1 ULB അങ്ങനെ ഇയ്യോബിന് സ്വയം നീതിമാനായി തോന്നിയതുകൊണ്ട് ഈ മൂന്നു പുരുഷന്മാർ അവനോട് വാദിക്കുന്നത് മതിയാക്കി. BSB BSB: So these three men stopped answering Job, because he was righteous in his own eyes.
2 ULB അപ്പോൾ രാംവംശത്തിൽ ബൂസ്യനായ ബറഖേലിന്റെ മകൻ എലീഹൂവിന്റെ കോപം ജ്വലിച്ചു; ദൈവത്തെക്കാൾ തന്നേത്താൻ നീതീകരിച്ചതുകൊണ്ട് ഇയ്യോബിന്റെ നേരെ അവന്റെ കോപം ജ്വലിച്ചു. BSB BSB: This kindled the anger of Elihu son of Barachel the Buzite, of the family of Ram. He burned with anger against Job for justifying himself rather than God,
3 ULB അവന്റെ മൂന്ന് സ്നേഹിതന്മാർക്ക് ഇയ്യോബിന്റെ കുറ്റം തെളിയിക്കുവാൻ തക്ക ഉത്തരം കാണാൻ കഴിയാഞ്ഞതുകൊണ്ട് അവരുടെ നേരെയും അവന്റെ കോപം ജ്വലിച്ചു. BSB BSB: and he burned with anger against Job’s three friends because they had failed to refute Job, and yet had condemned him.
4 ULB എന്നാൽ അവർ തന്നെക്കാൾ പ്രായമുള്ളവരായതുകൊണ്ട് എലീഹൂ ഇയ്യോബിനോട് സംസാരിക്കുവാൻ താമസിച്ചു. BSB BSB: Now Elihu had waited to speak to Job because the others were older than he.
5 ULB ആ മൂന്ന് പുരുഷന്മാർക്കും ഉത്തരം മുട്ടിപ്പോയി എന്ന് കണ്ടപ്പോൾ എലീഹൂവിന്റെ കോപം ജ്വലിച്ചു. BSB BSB: But when he saw that the three men had no further reply, his anger was kindled.
6 ULB അങ്ങനെ ബൂസ്യനായ ബറഖേലിന്റെ മകൻ എലീഹൂ പറഞ്ഞത്: “ഞാൻ പ്രായം കുറഞ്ഞവനും നിങ്ങൾ വൃദ്ധന്മാരും ആകുന്നു; അതുകൊണ്ട് ഞാൻ ശങ്കിച്ചു, അഭിപ്രായം പറയുവാൻ തുനിഞ്ഞില്ല. BSB BSB: So Elihu son of Barachel the Buzite declared: “I am young in years, while you are old; that is why I was timid and afraid to tell you what I know.
7 ULB പ്രായമുള്ളവർ സംസാരിക്കുകയും വയോധികർ ജ്ഞാനം ഉപദേശിക്കുകയും ചെയ്യട്ടെ എന്നിങ്ങനെ ഞാൻ വിചാരിച്ചു. BSB BSB: I thought that age should speak, and many years should teach wisdom.
8 ULB എന്നാൽ മനുഷ്യരിൽ ആത്മാവുണ്ടല്ലോ; സർവ്വശക്തന്റെ ശ്വാസം അവർക്ക് വിവേകം നല്കുന്നു. BSB BSB: But there is a spirit in a man, the breath of the Almighty, that gives him understanding.
9 ULB പ്രായം ചെന്നവർ ആകുന്നു ജ്ഞാനികൾ എന്നില്ല; വൃദ്ധന്മാരാകുന്നു ന്യായബോധമുള്ളവർ എന്നുമില്ല. BSB BSB: It is not only the old who are wise, or the elderly who understand justice.
10 ULB അതുകൊണ്ട് ഞാൻ പറയുന്നത്: എന്റെ വാക്ക് കേട്ടുകൊള്ളുവിൻ; ഞാനും എന്റെ അഭിപ്രായം പ്രസ്താവിക്കാം. BSB BSB: Therefore I say, ‘Listen to me; I too will declare what I know.’
