1 ULB ഞാൻ എന്റെ കണ്ണുമായി ഒരു നിയമം ചെയ്തു; പിന്നെ ഞാൻ ഒരു കന്യകയെ നോക്കുന്നതെങ്ങനെ? BSB BSB: “I have made a covenant with my eyes. How then could I gaze with desire at a virgin?
2 ULB എന്നാൽ മേലിൽനിന്ന് ദൈവം നല്കുന്ന ഓഹരിയും ഉയരത്തിൽനിന്ന് സർവ്വശക്തൻ തരുന്ന അവകാശവും എന്ത്? BSB BSB: For what is the allotment of God from above, or the heritage from the Almighty on high?
3 ULB നീതികെട്ടവന് അപായവും ദുഷ്പ്രവൃത്തിക്കാർക്ക് വിപത്തുമല്ലയോ? BSB BSB: Does not disaster come to the unjust and calamity to the workers of iniquity?
4 ULB എന്റെ വഴികൾ ദൈവം കാണുന്നില്ലയോ? എന്റെ കാലടികളെല്ലാം എണ്ണുന്നില്ലയോ? BSB BSB: Does He not see my ways and count my every step?
5 ULB ഞാൻ കപടത്തിൽ നടന്നുവെങ്കിൽ, എന്റെ കാൽ വഞ്ചനയ്ക്ക് ഓടിയെങ്കിൽ- BSB BSB: If I have walked in falsehood or my foot has rushed to deceit,
6 ULB ദൈവം എന്റെ പരമാർത്ഥത അറിയേണ്ടതിന് ഒത്ത ത്രാസിൽ എന്നെ തൂക്കിനോക്കുമാറാകട്ടെ- BSB BSB: let God weigh me with honest scales, that He may know my integrity.
7 ULB എന്റെ കാലടി വഴിവിട്ട് മാറിയെങ്കിൽ, എന്റെ ഹൃദയം എന്റെ കണ്ണിനെ പിന്തുടർന്നുവെങ്കിൽ, വല്ല കറയും എന്റെ കൈക്ക് പറ്റിയെങ്കിൽ, BSB BSB: If my steps have turned from the path, if my heart has followed my eyes, or if impurity has stuck to my hands,
8 ULB ഞാൻ വിതച്ചത് മറ്റൊരുവൻ തിന്നട്ടെ; എന്റെ വിളകൾ നിർമ്മൂലമാക്കപ്പെടട്ടെ. BSB BSB: then may another eat what I have sown, and may my crops be uprooted.
9 ULB എന്റെ ഹൃദയം ഒരു സ്ത്രീയിൽ ഭ്രമിച്ചുപോയെങ്കിൽ, കൂട്ടുകാരന്റെ വാതില്ക്കൽ ഞാൻ പതിയിരുന്നു എങ്കിൽ, BSB BSB: If my heart has been enticed by my neighbor’s wife, or I have lurked at his door,
10 ULB എന്റെ ഭാര്യ മറ്റൊരുത്തന് മാവ് പൊടിക്കട്ടെ; അന്യർ അവളുടെ മേൽ പതുങ്ങട്ടെ. BSB BSB: then may my own wife grind grain for another, and may other men sleep with her.
11 ULB അത് മഹാപാതകമല്ലയോ, ന്യായാധിപന്മാർ ശിക്ഷിക്കേണ്ട കുറ്റമത്രേ; BSB BSB: For that would be a heinous crime, an iniquity to be judged.
12 ULB അത് നരകപര്യന്തം ദഹിപ്പിക്കുന്ന തീയാകുന്നു; അത് ഞാൻ നേടിയതെല്ലാം നിർമ്മൂലമാക്കും. BSB BSB: For it is a fire that burns down to Abaddon; it would root out my entire harvest.
13 ULB എന്റെ ദാസനോ ദാസിയോ എന്നോട് വാദിച്ചിട്ട് ഞാൻ അവരുടെ ന്യായം തള്ളിക്കളഞ്ഞെങ്കിൽ, BSB BSB: If I have rejected the cause of my manservant or maidservant when they made a complaint against me,
14 ULB ദൈവം എന്നെ കുറ്റം വിധിക്കുവാൻ എഴുന്നേല്ക്കുമ്പോൾ ഞാൻ എന്ത് ചെയ്യും? അവിടുന്ന് ന്യായം വിധിക്കുവാൻ വരുമ്പോൾ ഞാൻ എന്തുത്തരം പറയും? BSB BSB: what will I do when God rises to judge? How will I answer when called to account?
