1 IEV എന്റെ സഹവിശ്വാസികളെ, നിങ്ങള്‍ ന്യായപ്രമാണത്തെക്കുറിച്ച് അറിയുന്നു. അതിനാല്‍ ജീവിച്ചിരിക്കുമ്പോള്‍ മാത്രമേ ആളുകള്‍ ന്യായപ്രമാണം അനുസരിക്കേണ്ടതുള്ളു എന്നു നിങ്ങള്‍ നിശ്ചയമായി അറിയുന്നുവല്ലോ. BSB BSB: Do you not know, brothers (for I am speaking to those who know the law), that the law has authority over a man only as long as he lives?
2 IEV ഉദാഹരണത്തിനു ഭര്‍ത്താവ് ജീവിച്ചിരിക്കുന്ന കാലത്തോളം ഒരു ഭാര്യ അവളുടെ ഭര്‍ത്താവിനോട് വിശ്വസ്ത ആയിരിക്കേണം. എന്നാല്‍ അവളുടെ ഭര്‍ത്താവ് മരിച്ചു എങ്കില്‍ അവള് വിവാഹിത എന്നപോലെ തുടര്‍ന്നു പ്രവര്‍ത്തിക്കേണ്ട. ന്യായപ്രമാണം വിവാഹത്തില്‍നിന്ന് അവളെ മോചിപ്പിക്കുന്നു. BSB BSB: For instance, a married woman is bound by law to her husband as long as he lives. But if her husband dies, she is released from the law of marriage.
3 IEV ആകയാല്‍ അവളുടെ ഭര്‍ത്താവ് ജീവിച്ചിരിക്കെ അവള് മറ്റൊരു പുരുഷന്റെ അടുക്കലേക്കു പോകുന്നു എങ്കില്‍ അവള് ഒരു വ്യഭിചാരിണി ആയിരിക്കും. എന്നാല്‍ അവളുടെ ഭര്‍ത്താവ് മരിച്ചാല്‍ അവള് പിന്നീട് ഒരിക്കലും ആ പ്രമാണം അനുസരിക്കേണ്ട ആവശ്യം ഇല്ല. തുടര്‍ന്ന് അവള് മറ്റൊരു പുരുഷനെ വിവാഹം കഴിക്കുന്നു എങ്കില്‍ അവള് ഒരു വ്യഭിചാരിണി ആയിരിക്കുകയില്ല. BSB BSB: So then, if she is joined to another man while her husband is still alive, she is called an adulteress; but if her husband dies, she is free from that law and is not an adulteress if she marries another man.
4 IEV അതുപോലെ, എന്റെ സഹോദരീ സഹോദരന്മാരെ, നിങ്ങള്‍ മശിഹായോടുകൂടെ അവന്റെ ക്രൂശില്‍ മരിച്ചശേഷം, ദൈവത്തിന്റെ ന്യായപ്രമാണം നിങ്ങളെ ഒരിക്കലും നിയന്ത്രിക്കുകയില്ല. നിങ്ങള്‍ ദൈവത്തെ ബഹുമാനിക്കേണ്ടതിനു മശിഹായോട് ചേരുവാന്‍ നിങ്ങള്‍ സ്വതന്ത്ര്യം ലഭിച്ചു. നിങ്ങള്‍ക്ക് ഇതു ചെയ്യുവാന്‍ കഴിയുന്നത് നിങ്ങള്‍ വീണ്ടും ജീവിക്കുന്നതിനാലാണ്. ദൈവമാണ് നിങ്ങളെ മശിഹായോടു കൂട്ടി ചേര്‍ത്തതും മരിച്ചവരില്‍നിന്ന് മശിഹായെ ഉയിര്‍പ്പിച്ചതും. BSB BSB: Therefore, my brothers, you also died to the law through the body of Christ, that you might belong to another, to Him who was raised from the dead, in order that we might bear fruit to God.
