1 ULB അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്: BSB BSB: Then Job answered:
2 ULB “ഞാൻ പോലെയുള്ള വാക്കുകൾ പലതും കേട്ടിട്ടുണ്ട്; നിങ്ങൾ എല്ലാവരും വ്യസനിപ്പിക്കുന്ന ആശ്വാസകന്മാർ. BSB BSB: “I have heard many things like these; miserable comforters are you all.
3 ULB വ്യർത്ഥവാക്കുകൾക്ക് അവസാനം ഉണ്ടാകുമോ? അല്ല, ഇങ്ങനെ ഉത്തരം പറയുവാൻ നിന്നെ പ്രേരിപ്പിക്കുന്നത് എന്ത്? BSB BSB: Is there no end to your long-winded speeches? What provokes you to continue testifying?
4 ULB നിങ്ങളെപ്പോലെ ഞാനും സംസാരിക്കാം; എനിയ്ക്കുള്ള അനുഭവം നിങ്ങൾക്കുണ്ടായിരുന്നുവെങ്കിൽ എനിയ്ക്കും നിങ്ങളുടെ നേരെ മൊഴികളെ യോജിപ്പിയ്ക്കുകയും നിങ്ങളെക്കുറിച്ച് തല കുലുക്കുകയും ചെയ്യാമായിരുന്നു. BSB BSB: I could also speak like you if you were in my place; I could heap up words against you and shake my head at you.
5 ULB ഞാൻ അധരം കൊണ്ട് നിങ്ങളെ ധൈര്യപ്പെടുത്തുകയും സാന്ത്വനംകൊണ്ട് നിങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്യുമായിരുന്നു. BSB BSB: But I would encourage you with my mouth, and the consolation of my lips would bring relief.
6 ULB ഞാൻ സംസാരിച്ചാലും എന്റെ വേദന ശമിക്കുന്നില്ല; ഞാൻ അടങ്ങിയിരുന്നാലും എനിക്കെന്ത് ആശ്വാസമുള്ളു? BSB BSB: Even if I speak, my pain is not relieved, and if I hold back, how will it go away?
7 ULB ഇപ്പോഴോ യഹോവ എന്നെ ക്ഷീണിപ്പിച്ചിരിക്കുന്നു; അവിടുന്ന് എന്റെ ബന്ധുവർഗ്ഗത്തെയൊക്കെയും ശൂന്യമാക്കിയിരിക്കുന്നു. BSB BSB: Surely He has now exhausted me; You have devastated all my family.
8 ULB അവിടുന്ന് എന്നെ പിടിച്ചിരിക്കുന്നു; അത് എനിക്കെതിരെ സാക്ഷ്യമായിരിക്കുന്നു; എന്റെ മെലിച്ചൽ എനിയ്ക്ക് വിരോധമായി എഴുന്നേറ്റ് എന്റെ മുഖത്തു നോക്കി സാക്ഷ്യം പറയുന്നു. BSB BSB: You have bound me, and it has become a witness; my frailty rises up and testifies against me.
9 ULB അവിടുന്ന് കോപത്തിൽ എന്നെ കീറി ഉപദ്രവിക്കുന്നു; അവിടുന്ന് എന്റെ നേരെ പല്ല് കടിക്കുന്നു; ശത്രു എന്റെ നേരെ കണ്ണ് കൂർപ്പിക്കുന്നു. BSB BSB: His anger has torn me and opposed me; He gnashes His teeth at me. My adversary pierces me with His eyes.
10 ULB അവർ എന്റെ നേരെ വായ് പിളർക്കുന്നു; നിന്ദയോടെ അവർ എന്റെ ചെകിട്ടത്തടിക്കുന്നു; അവർ എനിയ്ക്ക് വിരോധമായി കൂട്ടം കൂടുന്നു. BSB BSB: They open their mouths against me and strike my cheeks with contempt; they join together against me.
11 ULB ദൈവം എന്നെ അഭക്തന്റെ പക്കൽ ഏല്പിക്കുന്നു; ദുഷ്ടന്മാരുടെ കയ്യിൽ എന്നെ അകപ്പെടുത്തുന്നു. BSB BSB: God has delivered me to unjust men; He has thrown me to the clutches of the wicked.
