1 ULB അതിന് നയമാത്യനായ സോഫർ ഉത്തരം പറഞ്ഞത്: BSB BSB: Then Zophar the Naamathite replied:
2 ULB “ഉത്തരം പറയുവാൻ എന്റെ നിരൂപണങ്ങൾ പൊങ്ങിവരുന്നു. എന്റെ ഉള്ളിലെ അക്ഷമ കാരണം തന്നെ. BSB BSB: “So my anxious thoughts compel me to answer, because of the turmoil within me.
3 ULB എനിയ്ക്ക് ലജ്ജാകരമായ ശാസന ഞാൻ കേട്ടു; എന്നാൽ ആത്മാവ് എന്റെ വിവേകത്തിൽ നിന്ന് ഉത്തരം പറയുന്നു. BSB BSB: I have heard a rebuke that insults me, and my understanding prompts a reply.
4 ULB മനുഷ്യൻ ഭൂമിയിൽ ഉണ്ടായതുമുതൽ പുരാതനമായ ഈ വസ്തുത നീ അറിയുന്നില്ലയോ? BSB BSB: Do you not know that from antiquity, since man was placed on the earth,
5 ULB ദുഷ്ടന്മാരുടെ ജയഘോഷം താല്ക്കാലികമത്രെ; അഭക്തന്റെ സന്തോഷം അല്പനേരത്തേക്കേയുള്ളു. BSB BSB: the triumph of the wicked has been brief and the joy of the godless momentary?
6 ULB അവന്റെ ഉയർച്ച ആകാശത്തോളം എത്തിയാലും അവന്റെ ശിരസ്സ് മേഘങ്ങളോളം ഉയർന്നാലും BSB BSB: Though his arrogance reaches the heavens, and his head touches the clouds,
7 ULB അവൻ സ്വന്തവിസർജ്ജ്യംപോലെ എന്നേക്കും നശിക്കും; അവനെ കണ്ടിട്ടുള്ളവർ അവൻ എവിടെ എന്നു ചോദിക്കും. BSB BSB: he will perish forever, like his own dung; those who had seen him will ask, ‘Where is he?’
8 ULB അവൻ സ്വപ്നംപോലെ പറന്നുപോകും. അവനെ പിന്നെ കാണുകയില്ല; അവൻ രാത്രിദർശനംപോലെ മറഞ്ഞുപ്പോകും. BSB BSB: He will fly away like a dream, never to be found; he will be chased away like a vision in the night.
9 ULB അവനെ കണ്ടിട്ടുള്ള കണ്ണ് ഇനി അവനെ കാണുകയില്ല; അവന്റെ സ്ഥലം ഇനി അവനെ ദർശിക്കുകയുമില്ല. BSB BSB: The eye that saw him will see him no more, and his place will no longer behold him.
10 ULB അവന്റെ മക്കൾ ദരിദ്രന്മാരോട് കൃപ യാചിക്കും; അവന്റെ കൈ അവന്റെ സമ്പത്ത് മടക്കിക്കൊടുക്കും. BSB BSB: His sons will seek the favor of the poor, for his own hands must return his wealth.
11 ULB അവന്റെ അസ്ഥികളിൽ യൗവ്വനം നിറഞ്ഞിരിക്കുന്നു; അത് അവനോടുകൂടി പൊടിയിൽ കിടക്കും. BSB BSB: The youthful vigor that fills his bones will lie down with him in the dust.
12 ULB ദുഷ്ടത അവന്റെ വായിൽ മധുരിച്ചാലും അവൻ അത് നാവിനടിയിൽ മറച്ചുവച്ചാലും BSB BSB: Though evil is sweet in his mouth and he conceals it under his tongue,
13 ULB അതിനെ വിടാതെ പിടിച്ച് വായ്ക്കകത്ത് സൂക്ഷിച്ചുവച്ചാലും BSB BSB: though he cannot bear to let it go and keeps it in his mouth,
14 ULB അവന്റെ ആഹാരം അവന്റെ കുടലിൽ മാറ്റപ്പെട്ട് അവന്റെ ഉള്ളിൽ സർപ്പവിഷമായിത്തീരും. BSB BSB: yet in his stomach his food sours into the venom of cobras within him.
15 ULB അവൻ സമ്പത്ത് വിഴുങ്ങിയാലും അത് വീണ്ടും ഛർദ്ദിക്കേണ്ടിവരും; ദൈവം അത് അവന്റെ വയറ്റിൽനിന്ന് പുറത്താക്കിക്കളയും. BSB BSB: He swallows wealth but vomits it out; God will force it from his stomach.
16 ULB അവൻ സർപ്പവിഷം കുടിക്കും; അണലിയുടെ നാവ് അവനെ കൊല്ലും. BSB BSB: He will suck the poison of cobras; the fangs of a viper will kill him.
