1 ULB ഇയ്യോബേ, എന്റെ സംഭാഷണം കേട്ടുകൊള്ളുക; എന്റെ സകലവാക്കുകളും ശ്രദ്ധിച്ചുകൊള്ളുക. BSB BSB: “But now, O Job, hear my speech, and listen to all my words.
2 ULB ഇതാ, ഞാൻ ഇപ്പോൾ എന്റെ വായ് തുറക്കുന്നു; എന്റെ വായിൽ എന്റെ നാവ് സംസാരിക്കുന്നു. BSB BSB: Behold, I will open my mouth; my address is on the tip of my tongue.
3 ULB എന്റെ വാക്കുകൾ എന്റെ ഉള്ളിലെ സത്യം വെളിവാക്കും. എന്റെ അധരങ്ങൾ അറിയുന്നത് അവ പരമാർത്ഥമായി പ്രസ്താവിക്കും. BSB BSB: My words are from an upright heart, and my lips speak sincerely what I know.
4 ULB ദൈവത്തിന്റെ ആത്മാവ് എന്നെ സൃഷ്ടിച്ചു; സർവ്വശക്തന്റെ ശ്വാസം എനിക്ക് ജീവനെ തരുന്നു. BSB BSB: The Spirit of God has made me, and the breath of the Almighty gives me life.
5 ULB നിനക്ക് കഴിയുമെങ്കിൽ എന്നോട് പ്രതിവാദിക്കുക; സന്നദ്ധനായി എന്റെ മുമ്പിൽ നിന്നുകൊള്ളുക. BSB BSB: Refute me if you can; prepare your case and confront me.
6 ULB ഇതാ, നിന്നെപ്പോലെ ഞാനും ദൈവത്തിനുള്ളവൻ; എന്നെയും മണ്ണുകൊണ്ട് നിർമ്മിച്ചിരിക്കുന്നു. BSB BSB: I am just like you before God; I was also formed from clay.
7 ULB എന്റെ ഭീഷണി നിന്നെ ഭയപ്പെടുത്തുകയില്ല; എന്റെ പ്രേരണ നിനക്ക് ഭാരമായിരിക്കുകയുമില്ല. BSB BSB: Surely no fear of me should terrify you; nor will my hand be heavy upon you.
8 ULB ഞാൻ കേൾക്കെ നീ പറഞ്ഞതും നിന്റെ വാക്ക് ഞാൻ കേട്ടതും എന്തെന്നാൽ: BSB BSB: Surely you have spoken in my hearing, and I have heard these very words:
9 ULB ‘ഞാൻ ലംഘനം ഇല്ലാത്ത നിർമ്മലൻ; ഞാൻ നിർദ്ദോഷി; എന്നിൽ അകൃത്യവുമില്ല. BSB BSB: ‘I am pure, without transgression; I am clean, with no iniquity in me.
10 ULB ദൈവം എന്നെ ആക്രമിക്കാൻ അവസരം കണ്ടുപിടിക്കുന്നു; എന്നെ അവിടുത്തെ ശത്രുവായി വിചാരിക്കുന്നു. BSB BSB: Yet God finds occasions against me; He counts me as His enemy.
11 ULB അവിടുന്ന് എന്റെ കാലുകളെ ആമത്തിൽ ഇടുന്നു; എന്റെ പാതകളെല്ലാം സൂക്ഷിച്ചുനോക്കുന്നു’. BSB BSB: He puts my feet in the stocks; He watches over all my paths.’
12 ULB ഇതിന് ഞാൻ നിന്നോട് ഉത്തരം പറയാം: ‘ഇതിൽ നീ നീതിമാൻ അല്ല; ദൈവം മനുഷ്യനേക്കാൾ വലിയവനല്ലയോ. BSB BSB: Behold, you are not right in this matter. I will answer you, for God is greater than man.
13 ULB നീ ദൈവത്തോട് എന്തിന് വാദിക്കുന്നു? തന്റെ കാര്യങ്ങളിൽ ഒന്നിനും അവിടുന്ന് കാരണം പറയുന്നില്ലല്ലോ. BSB BSB: Why do you complain to Him that He answers nothing a man asks?
14 ULB ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു; മനുഷ്യൻ അത് കൂട്ടാക്കുന്നില്ലതാനും. BSB BSB: For God speaks in one way and in another, yet no one notices.
