2 IEV എന്നാല്‍ യഹൂദന് ആയിരിക്കുന്നതില്‍ വളരെയധികം പ്രയോജനങ്ങള്‍ ഉണ്ട് എന്ന് ഞാന്‍ നിങ്ങളോടു പറയുന്നു. ഒന്നാമതായി ദൈവം ആരാണെന്നു കാണിക്കുന്ന വചനങ്ങള്‍ അവന് അവരുടെ പൂര്‍വ്വ പിതാക്കന്മാരോടു സംസാരിച്ചു എന്നതു തന്നെ. BSB BSB: Much in every way. First of all, they have been entrusted with the very words of God.
3 IEV "യഹൂദന്മാര് അവിശ്വസ്തരായതിനാല്‍ ദൈവം അവരെ അനുഗ്രഹിക്കുമെന്നു വാഗ്ദത്തം ചെയ്തതനുസരിച്ച് ദൈവം ചെയ്യുകയില്ല എന്നു ഒരുവന് ചിന്തിക്കുന്നുവെങ്കില്‍." BSB BSB: What if some did not have faith? Will their lack of faith nullify God’s faithfulness?
4 IEV അല്ല, തീര്‍ച്ചയായും അത് അങ്ങനെ അര്‍ത്ഥമാക്കുന്നില്ല! ആളുകള്‍ വാഗ്ദാനം പാലിക്കുന്നില്ല എന്നിരുന്നാലും ദൈവം വാഗ്ദത്തം ചെയ്തത് എല്ലായ്പ്പോഴും പാലിക്കുന്നു. ദൈവം തന്റെ വാഗ്ദത്തങ്ങള്‍ യഹൂദരായ നമ്മോടു പാലിക്കുന്നില്ല എന്നു ദൈവത്തെ കുറ്റപ്പെടുത്തുന്ന നാം എല്ലാവരും തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. രാജാവായ ദാവീദ് ഇതേക്കുറിച്ച് എഴുതിയിരിക്കുന്നു: "അതുകൊണ്ട് ആരെങ്കിലും നിങ്ങള്‍ തെറ്റു ചെയ്തുവെന്ന് നിങ്ങളെ കുറ്റപ്പെടുത്തുമ്പോള്‍ നിങ്ങള്‍ അവരെക്കുറിച്ച് പറഞ്ഞത് സത്യമാകുന്നു എന്ന് എല്ലാവരും അംഗീകരിക്കണം അങ്ങനെ നിങ്ങള്‍ എപ്പോഴും വ്യവഹാരത്തില്‍ വിജയിക്കും." BSB BSB: Certainly not! Let God be true and every man a liar. As it is written: “So that You may be proved right when You speak and victorious when You judge.”
5 IEV ആയതിനാല്‍ നാം ദുഷ്ടന്മാരായിരുന്ന കാരണത്താല്‍ ദൈവം നമ്മെ അനുഗ്രഹിച്ചില്ല എന്ന് നമുക്കു പറയുവാന്‍ കഴിയുകയില്ല. അവന് തന്റെ കോപത്തില്‍ നമ്മെ ശിക്ഷിച്ചത് തെറ്റായിരുന്നു. അവന് അന്യായമായി പ്രവര്‍ത്തിച്ചു എന്നു നമുക്ക് പറയുവാന്‍ കഴിയുകയില്ല. (സാധാരണക്കാരായ മനുഷ്യര്‍ സംസാരിക്കുന്നതുപോലെ ഞാന്‍ സംസാരിക്കുന്നു) BSB BSB: But if our unrighteousness highlights the righteousness of God, what shall we say? That God is unjust to inflict His wrath on us? I am speaking in human terms.
6 IEV ദൈവം ന്യായം വിധിച്ചിട്ടില്ല എന്നതിനാല്‍ ലോകത്തെ ന്യായം വിധിക്കുവാന്‍ അവനു ന്യായമായ സാധ്യത ഇല്ലെന്നും ദൈവം ന്യായവിധി നടത്തരുത് എന്നും നാം അന്തിമമായി തീര്‍ച്ചപ്പെടുത്തരുത്! BSB BSB: Certainly not! In that case, how could God judge the world?
