്മാര് സ്ത്രീകളുമായിട്ടുള്ള സ്വാഭാവിക ബന്ധങ്ങള്‍ ഉപേക്ഷിച്ചു. പകരം അന്യോന്യം ലൈംഗിക ആഗ്രഹങ്ങള്‍ ഉണ്ടാക്കിയെടുത്തു. അവര്‍ സ്വവര്‍ഗ്ഗ ഭോഗപ്രവൃത്തികള് മറ്റു പുരുഷന്മാരുമായി ചെയ്തു. ലജ്ജാകരമായ പ്രവൃത്തികള്‍. അതിന്റെ ഫലമായി ആ രീതിയിലുള്ള പാപങ്ങളുടെ നേരിട്ടുള്ള തിരിച്ചടി എന്നപോലെ അവരുടെ ശരീരങ്ങള്‍ രോഗത്താല്‍ ദൈവം ശിക്ഷിച്ചു. BSB BSB: Likewise, the men abandoned natural relations with women and burned with lust for one another. Men committed indecent acts with other men and received in themselves the due penalty for their error.
28 IEV അതിലുപരിയായി, ദൈവത്തെ അറിയുകകൊണ്ട് ഗുണമൊന്നുമില്ല എന്ന് അവര്‍ തീരുമാനിച്ച കാരണത്താല്‍ അവരുടെ സ്വന്തം വിലയില്ലാത്ത ചിന്തകള്‍ അവരെ പൂര്‍ണ്ണമായി നിയന്ത്രിക്കുവാന്‍ ദൈവം അനുവദിച്ചു. അതിന്റെ ഫലമായി മറ്റുള്ളവര്‍ ചെയ്യാത്തതായ ദുഷ്ട കാര്യങ്ങള്‍ ചെയ്യുവാന്‍ അവര്‍ ആരംഭിച്ചു. BSB BSB: Furthermore, since they did not see fit to acknowledge God, He gave them up to a depraved mind, to do what ought not to be done.
29 IEV അവര്‍ എല്ലാവിധ അനീതിയായിട്ടുള്ള പ്രവൃത്തികള്‍ ചെയ്യുവാനും മറ്റുള്ളവര്‍ക്ക് ദോഷമുള്ള കാര്യങ്ങള്‍ ചെയ്യുവാനും മറ്റുള്ളവരുടെ വസ്തുവകകള്‍ എടുക്കുവാനും വിവിധതരത്തില്‍ മറ്റുള്ളവരെ ഉപദ്രവിക്കുവാനും അവര്‍ ശക്തമായി ആഗ്രഹിച്ചു. അനേകര്‍ തുടര്‍ച്ചയായി മറ്റുള്ളവരോടു അസൂയപ്പെടുകയും ആളുകളെ കൊല്ലുവാന്‍ ആഗ്രഹിക്കുകയും ആളുകളെ തമ്മില്‍ വാഗ്വാദവും വഴക്കും ഉണ്ടാക്കുകയും മറ്റുള്ളവരെ വഞ്ചിക്കുകയും മറ്റുള്ളവരെക്കുറിച്ച് വെറുപ്പായ കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തു. BSB BSB: They have become filled with every kind of wickedness, evil, greed, and depravity. They are full of envy, murder, strife, deceit, and malice. They are gossips,
30 IEV അനേകര്‍ മറ്റുള്ളവരെക്കുറിച്ച് ദോഷകരമായ കാര്യങ്ങള്‍ സംസാരിക്കുകയും മറ്റുള്ളവരെ ദുഷിക്കുകയും ചെയ്യുന്നു. അനേകരും വിശേഷാല്‍ ദൈവത്തോടു വെറുപ്പായി പ്രവര്‍ത്തിക്കുകയും മറ്റുള്ളവരോടു ക്രൂരരാവുകയും മറ്റുള്ളവരോടു അപമാനകരമായി പെരുമാറുകയും മറ്റുള്ളവരോടു തങ്ങളെക്കുറിച്ചുതന്നെ പ്രശംസിക്കുകയും ദോഷകരമായി പ്രവൃത്തികള്‍ ചെയ്യുവാന്‍ പുതിയ വഴികള്‍ കണ്ടുപിടിക്കുകയും ചെയ്യുന്നു. അനേകം കുഞ്ഞുങ്ങള്‍ അവരുടെ മാതാപിതാക്കന്മാരെ അനുസരിക്കാതിരിക്കുന്നു. BSB BSB: slanderers, God-haters, insolent, arrogant, and boastful. They invent new forms of evil; they disobey their parents.
31 IEV അനേകരും ദൈവത്തിന് എതിരായിട്ടുള്ള മറ്റു ബുദ്ധികെട്ട വഴികളില്‍ പ്രവര്‍ത്തിക്കുകയും ഞങ്ങള്‍ ചെയ്തുകൊള്ളാമെന്നു മറ്റുള്ളവര്‍ക്കു വാഗ്ദാനം ചെയ്തതു ചെയ്യാതിരിക്കുകയും സ്വന്തം കുടുംബാംഗങ്ങളെ സ്നേഹിക്കാതിരിക്കുകയും മറ്റുള്ള ആളുകളോടു ദയാപൂര്‍ണ്ണമായി പെരുമാറാതിരിക്കുകയും ചെയ്യുന്നു. BSB BSB: They are senseless, faithless, heartless, merciless.
32 IEV ഈ വക പ്രവര്‍ത്തിക്കുന്നവര്‍ മരണത്തിന് അര്‍ഹതയുള്ളവരാണെന്ന് ദൈവം പ്രഖ്യാപിച്ചിരിക്കുന്നു എന്ന് അറിഞ്ഞിട്ടും, അവര്‍ ഈ വിധ ദുഷ്ട കാര്യങ്ങള്‍ ചെയ്യുക മാത്രമല്ല മറ്റുള്ളവര്‍ ഇവ ചെയ്യുന്നതിനെ അംഗീകരിക്കുകയും ചെയ്യുന്നു. BSB BSB: Although they know God’s righteous decree that those who do such things are worthy of death, they not only continue to do these things, but also approve of those who practice them.
Select verses for actions: Enter goes to them and Escape comes back.