1 ULB ഇപ്പോൾ എന്നിലും പ്രായം കുറഞ്ഞവർ എന്നെ നോക്കി ചിരിക്കുന്നു; അവരുടെ അപ്പന്മാരെ എന്റെ ആട്ടിൻ കൂട്ടത്തിന്റെ നായ്ക്കളോടുകൂടി ആക്കുവാൻ പോലും ഞാൻ നിരസിക്കുമായിരുന്നു. BSB BSB: “But now they mock me, men younger than I am, whose fathers I would have refused to put with my sheep dogs.
2 ULB അവരുടെ കയ്യൂറ്റംകൊണ്ട് എനിക്ക എന്ത് പ്രയോജനം? അവരുടെ യൗവ്വനശക്തി നശിച്ചുപോയല്ലോ. BSB BSB: What use to me was the strength of their hands, since their vigor had left them?
3 ULB ബുദ്ധിമുട്ടും വിശപ്പുംകൊണ്ട് അവർ മെലിഞ്ഞിരിക്കുന്നു; ശൂന്യദേശത്തിന്റെയും നിർജ്ജനദേശത്തിന്റെയും ഇരുട്ടിൽ അവർ വരണ്ട നിലം കാർന്നു തിന്നുന്നു. BSB BSB: Gaunt from poverty and hunger, they gnawed the dry land, and the desolate wasteland by night.
4 ULB അവർ കുറ്റിക്കാട്ടിൽ മണൽചീര പറിക്കുന്നു; കാട്ടുകിഴങ്ങ് അവർക്ക് ആഹാരമായിരിക്കുന്നു. BSB BSB: They plucked mallow among the shrubs, and the roots of the broom tree were their food.
5 ULB ജനമദ്ധ്യത്തിൽ നിന്ന് അവരെ ഓടിച്ചുകളയുന്നു; കള്ളനെപ്പോലെ അവരെ ആട്ടിക്കളയുന്നു. BSB BSB: They were banished from among men, shouted at like thieves,
6 ULB താഴ്വരപ്പിളർപ്പുകളിൽ അവർ വസിക്കേണ്ടിവരുന്നു; മൺകുഴികളിലും പാറയുടെ ഗുഹകളിലും തന്നെ. BSB BSB: so that they lived on the slopes of the wadis, among the rocks and in holes in the ground.
7 ULB കുറ്റിക്കാട്ടിൽ അവർ കഴുതകളെപ്പോലെ കുതറുന്നു; കുറ്റിച്ചെടിയുടെ കീഴിൽ അവർ ഒന്നിച്ചുകൂടുന്നു. BSB BSB: They cried out among the shrubs and huddled beneath the nettles.
8 ULB അവർ ഭോഷന്മാരുടെ മക്കൾ, നീചന്മാരുടെ മക്കൾ; അവരെ ദേശത്തുനിന്ന് ചമ്മട്ടികൊണ്ട് അടിച്ചോടിക്കുന്നു. BSB BSB: A senseless and nameless brood, they were driven off the land.
9 ULB എന്നാൽ ഇപ്പോൾ ഞാൻ അവരുടെ പാട്ടായിരിക്കുന്നു; അവർക്ക് പഴഞ്ചൊല്ലായിത്തീർന്നിരിക്കുന്നു. BSB BSB: And now they mock me in song; I have become a byword among them.
10 ULB അവർ എന്നെ അറച്ച് അകന്നുനില്ക്കുന്നു; എന്റെ മുഖത്ത് തുപ്പുവാൻ ശങ്കിക്കുന്നില്ല. BSB BSB: They abhor me and keep far from me; they do not hesitate to spit in my face.
11 ULB ദൈവം തന്റെ കയർ അഴിച്ച് എന്നെ ക്ലേശിപ്പിച്ചതുകൊണ്ട് അവർ എന്റെ മുമ്പിൽ കടിഞ്ഞാൺ അയച്ചുവിട്ടിരിക്കുന്നു. BSB BSB: Because God has unstrung my bow and afflicted me, they have cast off restraint in my presence.
12 ULB വലത്തുഭാഗത്ത് നീചന്മാർ എഴുന്നേറ്റ് എന്നെ തുരത്തുന്നു അവർ നാശമാർഗ്ഗങ്ങളെ എന്റെ നേരെ നിരത്തുന്നു. BSB BSB: The rabble arises at my right; they lay snares for my feet and build siege ramps against me.
13 ULB അവർ എന്റെ പാതയെ നശിപ്പിക്കുന്നു; അവർ തന്നെ തുണയറ്റവർ ആയിരിക്കുമ്പോൾ എന്റെ അപായത്തിനായി ശ്രമിക്കുന്നു. BSB BSB: They tear up my path; they profit from my destruction, with no one to restrain them.
14 ULB വിസ്താരമുള്ള വിടവിൽകൂടി എന്നപോലെ അവർ ആക്രമിച്ചുവരുന്നു; ഇടിഞ്ഞുവീണതിന്റെ നടുവിൽക്കൂടി അവർ എന്റെ മേൽ ഉരുണ്ടുകയറുന്നു. BSB BSB: They advance as through a wide breach; through the ruins they keep rolling in.
15 ULB ഭീകരതകൾ എന്റെ നേരെ തിരിഞ്ഞിരിക്കുന്നു; കാറ്റുപോലെ എന്റെ മഹത്വത്തെ പാറ്റിക്കളയുന്നു; എന്റെ ഐശ്വര്യവും മേഘംപോലെ കടന്നു പോകുന്നു. BSB BSB: Terrors are turned loose against me; they drive away my dignity as by the wind, and my prosperity has passed like a cloud.