7 IEV എന്നാല്‍ ചിലര്‍ മറുപടി പറയുമായിരിക്കാം, "ദൈവം വാസ്തവമായും തന്റെ വാഗ്ദത്തങ്ങള്‍ പാലിക്കുന്നു എന്നതു വളരെ വ്യക്തമാണ്, എന്തുകൊണ്ടെന്നാല്‍ ഉദാഹരണത്തിന്, ഞാന്‍ ഒരു കള്ളം പറയുന്നു, അതിന്റെ ഫലമായി ആളുകള്‍ ദൈവത്തെ മഹത്വപ്പെടുത്തുന്നു, എന്തെന്നാല്‍ ദൈവം ദയയുള്ളവനാണ്! പാപം ചെയ്ത കാരണത്താല്‍ ഞാന്‍ ശിക്ഷിക്കപ്പെടും എന്ന് ദൈവം ഒരിക്കലും പറയുകയില്ല. എന്തെന്നാല്‍, ആ കാരണത്താല്‍ ആളുകള്‍ അവനെ പുകഴ്ത്തുന്നു. BSB BSB: However, if my falsehood accentuates God’s truthfulness, to the increase of His glory, why am I still condemned as a sinner?
8 IEV പൌലോസേ, നീ പറയുന്നത് സത്യം എങ്കില്‍ നല്ല കാര്യങ്ങളുടെ ഫലം ലഭിക്കുന്നുവെങ്കില്‍ നമുക്ക് തിന്മയും പ്രവര്‍ത്തിക്കാം!" ഞാന്‍ ഇങ്ങനെ സംസാരിക്കുന്നതിനാല്‍ ചിലര്‍ എന്നെ കുറ്റപ്പെടുത്തുന്നു. എന്നെക്കുറിച്ച് അപ്രകാരം പറയുന്നവരെ ദൈവം ശിക്ഷിക്കും. അവന്റെ ശിക്ഷയ്ക്ക് അവര്‍ യോഗ്യരാകും. BSB BSB: Why not say, as some slanderously claim that we say, “Let us do evil that good may result”? Their condemnation is deserved!
9 IEV ദൈവം നമ്മോടു കൂടുതലായി അനുകൂലമായി പെരുമാറും എന്നും യഹൂദരല്ലാത്തവരോട് കുറച്ച് അനുകൂലിക്കും എന്ന് നമുക്കു തീരുമാനിക്കാമോ? നമുക്കു തീര്‍ച്ചയായും അതു തീരുമാനിക്കുവാന്‍ കഴിയുകയില്ല. യഹൂദന്മാരും യഹൂദരല്ലാത്തവരും പാപം ചെയ്യുകയും അതിനാല്‍ ദൈവത്തിന്റെ ശിക്ഷക്ക് അവര്‍ അര്‍ഹരുമാണ്. BSB BSB: What then? Are we any better? Not at all. For we have already made the charge that Jews and Greeks alike are all under sin.
10 IEV തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്ന താഴെപ്പറയുന്ന വചനങ്ങള്‍ ഇതിനെ തുണയ്ക്കുന്നു. ഒരു വ്യക്തിയും നീതിമാനല്ല, നീതിമാനായി ഒരു വ്യക്തി പോലും ഇല്ല. BSB BSB: As it is written: “There is no one righteous, not even one.
11 IEV ശരിയായി എങ്ങനെ ജീവിക്കണമെന്നു മനസ്സിലാക്കുന്ന ഒരുവന് പോലുമില്ല. ദൈവത്തെ അറിയുവാന്‍ അന്വേഷിക്കുന്ന ഒരുവനുമില്ല! BSB BSB: There is no one who understands, no one who seeks God.
