2 IEV എല്ലാവിധ ഭക്ഷണങ്ങളും കഴിക്കാമെന്നു ചില ആളുകള്‍ വിശ്വസിക്കുന്നു. മറ്റുള്ളവര്‍ ചില പ്രത്യേക വസ്തുക്കള്‍ അവര്‍ ഭക്ഷിക്കരുതെന്നു ദൈവം ആഗ്രഹിക്കുന്നു എന്നു വിശ്വസിക്കുന്നു, അതിനാല്‍ പച്ചക്കറികള്‍ മാത്രം ഭക്ഷിക്കാവൂ എന്ന് അവര്‍ വിശ്വസിക്കുന്നു. BSB BSB: For one person has faith to eat all things, while another, who is weak, eats only vegetables.
3 IEV എല്ലാ തരത്തിലുമുള്ള ഭക്ഷണം ഭക്ഷിക്കുന്നത് ശരിയാണന്നു ചിന്തിക്കുന്ന ആരും തന്നെ അതു ചിന്തിക്കാത്തവരെ തുച്ഛീകരിക്കരുത്. ദൈവം തന്നെ ആ ആളുകളെ അംഗീകരിക്കുന്നതിനാല്‍ എല്ലാവിധ ഭക്ഷണവും കഴിക്കുന്നത് ശരിയാണെന്നു കരുതുന്ന ഒരാള്‍ വ്യത്യസ്തമായി ചിന്തിക്കുന്നവരെ ന്യായം വിധിക്കരുത്. BSB BSB: The one who eats everything must not belittle the one who does not, and the one who does not eat everything must not judge the one who does, for God has accepted him.
4 IEV മറ്റുള്ളവന്റെ ദാസനെ വിലയിരുത്തുന്നത് നിങ്ങള്‍ക്ക് തെറ്റാകുന്നു. നാം എല്ലാവരും ദൈവത്തിന്റെ ദാസന്മാരും ദൈവം നമ്മുടെ എല്ലാവരുടേയും യജമാനനും ആകുന്നു. ആ ആളുകള്‍ ചെയ്തത് തെറ്റായിരുന്നുവോ എന്ന് അവനാണ് തീരുമാനിക്കുന്നത്. അവന് അവരെ തന്നോടു വിശ്വസ്തരാക്കുവാന് പ്രാപ്തനാകയാല് ഈ കാര്യത്തില്‍ ആരും തന്നെ മറ്റൊരുവനെ വിധിക്കരുത്. BSB BSB: Who are you to judge someone else’s servant? To his own master he stands or falls. And he will stand, for the Lord is able to make him stand.
6 IEV ആഴ്ചയില്‍ ഒരു പ്രത്യേക ദിവസം ദൈവത്തെ ആരാധിക്കണം എന്നു വിശ്വസിക്കുന്നവര്‍ക്ക് ആ ദിവസം അവര്‍ ആരാധിക്കുന്നതു ദൈവത്തെ ബഹുമാനിക്കേണ്ടതിനാകുന്നു. എല്ലാത്തരം ഭക്ഷണവും കഴിക്കുന്നതു ശരിയാണെന്നു തോന്നുന്നവര്‍ക്ക് അവര്‍ ആ ഭക്ഷണം കഴിക്കുന്നതു കര്‍ത്താവിനെ ബഹുമാനിക്കേണ്ടതിനാകുന്നു. എന്തുകൊണ്ടെന്നാല്‍ അവരുടെ ഭക്ഷണത്തിനുവേണ്ടി അവര്‍ ദൈവത്തിനു നന്ദി പറയുന്നു. ചില പ്രത്യേക തരത്തിലുള്ള ഭക്ഷണം കഴിക്കുന്നതില്‍നിന്നു മാറി നില്‍ക്കുന്നവര്‍ക്ക് ആ ഭക്ഷണം കഴിക്കാതിരിക്കുന്നതിനാല്‍ ദൈവം മഹത്വപ്പെടുത്തുന്നു എന്നതുപോലെയാണ്. കൂടാതെ, അവര്‍ ഭക്ഷിക്കുന്ന ഭക്ഷണത്തിനുവേണ്ടിയും അവര്‍ ദൈവത്തിനു നന്ദി പറയുന്നു. അതിനാല്‍ ഈ ആളുകള്‍ വ്യത്യസ്തമായ രീതിയില്‍ ചിന്തിക്കുന്നു എന്നിരുന്നാലും അവര്‍ തെറ്റുകാരല്ല. BSB BSB: He who observes a special day does so to the Lord; he who eats does so to the Lord, for he gives thanks to God; and he who abstains does so to the Lord and gives thanks to God.
