1 ULB അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്: BSB BSB: Then Job answered:
2 ULB “എന്റെ വാക്ക് ശ്രദ്ധയോടെ കേൾക്കുവിൻ; അത് നിങ്ങൾക്ക് ആശ്വാസമായിരിക്കട്ടെ. BSB BSB: “Listen carefully to my words; let this be your consolation to me.
3 ULB നില്ക്കുവിൻ, ഞാനും സംസാരിക്കട്ടെ; ഞാൻ സംസാരിച്ച് കഴിഞ്ഞ് നിനക്ക് പരിഹസിക്കാം. BSB BSB: Bear with me while I speak; then, after I have spoken, you may go on mocking.
4 ULB ഞാൻ സങ്കടം പറയുന്നത് മനുഷ്യനോടോ? ഞാൻ അക്ഷമനാകാതിരിക്കുന്നതെങ്ങനെ? BSB BSB: Is my complaint against a man? Then why should I not be impatient?
5 ULB എന്നെ നോക്കി ഭയപ്പെടുവിൻ; കൈകൊണ്ട് വായ് പൊത്തിക്കൊള്ളുവിൻ. BSB BSB: Look at me and be appalled; put your hand over your mouth.
6 ULB ഓർക്കുമ്പോൾ ഞാൻ ഞെട്ടിപ്പോകുന്നു; എന്റെ ദേഹത്തിന് വിറയൽ പിടിക്കുന്നു. BSB BSB: When I remember, terror takes hold, and my body trembles in horror.
7 ULB ദുഷ്ടന്മാർ ജീവിച്ചിരുന്ന് വാർദ്ധക്യം പ്രാപിക്കുകയും അവർക്ക് ബലം വർദ്ധിക്കുകയും ചെയ്യുന്നത് എന്ത്? BSB BSB: Why do the wicked live on, growing old and increasing in power?
8 ULB അവരുടെ സന്താനം അവരോടുകൂടി അവരുടെ മുമ്പിലും അവരുടെ വംശം അവർ കാൺകെയും ഉറച്ച് നില്ക്കുന്നു. BSB BSB: Their descendants are established around them, and their offspring before their eyes.
9 ULB അവരുടെ വീടുകൾ ഭയം കൂടാതെ സുഖമായിരിക്കുന്നു; ദൈവത്തിന്റെ വടി അവരുടെമേൽ വരുന്നതുമില്ല. BSB BSB: Their homes are safe from fear; no rod of punishment from God is upon them.
10 ULB അവരുടെ കാള ഇണചേരുന്നു, നിഷ്ഫലമാകുന്നില്ല; അവരുടെ പശു പ്രസവിക്കുന്നു, കിടാവ് വളർച്ചയെത്താതെ നഷ്ടമാകുന്നതുമില്ല. BSB BSB: Their bulls breed without fail; their cows bear calves and do not miscarry.
11 ULB അവർ കുഞ്ഞുങ്ങളെ ആട്ടിൻ കൂട്ടത്തെപ്പോലെ പുറത്തയയ്ക്കുന്നു; അവരുടെ കുഞ്ഞുങ്ങൾ നൃത്തം ചെയ്യുന്നു. BSB BSB: They send forth their little ones like a flock; their children skip about,
12 ULB അവർ തപ്പോടും കിന്നരത്തോടുംകൂടി പാടുന്നു; കുഴലിന്റെ നാദത്തിൽ സന്തോഷിക്കുന്നു. BSB BSB: singing to the tambourine and lyre and making merry at the sound of the flute.
13 ULB അവർ സുഖമായി ദിവസങ്ങൾ ചിലവഴിക്കുന്നു; ശാന്തമായി പാതാളത്തിലേക്ക് ഇറങ്ങുന്നു. BSB BSB: They spend their days in prosperity and go down to Sheol in peace.
14 ULB അവർ ദൈവത്തോട്: ‘ഞങ്ങളെ വിട്ടുപോകുക; അവിടുത്തെ വഴികളെ അറിയുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല; BSB BSB: Yet they say to God: ‘Leave us alone! For we have no desire to know Your ways.
15 ULB ഞങ്ങൾ സർവ്വശക്തനെ സേവിക്കുവാൻ അവിടുന്ന് ആര്? ദൈവത്തോട് പ്രാർത്ഥിച്ചാൽ എന്ത് പ്രയോജനം?’ എന്നു പറയുന്നു. BSB BSB: Who is the Almighty, that we should serve Him, and what would we gain if we pray to Him?’
16 ULB എന്നാൽ അവരുടെ ഭാഗ്യം അവർക്ക് കൈവശമല്ലേ? ദുഷ്ടന്മാരുടെ ആലോചന എന്നോട് അകന്നിരിക്കുന്നു. BSB BSB: Still, their prosperity is not in their own hands, so I stay far from the counsel of the wicked.
17 ULB ദുഷ്ടന്മാരുടെ വിളക്ക് കെട്ടുപോകുന്നതും അവർക്ക് ആപത്ത് വരുന്നതും ദൈവം കോപത്തിൽ കഷ്ടങ്ങൾ വിഭാഗിച്ച് കൊടുക്കുന്നതും എത്ര പ്രാവശ്യം! BSB BSB: How often is the lamp of the wicked put out? Does disaster come upon them? Does God, in His anger, apportion destruction?
