2 IEV മശിഹ നമുക്കുവേണ്ടി ചെയ്തതിന്റെ കാരണത്താല്‍ ദൈവം നമ്മോടു കരുണ കാണിക്കേണ്ട സ്ഥാനത്തേക്കു പോകുവാന്‍ അവന് ഒരു വാതില്‍ തുറന്നിരിക്കുന്നു എന്നതുപോലെയാണ്. അതിനാല്‍ ദൈവം തന്റെ മഹത്വം നമ്മോടുകൂടെ പങ്കു വയ്ക്കും എന്ന് ആത്മവിശ്വാസത്തോടെ പ്രത്യാശിക്കുന്നതിനാല്‍ നാം ആനന്ദിക്കുന്നു. BSB BSB: through whom we have gained access by faith into this grace in which we stand. And we rejoice in the hope of the glory of God.
3 IEV നാം മശിഹായോടുകൂടെ ആയതിനാല്‍ കഷ്ടം അനുഭവിക്കുമ്പോള്‍ നാം ആനന്ദിക്കുകയും ചെയ്യുന്നു, എന്തുകൊണ്ടെന്നാല്‍ നാം കഷ്ടം അനുഭവിക്കുമ്പോള്‍ വളരെ ക്ഷമയോടുകൂടെ കാര്യങ്ങള്‍ സഹിക്കുവാന്‍ പഠിക്കും. BSB BSB: Not only that, but we also rejoice in our sufferings, because we know that suffering produces perseverance;
4 IEV കൂടാതെ നാം കഷ്ടതകള്‍ സഹിക്കുമ്പോള്‍ ദൈവം നമ്മെ അംഗീകരിക്കുന്നതായി നാം അറിയുന്നു. ദൈവം നമ്മെ അംഗീകരിക്കുന്നു എന്നു നാം അറിയുമ്പോള്‍ അവന് നമുക്കുവേണ്ടി വലിയ കാര്യങ്ങള്‍ ചെയ്യുമെന്നു നാം ആത്മവിശ്വാസത്തോടെ പ്രത്യാശിക്കുന്നു. BSB BSB: perseverance, character; and character, hope.
5 IEV ദൈവം നമ്മെ ധാരാളമായി സ്നേഹിക്കുന്നതിനാല്‍ നാം ഏതിനായി കാത്തിരിക്കുന്നുവോ ആ കാര്യങ്ങള്‍ നാം പ്രാപിക്കും എന്നു നമുക്കു വളരെ വിശ്വാസമുണ്ട്. അവന് നമുക്കു തന്ന അവന്റെ പരിശുദ്ധാത്മാവ്, നമ്മെ എത്രമാത്രം ദൈവം സ്നേഹിക്കുന്നു എന്നു മനസ്സിലാക്കുവാന്‍ ഇടവരുത്തുന്നു. BSB BSB: And hope does not disappoint us, because God has poured out His love into our hearts through the Holy Spirit, whom He has given us.
7 IEV ഒരു വ്യക്തി നീതിമാന് ആണെങ്കില്‍ തന്നേയും അവനുവേണ്ടി ഒരാള്‍ മരിക്കുന്നത് വിരളമായിരിക്കും, ഒരുപക്ഷെ ഒരു നല്ല വ്യക്തിക്കുവേണ്ടി ഒരാള്‍ മരിക്കുവാന്‍ ധൈര്യപ്പെടുമായിരിക്കും. BSB BSB: Very rarely will anyone die for a righteous man, though for a good man someone might possibly dare to die.
8 IEV നാം ദൈവത്തിനെതിരായി മത്സരിക്കുമ്പോള്‍ തന്നെ മശിഹാ നമുക്കുവേണ്ടി മരിച്ചു എന്നുള്ളത് ദൈവം നമ്മെ സ്നേഹിക്കുന്നു എന്ന് കാണിച്ചു തന്നിരിക്കുന്നു. BSB BSB: But God proves His love for us in this: While we were still sinners, Christ died for us.
