1 IEV ഞാന്‍ എഴുതിയതിനു മറുപടിയായി, ദൈവം നമ്മോടു കരുണയോടെ പ്രവര്‍ത്തിച്ചതിനാല്‍ അവന്റെ കരുണ വര്‍ദ്ധിക്കേണ്ടതിന് നാം പാപം ചെയ്യുന്നതു തുടരാം എന്ന് ആരെങ്കിലും പറയുന്നുവെങ്കില്‍. BSB BSB: What then shall we say? Shall we continue in sin so that grace may increase?
2 IEV അല്ല, തീര്‍ച്ചയായും അങ്ങനെയല്ല! ഒരിക്കലും ദോഷകരമായ എന്തെങ്കിലും ചെയ്യുവാന്‍ കഴിയാത്തവിധം മരിച്ച ആളുകളെപ്പോലെ നാം ആകുന്നു. അതിനാല്‍ നാം പാപം ചെയ്യുന്നതു തുടരുത്. BSB BSB: Certainly not! How can we who died to sin live in it any longer?
3 IEV നാം യേശു മശിഹായോട് ചേര്‍ന്ന് സ്നാനപ്പെട്ടപ്പോള്‍, മശിഹായുടെ ക്രൂശോടുകൂടെ നാം മരിക്കുന്നതായി ദൈവം നമ്മെ കണ്ടിരിക്കുന്നു. നിങ്ങള്‍ ഇതു തിരിച്ചറിയേണ്ടതുണ്ട്. BSB BSB: Or aren’t you aware that all of us who were baptized into Christ Jesus were baptized into His death?
4 IEV ആകയാല്‍, നാം സ്നാനപ്പെട്ടപ്പോള്‍ നാം മശിഹായോടുകൂടെ അവന്റെ കല്ലറയില്‍ ആയിരിക്കുന്നതുപോലെ ദൈവം നമ്മെ കണ്ടു. മശിഹായെ മരണത്തില്‍നിന്നും ഉയര്‍പ്പിക്കുവാന്‍ പിതാവായ ദൈവം അവന്റെ ശക്തി ഉപയോഗിച്ച അതേ രീതിയില്‍, ഒരു പുതിയ വഴിയില്‍ ജീവിക്കുവാന്‍ അവന് നമുക്ക് സാധ്യമാക്കി തന്നു. BSB BSB: We were therefore buried with Him through baptism into death, in order that, just as Christ was raised from the dead through the glory of the Father, we too may walk in newness of life.
5 IEV അവന് മരിച്ചപ്പോള്‍ നാം മശിഹായോടു കൂടെ കൂടിച്ചേരുന്നു എന്നു ദൈവം കാണുന്നതിനാല്‍ അവനോടുകൂടെ മരണത്തില്‍ നിന്ന് നമ്മെയും ഉയര്‍പ്പിക്കും. BSB BSB: For if we have been united with Him like this in His death, we will certainly also be united with Him in His resurrection.
6 IEV നമ്മുടെ പാപമയമായ സ്വഭാവത്തിന് ഒരു അവസാനം വരുത്തുവാന്‍ മശിഹായോടുകൂടെ ക്രൂശില്‍ മരിച്ചതായി ദൈവം നമ്മെ കാണുന്നു. അതിന്റെ ഫലം എന്നവണ്ണം നാം ഒരിക്കലും പാപം ചെയ്യരുത്. BSB BSB: We know that our old self was crucified with Him so that the body of sin might be rendered powerless, that we should no longer be slaves to sin.
7 IEV അങ്ങനെ മരിച്ചവര്‍ ഒരിക്കലും പാപം ചെയ്യരുത്. BSB BSB: For anyone who has died has been freed from sin.
8 IEV മശിഹാ മരിച്ചപ്പോള്‍ നാം അവനോടുകൂടെ മരിച്ചതായി ദൈവം കാണുന്നതിനാല്‍ നാം അവനോടുകൂടെ ജീവിക്കുകയും ചെയ്യും എന്നു വിശ്വസിക്കുന്നു. BSB BSB: Now if we died with Christ, we believe that we will also live with Him.