12 IEV എല്ലാവരും പൂര്‍ണ്ണമായി ദൈവത്തില്‍നിന്ന് പിന്തിരിഞ്ഞിരിക്കുന്നു. അവര്‍ വഴിതെറ്റിപ്പോയി എന്ന് ദൈവം കണക്കാക്കുന്നു. നീതിയോടെ പ്രവര്ത്തിക്കുന്നവന് ആരുമില്ല; ഇല്ല, ഒരുത്തന് പോലുമില്ല! BSB BSB: All have turned away, they have together become worthless; there is no one who does good, not even one.”
13 IEV മനുഷ്യരുടെ വാക്കുകള്‍ തുറന്ന ശവക്കുഴിയില്‍നിന്നു വരുന്ന ദുര്‍ഗന്ധം പോലെ ദുഷിച്ചതാകുന്നു. മനുഷ്യര്‍, അവര്‍ പറയുന്ന വാക്കുകള്‍ കൊണ്ട് ആളുകളെ വഞ്ചിക്കുന്നു. സര്‍പ്പത്തിന്റെ വിഷം ആളുകളെ മുറിപ്പെടുത്തുന്നതുപോലെ അവര്‍ പറയുന്ന വാക്കുകള്‍ ആളുകളെ മുറിവേല്‍പ്പിക്കുന്നു. BSB BSB: “Their throats are open graves; their tongues practice deceit.” “The venom of vipers is on their lips.”
14 IEV അവര്‍ മറ്റുള്ളവരെ തുടര്‍ച്ചയായി ശപിക്കുകയും ക്രൂരമായ കാര്യങ്ങള്‍ പറയുകയും ചെയ്യുന്നു. BSB BSB: “Their mouths are full of cursing and bitterness.”
15 IEV അവര്‍ ആളുകളെ കൊല്ലുവാന്‍ വേഗത്തില്‍ പോകുന്നു. BSB BSB: “Their feet are swift to shed blood;
16 IEV എവിടെപ്പോയാലും അവര്‍ എല്ലാം നശിപ്പിക്കുകയും ആളുകളെ അരിഷ്ടതയില്‍ ആക്കുകയും ചെയ്യുന്നു. BSB BSB: ruin and misery lie in their wake,
17 IEV മറ്റുള്ളവരുമായി സമാധാനപരമായി എങ്ങനെ ജീവിക്കണമെന്നു അവര്‍ക്ക് അറിയില്ല. BSB BSB: and the way of peace they have not known.”
18 IEV ദൈവത്തെ ബഹുമാനിക്കുന്നത് അവര്‍ പൂര്‍ണ്ണമായി തിരസ്കരിക്കുന്നു. BSB BSB: “There is no fear of God before their eyes.”
19 IEV അനുസരിക്കുവാന്‍ കടപ്പെട്ടവരോടാണ് ഈ പ്രമാണങ്ങളിലുള്ളതെല്ലാം കല്പ്പിച്ചിരിക്കുന്നത് എന്നു നാം അറിയുന്നു. ഇത് അര്‍ത്ഥമാക്കുന്നത്, യഹൂദന്മാരോ യഹൂദന്മാരല്ലാത്തവരോ പാപം ചെയ്തതിനെക്കുറിച്ച് ദൈവം മറുപടി ആവശ്യപ്പെടുമ്പോള്‍ അതിനു വിപരീതമായി യാതൊന്നും പറയുവാന്‍ കഴിയുന്നില്ല. BSB BSB: Now we know that whatever the law says, it says to those who are under the law, so that every mouth may be silenced and the whole world held accountable to God.
20 IEV ദൈവം അവരുടെ പാപങ്ങളുടെ രേഖ മായിച്ചു കളയുന്നത് ദൈവത്തിന്റെ ന്യായപ്രമാണം ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ആളുകള്‍ ചെയ്തതിനാലല്ല, കാരണം ആരുംതന്നെ ആ കാര്യങ്ങള്‍ പൂര്‍ണ്ണമായി ചെയ്തിട്ടില്ല. വാസ്തവത്തില്‍ ദൈവത്തിന്റെ ന്യായപ്രമാണത്തെ നാം അറിയുന്നതിന്റെ ഫലമാണ് നാം പാപം ചെയ്തു എന്നു വ്യക്തമായി അറിയുന്നത്. BSB BSB: Therefore no one will be justified in His sight by works of the law. For the law merely brings awareness of sin.
