2 ULB അങ്ങനെ ഞാൻ യഹോവയുടെ കല്പനപ്രകാരം ഒരു കച്ച വാങ്ങി അരയ്ക്കു കെട്ടി. BSB BSB: So I bought a loincloth in accordance with the word of the LORD, and I put it around my waist.
3 ULB യഹോവയുടെ അരുളപ്പാട് രണ്ടാം പ്രാവശ്യം എനിക്കുണ്ടായത്: BSB BSB: Then the word of the LORD came to me a second time:
4 ULB “നീ വാങ്ങി അരയ്ക്കു കെട്ടിയ കച്ച എടുത്തു പുറപ്പെട്ട് ഫ്രാത്തിനരികിൽ ചെന്ന്, അവിടെ ഒരു പാറയുടെ വിള്ളലിൽ ഒളിച്ചു വയ്ക്കുക”. BSB BSB: “Take the loincloth that you bought and are wearing, and go at once to Perath and hide it there in a crevice of the rocks.”
5 ULB അങ്ങനെ ഞാൻ ചെന്ന് യഹോവ എന്നോടു കല്പിച്ചതുപോലെ അത് ഫ്രാത്തിനരികിൽ ഒളിച്ചുവച്ചു. BSB BSB: So I went and hid it at Perath, as the LORD had commanded me.
6 ULB വളരെനാൾ കഴിഞ്ഞശേഷം യഹോവ എന്നോട്: “നീ എഴുന്നേറ്റ് ഫ്രാത്തിനരികിൽ ചെന്ന്, അവിടെ ഒളിച്ചുവയ്ക്കുവാൻ നിന്നോടു കല്പിച്ച കച്ച എടുത്തുകൊള്ളുക” എന്നരുളിച്ചെയ്തു. BSB BSB: Many days later the LORD said to me, “Arise, go to Perath, and get the loincloth that I commanded you to hide there.”
7 ULB അങ്ങനെ ഞാൻ ഫ്രാത്തിനരികിൽ ചെന്ന്, ഒളിച്ചുവച്ചിരുന്ന സ്ഥലത്തു നിന്ന് കച്ച മാന്തി എടുത്തു; എന്നാൽ കച്ച കേടുവന്ന് ഒന്നിനും കൊള്ളരുതാത്തതായിത്തീർന്നിരുന്നു. BSB BSB: So I went to Perath and dug up the loincloth, and I took it from the place where I had hidden it. But now it was ruined—of no use at all.
8 ULB യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: BSB BSB: Then the word of the LORD came to me:
9 ULB യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇങ്ങനെ ഞാൻ യെഹൂദയുടെ ഗർവ്വവും യെരൂശലേമിന്റെ മഹാഗർവ്വവും നശിപ്പിച്ചുകളയും. BSB BSB: “This is what the LORD says: In the same way I will ruin the pride of Judah and the great pride of Jerusalem.
10 ULB എന്റെ വചനം കേൾക്കുവാൻ മനസ്സില്ലാതെ സ്വന്ത ഹൃദയത്തിന്റെ ആലോചന പോലെ നടക്കുകയും അന്യദേവന്മാരെ സേവിച്ചു നമസ്കരിക്കേണ്ടതിന് അവരോടു ചേരുകയും ചെയ്യുന്ന ഈ ദുഷ്ടജനം ഒന്നിനും കൊള്ളരുതാത്ത ഈ കച്ചപോലെ ആയിത്തീരും. BSB BSB: These evil people, who refuse to listen to My words, who follow the stubbornness of their own hearts, and who go after other gods to serve and worship them, they will be like this loincloth—of no use at all.
11 ULB കച്ച ഒരു മനുഷ്യന്റെ അരയോടു പറ്റിയിരിക്കുന്നതുപോലെ ഞാൻ യിസ്രായേൽഗൃഹത്തെ മുഴുവനും യെഹൂദാഗൃഹത്തെ മുഴുവനും എനിക്ക് ജനവും കീർത്തിയും പ്രശംസയും അലങ്കാരവും ആകേണ്ടതിന്, എന്നോടു പറ്റിയിരിക്കുമാറാക്കി; അവർക്കോ അനുസരിക്കുവാൻ മനസ്സായില്ല” എന്ന് യഹോവയുടെ അരുളപ്പാട്. BSB BSB: For just as a loincloth clings to a man’s waist, so I have made the whole house of Israel and the whole house of Judah cling to Me, declares the LORD, so that they might be My people for My renown and praise and glory. But they did not listen.