12 ULB ഞാൻ സ്വസ്ഥമായി വസിച്ചിരുന്നു; യഹോവ എന്നെ ചതച്ചുകളഞ്ഞു; അവിടുന്ന് എന്നെ കഴുത്തിന് പിടിച്ച് തകർത്തുകളഞ്ഞു; എന്നെ തനിക്ക് ഉന്നമാക്കി നിർത്തിയിരിക്കുന്നു. BSB BSB: I was at ease, but He shattered me; He seized me by the neck and crushed me. He has set me up as His target;
13 ULB അവിടുത്തെ അസ്ത്രങ്ങൾ എന്റെ ചുറ്റും വീഴുന്നു; അവിടുന്ന് ആദരിക്കാതെ എന്റെ അന്തർഭാഗങ്ങളെ പിളർക്കുന്നു; എന്റെ പിത്തരസം നിലത്ത് ഒഴിച്ചുകളയുന്നു. BSB BSB: His archers surround me. He pierces my kidneys without mercy and spills my gall on the ground.
14 ULB അവിടുന്ന് എന്നെ ഇടിച്ചിടിച്ച് തകർക്കുന്നു; മല്ലനെപ്പോലെ എന്റെ നേരെ പായുന്നു. BSB BSB: He breaks me with wound upon wound; He rushes me like a mighty warrior.
15 ULB ഞാൻ ചാക്ക് എന്റെ ത്വക്കിന്മേൽ കൂട്ടിത്തുന്നി, എന്റെ കൊമ്പിനെ പൊടിയിൽ ഇട്ടിരിക്കുന്നു. BSB BSB: I have sewn sackcloth over my skin; I have buried my horn in the dust.
16 ULB കരഞ്ഞ് കരഞ്ഞ് എന്റെ മുഖം ചുവന്നിരിക്കുന്നു; എന്റെ കണ്ണിന്മേൽ അന്ധതമസ്സ് കിടക്കുന്നു. BSB BSB: My face is red with weeping, and deep shadows ring my eyes;
17 ULB എങ്കിലും സാഹസം എന്റെ കൈകളിൽ ഇല്ല. എന്റെ പ്രാർത്ഥന നിർമ്മലമത്രേ. BSB BSB: yet my hands are free of violence and my prayer is pure.
18 ULB അയ്യോ ഭൂമിയേ, എന്റെ രക്തം മൂടരുതേ; എന്റെ നിലവിളി എങ്ങും തടഞ്ഞുപോകരുതേ. BSB BSB: O earth, do not cover my blood; may my cry for help never be laid to rest.
19 ULB ഇപ്പോഴും എന്റെ സാക്ഷി സ്വർഗ്ഗത്തിലും എന്റെ ജാമ്യക്കാരൻ ഉയരത്തിലും ഇരിക്കുന്നു. BSB BSB: Even now my witness is in heaven, and my advocate is on high.
20 ULB എന്റെ സ്നേഹിതന്മാർ എന്നെ പരിഹസിക്കുന്നു; എന്റെ കണ്ണ് ദൈവത്തിങ്കലേക്ക് കണ്ണുനീർ പൊഴിക്കുന്നു. BSB BSB: My friends are my scoffers as my eyes pour out tears to God.
21 ULB അവൻ മനുഷ്യന് വേണ്ടി ദൈവത്തോടും മനുഷ്യപുത്രന് വേണ്ടി അവന്റെ കൂട്ടുകാരനോടും ന്യായവാദം കഴിക്കും. BSB BSB: Oh, that a man might plead with God as he pleads with his neighbor!
22 ULB ഏതാനും ആണ്ട് കഴിയുമ്പോഴേക്ക് ഞാൻ മടങ്ങിവരാനാവാത്ത പാതയിലേക്ക് പോകേണ്ടിവരുമല്ലോ. BSB BSB: For when only a few years are past I will go the way of no return.
Select verses for actions: Enter goes to them and Escape comes back.