2 IEV എന്റെ സഹ യിസ്രായേല്യരെക്കുറിച്ച് ഞാന്‍ വളരെയധികം ആഴമായി ദുഖിക്കുന്നു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. BSB BSB: I have deep sorrow and unceasing anguish in my heart.
3 IEV എന്റെ സ്വാഭാവിക ചാര്‍ച്ചക്കാരായ യിസ്രായേല്യര്‍ മശിഹായില്‍ വിശ്വസിക്കേണ്ടതിന് അതു സഹായിക്കുമെങ്കില്‍ ദൈവത്താല്‍ ശപിക്കപ്പെട്ട് മശിഹായില്നിന്ന് എന്നെന്നേക്കുമായി വേറിടപ്പെടുന്നതിനും ഞാന്‍ വ്യക്തിപരമായി തയ്യാറാണ്. BSB BSB: For I could wish that I myself were cursed and cut off from Christ for the sake of my brothers, my own flesh and blood,
5 IEV നമ്മുടെ രാജ്യം ആരംഭിക്കുവാന്‍ ദൈവം നമ്മുടെ പൂര്വ്വപിതാക്കന്മാരായ അബ്രഹാം, യിസഹാക്ക്, യാക്കോബ് എന്നിവരെ തിരഞ്ഞെടുത്തു. കൂടാതെ അതിപ്രധാനമായി, മശിഹാ ഒരു മനുഷ്യന് എന്നപോലെ ജനിച്ചത് യിസ്രായേല്യരായ നമ്മില്‍നിന്നാണ്. നാം അവനെ എന്നെന്നേക്കും മഹത്വപ്പെടുത്തുവാന്‍ യോഗ്യനായ ദൈവമാണവന്‍! ഇതു സത്യം ആകുന്നു! BSB BSB: Theirs are the patriarchs, and from them proceeds the human descent of Christ, who is God over all, forever worthy of praise! Amen.
6 IEV ദൈവം അബ്രാഹാമിനോടും യിസഹാക്കിനോടും യാക്കോബിനോടും അവരുടെ സന്തതികള്‍ അവന്റെ എല്ലാ അനുഗ്രഹങ്ങളും അവകാശമാക്കുമെന്ന് വാഗ്ദത്തം ചെയ്തു. എന്നാല്‍ എന്റെ സഹ യിസ്രായേല്യരില്‍ അധികം പേരും മശിഹായെ തള്ളിക്കളഞ്ഞു എന്നിരുന്നാലും അവന് വാഗ്ദത്തം ചെയ്തതു നിവര്‍ത്തിക്കുന്നതില്‍ ദൈവം പരാജയപ്പെട്ടു എന്ന് അതു തെളിയിക്കുന്നില്ല. യാക്കോബില്‍ നിന്നുള്ള സന്തതികളായ എല്ലാവരേയും തങ്ങള്‍ യിസ്രായേല്യരെന്നു സ്വയമായി വിളിക്കുന്നവരെയും അവന്റെ യഥാര്‍ത്ഥ ജനമെന്ന് ദൈവം പരിഗണിക്കുകയില്ല. BSB BSB: It is not as though God’s word has failed. For not all who are descended from Israel are Israel.
7 IEV അബ്രഹാമിന്റെ സ്വാഭാവിക സന്തതികള്‍ എല്ലാവരെയും അബ്രഹാമിന്റെ യഥാര്‍ത്ഥ സന്തതികളായി ദൈവം പരിഗണിക്കുന്നു എന്നില്ല. പകരം, അവരില്‍ ചിലരെ മാത്രം അബ്രഹാമിന്റെ യഥാര്‍ത്ഥ സന്തതികള്‍ ആയി ദൈവം പരിഗണിക്കുന്നു. അബ്രഹാമുമായി അവന് പറഞ്ഞത് ഇതിനോട് യോജിക്കുന്നു: "നിന്റെ മറ്റു മക്കള്‍ ആരും അല്ല, യിസഹാക്കിനെയാണ് നിന്റെ സന്തതികളുടെ യഥാര്‍ത്ഥ പിതാവായി ഞാന്‍ പരിഗണിക്കുന്നത്." BSB BSB: Nor because they are Abraham’s descendants are they all his children. On the contrary, “Through Isaac your offspring will be reckoned.”