9 IEV മശിഹാ മരിച്ചതിനു ശേഷം അവനെ വീണ്ടും ജീവിക്കുവാന്‍ ദൈവം അവനെ പ്രാപ്തനാക്കി എന്നു നാം അറിയുന്നു, മശിഹാ ഒരിക്കലും മരിക്കയില്ല. അവനെ വീണ്ടും മരിപ്പിക്കുവാന്‍ യാതൊന്നിനും കഴിയുന്നതല്ല. BSB BSB: For we know that since Christ was raised from the dead, He cannot die again; death no longer has dominion over Him.
10 IEV അവന് മരിച്ചപ്പോള്‍ നമ്മുടെ പാപ പൂര്‍ണ്ണമായ ലോകത്തില്‍നിന്ന് സ്വതന്ത്രനായിത്തീര്‍ന്നു അവന് ഇനിയൊരിക്കലും മരിക്കുകയുമില്ല; എന്നാല്‍ അവന് വീണ്ടും ജീവിക്കുന്നത് ദൈവത്തെ സേവിക്കുന്നതിനത്രേ. BSB BSB: The death He died, He died to sin once for all; but the life He lives, He lives to God.
11 IEV ഇതേ രീതിയില്‍ ദൈവം വീക്ഷിക്കുന്നതു പോലെ നിങ്ങളും നിങ്ങളെത്തന്നെ വീക്ഷിക്കണം; നിങ്ങള്‍ മരിച്ച ആളുകളാണ്, ഒരിക്കലും പാപം ചെയ്യുവാന്‍ കഴിയാത്തവര്‍; എന്നാല്‍ നിങ്ങള്‍ ജീവിച്ചിരിക്കുന്ന ആളുകളും ആകുന്നു, ദൈവത്തെ സേവിക്കുവാന്‍ ജീവിക്കുകയും യേശു മശിഹായോട് ചേര്‍ന്നിരിക്കുകയും ചെയ്യുന്നവര്‍. BSB BSB: So you too must count yourselves dead to sin, but alive to God in Christ Jesus.
12 IEV ആയതിനാല്‍ പാപം ചെയ്യുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുമ്പോള്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതു ചെയ്യുവാന്‍ നിങ്ങളെത്തന്നെ അനുവദിക്കരുത്. നിങ്ങളുടെ ശരീരം ഒരു ദിവസം മരിക്കും എന്ന് ഓര്‍മ്മിക്കുക. BSB BSB: Therefore do not let sin reign in your mortal body so that you obey its desires.
13 IEV ഏതെങ്കിലും ദുഷ്ടത ചെയ്യുവാന്‍ നിങ്ങളുടെ ശരീരത്തിന്റെ ഏതെങ്കിലും അവയവത്തെ ഉപയോഗിക്കരുത്. അതിനുപകരം, മരിച്ചവരുടെ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ശേഷം ഇപ്പോള്‍ ജീവിക്കുന്നവരായി നിങ്ങളെത്തന്നെ ദൈവത്തിനു വേണ്ടി സമര്‍പ്പിക്കുക. നിങ്ങളുടെ ശരീരത്തിന്റെ എല്ലാ അവയവങ്ങളും ദൈവത്തിനുവേണ്ടി ഉപയോഗിക്കുക. നീതിയുള്ള കാര്യങ്ങള്‍ക്കുവേണ്ടി നിങ്ങളെ ഉപയോഗിക്കേണ്ടതിനു അവനെ അനുവദിക്കുക. BSB BSB: Do not present the parts of your body to sin as instruments of wickedness, but present yourselves to God as those who have been brought from death to life; and present the parts of your body to Him as instruments of righteousness.
14 IEV പാപം ചെയ്യുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുമ്പോള്‍, അതു ചെയ്യരുത്! പാപം ചെയ്യുന്നതു അവസാനിപ്പിക്കുവാന്‍ ദൈവം മോശെക്കു കൊടുത്ത പ്രമാണങ്ങള്‍ നിങ്ങളെ സഹായിക്കുകയില്ല. എന്നാല്‍ ഇപ്പോള്‍ ദൈവം നിങ്ങളെ നിയന്ത്രിക്കുകയും പാപം ചെയ്യാതിരിക്കുവാന്‍ കരുണയോടെ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു. BSB BSB: For sin shall not be your master, because you are not under law, but under grace.
