1 ULB എന്റെ ശ്വാസം ക്ഷയിച്ചു, എന്റെ ആയുസ്സ് തീർന്നുപോകുന്നു; ശവക്കുഴി എനിക്കായി ഒരുങ്ങിയിരിക്കുന്നു. BSB BSB: “My spirit is broken; my days are extinguished; the grave awaits me.
2 ULB എന്റെ അരികിൽ പരിഹാസമേയുള്ളു; എന്റെ കണ്ണ് അവരുടെ പ്രകോപനം കണ്ടു കൊണ്ടിരിക്കുന്നു. BSB BSB: Surely mockers surround me, and my eyes must gaze at their rebellion.
3 ULB അവിടുന്ന് പണയംകൊടുത്ത് എനിയ്ക്ക് ജാമ്യമാകേണമേ; എന്നെ സഹായിക്കുവാൻ മറ്റാരുള്ളു? BSB BSB: Give me, I pray, the pledge You demand. Who else will be my guarantor?
4 ULB ബുദ്ധി തോന്നാത്തവണ്ണം അവിടുന്ന് അവരുടെ ഹൃദയം അടച്ചുകളഞ്ഞു; അതുനിമിത്തം അവിടുന്ന് അവരെ ഉയർത്തുകയില്ല. BSB BSB: You have closed their minds to understanding; therefore You will not exalt them.
5 ULB ഒരാൾ സ്നേഹിതന്മാരെ കവർച്ചയ്ക്കു വേണ്ടി കാണിച്ചുകൊടുത്താൽ അവന്റെ മക്കളുടെ കണ്ണ് മങ്ങിപ്പോകും. BSB BSB: If a man denounces his friends for a price, the eyes of his children will fail.
6 ULB അവിടുന്ന് എന്നെ ജനങ്ങൾക്ക് പഴഞ്ചൊല്ലാക്കിത്തീർത്തു; ഞാൻ മുഖത്ത് തുപ്പേല്ക്കുന്നവനായിത്തീർന്നു. BSB BSB: He has made me a byword among the people, a man in whose face they spit.
7 ULB ദുഃഖം കാരണം എന്റെ കണ്ണ് മങ്ങിയിരിക്കുന്നു; എന്റെ അവയവങ്ങൾ എല്ലാം നിഴൽ പോലെ തന്നെ. BSB BSB: My eyes have grown dim with grief, and my whole body is but a shadow.
8 ULB നേരുള്ളവർ അതു കണ്ട് ഭ്രമിച്ചുപോകും; നിഷ്കളങ്കൻ അഭക്തന്റെ നേരെ ക്ഷോഭിക്കും. BSB BSB: The upright are appalled at this, and the innocent are stirred against the godless.
9 ULB നീതിമാനോ തന്റെ വഴി തന്നെ പിന്തുടരും; കൈവെടിപ്പുള്ളവൻ മേല്ക്കുമേൽ ബലം പ്രാപിക്കും. BSB BSB: Yet a righteous one holds to his way, and the one with clean hands grows stronger.
10 ULB എന്നാൽ നിങ്ങൾ എല്ലാവരും മടങ്ങിവരുവിൻ; ഞാൻ നിങ്ങളിൽ ഒരു ജ്ഞാനിയെയും കാണുന്നില്ല. BSB BSB: But come back and try again, all of you. For I will not find a wise man among you.
11 ULB എന്റെ നാളുകൾ കഴിഞ്ഞുപോയി; എന്റെ ഉദ്ദേശ്യങ്ങൾക്ക്, എന്റെ ഹൃദയത്തിലെ നിരൂപണങ്ങൾക്ക് തകർച്ച സംഭവിച്ചു. BSB BSB: My days have passed; my plans are broken off—even the desires of my heart.
12 ULB അവർ രാത്രിയെ പകലാക്കുന്നു; വെളിച്ചം ഇരുട്ടിനോട് അടുത്തിരിക്കുന്നു. BSB BSB: They have turned night into day, making light seem near in the face of darkness.
13 ULB ഞാനോ പാതാളത്തെ എന്റെ വീടായി പ്രതീക്ഷിക്കുന്നു; ഇരുട്ടിൽ ഞാൻ എന്റെ കിടക്ക വിരിച്ചിരിക്കുന്നു. BSB BSB: If I look for Sheol as my home, if I spread out my bed in darkness,
14 ULB ഞാൻ ദ്രവത്വത്തോട്: നീ എന്റെ അപ്പൻ എന്നും പുഴുവിനോട്: നീ എന്റെ അമ്മയും സഹോദരിയും എന്നും പറഞ്ഞിരിക്കുന്നു. BSB BSB: and say to corruption, ‘You are my father,’ and to the worm, ‘My mother,’ or ‘My sister,’
15 ULB അങ്ങനെയിരിക്കെ എന്റെ പ്രത്യാശ എവിടെ? ആര് എന്റെ പ്രത്യാശയെ കാണും? BSB BSB: where then is my hope? Who can see any hope for me?
16 ULB അത് പാതാളത്തിന്റെ വാതിലുകൾ വരെ ഇറങ്ങിപ്പോകുമോ? പൊടിയിലേക്ക് അത് ഇറങ്ങിവരുമോ?” BSB BSB: Will it go down to the gates of Sheol? Will we go down together into the dust?”
Select verses for actions: Enter goes to them and Escape comes back.