8 IEV ഞാന്‍ അര്‍ത്ഥമാക്കുന്നത് എന്തെന്നാല്‍, അബ്രഹാമിന്റെ എല്ലാ സന്തതികളെയും ദൈവം തന്റെ സ്വന്തം മക്കളായി അംഗീകരിക്കുന്നില്ല. പകരം, അബ്രഹാമിന് ദൈവം വാഗ്ദത്തം നല്കുമ്പോള് ദൈവത്തിന്റെ മനസ്സില്‍ ഉണ്ടായിരുന്നവര്‍ മാത്രം—അബ്രഹാമിന്റെ യഥാര്‍ത്ഥ സന്താനങ്ങളായും അവന്റെ സ്വന്തം മക്കളായും ദൈവം പരിഗണിക്കുന്നത് ഈ ആളുകളെയാണ്. BSB BSB: So it is not the children of the flesh who are God’s children, but it is the children of the promise who are regarded as offspring.
9 IEV ദൈവം അബ്രഹാമിനോട് വാഗ്ദത്തം ചെയ്തത് ഇതാണ്: "അടുത്ത വര്‍ഷം ഏകദേശം ഇതേ സമയത്ത് ഞാന്‍ നിന്റെ അടുക്കലേക്കു മടങ്ങിവരും, നിന്റെ ഭാര്യയായ സാറ ഒരു മകനെ പ്രസവിക്കും." ദൈവം ഇത് വാഗ്ദത്തം ചെയ്യുകയും ഇതു സംഭവിപ്പാന്‍ ഇടയാവുകയും ചെയ്തു. BSB BSB: For this is what the promise stated: “At the appointed time I will return, and Sarah will have a son.”
10 IEV അബ്രഹാമിന്റെ മകന് യിസഹാക്കിന്റെ ഭാര്യ റിബെക്ക ഇരട്ടകളെ ഗര്‍ഭം ധരിച്ചപ്പോഴും ഇതേരീതിയില്‍ ആയിരുന്നു. BSB BSB: Not only that, but Rebecca’s children were conceived by one man, our father Isaac.
11 IEV അവര്‍ ജനിക്കുന്നതിനു മുന്‍പ്, അവര്‍ ശരിയോ തെറ്റോ ആയ എന്തെങ്കിലും ചെയ്യുന്നതിനു മുന്‍പ് അവള് ദൈവത്തില്‍നിന്ന് ഒരു സന്ദേശം പ്രാപിച്ചു. (ഈ സന്ദേശം കാണിക്കുന്നത്, ദൈവം തന്റെ സ്വന്തം ഉദ്ദേശങ്ങള്ക്കനുസരണമായി ആളുകളെ തിരഞ്ഞെടുക്കുന്നു എന്നാണ്; BSB BSB: Yet before the twins were born or had done anything good or bad, in order that God’s plan of election might stand,
12 IEV അവന് ജനങ്ങളെ വിളിക്കുന്നു, എന്നാല്‍ അവരുടെ ശരിയായതോ തെറ്റായതോ ആയ പ്രവര്ത്തികള്ക്കനുസരണമായിട്ടല്ല) അവളോട് പറഞ്ഞത്, "നിന്റെ മൂത്ത മകന് ഇളയ മകനെ സേവിക്കും." BSB BSB: not by works but by Him who calls, she was told, “The older will serve the younger.”
13 IEV ഇത് ദൈവം തിരുവെഴുത്തുകളില്‍ പറഞ്ഞിരിക്കുന്നതു പോലെയാണ്: "ഇളയ മകനായ യാക്കോബിനെ ഞാന്‍ തിരഞ്ഞെടുത്തു. മൂത്ത മകനായ ഏശാവിനെ ഞാന്‍ തള്ളിക്കളഞ്ഞിരിക്കുന്നു." BSB BSB: So it is written: “Jacob I loved, but Esau I hated.”
14 IEV ആരെങ്കിലും എന്നോട് ചോദിക്കാം, "ദൈവം പ്രത്യേക ആളുകളെ മാത്രം തിരഞ്ഞെടുക്കുന്നതില്‍ അനീതിയുള്ളവനാകുന്നുവോ?" ഞാന്‍ മറുപടി പറയും, "അവന് തീര്‍ച്ചയായും അനീതിയുള്ളവനല്ല!" BSB BSB: What then shall we say? Is God unjust? Certainly not!
