1 ULB അതിന് തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞത്: BSB BSB: Then Eliphaz the Temanite replied:
2 ULB “മനുഷ്യൻ ദൈവത്തിന് ഉപകാരമായിവരുമോ? ജ്ഞാനിയായവൻ തനിക്ക് തന്നേ ഉപകരിക്കുകയുള്ളൂ. BSB BSB: “Can a man be of use to God? Can even a wise man benefit Him?
3 ULB നീ നീതിമാനായാൽ സർവ്വശക്തന് പ്രയോജനമുണ്ടോ? നീ നിഷ്കളങ്കനായി നടക്കുന്നതിനാൽ ദൈവത്തിന് ലാഭമുണ്ടോ? BSB BSB: Does it delight the Almighty that you are righteous? Does He profit if your ways are blameless?
4 ULB നിന്റെ ഭക്തിനിമിത്തമോ ദൈവം നിന്നെ ശാസിക്കുകയും നിന്നെ ന്യായവിസ്താരത്തിൽ വരുത്തുകയും ചെയ്യുന്നത്? BSB BSB: Is it for your reverence that He rebukes you and enters into judgment against you?
5 ULB നിന്റെ ദുഷ്ടത വലിയതല്ലയോ? നിന്റെ അകൃത്യങ്ങൾക്ക് അന്തവുമില്ല. BSB BSB: Is not your wickedness great? Are not your iniquities endless?
6 ULB നിന്റെ സഹോദരനോട് നീ വെറുതെ പണയം വാങ്ങി, നഗ്നന്മാരുടെ വസ്ത്രം ഉരിഞ്ഞെടുത്തിരിക്കുന്നു. BSB BSB: For you needlessly demanded security from your brothers and deprived the naked of their clothing.
7 ULB ക്ഷീണിച്ചവന് നീ വെള്ളം കൊടുത്തില്ല; വിശന്നവന് നീ ആഹാരം മുടക്കിക്കളഞ്ഞു. BSB BSB: You gave no water to the weary and withheld food from the famished,
8 ULB ബലവാനായവന് ദേശം കൈവശമായി, മാന്യനായവൻ അതിൽ പാർത്തു. BSB BSB: while the land belonged to a mighty man, and a man of honor lived on it.
9 ULB വിധവമാരെ നീ വെറുങ്കയ്യായി അയച്ചു; അനാഥന്മാരുടെ കൈകൾ നീ ഒടിച്ചുകളഞ്ഞു. BSB BSB: You sent widows away empty-handed, and the strength of the fatherless was crushed.
10 ULB അതുകൊണ്ട് നിന്റെ ചുറ്റും കെണികൾ ഇരിക്കുന്നു; പെട്ടെന്ന് ഭയം നിന്നെ ഭ്രമിപ്പിക്കുന്നു. BSB BSB: Therefore snares surround you, and sudden peril terrifies you;
11 ULB അല്ല, നീ അന്ധകാരത്തെയും നിന്നെ മൂടുന്ന പെരുവെള്ളത്തെയും കണുന്നില്ലയോ? BSB BSB: it is so dark you cannot see, and a flood of water covers you.
12 ULB ദൈവം സ്വർഗ്ഗോന്നതത്തിൽ ഇല്ലയോ? നക്ഷത്രങ്ങൾ എത്ര ഉയർന്നിരിക്കുന്നു എന്നു നോക്കുക. BSB BSB: Is not God as high as the heavens? Look at the highest stars, how lofty they are!
13 ULB എന്നാൽ നീ: ‘ദൈവം എന്തറിയുന്നു? കൂരിരുട്ടിൽ അവിടുന്ന് ന്യായം വിധിക്കുമോ? BSB BSB: Yet you say: ‘What does God know? Does He judge through thick darkness?
14 ULB നമ്മെ കാണാത്തവിധം മേഘങ്ങൾ അവിടുത്തേക്ക് മറ ആയിരിക്കുന്നു; ആകാശവിതാനത്തിൽ അവിടുന്ന് സഞ്ചരിക്കുന്നു’ എന്നു പറയുന്നു. BSB BSB: Thick clouds veil Him so He does not see us as He traverses the vault of heaven.’
15 ULB ദുഷ്ടമനുഷ്യർ നടന്നിരിക്കുന്ന പഴയ വഴി നീ പ്രമാണിക്കുമോ? BSB BSB: Will you stay on the ancient path that wicked men have trod?
16 ULB കാലം തികയും മുമ്പെ അവർ പിടിപെട്ടുപോയി; അവരുടെ അടിസ്ഥാനം നദിപോലെ ഒഴുകിപ്പോയി. BSB BSB: They were snatched away before their time, and their foundations were swept away by a flood.