15 ULB ഗർഭത്തിൽ എന്നെ ഉരുവാക്കിയവനല്ലയോ അവരെയും ഉരുവാക്കിയത്? ഉദരത്തിൽ ഞങ്ങളെ നിർമ്മിച്ചത് ഒരുവനല്ലയോ? BSB BSB: Did not He who made me in the womb also make them? Did not the same One form us in the womb?
16 ULB ദരിദ്രന്മാരുടെ ആഗ്രഹം ഞാൻ മുടക്കിയെങ്കിൽ, വിധവയുടെ കണ്ണിനെ ഞാൻ ക്ഷീണിപ്പിച്ചെങ്കിൽ, BSB BSB: If I have denied the desires of the poor or allowed the widow’s eyes to fail,
17 ULB അനാഥന് കൊടുക്കാതെ ഞാൻ തനിയെ എന്റെ ആഹാരം കഴിച്ചെങ്കിൽ- BSB BSB: if I have eaten my morsel alone, not sharing it with the fatherless—
18 ULB ബാല്യം മുതൽ ഞാൻ അപ്പൻ എന്നപോലെ അവനെ വളർത്തുകയും ജനിച്ചത് മുതൽ അവളെ പരിപാലിക്കയും ചെയ്തുവല്ലോ- BSB BSB: though from my youth I reared him as would a father, and from my mother’s womb I guided the widow—
19 ULB ഒരുവൻ വസ്ത്രമില്ലാതെ നശിച്ചുപോകുന്നതോ ദരിദ്രൻ പുതപ്പില്ലാതെ ഇരിക്കുന്നതോ ഞാൻ കണ്ടിട്ട് BSB BSB: if I have seen one perish for lack of clothing, or a needy man without a cloak,
20 ULB അവന്റെ മനസ്സ് എന്നെ അനുഗ്രഹിച്ചില്ലെങ്കിൽ, എന്റെ ആടുകളുടെ രോമംകൊണ്ട് അവന് കുളിർ മാറിയില്ലെങ്കിൽ, BSB BSB: if his heart has not blessed me for warming him with the fleece of my sheep,
21 ULB പട്ടണവാതില്ക്കൽ എനിയ്ക്ക് സഹായം ഉണ്ടെന്ന് കണ്ടിട്ട് ഞാൻ അനാഥന്റെ നേരെ കയ്യോങ്ങിയെങ്കിൽ, BSB BSB: if I have lifted up my hand against the fatherless because I saw that I had support in the gate,
22 ULB എന്റെ ഭുജം തോൾപലകയിൽനിന്ന് വീഴട്ടെ; എന്റെ കയ്യുടെ സന്ധിബന്ധം വിട്ടുപോകട്ടെ. BSB BSB: then may my arm fall from my shoulder and be torn from its socket.
23 ULB ദൈവം അയച്ച വിപത്ത് എനിക്ക് ഭയങ്കരമായിരുന്നു; അവിടുത്തെ പ്രഭാവം നിമിത്തം എനിക്ക് ഒന്നിനും കഴിവില്ലാതെയായി. BSB BSB: For calamity from God terrifies me, and His splendor I cannot overpower.
24 ULB ഞാൻ പൊന്ന് എന്റെ ശരണമാക്കിയെങ്കിൽ, തങ്കത്തോട് നീ എന്റെ ആശ്രയം എന്ന് പറഞ്ഞുവെങ്കിൽ, BSB BSB: If I have put my trust in gold or called pure gold my security,
25 ULB എന്റെ ധനം വളരെയായിരിക്കുകകൊണ്ടും എന്റെ കൈ അധികം സമ്പാദിച്ചിരിക്കുകകൊണ്ടും ഞാൻ സന്തോഷിച്ചുവെങ്കിൽ, BSB BSB: if I have rejoiced in my great wealth because my hand had gained so much,
26 ULB സൂര്യൻ ജ്വലിക്കുന്നതോ ചന്ദ്രൻ ശോഭയോടെ പ്രകാശിക്കുന്നതോ കണ്ടിട്ട് BSB BSB: if I have beheld the sun in its radiance or the moon moving in splendor,
27 ULB എന്റെ ഹൃദയം ഗൂഢമായി വശീകരിക്കപ്പെടുകയും എന്റെ വായ് എന്റെ കൈ ചുംബിക്കുകയും ചെയ്തുവെങ്കിൽ, BSB BSB: so that my heart was secretly enticed and my hand threw a kiss from my mouth,
28 ULB അത് ന്യായാധിപന്മാർ ശിക്ഷിക്കേണ്ട കുറ്റം അത്രെ; അതിനാൽ ഉയരത്തിലെ ദൈവത്തെ ഞാൻ നിഷേധിച്ചു എന്നു വരുമല്ലോ. BSB BSB: this would also be an iniquity to be judged, for I would have denied God on high.