12 ULB അതുകൊണ്ട് നീ അവരോടു പറയേണ്ടത്: “എല്ലാതുരുത്തിയിലും വീഞ്ഞു നിറയും” എന്ന് യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു; “എല്ലാതുരുത്തിയിലും വീഞ്ഞു നിറയും എന്ന് ഞങ്ങൾക്കറിഞ്ഞുകൂടയോ” എന്ന് അവർ നിന്നോടു ചോദിക്കും. BSB BSB: Therefore you are to tell them that this is what the LORD, the God of Israel, says: ‘Every wineskin shall be filled with wine.’ And when they reply, ‘Don’t we surely know that every wineskin should be filled with wine?’
13 ULB അതിനു നീ അവരോടു പറയേണ്ടത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഈ ദേശത്തിലെ സർവ്വനിവാസികളെയും ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാക്കന്മാരെയും പുരോഹിതന്മാരെയും പ്രവാചകന്മാരെയും യെരൂശലേമിലെ സർവ്വനിവാസികളെയും ഞാൻ ലഹരികൊണ്ടു നിറയ്ക്കും. BSB BSB: then you are to tell them that this is what the LORD says: ‘I am going to fill with drunkenness all who live in this land—the kings who sit on David’s throne, the priests, the prophets, and all the people of Jerusalem.
14 ULB ഞാൻ അവരെ അന്യോന്യവും പിതാക്കന്മാരെയും പുത്രന്മാരെയും തമ്മിലും ഏറ്റുമുട്ടി നശിക്കുമാറാക്കും” എന്ന് യഹോവയുടെ അരുളപ്പാട്; “അവരെ നശിപ്പിക്കുകയല്ലാതെ ഞാൻ അവരോടു കനിവോ ക്ഷമയോ കരുണയോ കാണിക്കുകയില്ല. BSB BSB: I will smash them against one another, fathers and sons alike, declares the LORD. I will allow no mercy or pity or compassion to keep Me from destroying them.’”
15 ULB നിങ്ങൾ കേൾക്കുവിൻ, ചെവിതരുവിൻ; ഗർവ്വിക്കരുത്; യഹോവയല്ലയോ അരുളിച്ചെയ്യുന്നത്. BSB BSB: Listen and give heed. Do not be arrogant, for the LORD has spoken.
16 ULB ഇരുട്ടാകുന്നതിനും നിങ്ങളുടെ കാൽ അന്ധകാരപർവ്വതങ്ങളിൽ ഇടറിപ്പോകുന്നതിനും മുമ്പ് നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് ബഹുമാനം കൊടുക്കുവിൻ; അല്ലെങ്കിൽ നിങ്ങൾ പ്രകാശത്തിനു കാത്തിരിക്കുമ്പോൾ അവിടുന്ന് അത് മരണ നിഴലാക്കി മാറ്റി നിങ്ങളെ കൂരിരുട്ടിൽ കുടുക്കും. BSB BSB: Give glory to the LORD your God before He brings darkness, before your feet stumble on the dusky mountains. You wait for light, but He turns it into deep gloom and thick darkness.
17 ULB നിങ്ങൾ കേട്ടനുസരിക്കുന്നില്ലെങ്കിൽ ഞാൻ നിങ്ങളുടെ ഗർവ്വം നിമിത്തം രഹസ്യത്തിൽ കരയും; യഹോവയുടെ ആട്ടിൻകൂട്ടത്തെ പിടിച്ചു കൊണ്ടുപോയിരിക്കുകയാൽ ഞാൻ ഏറ്റവും കരഞ്ഞു കണ്ണുനീരൊഴുക്കും. BSB BSB: But if you do not listen, I will weep in secret because of your pride. My eyes will overflow with tears, because the LORD’s flock has been taken captive.
18 ULB നീ രാജാവിനോടും രാജമാതാവിനോടും: “താഴെ ഇറങ്ങി ഇരിക്കുവിൻ; നിങ്ങളുടെ മഹത്വകിരീടം നിലത്തു വീണിരിക്കുന്നു” എന്നു പറയുക. BSB BSB: Say to the king and to the queen mother: “Take a lowly seat, for your glorious crowns have fallen from your heads.”
19 ULB തെക്കുള്ള പട്ടണങ്ങൾ അടയ്ക്കപ്പെടും; ആരും അവയെ തുറക്കുകയില്ല; യെഹൂദയെ മുഴുവനും പിടിച്ചു കൊണ്ടുപോകും; അവരെ മുഴുവൻ പിടിച്ചു കൊണ്ടുപോകും. BSB BSB: The cities of the Negev have been shut tight, and no one can open them. All Judah has been carried into exile, wholly taken captive.