7 IEV നമ്മെത്തന്നെ പ്രസാദിപ്പിക്കുവാന്വേണ്ടി മാത്രം നമ്മില്‍ ആരുംതന്നെ ജീവിക്കരുത്, കൂടാതെ നാം മരിക്കുമ്പോള്‍ നമ്മെ മാത്രം ബാധിക്കുന്നു എന്നു നമ്മില്‍ ആരും ചിന്തിക്കരുത്. BSB BSB: For none of us lives to himself alone, and none of us dies to himself alone.
8 IEV നാം ജീവിച്ചിരിക്കുന്ന സമയത്തു കേവലം നമ്മെയല്ല, നാം ബന്ധപ്പെട്ടിരിക്കുന്ന ദൈവത്തെയാണ് പ്രസാദിപ്പിക്കുവാന്‍ ശ്രമിക്കേണ്ടത്. കൂടാതെ നാം മരിക്കുമ്പോള്‍ നാം ബന്ധപ്പെട്ടിരിക്കുന്ന ദൈവത്തെയാണ് പ്രസാദിപ്പിക്കുവാന്‍ ശ്രമിക്കേണ്ടത്. ആകയാല്‍, നാം ജീവിച്ചിരിക്കുന്ന സമയത്തും മരിക്കുമ്പോഴും നാം ദൈവവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ നാം ശ്രമിക്കേണം. BSB BSB: If we live, we live to the Lord, and if we die, we die to the Lord. So whether we live or die, we belong to the Lord.
9 IEV ജീവിച്ചിരിക്കുന്നവരും മരിച്ചവരും ആയവര്‍ എല്ലാ ആളുകളും അവനെ അനുസരിക്കേണ്ടതിനായി അവന് കര്ത്താവാകേണ്ടതിനു മശിഹാ മരിക്കുകയും വീണ്ടും ജീവിക്കുകയും ചെയ്തു. BSB BSB: For this reason Christ died and returned to life, that He might be the Lord of both the dead and the living.
10 IEV ചില പ്രത്യേക നിയമങ്ങള്‍ അനുസരിക്കുന്ന നിങ്ങള്‍ക്ക് അവയെ അനുസരിക്കാത്ത സഹവിശ്വാസികളെ ദൈവം ശിക്ഷിക്കും എന്ന് പറയുന്നത് ലജ്ജാവഹമാണ്. എന്തെന്നാല്‍ നമ്മെ ഓരോരുത്തരേയും ദൈവം ന്യായംവിധിക്കും. BSB BSB: Why, then, do you judge your brother? Or why do you belittle your brother? For we will all stand before God’s judgment seat.
11 IEV തിരുവെഴുത്തുകളില്‍ ഇത് എഴുതിയിരിക്കുന്ന കാരണത്താല്‍ നാം ഇത് അറിയുന്നു: "എല്ലാവരും എന്റെ മുന്‍പാകെ തല കുനിക്കും! കൂടാതെ എല്ലാവരും എന്നെ പുകഴ്ത്തും" BSB BSB: It is written: “As surely as I live, says the Lord, every knee will bow before Me; every tongue will confess to God.”
12 IEV ആകയാല്‍ നാം ചെയ്തതു നാം ദൈവത്തോടു പറയേണ്ടിവരികയും അതേക്കുറിച്ച് അംഗീകരിക്കുകയോ വേണ്ടയോ എന്ന് അവന് തീരുമാനിക്കട്ടെ. BSB BSB: So then, each of us will give an account of himself to God.
