1 ULB സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസ്സുള്ളവനും കഷ്ടസമ്പൂർണ്ണനും ആകുന്നു. BSB BSB: “Man, who is born of woman, is short of days and full of trouble.
2 ULB അവൻ പൂപോലെ വിടർന്ന് പൊഴിഞ്ഞുപോകുന്നു; നിലനില്ക്കാതെ നിഴൽപോലെ ഓടിപ്പോകുന്നു. BSB BSB: Like a flower, he comes forth, then withers away; like a fleeting shadow, he does not endure.
3 ULB അവന്റെ നേരെയോ തൃക്കണ്ണ് മിഴിക്കുന്നത്? എന്നെയോ അങ്ങ് ന്യായവിസ്താരത്തിലേക്ക് വരുത്തുന്നത്? BSB BSB: Do You open Your eyes to one like this? Will You bring him into judgment before You?
4 ULB അശുദ്ധനിൽനിന്ന് ജനിച്ച വിശുദ്ധൻ ഉണ്ടോ? ഒരുത്തനുമില്ല. BSB BSB: Who can bring out clean from unclean? No one!
5 ULB അങ്ങയുടെ ജീവകാലത്തിന് അവധി ഉണ്ടല്ലോ; അവന്റെ മാസങ്ങളുടെ എണ്ണം അങ്ങയുടെ പക്കൽ; അവന് ലംഘിച്ചുകൂടാത്ത അതിര് അവിടുന്ന് വച്ചിരിക്കുന്നു BSB BSB: Since his days are determined and the number of his months is with You, and since You have set limits that he cannot exceed,
6 ULB അവൻ ഒരു കൂലിക്കാരനെപ്പോലെ വിശ്രമിച്ച് തന്റെ ദിവസത്തിൽ തൃപ്തിപ്പെടേണ്ടതിന് അങ്ങയുടെ നോട്ടം അവനിൽനിന്ന് മാറ്റിക്കൊള്ളണമേ. BSB BSB: look away from him and let him rest, so he can enjoy his day as a hired hand.
7 ULB ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശയുണ്ട്; അതിനെ വെട്ടിയാൽ പിന്നെയും പൊട്ടിക്കിളിർക്കും; അതിന് ഇളങ്കൊമ്പുകൾ വിടർന്നുകൊണ്ടിരിക്കും. BSB BSB: For there is hope for a tree: If it is cut down, it will sprout again, and its tender shoots will not fail.
8 ULB അതിന്റെ വേര് നിലത്ത് പഴകിയാലും അതിന്റെ കുറ്റി മണ്ണിൽ ഉണങ്ങിപ്പോയാലും BSB BSB: If its roots grow old in the ground and its stump dies in the soil,
9 ULB വെള്ളത്തിന്റെ ഗന്ധംകൊണ്ട് അത് കിളിർക്കും ഒരു തൈപോലെ ശാഖ പുറപ്പെടും. BSB BSB: at the scent of water it will bud and put forth twigs like a sapling.
10 ULB മനുഷ്യൻ മരിച്ചാൽ ദ്രവിച്ചുപോകുന്നു; മനുഷ്യൻ പ്രാണനെ വിട്ടാൽ പിന്നെ അവൻ എവിടെ? BSB BSB: But a man dies and is laid low; he breathes his last, and where is he?
11 ULB സമുദ്രത്തിലെ വെള്ളം പോയ്പോകുമ്പോലെയും നദി വറ്റി ഉണങ്ങിപ്പോകുമ്പോലെയും BSB BSB: As water disappears from the sea and a river becomes parched and dry,
12 ULB മനുഷ്യൻ കിടന്നിട്ട് എഴുന്നേല്ക്കുന്നില്ല; ആകാശം ഇല്ലാതെയാകുംവരെ അവർ ഉണരുന്നില്ല; ഉറക്കത്തിൽനിന്ന് എഴുന്നേല്ക്കുന്നതുമില്ല; BSB BSB: so a man lies down and does not rise. Until the heavens are no more, he will not be awakened or roused from sleep.