15 IEV ദൈവം മോശെക്കു കൊടുത്ത പ്രമാണങ്ങള്‍ പാപം ചെയ്യുന്നതു അവസാനിപ്പിക്കുവാന്‍ നമ്മെ സഹായിക്കുകയില്ല എന്ന കാരണത്താല്‍ അവന് നമ്മോട് കരുണയോടെ പെരുമാറുന്നു ഒരുവിധത്തില്‍ നാം പാപം ചെയ്യുന്നതു തുടരുന്നതിന് ദൈവം അനുവദിക്കുന്നു എന്നാണോ ഇതില്‍ നിന്നും നാം മനസ്സിലാക്കേണ്ടത്. തീര്‍ച്ചയായും അല്ല! BSB BSB: What then? Shall we sin because we are not under law, but under grace? Certainly not!
16 IEV ആരെയെങ്കിലും അനുസരിക്കുവാന്‍ നിങ്ങള്‍ സമര്‍പ്പിക്കുന്നു എങ്കില്‍ നിങ്ങള്‍ അവന്റെ അടിമകള്‍ ആകും. പാപം ചെയ്യുവാന്‍ നിങ്ങള്‍ ആഗ്രഹിച്ച് അനുസരിക്കുമ്പോള്‍ നിങ്ങള്‍ പാപത്തിന്റെ അടിമകള്‍ ആകുകയും അതിന്റെ ഫലമായി മരിക്കുകയും ചെയ്യും. എന്നാല്‍ നിങ്ങള്‍ ദൈവത്തെ അനുസരിക്കുന്നു എങ്കില്‍ നിങ്ങള്‍ അവന്റെ അടിമകള്‍ ആകുകയും അതിന്റെ ഫലം എന്നവണ്ണം നിങ്ങള്‍ ചെയ്യേണമെന്നു ദൈവം ആഗ്രഹിക്കുന്ന ശരിയായ കാര്യങ്ങള്‍ ചെയ്യുകയും ചെയ്യും. BSB BSB: Do you not know that when you offer yourselves as obedient slaves, you are slaves to the one you obey, whether you are slaves to sin leading to death, or to obedience leading to righteousness?
17 IEV നിങ്ങള്‍ പാപം ചെയ്യുവാന്‍ കഴിഞ്ഞ കാലങ്ങളില്‍ ആഗ്രഹിച്ച അതേരീതിയില്‍ നിങ്ങള്‍ പാപം ചെയ്തു—നിങ്ങള്‍ പാപത്തിന്റെ അടിമകള്‍—ആയിരുന്നു. എന്നാല്‍ പിന്നീട് മശിഹ നിങ്ങളെ പഠിപ്പിച്ചത് നിങ്ങള്‍ ആത്മാര്‍ഥമായി അനുസരിക്കുവാന്‍ തുടങ്ങി. അതിനായി ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു. BSB BSB: But thanks be to God that, though you once were slaves to sin, you wholeheartedly obeyed the form of teaching to which you were committed.
18 IEV ആകയാല്‍ ഇനി ഒരിക്കലും നിങ്ങള്‍ പാപം ചെയ്യരുത്; ഇനി ഒരിക്കലും പാപം നിങ്ങളുടെ യജമാനന് ആയിരിക്കരുത്. അതിനുപകരം നീതിമാന്മാരായ നിങ്ങള്‍ ദൈവത്തിന്റെ അടിമകള്‍ ആകുന്നു. BSB BSB: You have been set free from sin and have become slaves to righteousness.
19 IEV സാധാരണക്കാരായ ആളുകള്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയുന്ന രീതിയിലാണ് ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത്. കഴിഞ്ഞ കാലത്ത് നിങ്ങളുടെ മോഹങ്ങള്‍ക്കു നിങ്ങള്‍ അടിമകള്‍ ആയിരുന്നതുപോലെ നിങ്ങള്‍ എല്ലാ വിധങ്ങളിലുമുള്ള ആശുദ്ധമായതും ദോഷമായ കാര്യങ്ങളും ചെയ്തു. എന്നാല്‍ ദൈവം നിങ്ങളെ അവന്റെ ജനമായി അവനുവേണ്ടി വേര്‍തിരിക്കേണ്ടതിനു ദൈവം ചെയ്യുന്ന അതേ രീതിയില്‍ നിങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. BSB BSB: I am speaking in human terms because of the weakness of your flesh. Just as you used to offer the parts of your body in slavery to impurity and to escalating wickedness, so now offer them in slavery to righteousness leading to holiness.
