1 ULB എന്റെ കണ്ണ് ഇതെല്ലാം കണ്ടു; എന്റെ ചെവി അത് കേട്ട് ഗ്രഹിച്ചിരിക്കുന്നു. BSB BSB: “Indeed, my eyes have seen all this; my ears have heard and understood.
2 ULB നിങ്ങൾ അറിയുന്നത് ഞാനും അറിയുന്നു; ഞാൻ നിങ്ങളേക്കാൾ ഒട്ടും കുറഞ്ഞവനല്ല. BSB BSB: What you know, I also know; I am not inferior to you.
3 ULB സർവ്വശക്തനോട് ഞാൻ സംസാരിക്കുവാൻ ഭാവിക്കുന്നു; ദൈവത്തോട് വാദിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. BSB BSB: Yet I desire to speak to the Almighty and argue my case before God.
4 ULB നിങ്ങൾ വ്യാജത്തെ സത്യംകൊണ്ട് വെള്ള പൂശുന്നവർ; നിങ്ങളെല്ലാവരും മുറിവൈദ്യന്മാർ തന്നെ. BSB BSB: You, however, smear with lies; you are all worthless physicians.
5 ULB നിങ്ങൾ ഒന്നും മിണ്ടാതിരുന്നാൽ കൊള്ളാം; അത് നിങ്ങൾക്ക് ജ്ഞാനമായിരിക്കും. BSB BSB: If only you would remain silent; for that would be your wisdom!
6 ULB എന്റെ ന്യായവാദം കേട്ടുകൊൾവിൻ; എന്റെ അധരങ്ങളുടെ വ്യവഹാരം ശ്രദ്ധിക്കുവിൻ. BSB BSB: Hear now my argument, and listen to the plea of my lips.
7 ULB നിങ്ങൾ ദൈവത്തിനുവേണ്ടി നീതികേട് സംസാരിക്കുന്നുവോ? നിങ്ങൾ ദൈവത്തിനുവേണ്ടി വ്യാജം പറയുന്നുവോ? BSB BSB: Will you speak wickedly on God’s behalf or speak deceitfully for Him?
8 ULB അവിടുത്തെ പക്ഷം പിടിക്കുന്നുവോ? ദൈവത്തിനുവേണ്ടി വാദിക്കുന്നുവോ? BSB BSB: Would you show Him partiality or argue in His defense?
9 ULB അവിടുന്ന് നിങ്ങളെ പരിശോധിച്ചാൽ എന്തെങ്കിലും നന്മ കാണുമോ? മർത്യനെ തോല്പിക്കുമ്പോലെ നിങ്ങൾ ദൈവത്തെ തോല്പിക്കുമോ? BSB BSB: Would it be well when He examined you? Could you deceive Him as you would deceive a man?
10 ULB ഗൂഢമായി പക്ഷപാതം കാണിച്ചാൽ അവിടുന്ന് നിങ്ങളെ ശാസിക്കും നിശ്ചയം. BSB BSB: Surely He would rebuke you if you secretly showed partiality.
11 ULB ദൈവത്തിന്റെ മഹിമ നിങ്ങളെ ഭയപ്പെടുത്തുകയില്ലയോ? ദൈവത്തിന്റെ ഭീതി നിങ്ങളുടെ മേൽ വീഴുകയില്ലയോ? BSB BSB: Would His majesty not terrify you? Would the dread of Him not fall upon you?
12 ULB നിങ്ങളുടെ ജ്ഞാപകവാക്യങ്ങൾ ചാരമായ പഴമൊഴികളാണ്; നിങ്ങളുടെ കോട്ടകൾ മൺകോട്ടകൾ തന്നേ. BSB BSB: Your maxims are proverbs of ashes; your defenses are defenses of clay.
13 ULB നിങ്ങൾ മിണ്ടാതിരിക്കുവിൻ; ഞാൻ പറഞ്ഞുകൊള്ളട്ടെ; പിന്നെ എനിയ്ക്ക് വരുന്നത് വരട്ടെ. BSB BSB: Be silent, and I will speak. Then let come to me what may.
14 ULB ഞാൻ എന്റെ മാംസത്തെ പല്ലുകൊണ്ട് കടിച്ചുപിടിക്കുന്നതും എന്റെ ജീവനെ ഉപേക്ഷിച്ചുകളയുന്നതും എന്തിന്?. BSB BSB: Why do I put myself at risk and take my life in my own hands?