5 IEV നമ്മുടെ ദുഷ്ട ചിന്തകള്‍ നമ്മോടു പറഞ്ഞവ പ്രവത്തിച്ചിരുന്ന കാലത്ത്, നാം ദൈവത്തിന്റെ ന്യായപ്രമാണം പഠിച്ചപ്പോള്‍, നാം കൂടുതലായി പാപം ചെയ്യുവാന്‍ ആഗ്രഹിച്ചു, ആയതിനാല്‍ നാം ചെയ്ത ദുഷ്ടകാര്യങ്ങള്‍ ദൈവത്തില്‍നിന്ന് നമ്മെ എന്നെന്നേക്കുമായി വേര്‍പെടുത്തുന്നതിലേക്ക് നയിച്ചു. BSB BSB: For when we lived according to the flesh, the sinful passions aroused by the law were at work in our bodies, bearing fruit for death.
6 IEV എന്നാല്‍ ഇപ്പോള്‍ ദൈവം നമ്മെ മോശെയുടെ ന്യായപ്രമാണം അനുസരിക്കുന്നതില്‍നിന്ന് സ്വതന്ത്രമാക്കി—ഇതു നാം മരിച്ചതുപോലെയാണ്. കൂടാതെ നാം എന്തു ചെയ്യേണമെന്നു പിന്നീടൊരിക്കലും ന്യായപ്രമാണത്തിന് നമ്മോടു പറയുവാന്‍ കഴിയുകയില്ല. ദൈവം നമുക്കുവേണ്ടി ഇതു ചെയ്തതു ന്യായപ്രമാണം അനുസരിച്ചു പഴയ രീതിയില്‍ നിന്ന് വ്യത്യസ്തമായി ആത്മാവ് കാണിച്ചുതരുന്നതുപോലെ നാം ദൈവത്തെ പുതിയ രീതിയില്‍ ആരാധിക്കേണ്ടതിനായിട്ടാണ്. BSB BSB: But now, having died to what bound us, we have been released from the law, so that we serve in the new way of the Spirit, and not in the old way of the written code.
7 IEV ദൈവത്തിന്റെ പ്രമാണങ്ങള്‍ അറിയുന്നതിനാല്‍ ആളുകള്‍ കൂടുതലായി പാപം ചെയ്യുവാന്‍ ആഗ്രഹിക്കുന്നു എന്നു നമുക്ക് പറയുവാന്‍ കഴിയുമോ? അങ്ങനെയെങ്കില്‍ ആ പ്രമാണങ്ങള്‍ തന്നെ ദോഷമുള്ളതായിരിക്കണം. അല്ല, തീര്‍ച്ചയായും അല്ല! ന്യായപ്രമാണം ദോഷമല്ല എന്നാല്‍ ഞാന്‍ ന്യായപ്രമാണത്തെക്കുറിച്ച് പഠിക്കുന്നതുവരെ പാപം എന്താണെന്നു ഞാന്‍ വാസ്തവത്തില്‍ അറിഞ്ഞിരുന്നില്ല എന്നതു സത്യമാണ്. ഉദാഹരണത്തിന്, "നിനക്ക് ഉള്ളതല്ലാത്തത് നീ ആഗ്രഹിക്കരുത്." എന്ന് ന്യായപ്രമാണം പറയുന്നതു ഞാന്‍ പഠിക്കുന്നതുവരെ ന്യായപ്രമാണപ്രകാരം എന്റെ വകയല്ലാത്തത് ആഗ്രഹിക്കുന്നത് ദോഷമാണെന്നു ഞാന്‍ തിരിച്ചറിഞ്ഞില്ല, BSB BSB: What then shall we say? Is the law sin? Certainly not! Indeed, I would not have been mindful of sin if not for the law. For I would not have been aware of coveting if the law had not said, “Do not covet.”
8 IEV കൂടാതെ പ്രമാണം പ്രസ്താവിച്ച കാരണത്താല്‍, എന്റെ പാപമയമായ ആഗ്രഹങ്ങള്‍ മറ്റുള്ളവരുടെ വകയായതിനെ മോഹിക്കുവാന്‍ പല രീതിയില്‍ എന്നെ ഇടയാക്കി. നമ്മുടെ പാപപൂര്‍ണമായ കാര്യങ്ങള്‍ ചെയ്യുന്നതു വിലക്കുവാന്‍ നിയമം ഇല്ലാതിരുന്നപ്പോള്‍ പാപം ചെയ്യുവാനുള്ള നമ്മുടെ ആഗ്രഹം ബലവത്താകുന്നില്ല. BSB BSB: But sin, seizing its opportunity through the commandment, produced in me every kind of covetous desire. For apart from the law, sin is dead.