20 IEV കഴിഞ്ഞ കാലത്ത് ദൈവത്തിന്റെ ശക്തിയില്‍നിന്നും നീതികരണത്തില്നിന്നും സ്വതന്ത്രരായിരുന്ന ആളുകള്‍ എന്നപോലെ നിങ്ങള്‍ ഇടപെട്ടു എന്നതു സത്യമാണ്. എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ ചെയ്യുവാന്‍ നിങ്ങളുടെ ദുഷ്ട മനസ്സ് നിങ്ങളോടു പറഞ്ഞതു നിങ്ങള്‍ ചെയ്തു. നിങ്ങള്‍ ചെയ്യേണ്ടിയിരുന്ന ശരിയായ കാര്യങ്ങള്‍ നിങ്ങള്‍ ചെയ്തില്ല. BSB BSB: For when you were slaves to sin, you were free of obligation to righteousness.
21 IEV എന്നിരുന്നാലും, ആ കാര്യങ്ങള്‍ ചെയ്യുന്നതിന്റെ ഫലമായി ദൈവത്തില്‍നിന്ന് അകന്നിരിക്കുന്നു എന്നതുപോലെ ആയിരിക്കുന്നു, അതിനാല്‍ ഇപ്പോള്‍ നിങ്ങള്‍ ലജ്ജിക്കുന്ന പാപമയമായ കാര്യങ്ങള്‍ ചെയ്യുന്നതുകൊണ്ട് നിങ്ങള്‍ക്ക് ഗുണകരമായിട്ടില്ലതാനും. BSB BSB: What fruit did you reap at that time from the things of which you are now ashamed? The outcome of those things is death.
22 IEV എന്നാല്‍ ഇപ്പോള്‍ തുടര്‍ന്നു നിങ്ങള്‍ പാപം ചെയ്യേണമെന്നില്ല. നിങ്ങള്‍ ഇനിയൊരിക്കലും അങ്ങനെയുള്ള അടിമകള്‍ അല്ല. അതിനുപകരം, നിങ്ങള്‍ ദൈവത്തിന്റെ അടിമകള്‍ ആയിത്തീര്‍ന്നിരിക്കുന്നു. പകരമായി അവന്റെ സ്വന്ത ജനമായി മാറ്റുകയും അവനോടുകൂടെ എന്നെന്നേക്കും ജീവിക്കുവാന്‍ അവന് നിങ്ങളെ അനുവദിക്കുകയും ചെയ്യും. BSB BSB: But now that you have been set free from sin and have become slaves to God, the fruit you reap leads to holiness, and the outcome is eternal life.
23 IEV തങ്ങളുടെ ദുഷ്ട മനസ്സുകള്‍ പറയുന്നതു പ്രവര്‍ത്തിക്കുന്ന എല്ലാവരും പ്രതിഫലം പ്രാപിക്കും. എന്നാല്‍ ആ പ്രതിഫലം മരണം ആകുന്നു. അവര്‍ ദൈവത്തില്‍നിന്ന് എന്നെന്നേക്കും വേര്‍പെട്ടിരിക്കും. എന്നാല്‍ ദൈവത്തെ സംബന്ധിച്ചു, അവന് തന്റെ അടിമകള്‍ക്ക് കൂലി കൊടുക്കുന്നില്ല. അതിനുപകരം, അവന് നമുക്ക് സൗജന്യമായ സമ്മാനം നല്കുന്നു. നമ്മുടെ കര്‍ത്താവായ യേശു മശിഹായോടു ചേര്‍ന്ന് അവനോടൊപ്പം എന്നെന്നേക്കും ജീവിക്കുവാന്‍ അവന് നമ്മെ അനുവദിക്കും. BSB BSB: For the wages of sin is death, but the gift of God is eternal life in Christ Jesus our Lord.
Select verses for actions: Enter goes to them and Escape comes back.