1 ULB അതിന് തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞത്: BSB BSB: Then Eliphaz the Temanite replied:
2 ULB “ജ്ഞാനിയായവൻ വ്യർത്ഥജ്ഞാനം പ്രസ്താവിക്കുമോ? അവൻ കിഴക്കൻ കാറ്റുകൊണ്ട് വയറുനിറയ്ക്കുമോ? BSB BSB: “Does a wise man answer with empty counsel or fill his belly with the hot east wind?
3 ULB അവൻ പ്രയോജനമില്ലാത്ത വാക്കുകളാലും ഉപകാരമില്ലാത്ത മൊഴികളാലും തർക്കിക്കുമോ? BSB BSB: Should he argue with useless words or speeches that serve no purpose?
4 ULB നീ ഭക്തി വെടിഞ്ഞ് ദൈവസന്നിധിയിലെ ധ്യാനം മുടക്കിക്കളയുന്നു. BSB BSB: But you even undermine the fear of God and hinder meditation before Him.
5 ULB നിന്റെ അകൃത്യം നിന്റെ വായെ പഠിപ്പിക്കുന്നു; ഉപായികളുടെ നാവ് നീ തിരഞ്ഞെടുത്തിരിക്കുന്നു. BSB BSB: For your iniquity instructs your mouth, and you choose the language of the crafty.
6 ULB ഞാനല്ല, നിന്റെ സ്വന്തവായ് നിന്നെ കുറ്റം വിധിക്കുന്നു; നിന്റെ അധരങ്ങൾ തന്നെ നിന്റെ നേരെ സാക്ഷീകരിക്കുന്നു. BSB BSB: Your own mouth, not mine, condemns you; your own lips testify against you.
7 ULB നീയോ ആദ്യം ജനിച്ച മനുഷ്യൻ? പർവ്വതങ്ങൾക്കും മുമ്പ് നീ പിറന്നുവോ? BSB BSB: Were you the first man ever born? Were you brought forth before the hills?
8 ULB നീ ദൈവത്തിന്റെ ആലോചനസഭയിൽ കൂടിയിട്ടുണ്ടോ? ജ്ഞാനം നിന്റെ അവകാശം ആണോ? BSB BSB: Do you listen in on the council of God or limit wisdom to yourself?
9 ULB ഞങ്ങൾക്ക് അറിയാത്തതായി നിനക്ക് എന്ത് അറിയാം? ഞങ്ങൾക്ക് മനസ്സിലാകാത്തതായി നീ എന്താണ് ഗ്രഹിച്ചിരിക്കുന്നത്? BSB BSB: What do you know that we do not? What do you understand that is not clear to us?
10 ULB ഞങ്ങളുടെ ഇടയിൽ നരച്ചവരും വൃദ്ധന്മാരും ഉണ്ട്; നിന്റെ അപ്പനേക്കാൾ പ്രായം ചെന്നവർ തന്നെ. BSB BSB: Both the gray-haired and the aged are on our side—men much older than your father.
11 ULB ദൈവത്തിന്റെ ആശ്വാസങ്ങളും സ്വന്തമായി പറഞ്ഞുതരുന്ന വാക്കും നിനക്ക് പോരയോ? BSB BSB: Are the consolations of God not enough for you, even words spoken gently to you?
12 ULB നിന്റെ ഹൃദയം നിന്നെ പതറിക്കുന്നതെന്ത്? നിന്റെ കണ്ണ് ജ്വലിക്കുന്നതെന്ത്? BSB BSB: Why has your heart carried you away, and why do your eyes flash,
13 ULB നീ ദൈവത്തിന്റെ നേരെ തിരിയുകയും നിന്റെ വായിൽനിന്ന് ഇങ്ങനെയുള്ള വാക്കുകൾ പുറപ്പെടുകയും ചെയ്യുന്നു. BSB BSB: so that you turn your spirit against God and pour such words from your mouth?