17 ULB അവർ ദൈവത്തോട്: ‘ഞങ്ങളെ വിട്ടുപോകുക; സർവ്വശക്തൻ ഞങ്ങളോട് എന്ത് ചെയ്യും’ എന്നു പറഞ്ഞു. BSB BSB: They said to God, ‘Depart from us. What can the Almighty do to us?’
18 ULB അവിടുന്ന് അവരുടെ വീടുകളെ നന്മകൊണ്ട് നിറച്ചു; ദുഷ്ടന്മാരുടെ ആലോചന എന്നോട് അകന്നിരിക്കുന്നു. BSB BSB: But it was He who filled their houses with good things; so I stay far from the counsel of the wicked.
19 ULB നീതിമാന്മാർ അവരുടെ നാശം കണ്ട് സന്തോഷിക്കുന്നു; കുറ്റമില്ലാത്തവൻ അവരെ പരിഹസിച്ചു: BSB BSB: The righteous see it and are glad; the innocent mock them:
20 ULB ‘ഞങ്ങളുടെ എതിരാളികൾ മുടിഞ്ഞുപോയി; അവരുടെ ശേഷിപ്പെല്ലാം തീയ്ക്കിരയായി’ എന്നു പറയുന്നു. BSB BSB: ‘Surely our foes are destroyed, and fire has consumed their excess.’
21 ULB നീ ദൈവത്തോട് രമ്യതപ്പെട്ട് സമാധാനമായിരിക്കുക; എന്നാൽ നിനക്ക് നന്മ വരും. BSB BSB: Reconcile now and be at peace with Him; thereby good will come to you.
22 ULB അവിടുത്തെ വായിൽനിന്ന് ഉപദേശം കൈക്കൊൾക; ദൈവത്തിന്റെ വചനങ്ങളെ നിന്റെ ഹൃദയത്തിൽ സംഗ്രഹിക്കുക. BSB BSB: Receive instruction from His mouth, and lay up His words in your heart.
23 ULB സർവ്വശക്തനിലേക്ക് തിരിഞ്ഞാൽ നീ അഭിവൃദ്ധിപ്രാപിക്കും; നീതികേട് നിന്റെ കൂടാരങ്ങളിൽനിന്ന് അകറ്റിക്കളയും. BSB BSB: If you return to the Almighty, you will be restored. If you remove injustice from your tents
24 ULB നിന്റെ പൊന്ന് പൊടിയിലും ഓഫീർതങ്കം തോട്ടിലെ കല്ലിനിടയിലും ഇട്ടുകളയുക. BSB BSB: and consign your gold to the dust and the gold of Ophir to the stones of the ravines,
25 ULB അപ്പോൾ സർവ്വശക്തൻ നിനക്ക് പൊന്നും വിലയേറിയ വെള്ളിയും ആയിരിക്കും. BSB BSB: then the Almighty will be your gold and the finest silver for you.
26 ULB അന്ന് നീ സർവ്വശക്തനിൽ ആനന്ദിക്കും; ദൈവത്തിങ്കലേക്ക് നിന്റെ മുഖം ഉയർത്തും. BSB BSB: Surely then you will delight in the Almighty and lift up your face to God.
27 ULB നീ ദൈവത്തോട് പ്രാർത്ഥിക്കും; അവിടുന്ന് നിന്റെ പ്രാർത്ഥന കേൾക്കും; നീ നിന്റെ നേർച്ചകൾ കഴിക്കും. BSB BSB: You will pray to Him, and He will hear you, and you will fulfill your vows.
28 ULB നീ ഒരു കാര്യം നിരൂപിക്കും; അത് നിനക്ക് സാധിക്കും; നിന്റെ വഴികളിൽ വെളിച്ചം പ്രകാശിക്കും. BSB BSB: Your decisions will be carried out, and light will shine on your ways.
29 ULB ദൈവം അഹംഭാവികളെ താഴ്ത്തുന്നു. താഴ്മയുള്ളവനെ അവിടുന്ന് രക്ഷിക്കും. BSB BSB: When men are brought low and you say, ‘Lift them up!’ then He will save the lowly.
30 ULB നിർദ്ദോഷിയല്ലാത്തവനെപ്പോലും അവിടുന്ന് വിടുവിക്കും; നിന്റെ കൈകളുടെ വെടിപ്പിനാൽ അവൻ വിടുവിക്കപ്പെടും. BSB BSB: He will deliver even one who is not innocent, rescuing him through the cleanness of your hands.”
Select verses for actions: Enter goes to them and Escape comes back.