22 IEV യേശു എന്ന മശിഹാ നമുക്കുവേണ്ടി ചെയ്തതില്‍ നാം വിശ്വസിച്ചതിനാല്‍ ദൈവം നമ്മുടെ പാപങ്ങളുടെ രേഖ മായിക്കുന്നു. മശിഹയില്‍ വിശ്വസിക്കുന്ന എല്ലാ വ്യക്തികള്‍ക്കും വേണ്ടി ദൈവം ഇതു ചെയ്യുന്നു. എന്തുകൊണ്ടെന്നാല്‍ യഹൂദന്മാരും യഹൂദന്മാരല്ലാത്തവരും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ല എന്ന് അവന് കണക്കാക്കുന്നു. BSB BSB: And this righteousness from God comes through faith in Jesus Christ to all who believe. There is no distinction,
24 IEV പാപക്ഷമ നേടുവാനുള്ള നമ്മുടെ യാതൊരു പ്രവൃത്തികളും കൂടാതെ അവന്റെ കരുണാമയമായ പ്രവൃത്തികളില്‍കൂടി നമ്മുടെ പാപങ്ങളുടെ രേഖ മായിച്ചു കളഞ്ഞിരിക്കുന്നു. നമ്മെ വീണ്ടെടുക്കുന്നതില്കൂടി യേശു മശിഹാ ഇതു പൂര്‍ത്തീകരിച്ചിരിക്കുന്നു. BSB BSB: and are justified freely by His grace through the redemption that is in Christ Jesus.
26 IEV നമുക്കുവേണ്ടി മരിക്കുവാന്‍ ദൈവം മശിഹയെ നിയമിച്ചു. അത് ചെയ്തതില്കൂടി അവന് നീതിമാനാണെന്ന് കാണിക്കുകയും, യേശുവില്‍ വിശ്വസിക്കുന്ന എല്ലാവരുടേയും പാപങ്ങളുടെ രേഖ മായിച്ചുകളയുവാന്‍ അവനു കഴിയുന്നു എന്നു കാണിക്കുകയും ചെയ്യുന്നു. BSB BSB: He did this to demonstrate His righteousness at the present time, so as to be just and to justify the one who has faith in Jesus.
29 IEV യഹൂദന്മാരായ നിങ്ങള്‍ ദൈവം നിങ്ങളെ മാത്രമാണ് അംഗീകരിക്കുന്നത് എന്നു തീര്‍ച്ചയായും ചിന്തിക്കരുത്! അവന് യഹൂദരല്ലാത്തവരേയും അംഗീകരിക്കും എന്നു നിങ്ങള്‍ നിശ്ചയമായും തിരിച്ചറിയണം. നിശ്ചയമായും അവന് യഹൂദരല്ലാത്തവരേയും അംഗീകരിക്കും. BSB BSB: Is God the God of Jews only? Is He not the God of Gentiles too? Yes, of Gentiles too,
30 IEV എന്തുകൊണ്ടെന്നാല്‍, ഒരു ദൈവം മാത്രമേ ഉള്ളു എന്നു നിങ്ങള്‍ ഉറപ്പായി വിശ്വസിക്കുന്നു. ഇതേ ദൈവമാണ് പരിച്ഛേദന ഏറ്റവരായ യഹൂദനെ അവര്‍ മശിഹായില്‍ വിശ്വസിക്കുന്നത് നിമിത്തം തന്നോടുതന്നെ നീതീകരിച്ചത്, കൂടാതെ അതേ ദൈവം തന്നെ പരിച്ഛേദന ഏല്ക്കാത്തവരായ യഹൂദരല്ലാത്തവരേയും തന്നോടുതന്നെ ന്യായീകരിക്കും, എന്തുകൊണ്ടെന്നാല്‍ അവരും മശിഹായില്‍ വിശ്വസിക്കുന്നു. BSB BSB: since there is only one God, who will justify the circumcised by faith and the uncircumcised through that same faith.
Select verses for actions: Enter goes to them and Escape comes back.