16 ULB ഇപ്പോൾ എന്റെ പ്രാണൻ എന്റെ ഉള്ളിൽ തൂകിപ്പോകുന്നു; കഷ്ടകാലം എന്നെ പിടിച്ചിരിക്കുന്നു. BSB BSB: And now my soul is poured out within me; days of affliction grip me.
17 ULB രാത്രി എന്റെ അസ്ഥികളെ തുളച്ചെടുത്തുകളയുന്നു; എന്നെ കാർന്നുതിന്നുന്നവർ ഉറങ്ങുന്നതുമില്ല. BSB BSB: Night pierces my bones, and my gnawing pains never rest.
18 ULB ദൈവത്തിന്റെ ഉഗ്രബലത്താൽ എന്റെ വസ്ത്രം വിരൂപമായിരിക്കുന്നു; അങ്കിയുടെ കഴുത്തുപോലെ എന്നോട് പറ്റിയിരിക്കുന്നു. BSB BSB: With great force He grasps my garment; He seizes me by the collar of my tunic.
19 ULB അവിടുന്ന് എന്നെ ചെളിയിൽ ഇട്ടിരിക്കുന്നു; ഞാൻ പൊടിക്കും ചാരത്തിനും തുല്യമായിരിക്കുന്നു. BSB BSB: He throws me into the mud, and I have become like dust and ashes.
20 ULB ഞാൻ അങ്ങയോട് നിലവിളിക്കുന്നു; അവിടുന്ന് ഉത്തരം അരുളുന്നില്ല; ഞാൻ എഴുന്നേറ്റുനില്ക്കുന്നു; അവിടുന്ന് എന്നെ തുറിച്ചുനോക്കുന്നതേയുള്ളു. BSB BSB: I cry out to You for help, but You do not answer; when I stand up, You merely look at me.
21 ULB അവിടുന്ന് എന്റെ നേരെ ക്രൂരനായിത്തീർന്നിരിക്കുന്നു; അവിടുത്തെ കയ്യുടെ ശക്തിയാൽ അവിടുന്ന്എന്നെ പീഡിപ്പിക്കുന്നു. BSB BSB: You have ruthlessly turned on me; You oppose me with Your strong hand.
22 ULB അവിടുന്ന് എന്നെ കാറ്റിൻ പുറത്ത് കയറ്റി ഓടിക്കുന്നു; കൊടുങ്കാറ്റിൽ അവിടുന്ന് എന്നെ ലയിപ്പിച്ചുകളയുന്നു. BSB BSB: You snatch me up into the wind and drive me before it; You toss me about in the storm.
23 ULB മരണത്തിലേക്കും സകലജീവികളും ചെന്നു ചേരുന്ന വീട്ടിലേക്കും അവിടുന്ന് എന്നെ കൊണ്ടുപോകുമെന്ന് ഞാൻ അറിയുന്നു. BSB BSB: Yes, I know that You will bring me down to death, to the place appointed for all the living.
24 ULB എങ്കിലും വീഴുമ്പോൾ ആരും കൈ നീട്ടുകയില്ലയോ? അപായത്തിൽപെട്ടവൻ നിലവിളിക്കുകയില്ലയോ? BSB BSB: Yet no one stretches out his hand against a ruined man when he cries for help in his distress.
25 ULB കഷ്ടകാലം വന്നവനുവേണ്ടി ഞാൻ കരഞ്ഞിട്ടില്ലയോ? എളിയവനു വേണ്ടി എന്റെ മനസ്സ് വ്യസനിച്ചിട്ടില്ലയോ? BSB BSB: Have I not wept for those in trouble? Has my soul not grieved for the needy?
26 ULB ഞാൻ നന്മയ്ക്ക് നോക്കിയിരുന്നപ്പോൾ തിന്മ വന്നു. വെളിച്ചത്തിനായി കാത്തിരുന്നപ്പോൾ ഇരുട്ട് വന്നു. BSB BSB: But when I hoped for good, evil came; when I looked for light, darkness fell.
27 ULB എന്റെ ഹൃദയം ഇളകി മറിയുന്നു; കഷ്ടകാലം എനിയ്ക്ക് വന്നിരിക്കുന്നു. BSB BSB: I am churning within and cannot rest; days of affliction confront me.
28 ULB ഞാൻ കറുത്തവനായി നടക്കുന്നു; വെയിൽ കൊണ്ടല്ലതാനും; ഞാൻ സഭയിൽ എഴുന്നേറ്റ് സഹായത്തിനായി നിലവിളിക്കുന്നു. BSB BSB: I go about blackened, but not by the sun. I stand up in the assembly and cry for help.
29 ULB ഞാൻ കുറുക്കന്മാർക്ക് സഹോദരനും ഒട്ടകപ്പക്ഷികൾക്ക് കൂട്ടാളിയും ആയിരിക്കുന്നു. BSB BSB: I have become a brother of jackals, a companion of ostriches.
30 ULB എന്റെ ത്വക്ക് കറുത്ത് പൊളിഞ്ഞുവീഴുന്നു; എന്റെ അസ്ഥി ഉഷ്ണംകൊണ്ട് കരിഞ്ഞിരിക്കുന്നു. BSB BSB: My skin grows black and peels, and my bones burn with fever.
31 ULB എന്റെ കിന്നരനാദം വിലാപമായും എന്റെ കുഴലൂത്ത് കരച്ചിലായും തീർന്നിരിക്കുന്നു. BSB BSB: My harp is tuned to mourning and my flute to the sound of weeping.
Select verses for actions: Enter goes to them and Escape comes back.