15 IEV ദൈവം മോശെയോടു പറഞ്ഞു, "ഞാന്‍ തിരഞ്ഞെടുക്കുന്ന ആരോടും മനസ്സലിയുകയും സഹായിക്കുകയും ചെയ്യും!" BSB BSB: For He says to Moses: “I will have mercy on whom I have mercy, and I will have compassion on whom I have compassion.”
16 IEV ആകയാല്‍ ദൈവം ആളുകളെ തിരഞ്ഞെടുക്കുന്നു, ദൈവം അവരെ തിരഞ്ഞെടുക്കണമെന്ന് അവര്‍ ആഗ്രഹിച്ചതിനാലോ അവര്‍ അവനെ പ്രസാദിപ്പിക്കുവാന്‍ കഠിനമായി പരിശ്രമിച്ചതിന്റെ കാരണത്താലോ അല്ല. പകരം, താന്‍ തന്നെ അനര്‍ഹരായവരുടെ മേല്‍ ദയയുള്ളവനാകുന്ന കാരണത്താല്‍ ആളുകളെ തിരഞ്ഞെടുക്കുന്നു. BSB BSB: So then, it does not depend on man’s desire or effort, but on God’s mercy.
17 IEV ദൈവം ഫറവോനോട് പറഞ്ഞത് മോശെ രേഖപ്പെടുത്തി, "ഇതുകൊണ്ടാണ് ഞാന്‍ നിന്നെ ഈജിപ്റ്റിന്റെ രാജാവാക്കിയത്: നിനക്കെതിരായി ഞാന്‍ യുദ്ധം ചെയ്യേണ്ടതിനും എന്റെ കീര്‍ത്തി മറ്റുള്ളവര്‍ ആദരിക്കുന്നതിനു ലോകത്തിലുള്ള എല്ലാവരേയും സഹായിക്കേണ്ടതിനുമായിട്ടാണ്." BSB BSB: For the Scripture says to Pharaoh: “I raised you up for this very purpose, that I might display My power in you, and that My name might be proclaimed in all the earth.”
18 IEV ആയതിനാല്‍ ആരോടു കരുണ കാണിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നവരെ അവന് കരുണയോടെ സഹായിക്കുന്നു എന്നു നാം അറിയുന്നു. കൂടാതെ ഹൃദയം കഠിനപ്പെടുത്തുന്നവരോട് ഫറവോനെപ്പോലെ അവന് ഹൃദയം കഠിനമാക്കുന്നു എന്നും നാം അറിയുന്നു. BSB BSB: Therefore God has mercy on whom He wants to have mercy, and He hardens whom He wants to harden.
19 IEV ഒരു പക്ഷെ നിങ്ങളില്‍ ഒരുവന് എന്നോടു പറയും, "ആളുകള്‍ പ്രവര്‍ത്തിക്കുന്നത് ദൈവം സമയത്തിനു മുന്‍പ് എല്ലാം മുന്‍കൂട്ടി അറിയുന്നതിനാലും ദൈവം ആഗ്രഹിച്ചത് ആര്‍ക്കും എതിര്‍ക്കുവാന്‍ കഴിയുകയില്ല എന്നതിനാലും, പാപം ചെയ്യുന്നവരെ ശിക്ഷിക്കുന്നത് ദൈവത്തിനു ന്യായമല്ല. BSB BSB: One of you will say to me, “Then why does God still find fault? For who can resist His will?”
20 IEV ഞാന്‍ മറുപടി പറയും, "നിങ്ങള്‍ ഒരു മനുഷ്യ ജീവന് മാത്രമാണ്, അതിനാല്‍ ദൈവത്തെ വിമര്ശിക്കുവാന് നിങ്ങള്‍ക്ക് അവകാശമില്ല! അവന് കളിമണ്‍ പാത്രങ്ങള്‍ ഉണ്ടാക്കുന്ന ഒരു മനുഷ്യനെപ്പോലെയാണ്. ഉണ്ടാക്കുന്നവനോട് ഒരു പാത്രത്തിനു ചോദിക്കുവാന്‍ അവകാശം ഇല്ല, "ഇതേപോലെ നീ എന്തുകൊണ്ടാണ് എന്നെ ഉണ്ടാക്കിയത്?" BSB BSB: But who are you, O man, to talk back to God? Shall what is formed say to Him who formed it, “Why did You make me like this?”