14 ULB മർത്യൻ ശുദ്ധിമാനായിരിക്കുന്നതെങ്ങനെ? സ്ത്രീ പ്രസവിച്ചവൻ നീതിമാനായിരിക്കുന്നതെങ്ങനെ? BSB BSB: What is man, that he should be pure, or one born of woman, that he should be righteous?
15 ULB തന്റെ വിശുദ്ധന്മാരിലും ദൈവത്തിന് വിശ്വാസമില്ലല്ലോ; സ്വർഗ്ഗവും അവിടുത്തെ കണ്ണിന് നിർമ്മലമല്ല. BSB BSB: If God puts no trust in His holy ones, if even the heavens are not pure in His eyes,
16 ULB പിന്നെ വെറുപ്പും വഷളത്തവുമുള്ളവനായി വെള്ളംപോലെ അകൃത്യം കുടിക്കുന്ന മനുഷ്യൻ എങ്ങനെ? BSB BSB: how much less man, who is vile and corrupt, who drinks injustice like water?
17 ULB ഞാൻ നിന്നെ ഉപദേശിക്കാം, കേട്ടുകൊള്ളുക; ഞാൻ കണ്ടിട്ടുള്ളത് വിവരിച്ചുപറയാം. BSB BSB: Listen to me and I will inform you. I will describe what I have seen,
18 ULB ജ്ഞാനികൾ അവരുടെ പിതാക്കന്മാരോട് കേൾക്കുകയും മറച്ചുവയ്ക്കാതെ അറിയിക്കുകയും ചെയ്തതു തന്നേ. BSB BSB: what was declared by wise men and was not concealed from their fathers,
19 ULB അവർക്കുമാത്രമാണല്ലോ ദേശം നല്കിയിരുന്നത്; അന്യൻ അവരുടെ ഇടയിൽ കടക്കുന്നതുമില്ല. BSB BSB: to whom alone the land was given when no foreigner passed among them.
20 ULB ദുഷ്ടൻ ജീവപര്യന്തം അതിവേദനയോടെ ഇരിക്കുന്നു; ഉപദ്രവകാരിക്ക് വച്ചിരിക്കുന്ന ആണ്ടുകൾ തികയുവോളം തന്നെ. BSB BSB: A wicked man writhes in pain all his days; only a few years are reserved for the ruthless.
21 ULB ഭീകരശബ്ദം അവന്റെ ചെവിയിൽ മുഴങ്ങുന്നു; സുഖമായിരിക്കുമ്പോൾ കവർച്ചക്കാരൻ അവന്റെ നേരെ വരുന്നു. BSB BSB: Sounds of terror fill his ears; in his prosperity the destroyer attacks him.
22 ULB അന്ധകാരത്തിൽനിന്ന് മടങ്ങിവരുമെന്ന് അവൻ വിശ്വസിക്കുന്നില്ല; അവൻ വാളിനിരയാകാൻ നിയമിക്കപ്പെട്ടിരിക്കുന്നു. BSB BSB: He despairs of his return from darkness; he is marked for the sword.
23 ULB അവൻ അപ്പം തെണ്ടിനടക്കുന്നു; ‘അത് എവിടെ കിട്ടും’ എന്ന് ചോദിക്കുന്നു? അന്ധകാരദിവസം തനിക്ക് അടുത്തിരിക്കുന്നു എന്ന് അവൻ അറിയുന്നു. BSB BSB: He wanders about as food for vultures; he knows the day of darkness is at hand.
24 ULB കഷ്ടവും മനഃപീഡയും അവനെ ഭയപ്പെടുത്തുന്നു; പടയ്ക്കൊരുങ്ങിയ രാജാവെന്നപോലെ അവനെ ആക്രമിക്കുന്നു. BSB BSB: Distress and anguish terrify him, overwhelming him like a king poised to attack.
