1 ULB അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്: BSB BSB: Then Job answered:
2 ULB “ഓഹോ, നിങ്ങൾ ആകുന്നു വിദ്വജ്ജനം! നിങ്ങൾ മരിച്ചാൽ ജ്ഞാനം മരിക്കും. BSB BSB: “Truly then you are the people with whom wisdom itself will die!
3 ULB നിങ്ങളെപ്പോലെ എനിക്കും ബുദ്ധി ഉണ്ട്; നിങ്ങളെക്കാൾ ഞാൻ ഒട്ടും കുറഞ്ഞവനല്ല; ആർക്കാകുന്നു ഇതൊക്കെ അറിഞ്ഞുകൂടാത്തത്? BSB BSB: But I also have a mind; I am not inferior to you. Who does not know such things as these?
4 ULB ദൈവത്തെ വിളിച്ച് ഉത്തരം ലഭിച്ച ഞാൻ എന്റെ സഖിയ്ക്ക് പരിഹാസവിഷയമായിത്തീർന്നു; നീതിമാനും നഷ്കളങ്കനുമായവൻ തന്നെ പരിഹാസവിഷയമായിത്തീർന്നു. BSB BSB: I am a laughingstock to my friends, though I called on God, and He answered. The righteous and upright man is a laughingstock.
5 ULB വിപത്ത് നിന്ദ്യം എന്ന് സുഖിമാന്റെ വിചാരം; കാൽ ഇടറുന്നവർക്കായി അത് ഒരുങ്ങിയിരിക്കുന്നു. BSB BSB: The one at ease scorns misfortune as the fate of those whose feet are slipping.
6 ULB പിടിച്ചുപറിക്കാരുടെ കൂടാരങ്ങൾ സമാധാനമായിരിക്കുന്നു; ദൈവത്തെ കോപിപ്പിക്കുന്നവർ നിർഭയമായ് വസിക്കുന്നു; അവരുടെ കയ്യിൽ ദൈവം എത്തിച്ചുകൊടുക്കുന്നു. BSB BSB: The tents of robbers are safe, and those who provoke God are secure—those who carry their god in their hands.
7 ULB മൃഗങ്ങളോട് ചോദിക്കുക; അവ നിന്നെ ഉപദേശിക്കും; ആകാശത്തിലെ പക്ഷികളോട് ചോദിക്കുക; അവ പറഞ്ഞുതരും; BSB BSB: But ask the animals, and they will instruct you; ask the birds of the air, and they will tell you.
8 ULB അല്ല, ഭൂമിയോട് സംഭാഷിക്കുക; അത് നിന്നെ ഉപദേശിക്കും; സമുദ്രത്തിലെ മത്സ്യം നിന്നോട് വിവരിക്കും. BSB BSB: Or speak to the earth, and it will teach you; let the fish of the sea inform you.
9 ULB യഹോവയുടെ കൈ ഇത് പ്രർത്തിച്ചിരിക്കുന്നു എന്ന് ഇവയെല്ലാംകൊണ്ടും ഗ്രഹിക്കാത്തവനാര്? BSB BSB: Which of all these does not know that the hand of the LORD has done this?
10 ULB സകലജീവജന്തുക്കളുടെയും പ്രാണനും സകലമനുഷ്യവർഗ്ഗത്തിന്റെയും ശ്വാസവും ദൈവത്തിന്റെ കയ്യിൽ ഇരിക്കുന്നു. BSB BSB: The life of every living thing is in His hand, as well as the breath of all mankind.
11 ULB ചെവി വാക്കുകളെ പരിശോധിക്കുന്നില്ലയോ? അണ്ണാക്ക് ഭക്ഷണം രുചിനോക്കുന്നില്ലയോ? BSB BSB: Does not the ear test words as the tongue tastes its food?
12 ULB വൃദ്ധന്മാരുടെ പക്കൽ ജ്ഞാനവും വയോധികന്മാരിൽ വിവേകവും ഉണ്ട്. BSB BSB: Wisdom is found with the elderly, and understanding comes with long life.
13 ULB ജ്ഞാനവും ശക്തിയും യഹോവയുടെ പക്കൽ, ആലോചനയും വിവേകവും അവിടുത്തേക്കുള്ളത്. BSB BSB: Wisdom and strength belong to God; counsel and understanding are His.