13 IEV ദൈവമാണ് എല്ലാവരേയും ന്യായം വിധിക്കുന്നത് എന്നതിനാല്‍ നമ്മുടെ സഹവിശ്വാസികളില്‍ ചിലരെ ദൈവം ശിക്ഷിക്കും എന്ന് നാം പറയുന്നത് നിര്‍ത്തുക! പകരം മറ്റു സഹോദരനോ സഹോദരിയോ പാപം ചെയ്യുന്നതിനും മശിഹായില്‍ വിശ്വസിക്കുന്നതു നിര്‍ത്തുവാനോ ഒരിക്കലും ഇടവരുത്തുകയില്ല എന്ന് നിങ്ങള്‍ ഉറപ്പു വരുത്തേണം. BSB BSB: Therefore let us stop judging one another. Instead, make up your mind not to put any stumbling block or obstacle in your brother’s way.
15 IEV ഒരു സഹ വിശ്വാസി തിന്നുന്നത് തെറ്റാണന്നു ചിന്തിക്കുന്നതു നിങ്ങള്‍ ഭക്ഷിക്കുന്നു എങ്കില്‍, ദൈവത്തെ അനുസരിക്കുന്നത് അവസാനിപ്പിക്കുവാന്‍ നിങ്ങള്‍ അവന് ഇടവരുത്തുന്നു. നിങ്ങള്‍ തുടര്‍ന്ന് അവനെ സ്നേഹിക്കുന്നില്ല. മശിഹായില്‍ വിശ്വസിക്കുന്നത് അവസാനിപ്പിക്കുവാന്‍ സഹ വിശ്വാസിക്ക് ഇടവരുത്തരുത്. എല്ലാത്തിനും ഒടുവിലായി മശിഹാ അവനുവേണ്ടിയും കൂടിയാണ് മരിച്ചത്! BSB BSB: If your brother is distressed by what you eat, you are no longer acting in love. Do not by your eating destroy your brother, for whom Christ died.
16 IEV അതേപ്രകാരം, സഹവിശ്വാസി മോശമാണെന്നു വിളിക്കുന്നതിനെ അത് നല്ലതാണന്നു നിങ്ങള്‍ കരുതുന്നു എന്നിരുന്നാലും ചെയ്യരുത്. BSB BSB: Do not allow what you consider good, then, to be spoken of as evil.
17 IEV നാം എങ്ങനെ ജീവിക്കുന്നു എന്നു ദൈവം ഭരിക്കുമ്പോള്‍ നാം എന്തു തിന്നും എന്തു കുടിക്കും എന്നതിനെക്കുറിച്ച് ആകുലപ്പെടരുത്. പകരം, അവനെ അനുസരിക്കുന്നതിനു ശരിയായ മാര്‍ഗ്ഗം എന്താണന്നതിനെക്കുറിച്ചു നാം ചിന്തിക്കുക, ഓരോരുത്തരോടും സമാധാനത്തോടെ ആയിരിപ്പിന്‍, കൂടാതെ, പരിശുദ്ധാത്മാവിനാല്‍ ആനന്ദിക്കുക. BSB BSB: For the kingdom of God is not a matter of eating and drinking, but of righteousness, peace, and joy in the Holy Spirit.
18 IEV ആ രീതികളില്‍ പ്രവര്‍ത്തിക്കുന്നതുമൂലം മശിഹായെ സേവിക്കുന്നവര്‍ ദൈവത്തെ പ്രസാദിപ്പിക്കുന്നു. കൂടാതെ, മറ്റുള്ളവര്‍ അവരെ ബഹുമാനിക്കുകയും ചെയ്യും. BSB BSB: For whoever serves Christ in this way is pleasing to God and approved by men.