29 ULB എന്റെ വൈരിയുടെ നാശത്തിൽ ഞാൻ സന്തോഷിക്കുകയോ, അവന്റെ അനർത്ഥത്തിൽ ഞാൻ നിഗളിക്കുകയോ ചെയ്തു എങ്കിൽ- BSB BSB: If I have rejoiced in my enemy’s ruin, or exulted when evil befell him—
30 ULB അവന്റെ പ്രാണനാശം ഇച്ഛിച്ച് ശാപം ചൊല്ലി പാപം ചെയ്യുവാൻ എന്റെ നാവിനെ ഒരിക്കലും സമ്മതിച്ചിട്ടില്ല- BSB BSB: I have not allowed my mouth to sin by asking for his life with a curse—
31 ULB അവന്റെ മേശയിൽ നിന്ന് മാംസംതിന്ന് തൃപ്തി വരാത്തവർ ആര്? BSB BSB: if the men of my house have not said, ‘Who is there who has not had his fill?’—
32 ULB എന്നിങ്ങനെ എന്റെ കൂടാരത്തിലെ ആളുകൾ പറഞ്ഞില്ലെങ്കിൽ- പരദേശി തെരുവീഥിയിൽ രാപാർക്കേണ്ടിവന്നിട്ടില്ല; വഴിപോക്കന് ഞാൻ എന്റെ വാതിൽ തുറന്നുകൊടുത്തു- BSB BSB: but no stranger had to lodge on the street, for my door has been open to the traveler—
33 ULB ഞാൻ ആദാമിനെപ്പോലെ എന്റെ ലംഘനം മറച്ച് എന്റെ അകൃത്യം മനസ്സിൽ ഒളിപ്പിച്ചെങ്കിൽ, BSB BSB: if I have covered my transgressions like Adam by hiding my guilt in my heart,
34 ULB മഹാപുരുഷാരത്തെ ശങ്കിക്കുകകൊണ്ടും കുടുംബങ്ങളുടെ നിന്ദ എന്നെ ഭ്രമിപ്പിക്കുകകൊണ്ടും ഞാൻ വാതിലിന് പുറത്തിറങ്ങാതെ മിണ്ടാതിരുന്നു എങ്കിൽ- BSB BSB: because I greatly feared the crowds and the contempt of the clans terrified me, so that I kept silent and would not go outside—
35 ULB അയ്യോ, എന്റെ സങ്കടം കേൾക്കുന്നവൻ ഉണ്ടായിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു!- ഇതാ, എന്റെ ഒപ്പ്! സർവ്വശക്തൻ എനിക്ക് ഉത്തരം നല്കുമാറാകട്ടെ. എന്റെ പ്രതിയോഗി എഴുതിയ കുറ്റപത്രം കിട്ടിയെങ്കിൽ കൊള്ളായിരുന്നു! BSB BSB: (Oh, that I had one to hear me! Here is my signature. Let the Almighty answer me; let my accuser compose an indictment.
36 ULB അത് ഞാൻ എന്റെ ചുമലിൽ വഹിക്കുമായിരുന്നു; ഒരു കിരീടമായിട്ട് അത് അണിയുമായിരുന്നു. BSB BSB: Surely I would carry it on my shoulder and wear it like a crown.
37 ULB എന്റെ കാലടികളുടെ കണക്ക് ഞാൻ അവനെ ബോധിപ്പിക്കും; ഒരു പ്രഭു എന്നപോലെ ഞാൻ അവനോട് അടുക്കും. BSB BSB: I would give account of all my steps; I would approach Him like a prince.)—
38 ULB എന്റെ നിലം എനിക്കെതിരെ നിലവിളിക്കുകയോ അതിന്റെ ഉഴവുചാലുകൾ ഒന്നിച്ച് കരയുകയോ ചെയ്തുവെങ്കിൽ, BSB BSB: if my land cries out against me and its furrows weep together,
39 ULB വിലകൊടുക്കാതെ ഞാൻ അതിന്റെ വിളവ് തിന്നുകയോ അതിന്റെ ഉടമകളുടെ പ്രാണൻ പോകുവാൻ സംഗതിയാക്കുകയോ ചെയ്തു എങ്കിൽ, BSB BSB: if I have devoured its produce without payment or broken the spirit of its tenants,
40 ULB കോതമ്പിന് പകരം കാരമുള്ളും യവത്തിന് പകരം കളയും മുളച്ചുവളരട്ടെ.” ഇയ്യോബിന്റെ വചനങ്ങൾ അവസാനിച്ചു. BSB BSB: then let briers grow instead of wheat and stinkweed instead of barley.” Thus conclude the words of Job.
Select verses for actions: Enter goes to them and Escape comes back.