15 ULB അങ്ങ് എന്നെ കൊന്നാലും ഞാൻ അങ്ങയെത്തന്നെ കാത്തിരിക്കും; ഞാൻ എന്റെ നടപ്പ് അങ്ങയുടെ മുമ്പാകെ തെളിയിക്കും. BSB BSB: Though He slay me, I will hope in Him. I will still defend my ways to His face.
16 ULB വഷളൻ അങ്ങയുടെ സന്നിധിയിൽ വരുകയില്ല എന്നുള്ളതു തന്നെ എനിക്കൊരു രക്ഷയാകും. BSB BSB: Moreover, this will be my salvation, for no godless man can appear before Him.
17 ULB എന്റെ വാക്ക് ശ്രദ്ധയോടെ കേൾക്കുവിൻ; ഞാൻ പ്രസ്താവിക്കുന്നത് നിങ്ങളുടെ ചെവിയിൽ കടക്കട്ടെ; BSB BSB: Listen carefully to my words; let my declaration ring in your ears.
18 ULB ഇതാ, ഞാൻ എന്റെ ന്യായങ്ങളെ ഒരുക്കിയിരിക്കുന്നു. ഞാൻ നീതീകരിക്കപ്പെടും എന്ന് ഞാൻ അറിയുന്നു. BSB BSB: See now, I have prepared my case; I know that I will be vindicated.
19 ULB എന്നോട് വാദിക്കുവാൻ തുനിയുന്നതാര്? ഞാൻ ഇപ്പോൾ മിണ്ടാതിരുന്ന് എന്റെ പ്രാണൻ ഉപേക്ഷിക്കാം. BSB BSB: Can anyone indict me? If so, I will be silent and die.
20 ULB രണ്ടു കാര്യം മാത്രം എന്നോട് ചെയ്യരുതേ; എന്നാൽ ഞാൻ അങ്ങയുടെ സന്നിധി വിട്ട് ഒളിക്കുകയില്ല. BSB BSB: Only grant these two things to me, so that I need not hide from You:
21 ULB അങ്ങയുടെ കൈ എന്നിൽനിന്ന് പിൻവലിക്കണമേ; അങ്ങയുടെ ഭയങ്കരത്വം എന്നെ ഭ്രമിപ്പിക്കരുതേ. BSB BSB: Withdraw Your hand from me, and do not let Your terror frighten me.
22 ULB പിന്നെ അവിടുന്ന് വിളിച്ചാലും; ഞാൻ ഉത്തരം പറയും; അല്ലെങ്കിൽ ഞാൻ സംസാരിക്കാം; അവിടുന്ന് ഉത്തരം അരുളേണമേ. BSB BSB: Then call me, and I will answer, or let me speak, and You can reply.
23 ULB എന്റെ അകൃത്യങ്ങളും പാപങ്ങളും എത്ര? എന്റെ അതിക്രമവും പാപവും എന്നെ ഗ്രഹിപ്പിക്കണമേ. BSB BSB: How many are my iniquities and sins? Reveal to me my transgression and sin.
24 ULB തിരുമുഖം മറച്ചുകൊള്ളുന്നതും എന്നെ ശത്രുവായി വിചാരിക്കുന്നതും എന്തിന്? BSB BSB: Why do You hide Your face and consider me as Your enemy?
25 ULB പാറിപ്പോകുന്ന ഇലയെ അങ്ങ് പേടിപ്പിക്കുമോ? ഉണങ്ങിയ പതിരിനെ പിന്തുടരുമോ? BSB BSB: Would You frighten a windblown leaf? Would You chase after dry chaff?
26 ULB കയ്പായുള്ളത് അവിടുന്ന് എനിയ്ക്ക് എഴുതിവച്ച് എന്റെ യൗവ്വനത്തിലെ അകൃത്യങ്ങൾ എന്നെ അനുഭവിക്കുമാറാക്കുന്നു. BSB BSB: For You record bitter accusations against me and bequeath to me the iniquities of my youth.
27 ULB എന്റെ കാൽ അങ്ങ് ആമത്തിൽ ഇട്ടു; എന്റെ നടപ്പൊക്കെയും കുറിച്ചുവയ്ക്കുന്നു. എന്റെ കാലടികളുടെ ചുറ്റും വര വരയ്ക്കുന്നു. BSB BSB: You put my feet in the stocks and stand watch over all my paths; You set a limit for the soles of my feet.
28 ULB ഞാൻ ചീഞ്ഞഴുകിയ വസ്ത്രംപോലെയും പുഴു അരിച്ച വസ്ത്രംപോലെയും ഇരിക്കുന്നു. BSB BSB: So man wastes away like something rotten, like a moth-eaten garment.
Select verses for actions: Enter goes to them and Escape comes back.