19 IEV സഹ ക്രിസ്ത്യാനികളുടെ ഇടയില്‍ സമാധാനത്തിനു ഇടവരുത്തുന്ന രീതിയില്‍ ജീവിക്കുവാന്‍ നാം ഇപ്പോഴും ഉത്സാഹത്തോടെ ശ്രമിക്കേണം. കൂടാതെ മറ്റുള്ളവര്‍ മശിഹായില്‍ വിശ്വസിക്കുന്നതിനും അവനെ അനുസരിക്കുന്നതിനും അന്യോന്യം സഹായിക്കേണ്ടതിനായി പ്രവര്‍ത്തിക്കുവാന്‍ നാം ശ്രമിക്കേണം. BSB BSB: So then, let us pursue what leads to peace and to mutual edification.
20 IEV നിങ്ങള്‍ ഒരു പ്രത്യേക രീതിയിലുള്ള ഭക്ഷണം കഴിക്കുവാന്‍ ആഗ്രഹിക്കുന്ന കാരണത്താല്‍ ദൈവം സഹായിച്ച ഏതെങ്കിലും വിശ്വാസിയെ നശിപ്പിക്കാന്‍ ഇടവരരുത്. എല്ലാവിധ ആഹാരവും കഴിക്കാന്‍ ദൈവം അനുവദിച്ചിട്ടുണ്ട്, ഇതു സത്യവുമാണ്. മറ്റൊരു വിശ്വാസി തെറ്റെന്നു ചിന്തിക്കുന്നത് നിങ്ങള്‍ ഭക്ഷിക്കുന്നു എങ്കില്‍ അവന് തെറ്റെന്നു ചിന്തിക്കുന്നതു ചെയ്യുവാന്‍ നീ അവനെ ഉത്സാഹിപ്പിക്കുന്നു. BSB BSB: Do not destroy the work of God for the sake of food. All food is clean, but it is wrong for a man to let his eating be a stumbling block.
21 IEV മാംസം ഭക്ഷിക്കുന്നതോ വീഞ്ഞ് കുടിക്കുന്നതോ ഏതെങ്കിലും സമയത്ത് എന്തെങ്കിലുമൊക്കെ പ്രവര്‍ത്തിക്കുന്നതോ, നിങ്ങളുടെ സഹ വിശ്വാസികളില്‍ ഒരാള്‍ക്ക് ദൈവത്തില്‍ വിശ്വസിക്കുന്നതിനു തടസ്സത്തിന് ഇടവരുത്തുന്നതു നല്ലതല്ല. BSB BSB: It is better not to eat meat or drink wine or to do anything to cause your brother to stumble.
22 IEV നിങ്ങള്‍ക്കു ചെയ്യുവാന്‍ ഉചിതമായ കാര്യങ്ങള്‍ എന്തെന്ന് ദൈവം നിങ്ങളോടു പറയട്ടെ. എന്നാല്‍ നീ വിശ്വസിക്കുന്നത് അംഗീകരിക്കുവാന്‍ മറ്റുള്ളവരെ നിര്ബന്ധിക്കുവാന് ശ്രമിക്കരുത്. ശരിയും തെറ്റും സംബന്ധിച്ച നിങ്ങളുടെ ബോധ്യങ്ങളിൽ നിങ്ങൾക്ക് സംശയമില്ലെങ്കിൽ നിങ്ങൾ ദൈവത്തെ പ്രസാദിപ്പിക്കും. BSB BSB: Keep your belief about such matters between yourself and God. Blessed is the one who does not condemn himself by what he approves.
23 IEV എന്നാൽ ചില വിശ്വാസികൾ ചിലതരം ഭക്ഷണം കഴിച്ചാൽ ദൈവം പ്രസാദിക്കില്ലെന്ന് ഭയപ്പെടുന്നു. അവർ ശരിയാണെന്ന് വിശ്വസിക്കുന്നതൊന്നും ചെയ്യുന്നില്ലെങ്കിൽ അവർ തെറ്റ് ചെയ്തുവെന്ന് അവൻ പറയും. ദൈവം അത് അംഗീകരിക്കുന്നുവെന്ന് ഉറപ്പാക്കാതെ നാം എന്തെങ്കിലും ചെയ്താൽ നാം പാപം ചെയ്യുന്നു. BSB BSB: But the one who has doubts is condemned if he eats, because his eating is not from faith; and everything that is not from faith is sin.
Select verses for actions: Enter goes to them and Escape comes back.