13 ULB അങ്ങ് എന്നെ പാതാളത്തിൽ മറച്ചുവയ്ക്കുകയും അവിടുത്തെ കോപം കഴിയുവോളം എന്നെ ഒളിപ്പിക്കുകയും എനിക്ക് ഒരവധി നിശ്ചയിച്ച് എന്നെ ഓർക്കുകയും ചെയ്തുവെങ്കിൽ കൊള്ളാമായിരുന്നു. BSB BSB: If only You would hide me in Sheol and conceal me until Your anger has passed! If only You would appoint a time for me and then remember me!
14 ULB മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ? എന്നാൽ എനിക്ക് മാറ്റം വരുവോളം എന്റെ യുദ്ധകാലമെല്ലാം കാത്തിരിക്കാമായിരുന്നു. BSB BSB: When a man dies, will he live again? All the days of my hard service I will wait, until my renewal comes.
15 ULB അങ്ങ് വിളിക്കും; ഞാൻ അവിടുത്തോട് ഉത്തരം പറയും; അങ്ങയുടെ കൈവേലയോട് അങ്ങയ്ക്ക് താത്പര്യമുണ്ടാകും. BSB BSB: You will call, and I will answer; You will desire the work of Your hands.
16 ULB ഇപ്പോഴോ അവിടുന്ന് എന്റെ കാലടികളെ എണ്ണുന്നു; എന്റെ പാപത്തിന്മേൽ അങ്ങ് ദൃഷ്ടിവയ്ക്കുന്നില്ലയോ? BSB BSB: For then You would count my steps, but would not keep track of my sin.
17 ULB എന്റെ അതിക്രമം ഒരു സഞ്ചിയിലാക്കി മുദ്രയിട്ടിരിക്കുന്നു; എന്റെ അകൃത്യം അങ്ങ് മറച്ചിരിക്കുന്നു. BSB BSB: My transgression would be sealed in a bag, and You would cover over my iniquity.
18 ULB മലപോലും വീണു പൊടിയുന്നു; പാറയും സ്ഥലം വിട്ട് മാറിപ്പോകുന്നു. BSB BSB: But as a mountain erodes and crumbles and a rock is dislodged from its place,
19 ULB വെള്ളം കല്ലുകളെ തേയുമാറാക്കുന്നതും അതിന്റെ പ്രവാഹം നിലത്തെ പൊടി ഒഴുക്കിക്കളയുന്നതു പോലെ അങ്ങ് മനുഷ്യന്റെ പ്രത്യാശയെ നശിപ്പിക്കുന്നു. BSB BSB: as water wears away the stones and torrents wash away the soil, so You destroy a man’s hope.
20 ULB അങ്ങ് എപ്പോഴും അവനെ ആക്രമിച്ചിട്ട് അവൻ കടന്നുപോകുന്നു; അവിടുന്ന് അവന്റെ മുഖം വിരൂപമാക്കി അവനെ അയച്ചുകളയുന്നു. BSB BSB: You forever overpower him, and he passes on; You change his countenance and send him away.
21 ULB അവന്റെ പുത്രന്മാർക്ക് ബഹുമാനം ലഭിക്കുന്നത് അവൻ അറിയുന്നില്ല; അവർക്ക് താഴ്ച ഭവിക്കുന്നത് അവൻ ഗ്രഹിക്കുന്നതുമില്ല. BSB BSB: If his sons receive honor, he does not know it; if they are brought low, he is unaware.
22 ULB തന്നെപ്പറ്റി മാത്രം അവന്റെ ദേഹം വേദനപ്പെടുന്നു; തന്നെക്കുറിച്ചത്രേ അവന്റെ ഉള്ളം ദുഃഖിക്കുന്നു.” BSB BSB: He feels only the pain of his own body and mourns only for himself.”
Select verses for actions: Enter goes to them and Escape comes back.