9 IEV മുന്‍കാലത്ത് ദൈവത്തിന്റെ ന്യായപ്രമാണം ആവശ്യപ്പെടുന്നത് ഞാന്‍ അറിയാതിരുന്നപ്പോള്‍ ഞാന്‍ എന്താണ് ചെയ്യുന്നതെന്ന ചിന്ത കൂടാതെ പാപം ചെയ്യുന്നതു ഞാന്‍ തുടര്‍ന്നു. എന്നാല്‍ ദൈവം അവന്റെ നിയമം നമുക്കു തന്നിരിക്കുന്നു എന്നു ഞാന്‍ ബോധവാനായപ്പോള്‍ ഞാന്‍ പാപം ചെയ്യുകയായിരുന്നു എന്നു പെട്ടെന്ന് തിരിച്ചറിഞ്ഞു. BSB BSB: Once I was alive apart from the law; but when the commandment came, sin sprang to life and I died.
10 IEV കൂടാതെ ഞാന്‍ ദൈവത്തില്‍നിന്ന് അകന്നിരുന്നു എന്നും ഞാന്‍ തിരിച്ചറിഞ്ഞു. ന്യായപ്രമാണം ഞാന്‍ അനുസരിച്ചിരുന്നുവെങ്കില്‍ അത് എന്നെ എന്നേക്കും ജീവിക്കാന്‍ അനുവദിക്കേണ്ടതായിരുന്നു,പക്ഷെ എന്നെ അത് മരണത്തിലേക്ക് നയിച്ചുകൊണ്ടിരുന്നു. BSB BSB: So I discovered that the very commandment that was meant to bring life actually brought death.
11 IEV പാപം ചെയ്യാൻ ഞാൻ ആഗ്രഹിച്ചപ്പോൾ, ന്യായപ്രമാണം അനുസരിച്ചാൽ എന്നേക്കും ജീവിക്കുമെന്ന് ഞാൻ കരുതി. എന്നാല്‍ ഞാന്‍ തെറ്റിദ്ധരിക്കപ്പെട്ടു; അതേസമയത്തു തന്നെ പാപം ചെയ്തുകൊണ്ടിരിപ്പാന് കഴിയുമെന്ന് ഞാന്‍ ചിന്തിച്ചു. വാസ്തവത്തില്‍ ദൈവം എന്നെ അവനില്‍നിന്ന് എന്നെന്നേക്കുമായി മാറ്റുവാന്‍ പോകുകയായിരുന്നു, കാരണം, ഞാന്‍ സത്യമായി ന്യായപ്രമാണം അനുസരിച്ചിരുന്നില്ല. BSB BSB: For sin, seizing its opportunity through the commandment, deceived me and through the commandment put me to death.
13 IEV അതുകൊണ്ട് "ദൈവം മോശെക്കു കൊടുത്ത പ്രമാണങ്ങള്‍ നല്ലതാണ്, അവ എന്നെ ദൈവത്തില്‍നിന്ന് വേര്‍പെടുത്താന്‍ ഇടയാക്കി" എന്ന് ആരെങ്കിലും വിരോധം പറയുന്നുവെങ്കില്‍, "തീര്‍ച്ചയായും അവ അതു ചെയ്തില്ല!" എന്ന് ഞാന്‍ മറുപടി പറയും, എന്നാല്‍ അതിനു പകരം നല്ലതായ ആ നിയമങ്ങള്‍, പാപം ചെയ്യുവാന്‍ എന്റെ ആഗ്രഹത്തെ ബലവത്താക്കി എന്നു ഞാന്‍ മറുപടി പറയേണ്ടതുണ്ട്. ദൈവത്തില്‍നിന്ന് ആകുന്നു ഞാന്‍ എന്നതാണ് അതിന്റെ ഫലം എന്ന് അറിഞ്ഞു. അതുകൂടാതെ, ദൈവം കല്‍പ്പിച്ചത് എന്താണെന്നു ഞാന്‍ പഠിച്ച കാരണത്താല്‍ ഞാന്‍ ചെയ്യുന്നതു സത്യത്തില്‍ പാപമയമാണ് എന്നു ഞാന്‍ അറിഞ്ഞു. BSB BSB: Did that which is good, then, become death to me? Certainly not! But in order that sin might be exposed as sin, it produced death in me through what was good, so that through the commandment sin might become utterly sinful.