9 IEV ആയതിനാല്‍ മശിഹാ നമുക്കുവേണ്ടി മരിക്കുകയും നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി തന്റെ രക്തം ചൊരിഞ്ഞുകൊണ്ട് നമ്മെ ദൈവത്തോട് ന്യായീകരിച്ചതിനാല്‍ നമ്മുടെ പാപത്തെക്കുറിച്ചുള്ള ദൈവ കോപത്തില്‍ നിന്ന് മശിഹാ നമ്മെ രക്ഷിക്കും എന്നത് ഒന്നുകൂടി തീര്‍ച്ചയായിരിക്കുന്നു. BSB BSB: Therefore, since we have now been justified by His blood, how much more shall we be saved from wrath through Him!
10 IEV ദൈവത്തിന്റെ പുത്രന് നമുക്കുവേണ്ടി മരിച്ചതിനാല്‍ നാം അവന്റെ ശത്രുക്കള്‍ ആയിരുന്നപ്പോള്‍ തന്നെ നമ്മെ അവന്റെ സ്നേഹിതന്മാര് ആക്കി. മശിഹ വീണ്ടും ജീവിച്ചതിനാല്‍ മശിഹാ നമ്മെ രക്ഷിക്കുവാന്‍ പ്രവര്‍ത്തിക്കുന്നു എന്നതിലും നമ്മോടുള്ള അവന്റെ ബന്ധത്തെ ദൈവം പുന:സ്ഥാപിക്കുന്നു എന്നത് ഒന്നുകൂടി തീര്‍ച്ചയായി. BSB BSB: For if, when we were enemies of God, we were reconciled to Him through the death of His Son, how much more, having been reconciled, shall we be saved through His life!
11 IEV അതു മാത്രവുമല്ല! ദൈവം പ്രവര്‍ത്തിച്ച കാരണത്താല്‍ ഇപ്പോള്‍ നാം ആനന്ദിക്കുകയും ചെയ്യുന്നു. നമ്മുടെ കര്‍ത്താവായ യേശു എന്ന മശിഹ നമുക്കുവേണ്ടി മരിച്ചതിനാല്‍ ദൈവത്തോടുള്ള നമ്മുടെ ബന്ധം പുന:സ്ഥാപിക്കപ്പെട്ടു. BSB BSB: Not only that, but we also rejoice in God through our Lord Jesus Christ, through whom we have now received reconciliation.
13 IEV ദൈവം മോശെക്കു ന്യായപ്രമാണം കൊടുക്കുന്നതിനു മുമ്പുതന്നെ ലോകത്തിലുള്ള എല്ലാ ആളുകളും പാപം ചെയ്തു, എന്നാല്‍ ആ പ്രമാണത്തിന് എതിരായി പാപത്തെ തിരിച്ചറിയുവാന്‍ യാതൊരു മാര്‍ഗ്ഗവും ഉണ്ടായിരുന്നില്ല. BSB BSB: For sin was in the world before the law was given; but sin is not taken into account when there is no law.
14 IEV എന്നാല്‍ ആദാം ജീവിച്ചിരുന്ന കാലം മുതല്‍ മോശെ ജീവിച്ചിരുന്ന കാലം വരെ എല്ലാ ആളുകളും പാപം ചെയ്തു എന്നു നാം അറിയുന്നു. കൂടാതെ അതിന്റെ ഫലമായി അവര്‍ മരിച്ചു. ആദാം ചെയ്തതുപോലെ ദൈവത്തില്‍നിന്നു നേരിട്ടുള്ള കല്‍പ്പന ലംഘിക്കാത്തവരും, എല്ലാവരും തന്നെ മരിച്ചു. ആദാമിന്റെ പാപം എല്ലാ ആളുകളെയും ബാധിച്ചതുപോലെ പിന്നീടു വന്ന മശിഹാ ചെയ്തതും എല്ലാ ആളുകള്‍ക്കും ബാധിച്ചു. BSB BSB: Nevertheless, death reigned from Adam until Moses, even over those who did not sin in the way that Adam transgressed. He is a pattern of the One to come.