11 ULB ഞാൻ നിങ്ങളുടെ വാക്ക് ശ്രദ്ധിച്ചുകൊണ്ടിരുന്നു; നിങ്ങൾ എന്ത് പറയുമെന്ന് ആലോചിച്ച് നിങ്ങളുടെ വാദങ്ങൾക്ക് ഞാൻ ശ്രദ്ധ നൽകി. BSB BSB: Indeed, I waited while you spoke; I listened to your reasoning; as you searched for words,
12 ULB നിങ്ങൾ പറഞ്ഞതിന് ഞാൻ ശ്രദ്ധകൊടുത്തു; ഇയ്യോബിന് ബോധം വരുത്തുവാനോ അവന്റെ മൊഴികൾക്ക് ഉത്തരം പറയുവാനോ നിങ്ങളിൽ ആരുമില്ല. BSB BSB: I paid you full attention. But no one proved Job wrong; not one of you rebutted his arguments.
13 ULB ‘ഞങ്ങൾ ജ്ഞാനം കണ്ടുപിടിച്ചിരിക്കുന്നു: മനുഷ്യനല്ല, ദൈവം തന്നെ അവനെ ജയിക്കും’ എന്ന് നിങ്ങൾ പറയരുത്. BSB BSB: So do not claim, ‘We have found wisdom; let God, not man, refute him.’
14 ULB എനിക്കെതിരെയല്ലല്ലോ അവൻ തന്റെ വാക്കുകൾ പ്രയോഗിച്ചത്; നിങ്ങളുടെ വചനങ്ങൾകൊണ്ട് ഞാൻ അവനോട് ഉത്തരം പറയുകയുമില്ല. BSB BSB: But Job has not directed his words against me, and I will not answer him with your arguments.
15 ULB അവർ പരിഭ്രമിച്ചിരിക്കുന്നു; ഉത്തരം പറയുന്നില്ല; അവർക്ക് വാക്ക് മുട്ടിപ്പോയി. BSB BSB: Job’s friends are dismayed, with no more to say; words have escaped them.
16 ULB അവർ ഉത്തരം പറയാതെ ശാന്തമായി നില്ക്കുന്നു; അവർ സംസാരിക്കാത്തതുകൊണ്ട് ഞാൻ കാത്തിരിക്കണമോ? BSB BSB: Must I wait, now that they are silent, now that they stand and no longer reply?
17 ULB എനിക്ക് പറയുവാനുള്ളത് ഞാനും പറയും; എന്റെ അഭിപ്രായം ഞാൻ പ്രസ്താവിക്കും. BSB BSB: I too will answer; yes, I will declare what I know.
18 ULB ഞാൻ മൊഴികൾകൊണ്ട് നിറഞ്ഞിരിക്കുന്നു; എന്റെ ഉള്ളിലെ ആത്മാവ് എന്നെ നിർബ്ബന്ധിക്കുന്നു. BSB BSB: For I am full of words, and my spirit within me compels me.
19 ULB എന്റെ ഹൃദയം അടച്ചുവച്ച വീഞ്ഞുപാത്രം പോലെ ആയിരിക്കുന്നു; അത് പുതിയ തുരുത്തികൾപോലെ പൊട്ടാറായിരിക്കുന്നു. BSB BSB: Behold, my belly is like unvented wine; it is about to burst like a new wineskin.
20 ULB എനിക്ക് ഉന്മേഷം വരേണ്ടതിന് ഞാൻ സംസാരിക്കും; എന്റെ അധരം തുറന്ന് ഉത്തരം പറയും. BSB BSB: I must speak and find relief; I must open my lips and respond.
21 ULB ഞാൻ ഒരുവന്റെയും പക്ഷം പിടിക്കുകയില്ല; ആരോടും മുഖസ്തുതി പറയുകയുമില്ല. BSB BSB: I will be partial to no one, nor will I flatter any man.
22 ULB മുഖസ്തുതി പറയുവാൻ എനിക്ക് അറിഞ്ഞുകൂടാ; അങ്ങനെ ചെയ്താൽ എന്റെ സ്രഷ്ടാവ് വേഗത്തിൽ എന്നെ നീക്കിക്കളയും. BSB BSB: For I do not know how to flatter, or my Maker would remove me in an instant.
Select verses for actions: Enter goes to them and Escape comes back.