14 IEV ന്യായപ്രമാണം ദൈവത്തില്‍നിന്നു വന്നു എന്നും നമ്മുടെ മനോഭാവത്തെ മാറ്റുന്നു എന്നും നാം അറിയുന്നു. എന്നാല്‍ പാപത്തിലേക്കു നടത്തുന്ന മനോഭാവം ഉള്ള ഒരു വ്യക്തിയാണ് ഞാന്‍. പാപം ചെയ്യുവാന്‍—എന്റെ ആഗ്രഹത്തിന്റെ അടിമ ആയിത്തീരുവാന്‍—എന്നെ അതു പ്രേരിപ്പിക്കുന്നു എന്നു വരികിലും ഞാന്‍ ചെയ്യുവാന്‍ എന്റെ ആഗ്രഹങ്ങള്‍ എന്നോടു പറയുന്നതെല്ലാം ഞാന്‍ ചെയ്യേണ്ടതുണ്ട്. BSB BSB: We know that the law is spiritual; but I am unspiritual, sold as a slave to sin.
15 IEV ചെയ്യുന്നതായ കാര്യങ്ങള്‍ ഞാന്‍ മിക്കപ്പോഴും മനസ്സിലാക്കാറില്ല. അതായത്, ചില സമയങ്ങളില്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്ന നല്ല കാര്യങ്ങള്‍ ഞാന്‍ ചെയ്യാറില്ല, കൂടാതെ ചില സമയങ്ങളില്‍ ഞാന്‍ പകക്കുന്ന ദോഷമുള്ള കാര്യങ്ങളാണ് ചെയ്യുന്നത്. BSB BSB: I do not understand what I do. For what I want to do, I do not do. But what I hate, I do.
16 IEV എന്നാല്‍ ചെയ്യുവാന്‍ ആഗ്രഹിക്കാത്ത ദുഷ്ട കാര്യങ്ങള്‍ ഞാന്‍ ചെയ്യുന്നതു നിമിത്തം ദൈവത്തിന്റെ ന്യായപ്രമാണം എന്നെ ശരിയായ വഴിയില്‍ നയിക്കുന്നു എന്നത് ഞാന്‍ സമ്മതിക്കുന്നു. BSB BSB: And if I do what I do not want to do, I admit that the law is good.
17 IEV ആകയാല്‍ ഞാന്‍ പാപം ചെയ്യുന്നത്, പാപം ചെയ്യുവാന്‍ ആഗ്രഹിക്കുന്ന കാരണത്താലല്ല അതിനുപകരം പാപം ചെയ്യുവാനുള്ള ആഗ്രഹം എന്നെ പാപം ചെയ്യുവാന്‍ കാരണമാക്കുന്നു. BSB BSB: In that case, it is no longer I who do it, but it is sin living in me that does it.
18 IEV എന്റെ സ്വന്തം മനോഭാവത്തെ പിന്തുടരുമ്പോള് എനിക്ക് നന്മ ഒന്നും ചെയ്യുവാന്‍ കഴിയുകയില്ല എന്നു ഞാന്‍ അറിയുന്നു. നല്ലത് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ നല്ലത് ഞാൻ ചെയ്യുന്നില്ല, എനിക്കത് അറിയാം. BSB BSB: I know that nothing good lives in me, that is, in my flesh; for I have the desire to do what is good, but I cannot carry it out.
19 IEV ഞാന്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്ന നന്മ പ്രവര്‍ത്തികള്‍ ഞാന്‍ ചെയ്യുന്നില്ല. അതിനുപകരം, ഞാന്‍ ആഗ്രഹിക്കാത്ത തിന്മ പ്രവര്‍ത്തികളാണ് ചെയ്യുന്നത്. BSB BSB: For I do not do the good I want to do. Instead, I keep on doing the evil I do not want to do.