21 IEV പകരം, കളിമണ്ണിന്റെ ഒരു ഭാഗം എടുത്ത് അത് ഉപയോഗിച്ച് ആളുകള്‍ കൂടുതല്‍ മൂല്യം ഉള്ളതായി കണക്കാക്കുന്ന ഒരു മനോഹരമായ പാത്രം ഉണ്ടാക്കുവാന്‍ കുശവന് നിശ്ചയമായും അധികാരം ഉണ്ട്—പിന്നീടു ശേഷിക്കുന്ന കളിമണ്ണ് ചിലര്‍ക്ക് ദൈനംദിന ഉപയോഗത്തിനുള്ള പാത്രമുണ്ടാക്കുവാന് ഉപയോഗിക്കും. തീര്‍ച്ചയായും ദൈവത്തിന് അതേ അധികാരം ഉണ്ട്. BSB BSB: Does not the potter have the right to make from the same lump of clay one vessel for special occasions and another for common use?
22 IEV അപ്പോള്‍ത്തന്നെ പാപത്തെക്കുറിച്ചു ദൈവം കോപിഷ്ഠനാണ് എന്നു കാണിക്കുവാന്‍ ദൈവം ആഗ്രഹിക്കുകയും പാപം ചെയ്യുന്ന ആളുകളെ ശക്തമായി ശിക്ഷിക്കുവാന്‍ അവനു കഴിയുമെന്ന് വ്യക്തമാക്കുവാന്‍ ദൈവം ആഗ്രഹിക്കുകയും ചെയ്യുമ്പോള്‍ ദൈവം കോപിക്കുവാന്‍ കാരണക്കാരാകുന്നവരേയും നാശത്തിന് അര്‍ഹരായവരെയും അവന് വളരെ ക്ഷമയോടെ സഹിക്കുന്നു. BSB BSB: What if God, intending to show His wrath and make His power known, bore with great patience the vessels of His wrath, prepared for destruction?
23 IEV ദൈവം ദയ കാണിക്കുന്നവരോടും അവരോടുകൂടെ ജീവിക്കേണ്ടതിനു അവന് സമയത്തിനു മുന്‍പ് തയ്യാറാക്കിയവരോടും എത്രമാത്രം കരുണയോടെ പ്രവര്‍ത്തിക്കുന്നു എന്നു വ്യക്തമാക്കേണ്ടതിനു അവന് ക്ഷമയുള്ളവനാണ്. BSB BSB: What if He did this to make the riches of His glory known to the vessels of His mercy, whom He prepared in advance for glory—
24 IEV അത് അര്‍ത്ഥമാക്കുന്നത് അവന് തിരഞ്ഞെടുത്തത്, —യഹൂദന്മാരായ നമ്മെ മാത്രമല്ല, യഹൂദരല്ലാത്തവരേയും. BSB BSB: including us, whom He has called not only from the Jews, but also from the Gentiles?
26 IEV കൂടാതെ മറ്റൊരു പ്രവാചകന് എഴുതി: "'നിങ്ങള്‍ എന്റെ ജനമല്ല' എന്ന് ദൈവം അവരോടു മുന്‍പ് പറഞ്ഞ അതേ സ്ഥാനങ്ങളില്‍ അവരോട് പറഞ്ഞത് അവര്‍ സത്യ ദൈവത്തിന്റെ മക്കള്‍ ആയിത്തീരും" എന്നാണ്. BSB BSB: and, “It will happen that in the very place where it was said to them, ‘You are not My people,’ they will be called ‘sons of the living God.’”
27 IEV യിസ്രായേലിനെ സംബന്ധിച്ച് യെശയ്യാവ് അതിശയപ്പെട്ടത്: "സമുദ്ര തീരത്തുള്ള മണല്‍തരികള്‍ പോലെ ആര്‍ക്കും എണ്ണുവാന്‍ കഴിയാതെവണ്ണം യിസ്രായേല്യര്‍ വളരെയധികം ആണ്, എന്നിരുന്നാലും അവരില്‍ ഒരു ചെറിയ ഭാഗം മാത്രമേ രക്ഷിക്കപ്പെടുകയുള്ളു, BSB BSB: Isaiah cries out concerning Israel: “Though the number of the Israelites is like the sand of the sea, only the remnant will be saved.