17 ULB തേനും പാൽപാടയും ഒഴുകുന്ന തോടുകളെയും നദികളെയും അവൻ കണ്ടു രസിക്കുകയില്ല. BSB BSB: He will not enjoy the streams, the rivers flowing with honey and cream.
18 ULB തന്റെ സമ്പാദ്യം അവൻ അനുഭവിക്കാതെ മടക്കിക്കൊടുക്കും; താൻ നേടിയ വസ്തുവകയ്ക്ക് ഒത്തവണ്ണം സന്തോഷിക്കുകയുമില്ല. BSB BSB: He must return the fruit of his labor without consuming it; he cannot enjoy the profits of his trading.
19 ULB അവൻ ദരിദ്രന്മാരെ പീഡിപ്പിച്ച് ഉപേക്ഷിച്ചു; താൻ പണിയാത്ത വീട് അപഹരിച്ചു. BSB BSB: For he has oppressed and forsaken the poor; he has seized houses he did not build.
20 ULB അവന്റെ കൊതിക്ക് മതിവരാത്തതുകൊണ്ട് അവൻ തന്റെ മനോഹരധനത്തോടുകൂടി രക്ഷപെടുകയില്ല. BSB BSB: Because his appetite is never satisfied, he cannot escape with his treasure.
21 ULB അവൻ ഭക്ഷിക്കാനുള്ളതല്ലാതെ ഒന്നും ശേഷിപ്പിക്കുകയില്ല; അതുകൊണ്ട് അവന്റെ അഭിവൃദ്ധി നിലനില്ക്കുകയില്ല. BSB BSB: Nothing is left for him to consume; thus his prosperity will not endure.
22 ULB അവന്റെ സമൃദ്ധിയുടെ പൂർണ്ണതയിൽ അവന് ഞെരുക്കം ഉണ്ടാകും; ദരിദ്രന്മാരുടെ കൈ ഒക്കെയും അവന്റെമേൽ വരും. BSB BSB: In the midst of his plenty, he will be distressed; the full force of misery will come upon him.
23 ULB അവൻ വയറ് നിറയ്ക്കുമ്പോൾത്തന്നെ ദൈവം തന്റെ ഉഗ്രകോപം അവന്റെ മേൽ അയയ്ക്കും; അവൻ ഭക്ഷിക്കുമ്പോൾ അതു അവന്റെ മേൽ വർഷിപ്പിക്കും. BSB BSB: When he has filled his stomach, God will vent His fury upon him, raining it down on him as he eats.
24 ULB അവൻ ഇരുമ്പായുധം ഒഴിഞ്ഞോടും; താമ്ര വില്ല് അവനിൽ തറഞ്ഞുകയറും. BSB BSB: Though he flees from an iron weapon, a bronze-tipped arrow will pierce him.
25 ULB അവൻ അത് അവന്റെ ദേഹത്തിൽനിന്ന് പുറത്തേക്ക് വലിച്ചൂരുന്നു; മിന്നുന്ന മുന അവന്റെ പിത്തഗ്രന്ഥിയിൽനിന്ന് പുറപ്പെടുന്നു; കൊടും ഭീതി അവന്റെമേൽ ഇരിക്കുന്നു. BSB BSB: It is drawn out of his back, the gleaming point from his liver. Terrors come over him.
26 ULB അന്ധകാരമെല്ലാം അവന്റെ നിക്ഷേപമായി സംഗ്രഹിച്ചിരിക്കുന്നു; ആരും ഊതിക്കത്തിക്കാത്ത തീയ്ക്ക് അവൻ ഇരയാകും; അവന്റെ കൂടാരത്തിൽ ശേഷിച്ചിരിക്കുന്നതിനെ അത് ദഹിപ്പിക്കും; BSB BSB: Total darkness is reserved for his treasures. A fire unfanned will consume him and devour what is left in his tent.
27 ULB ആകാശം അവന്റെ അകൃത്യത്തെ വെളിപ്പെടുത്തും ഭൂമി അവന് എതിരായി സാക്ഷ്യം പറയും. BSB BSB: The heavens will expose his iniquity, and the earth will rise up against him.
28 ULB അവന്റെ വീട്ടിലെ ധനം ഇല്ലാതെയാകും; ദൈവത്തിന്റെ കോപദിവസത്തിൽ അവ ഒഴുകിപ്പോകും. BSB BSB: The possessions of his house will be removed, flowing away on the day of God’s wrath.
29 ULB ഇത് ദുഷ്ടന് ദൈവം കൊടുക്കുന്ന ഓഹരിയും ദൈവം അവന് നിയമിച്ച അവകാശവും ആകുന്നു.” BSB BSB: This is the wicked man’s portion from God, the inheritance God has appointed him.”
Select verses for actions: Enter goes to them and Escape comes back.