20 IEV ഞാന്‍ തിന്മ പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ അതു ചെയ്യുവാന്‍ ആഗ്രഹിക്കുന്നില്ല, വാസ്തവത്തില്‍ ആ പ്രവര്‍ത്തികള്‍ ചെയ്യുന്നത് ഞാനല്ല. അതിനുപകരം, പാപത്തോടുള്ള എന്റെ മനോഭാവം പാപം ചെയ്യുവാന്‍ എന്നെ പ്രേരിപ്പിക്കുന്നു. BSB BSB: And if I do what I do not want, it is no longer I who do it, but it is sin living in me that does it.
21 IEV പിന്നീട് ഞാന്‍ കണ്ടുപിടിച്ചത്, നന്മയായത് ഞാന്‍ ചെയ്യുവാന്‍ ആഗ്രഹിക്കുമ്പോള്‍ സംഭവിക്കുന്നത്, നന്മ ചെയ്യുന്നതില്‍നിന്നും എന്നെ വിലക്കുന്ന തിന്മയുടെ ആഗ്രഹം എന്നില്‍ വസിക്കുന്നു എന്നതാണ്. BSB BSB: So this is the principle I have discovered: When I want to do good, evil is right there with me.
22 IEV എന്റെ പുതിയ മനോഭാവത്തില്‍ ദൈവത്തിന്റെ ന്യായപ്രമാണത്തെക്കുറിച്ചു ഞാന്‍ വളരെ സന്തോഷവാനാണ്. BSB BSB: For in my inner being I delight in God’s law.
23 IEV എന്നിരുന്നാലും, എന്റെ ശരീരത്തില്‍ ഒരു വ്യത്യസ്ത ശക്തി ഉണ്ട് എന്ന് എനിക്കു ബോധ്യമുണ്ട്. ഞാന്‍ ചെയ്യുവാന്‍ മനസ്സില്‍ ആഗ്രഹിക്കുന്നതിനെ അതു വിരോധിക്കുന്നു. കൂടാതെ എന്റെ പഴയ പാപമയമായ മനോഭാവം ആഗ്രഹിക്കുന്നത് ചെയ്യുവാന്‍ അത് കാരണമാകുന്നു. BSB BSB: But I see another law at work in my body, warring against the law of my mind and holding me captive to the law of sin that dwells within me.
24 IEV ഇതു പരിഗണിക്കുമ്പോള്‍ ഞാന്‍ ഏറ്റവും ദുര്‍ഭാഗ്യവാനായ വ്യക്തി എന്ന് തോന്നുന്നു. ദൈവത്തില്‍നിന്ന് എന്നെ വേര്തിരിക്കാതിരിക്കേണ്ടതിന് ശാരീരിക തൃഷ്ണകളുടെ നിയന്ത്രണത്തില്‍നിന്ന് നിന്ന് ആരെങ്കിലും എന്നെ സ്വതന്ത്രനാക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. BSB BSB: What a wretched man I am! Who will rescue me from this body of death?
25 IEV അതു നമ്മുടെ കര്‍ത്താവായ യേശു എന്ന മശിഹായില്‍ കൂടി നമ്മുടെ ശാരീരിക തൃഷ്ണകളുടെ നിയന്ത്രണത്തില്‍നിന്ന് അവന് നമ്മെ സ്വതന്ത്രനാക്കുന്നതില്‍ ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു. ആകയാല്‍ നമ്മുടെ മനസ്സുകൊണ്ട് ഒരു വശത്തു ദൈവത്തിന്റെ ന്യായപ്രമാണത്തെ അനുസരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ എന്റെ പഴയ പാപമയമായ മനോഭാവം കാരണം ഞാന്‍ മിക്കപ്പോഴും നമ്മുടെ പാപമയമായ ആഗ്രഹങ്ങള്‍ എന്നെ നിയന്ത്രിക്കുവാന്‍ അനുവദിക്കുന്നു. BSB BSB: Thanks be to God, through Jesus Christ our Lord! So then, with my mind I serve the law of God, but with my flesh I serve the law of sin.
Select verses for actions: Enter goes to them and Escape comes back.