20 ULB നീ കണ്ണുയർത്തി വടക്കു നിന്നു വരുന്നവരെ നോക്കുക; നിനക്കു നല്കിയിരുന്ന കൂട്ടം, നിന്റെ മനോഹരമായ ആട്ടിൻകൂട്ടം എവിടെ? BSB BSB: Lift up your eyes and see those coming from the north. Where is the flock entrusted to you, the sheep that were your pride?
21 ULB നിനക്കു സഖികളായിരിക്കുവാൻ നീ തന്നെ ശീലിപ്പിച്ചവരെ അവൻ നിനക്കു അധിപതികളായി നിയമിക്കുന്നു എങ്കിൽ നീ എന്തു പറയും? നോവു കിട്ടിയ സ്ത്രീയെപ്പോലെ നിനക്കു വേദന പിടിക്കുകയില്ലയോ? BSB BSB: What will you say when He sets over you close allies whom you yourself trained? Will not pangs of anguish grip you, as they do a woman in labor?
22 ULB ‘ഇങ്ങനെ എനിക്കു ഭവിക്കുവാൻ സംഗതി എന്ത്’ എന്നു നീ ഹൃദയത്തിൽ ചോദിക്കുന്നുവെങ്കിൽ- നിന്റെ അകൃത്യങ്ങളുടെ പെരുപ്പം നിമിത്തം നിന്റെ വസ്ത്രത്തിന്റെ വിളുമ്പു നീങ്ങിയും നിന്റെ കുതികാലിനു അപമാനം വന്നും ഇരിക്കുന്നു. BSB BSB: And if you ask yourself, “Why has this happened to me?” It is because of the magnitude of your iniquity that your skirts have been stripped off and your body has been exposed.
23 ULB കൂശ്യനു തന്റെ ത്വക്കും പുള്ളിപ്പുലിക്കു തന്റെ പുള്ളിയും മാറ്റുവാൻ കഴിയുമോ? എന്നാൽ ദോഷം ചെയ്യുവാൻ ശീലിച്ചിരിക്കുന്ന നിങ്ങൾക്കു നന്മ ചെയ്യുവാൻ കഴിയും. BSB BSB: Can the Ethiopian change his skin, or the leopard his spots? Neither are you able to do good—you who are accustomed to doing evil.
24 ULB അതിനാൽ ഞാൻ അവരെ മരുഭൂമിയിലെ കാറ്റത്തു പാറിപ്പോകുന്ന പതിരെന്നപോലെ ചിതറിച്ചുകളയും. BSB BSB: “I will scatter you like chaff driven by the desert wind.
25 ULB നീ എന്നെ മറന്ന് വ്യാജത്തിൽ ആശ്രയിച്ചിരിക്കുകകൊണ്ട് ഇതു നിന്റെ ഓഹരിയും ഞാൻ നിനക്ക് അളന്നുതന്ന അംശവും ആകുന്നു” എന്ന് യഹോവയുടെ അരുളപ്പാട്. BSB BSB: This is your lot, the portion I have measured to you,” declares the LORD, “because you have forgotten Me and trusted in falsehood.
26 ULB “അതുകൊണ്ട് ഞാനും നിന്റെ ലജ്ജ വെളിവാകേണ്ടതിന് നിന്റെ വസ്ത്രത്തിന്റെ വിളുമ്പ് നിന്റെ മുഖത്തിനു മീതെ പൊക്കിവയ്ക്കും. BSB BSB: So I will pull your skirts up over your face, that your shame may be seen.
27 ULB നിന്റെ വ്യഭിചാരം, മദഗർജ്ജനം, വേശ്യാവൃത്തിയുടെ വഷളത്തം എന്നീ മ്ലേച്ഛതകൾ ഞാൻ വയലുകളിലെ കുന്നുകളിന്മേൽ കണ്ടിരിക്കുന്നു; യെരൂശലേമേ, നിനക്ക് അയ്യോ കഷ്ടം! നിർമ്മലയായിരിക്കുവാൻ നിനക്കു മനസ്സില്ല; ഇങ്ങനെ ഇനി എത്രത്തോളം?” BSB BSB: Your adulteries and lustful neighings, your shameless prostitution on the hills and in the fields—I have seen your detestable acts. Woe to you, O Jerusalem! How long will you remain unclean?”
Select verses for actions: Enter goes to them and Escape comes back.