18 ULB അവർ കാറ്റിന് മുമ്പിൽ വൈക്കോൽ പോലെയും കൊടുങ്കാറ്റ് പറപ്പിക്കുന്ന പതിർപോലെയും ആകുന്നു. BSB BSB: Are they like straw before the wind, like chaff swept away by a storm?
19 ULB ദൈവം അവന്റെ അകൃത്യം അവന്റെ മക്കൾക്കായി സംഗ്രഹിച്ചുവയ്ക്കുന്നു; അവൻ അത് അനുഭവിക്കേണ്ടതിന് അവന് തന്നെ പകരം കൊടുക്കട്ടെ. BSB BSB: It is said that God lays up one’s punishment for his children. Let God repay the man himself, so he will know it.
20 ULB അവന്റെ കണ്ണ് സ്വന്ത നാശം കാണട്ടെ; അവൻ തന്നെ സർവ്വശക്തന്റെ ക്രോധം കുടിക്കട്ടെ; BSB BSB: Let his eyes see his own destruction; let him drink for himself the wrath of the Almighty.
21 ULB അവന്റെ മാസങ്ങളുടെ എണ്ണം ഇല്ലാതെ ആയാൽ തന്റെശേഷം തന്റെ ഭവനത്തോട് അവനെന്ത് താത്പര്യം? BSB BSB: For what does he care about his household after him, when the number of his months has run out?
22 ULB ആരെങ്കിലും ദൈവത്തിന് ബുദ്ധി ഉപദേശിക്കുമോ? അവൻ ഉന്നതന്മാരെ ന്യായം വിധിക്കുന്നുവല്ലോ. BSB BSB: Can anyone teach knowledge to God, since He judges those on high?
23 ULB ഒരുവൻ കേവലം സ്വൈരവും സ്വസ്ഥതയുമുള്ളവനായി തന്റെ പൂർണ്ണക്ഷേമത്തിൽ മരിക്കുന്നു. BSB BSB: One man dies full of vigor, completely secure and at ease.
24 ULB അവന്റെ തൊട്ടികൾ പാലുകൊണ്ട് നിറഞ്ഞിരിക്കുന്നു; അവന്റെ അസ്ഥികളിലെ മജ്ജ അയഞ്ഞിരിക്കുന്നു. BSB BSB: His body is well nourished, and his bones are rich with marrow.
25 ULB മറ്റൊരാൾ മനോവേദനയോടെ മരിക്കുന്നു; നന്മയൊന്നും അനുഭവിക്കുവാൻ ഇടവരുന്നതുമില്ല. BSB BSB: Yet another man dies in the bitterness of his soul, having never tasted prosperity.
26 ULB അവർ ഒരുപോലെ പൊടിയിൽ കിടക്കുന്നു; കൃമി അവരെ മൂടുന്നു. BSB BSB: But together they lie down in the dust, and worms cover them both.
27 ULB ഞാൻ നിങ്ങളുടെ വിചാരങ്ങളെയും നിങ്ങൾ എന്റെ നേരെ നിരൂപിക്കുന്ന ഉപായങ്ങളെയും അറിയുന്നു. BSB BSB: Behold, I know your thoughts full well, the schemes by which you would wrong me.
28 ULB “പ്രഭുവിന്റെ ഭവനം എവിടെ? ദുഷ്ടന്മാർ വസിച്ചിരുന്ന കൂടാരം എവിടെ” എന്നല്ലയോ നിങ്ങൾ പറയുന്നത്? BSB BSB: For you say, ‘Where now is the nobleman’s house, and where are the tents in which the wicked dwell?’
29 ULB വഴിപോക്കരോട് നിങ്ങൾ ചോദിച്ചിട്ടില്ലയോ? അവരുടെ അടയാളങ്ങളെ അറിയുന്നില്ലയോ? BSB BSB: Have you never asked those who travel the roads? Do you not accept their reports?
30 ULB അനർത്ഥദിവസത്തിൽ ദുഷ്ടൻ ഒഴിഞ്ഞുപോകുന്നു; ക്രോധദിവസത്തിൽ അവർക്ക് വിടുതൽ കിട്ടുന്നു. BSB BSB: Indeed, the evil man is spared from the day of calamity, delivered from the day of wrath.
31 ULB അവന്റെ നടപ്പിനെക്കുറിച്ച് ആര് അവന്റെ മുഖത്തു നോക്കി പറയും? അവൻ ചെയ്തതിന് തക്കവണ്ണം ആര് അവന് പകരം വീട്ടും? BSB BSB: Who denounces his behavior to his face? Who repays him for what he has done?
32 ULB എന്നാലും അവനെ ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നു; അവന്റെ കല്ലറയ്ക്കൽ കാവൽനില്ക്കുന്നു. BSB BSB: He is carried to the grave, and watch is kept over his tomb.
33 ULB താഴ്വരയിലെ മണ്കട്ട അവന് മധുരമായിരിക്കും; അവന്റെ പിന്നാലെ സകലമനുഷ്യരും ചെല്ലും; അവന് മുമ്പ് പോയവർ അനേകം പേരാണ്. BSB BSB: The clods of the valley are sweet to him; everyone follows behind him, and those before him are without number.
34 ULB നിങ്ങൾ വൃഥാ എന്നെ ആശ്വസിപ്പിക്കുന്നത് എങ്ങനെ? നിങ്ങളുടെ ഉത്തരങ്ങളിൽ കപടമല്ലാതെ ഒന്നുമില്ല.” BSB BSB: So how can you comfort me with empty words? For your answers remain full of falsehood.”
Select verses for actions: Enter goes to them and Escape comes back.