15 IEV എന്നാല്‍ ദൈവം തരുന്ന ദാനം ആദാമിന്റെ പാപം പോലെയല്ല. ആദാം പാപം ചെയ്തതിനാല്‍ എല്ലാവരും മരിക്കുന്നു. എന്നാല്‍ യേശു മശിഹാ എന്ന മറ്റൊരു ഏകമനുഷ്യന്‍ നമുക്കുവേണ്ടി മരിച്ച കാരണത്താല്‍ നാം അര്ഹിക്കാതിരുന്നിട്ടും ദൈവം കരുണയോടെ നിത്യജീവന് എന്ന ദാനം നമ്മില്‍ അനേകര്‍ക്ക് നല്കി. BSB BSB: But the gift is not like the trespass. For if the many died by the trespass of the one man, how much more did God’s grace and the gift that came by the grace of the one man, Jesus Christ, abound to the many!
16 IEV ആദാമിന്റെ ഏകപാപത്തില് നിന്നും വളരെ വ്യതസ്തമായി മറ്റൊരു രീതിയിലാണ് ദൈവത്തിന്റെ ദാനം. ആദം പാപം ചെയ്ത കാരണത്താല്‍ അവനുശേഷമുള്ള ആളുകളും പാപം ചെയ്തു, അതിനാല്‍ എല്ലാ ആളുകളും ശിക്ഷക്ക് അര്‍ഹരാണെന്ന് ദൈവം പ്രഖ്യാപിച്ചു. എന്നാല്‍ നമ്മുടെ അനേക പാപങ്ങള്‍ ഉണ്ടായിരുന്നിട്ടും ദയയോടെ ദാനം എന്ന നിലയില്‍ ദൈവം തന്നോടു നമ്മെ ന്യായീകരിച്ചു. BSB BSB: Again, the gift is not like the result of the one man’s sin: The judgment that followed one sin brought condemnation, but the gift that followed many trespasses brought justification.
17 IEV ആദാം എന്ന ഏകന്റെ പ്രവര്‍ത്തിയാല്‍ എല്ലാ ആളുകളും മരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ ദൈവം കരുണയോടെ നമുക്കു നല്കിയ ഏറ്റവും വലിയ ദാനം നാം അതിന് അര്‍ഹരല്ല എങ്കിലും നമ്മില്‍ അനേകരും അനുഭവിക്കുന്നു. കൂടാതെ അവന് നമ്മെ തന്നോടുതന്നെ ന്യായീകരിച്ചു. നാം മശിഹായോടുകൂടി സ്വര്‍ഗ്ഗത്തില്‍ വാഴും എന്നതും വളരെ തീര്‍ച്ചയാണ്. ഏക മനുഷ്യനായ യേശു എന്ന മശിഹാ നമുക്കുവേണ്ടി ചെയ്തതു നിമിത്തം ഇതു സംഭവിക്കും. BSB BSB: For if, by the trespass of the one man, death reigned through that one man, how much more will those who receive the abundance of grace and of the gift of righteousness reign in life through the one man, Jesus Christ!
19 IEV ആദാം എന്ന ഏക വ്യക്തി ദൈവത്തെ അനുസരിക്കാതിരുന്ന കാരണത്താലാണ് അനേകം ആളുകള്‍ പാപികള്‍ ആയിത്തീര്‍ന്നത്. അതേപ്രകാരം യേശു എന്ന ഏക വ്യക്തി മരണത്തിലൂടെ ദൈവത്തെ അനുസരിച്ച കാരണത്താല്‍ അവന് അനേകരെ തന്നോടുതന്നെ ന്യായീകരിക്കും. BSB BSB: For just as through the disobedience of the one man the many were made sinners, so also through the obedience of the one man the many will be made righteous.
21 IEV അവന് പാപം ചെയ്ത കാരണത്താല്‍ ആളുകള്‍ മരിക്കുന്നതുപോലെയല്ല അവന് ചെയ്തത്, അവന്റെ ദാനത്തിന്റെ രീതി അവരെ തന്നോടുതന്നെ ന്യായീകരിക്കേണ്ടതിനാണ്. നമ്മുടെ രക്ഷിതാവായ യേശു മശിഹാ എന്താണോ ചെയ്തത് ആ കാരണത്താല്‍ ഇപ്പോള്‍ അവര്‍ക്ക് എന്നേക്കും ജീവിക്കുവാന്‍ കഴിയും. BSB BSB: so that, just as sin reigned in death, so also grace might reign through righteousness to bring eternal life through Jesus Christ our Lord.
Select verses for actions: Enter goes to them and Escape comes back.