25 ULB അവൻ ദൈവത്തിന് വിരോധമായി കൈ ഉയർത്തി, സർവ്വശക്തനോട് ധിക്കാരം കാട്ടിയതുകൊണ്ടു തന്നെ. BSB BSB: For he has stretched out his hand against God and has vaunted himself against the Almighty,
26 ULB തന്റെ പരിചകളുടെ തടിച്ച മുഴകളോടുകൂടി അവൻ ശാഠ്യംകാണിച്ച് ദൈവത്തിന്റെ നേരെ പാഞ്ഞുചെല്ലുന്നു. BSB BSB: rushing headlong at Him with a thick, studded shield.
27 ULB അവൻ തന്റെ മുഖത്തെ മേദസ്സുകൊണ്ട് മൂടുന്നു; തന്റെ അരക്കെട്ടിന് കൊഴുപ്പ് കൂട്ടുന്നു. BSB BSB: Though his face is covered with fat and his waistline bulges with flesh,
28 ULB അവൻ ശൂന്യനഗരങ്ങളിലും ആരും പാർക്കാതെ കൽകൂമ്പാരങ്ങളായിത്തീരുവാനുള്ള വീടുകളിലും പാർക്കുന്നു. BSB BSB: he will dwell in ruined cities, in abandoned houses destined to become rubble.
29 ULB അവൻ ധനവാനാകുകയില്ല; അവന്റെ സമ്പത്ത് നിലനില്ക്കുകയില്ല; അവരുടെ വിളവ് നിലത്തേക്കു കുലച്ചു മറികയുമില്ല. BSB BSB: He will no longer be rich; his wealth will not endure. His possessions will not overspread the land.
30 ULB ഇരുളിൽനിന്ന് അവൻ അകന്നു പോകുകയില്ല; അഗ്നിജ്വാല അവന്റെ കൊമ്പുകളെ ഉണക്കിക്കളയും; തിരുവായിലെ ശ്വാസംകൊണ്ട് അവൻ കടന്നുപോകും. BSB BSB: He will not escape from the darkness; the flame will wither his shoots, and the breath of God’s mouth will carry him away.
31 ULB അവൻ വ്യാജത്തിൽ ആശ്രയിക്കരുത്; അത് സ്വയവഞ്ചനയത്രേ; അവന്റെ പ്രതിഫലം വ്യാജം തന്നെ ആയിരിക്കും. BSB BSB: Let him not deceive himself with trust in emptiness, for emptiness will be his reward.
32 ULB അവന്റെ ദിവസം വരുംമുമ്പ് അത് നിവൃത്തിയാകും; അവന്റെ കൊമ്പുകൾ പച്ചയായിരിക്കുകയില്ല. BSB BSB: It will be paid in full before his time, and his branch will not flourish.
33 ULB മുന്തിരിവള്ളിയിൽ നിന്ന് എന്നപോലെ അവന്റെ പക്വമാകാത്ത പഴങ്ങൾ കൊഴിഞ്ഞുവീഴും. ഒലിവുവൃക്ഷംപോലെ പൂ പൊഴിക്കും. BSB BSB: He will be like a vine stripped of its unripe grapes, like an olive tree that sheds its blossoms.
34 ULB അഭക്തന്മാരുടെ കൂട്ടം വന്ധ്യത പ്രാപിക്കും; കൈക്കൂലിയുടെ കൂടാരങ്ങൾ തീയ്ക്കിരയാകും. BSB BSB: For the company of the godless will be barren, and fire will consume the tents of bribery.
35 ULB അവർ കഷ്ടത്തെ ഗർഭം ധരിച്ച് തിന്മയെ പ്രസവിക്കുന്നു; അവരുടെ ഉദരം വഞ്ചനയെ ഉളവാക്കുന്നു. BSB BSB: They conceive trouble and give birth to evil; their womb is pregnant with deceit.”
Select verses for actions: Enter goes to them and Escape comes back.