28 IEV എന്തുകൊണ്ടെന്നാല്‍ അവന് ചെയ്യുമെന്നു പറഞ്ഞിരുന്നതുപോലെ ആ ദേശത്തു പാര്‍ക്കുന്ന ആളുകളെ കര്‍ത്താവ് പൂര്‍ണ്ണമായും വേഗത്തിലും ശിക്ഷിക്കും." BSB BSB: For the Lord will carry out His sentence on the earth thoroughly and decisively.”
29 IEV യെശയ്യാവ് വീണ്ടും എഴുതി നമ്മുടെ സന്തതികളില്‍ ചിലരെ ജീവിച്ചിരിക്കുവാന്‍ സ്വര്‍ഗ്ഗീയ സൈന്യങ്ങളുടെ കര്‍ത്താവ് ദയയോടെ അനുവദിക്കുന്നില്ലായെങ്കില്‍ അവന് പൂര്‍ണ്ണമായി നശിപ്പിച്ച സോദോം ഗോമോറ നഗരങ്ങളിലെ ജനങ്ങളെപ്പോലെ നാം ആകും." BSB BSB: It is just as Isaiah foretold: “Unless the Lord of Hosts had left us descendants, we would have become like Sodom, we would have resembled Gomorrah.”
30 IEV നമുക്ക് ഇത് ഇങ്ങനെ ചുരുക്കാം, യഹൂദരല്ലാത്തവര്‍ വിശുദ്ധരാകുവാന്‍ പരിശ്രമിച്ചിരുന്നില്ല എന്നിരുന്നാലും അവര്‍ മശിഹായില്‍ വിശ്വസിക്കുന്നു എങ്കില്‍ ദൈവം അവരെ തന്നോടുതന്നെ നീതീകരിക്കും എന്ന് അവര്‍ കണ്ടെത്തി. BSB BSB: What then will we say? That the Gentiles, who did not pursue righteousness, have obtained it, a righteousness that is by faith;
31 IEV എന്നാല്‍ ദൈവത്തിന്റെ നിയമം അനുസരിക്കുന്നതില്കൂടി വിശുദ്ധീകരിക്കപ്പെടുവാന്‍ യിസ്രായേല്‍ ജനം വാസ്തവത്തില്‍ ശ്രമിച്ചു, എന്നാല്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. BSB BSB: but Israel, who pursued a law of righteousness, has not attained it.
32 IEV അവര്‍ക്ക് ചെയ്യുവാന്‍ കഴിയാഞ്ഞതിന്റെ കാരണം അവരെ അംഗീകരിക്കുന്നതിന് ദൈവത്തെ അനുനയിപ്പിക്കുവാന്‍ ചില പ്രത്യേക കാര്യങ്ങള്‍ ചെയ്യുന്നതിന് അവര്‍ ശ്രമിച്ചു. എന്തുകൊണ്ടെന്നാല്‍ മശിഹാ മരിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചില്ല, യേശുവിന്റെ മരണത്തെ സംബന്ധിച്ച് യിസ്രായേല്യര്‍ക്ക് വെറുപ്പ് തോന്നി, അത് ആളുകള്‍ തട്ടി വീഴുന്ന കല്ല് പോലെയാകുന്നു. BSB BSB: Why not? Because their pursuit was not by faith, but as if it were by works. They stumbled over the stumbling stone,
33 IEV സംഭവിക്കേണമെന്നു പ്രവാചകന് പറഞ്ഞതാണിത്: ശ്രദ്ധിക്കുക! ഞാന്‍ യിസ്രായേലില്‍ ആളുകള്‍ തട്ടിയാല്‍ വീഴുന്ന പാറ പോലെ ഒരുവനെ ഞാന്‍ ആക്കും, അവന് ചെയ്യുന്നത് ജനങ്ങളെ കോപിപ്പിക്കും. എന്നിരുന്നാലും അവനില്‍ വിശ്വസിക്കുന്നവര്‍ ലജ്ജിച്ചു പോകയില്ല. BSB BSB: as it is written: “See, I lay in Zion a stone of stumbling and a rock of offense; and the one who believes in Him will never be put to shame.”
Select verses for actions: Enter goes to them and Escape comes back.