14 ULB യഹോവ ഇടിച്ചുകളഞ്ഞാൽ ആർക്കും പണിതുകൂടാ; അവിടുന്ന് മനുഷ്യനെ ബന്ധിച്ചാൽ ആരും അഴിച്ചുവിടുകയില്ല. BSB BSB: What He tears down cannot be rebuilt; the man He imprisons cannot be released.
15 ULB അവിടുന്ന് വെള്ളം തടഞ്ഞുവച്ചാൽ അത് വറ്റിപ്പോകുന്നു; അവിടുന്ന് വിട്ടയച്ചാൽ അത് ഭൂമിയെ മറിച്ചുകളയുന്നു. BSB BSB: If He holds back the waters, they dry up, and if He releases them, they overwhelm the land.
16 ULB ദൈവത്തിന്റെ പക്കൽ ശക്തിയും മഹാജ്ഞാനവും ഉണ്ട്; വഞ്ചിതനും വഞ്ചകനും അവിടുത്തേക്കുള്ളവർ. BSB BSB: True wisdom and power belong to Him. The deceived and the deceiver are His.
17 ULB യഹോവ മന്ത്രിമാരെ കവർച്ചയായി കൊണ്ടു പോകുന്നു; ന്യായാധിപന്മാരെ ഭോഷന്മാരാക്കുന്നു. BSB BSB: He leads counselors away barefoot and makes fools of judges.
18 ULB രാജാക്കന്മാരുടെ അധികാരത്തെ അഴിക്കുന്നു; അവരുടെ അരയ്ക്ക് ബന്ധനം മുറുക്കുന്നു. BSB BSB: He loosens the bonds placed by kings and fastens a belt around their waists.
19 ULB യഹോവ പുരോഹിതന്മാരെ കവർച്ചയായി കൊണ്ടുപോകുന്നു; ബലശാലികളെ തള്ളിയിട്ടുകളയുന്നു. BSB BSB: He leads priests away barefoot and overthrows the established.
20 ULB യഹോവ വിശ്വസ്തന്മാർക്ക് വാക്ക് മുട്ടിക്കുന്നു. വൃദ്ധന്മാരുടെ ബുദ്ധി എടുത്തുകളയുന്നു. BSB BSB: He deprives the trusted of speech and takes away the discernment of elders.
21 ULB യഹോവ പ്രഭുക്കന്മാരുടെ മേൽ നിന്ദ പകരുന്നു; ബലവാന്മാരുടെ അരക്കച്ച അഴിച്ചുകളയുന്നു. BSB BSB: He pours out contempt on nobles and disarms the mighty.
22 ULB യഹോവ അഗാധകാര്യങ്ങൾ അന്ധകാരത്തിൽ നിന്ന് വെളിച്ചത്ത് കൊണ്ടുവരുന്നു; അന്ധതമസ്സിനെ പ്രകാശത്തിൽ വരുത്തുന്നു. BSB BSB: He reveals the deep things of darkness and brings deep shadows into light.
23 ULB യഹോവ ജനതകളെ വർദ്ധിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു; അവിടുന്ന് ജനതകളെ ചിതറിക്കുകയും കൂട്ടുകയും ചെയ്യുന്നു. BSB BSB: He makes nations great and destroys them; He enlarges nations, then disperses them.
24 ULB യഹോവ ഭൂവാസികളിലെ തലവന്മാരിൽ നിന്ന് ധൈര്യം എടുത്തുകളയുന്നു; വഴിയില്ലാത്ത ശൂന്യപ്രദേശത്ത് അവരെ ഉഴന്നു നടക്കുമാറാക്കുന്നു; BSB BSB: He deprives the earth’s leaders of reason and makes them wander in a trackless wasteland.
25 ULB അവർ വെളിച്ചമില്ലാതെ ഇരുട്ടിൽ തപ്പിനടക്കുന്നു; യഹോവ മദ്യപന്മാരെപ്പോലെ അവരെ ചാഞ്ചാടുമാറാക്കുന്നു. BSB BSB: They grope in the darkness without light; He makes them stagger like drunkards.
Select verses for actions: Enter goes to them and Escape comes back.