15 ULB ഗാഢനിദ്ര മനുഷ്യർക്കുണ്ടാകുമ്പോൾ, അവർ കിടക്ക മേൽ നിദ്രകൊള്ളുമ്പോൾ, സ്വപ്നത്തിൽ, രാത്രിദർശനത്തിൽ തന്നെ, BSB BSB: In a dream, in a vision in the night, when deep sleep falls upon men as they slumber on their beds,
16 ULB അവിടുന്ന് മനുഷ്യരുടെ ചെവി തുറക്കുന്നു; അവരെ മുന്നറിയിപ്പുകൾ കൊണ്ട് ഭയപ്പെടുത്തുന്നു. BSB BSB: He opens their ears and terrifies them with warnings
17 ULB മനുഷ്യനെ അവന്റെ ദുഷ്കർമ്മത്തിൽനിന്ന് അകറ്റുവാനും പുരുഷനെ ഗർവ്വത്തിൽനിന്ന് രക്ഷിക്കുവാനും തന്നെ. BSB BSB: to turn a man from wrongdoing and keep him from pride,
18 ULB അവിടുന്ന് കുഴിയിൽനിന്ന് അവന്റെ പ്രാണനെയും വാളാൽ നശിക്കാതെ അവന്റെ ജീവനെയും രക്ഷിക്കുന്നു. BSB BSB: to preserve his soul from the Pit and his life from perishing by the sword.
19 ULB തന്റെ കിടക്കമേൽ അവൻ വേദനയാൽ ശിക്ഷിക്കപ്പെടുന്നു; അവന്റെ അസ്ഥികളിൽ ഇടവിടാതെ യാതന ഉണ്ട്. BSB BSB: A man is also chastened on his bed with pain and constant distress in his bones,
20 ULB അതുകൊണ്ട് അവന്റെ ജീവൻ അപ്പവും അവന്റെ പ്രാണൻ സ്വാദുഭോജനവും വെറുക്കുന്നു. BSB BSB: so that he detests his bread, and his soul loathes his favorite food.
21 ULB അവന്റെ മാംസം ക്ഷയിച്ച് കാണാനില്ലാതെയായിരിക്കുന്നു; കാണനില്ലാതിരുന്ന അവന്റെ അസ്ഥികൾ പൊങ്ങിനില്ക്കുന്നു. BSB BSB: His flesh wastes away from sight, and his hidden bones protrude.
22 ULB അവന്റെ പ്രാണൻ ശവക്കുഴിക്കും അവന്റെ ജീവൻ നാശകന്മാർക്കും അടുത്തിരിക്കുന്നു. BSB BSB: He draws near to the Pit, and his life to the messengers of death.
23 ULB മനുഷ്യനോട് അവന്റെ ധർമ്മം അറിയിക്കേണ്ടതിന്ന് ആയിരത്തിൽ ഒരുവനായി മദ്ധ്യസ്ഥനായ ഒരു ദൂതൻ അവന് വേണ്ടി ഉണ്ടെങ്കിൽ BSB BSB: Yet if there is a messenger on his side, one mediator in a thousand, to tell a man what is right for him,
24 ULB ദൂതൻ അവനിൽ കൃപ തോന്നി: ‘കുഴിയിൽ ഇറങ്ങാത്തവിധം ഇവനെ രക്ഷിക്കേണമേ; ഞാൻ ഒരു മറുവില കണ്ടിരിക്കുന്നു’ എന്നു പറയും BSB BSB: to be gracious to him and say, ‘Spare him from going down to the Pit; I have found his ransom,’
25 ULB അപ്പോൾ അവന്റെ ദേഹം യൗവ്വനചൈതന്യത്താൽ പുഷ്ടിവയ്ക്കും; അവൻ ബാല്യപ്രായത്തിലേക്ക് തിരിച്ചുവരും. BSB BSB: then his flesh is refreshed like a child’s; he returns to the days of his youth.
26 ULB അവൻ ദൈവത്തോട് പ്രാർത്ഥിക്കും; അവിടുന്ന് അവനിൽ പ്രസാദിക്കും; തിരുമുഖത്തെ അവൻ സന്തോഷത്തോടെ കാണും; ദൈവം മനുഷ്യന് അവന്റെ വിജയം പകരം കൊടുക്കും. BSB BSB: He prays to God and finds favor; he sees God’s face and shouts for joy, and God restores His righteousness to that man.
27 ULB അവൻ മനുഷ്യരുടെ മുമ്പിൽ പാടി പറയുന്നത്: ‘ഞാൻ പാപം ചെയ്ത് നേരായുള്ളത് മറിച്ചുകളഞ്ഞു; അതിന് എന്നോട് പകരം ചെയ്തിട്ടില്ല. BSB BSB: Then he sings before men with these words: ‘I have sinned and perverted what was right; yet I did not get what I deserved.
28 ULB ദൈവം എന്റെ പ്രാണനെ കുഴിയിൽ ഇറങ്ങാത്തവിധം രക്ഷിച്ചു; എന്റെ ജീവൻ പ്രകാശം കണ്ട് സന്തോഷിക്കുന്നു. BSB BSB: He redeemed my soul from going down to the Pit, and I will live to see the light.’
29 ULB ഇതാ, ദൈവം രണ്ടു മൂന്നു പ്രാവശ്യം ഇവയെല്ലം മനുഷ്യനോട് ചെയ്യുന്നു. BSB BSB: Behold, all these things God does to a man, two or even three times,
30 ULB അവന്റെ പ്രാണനെ കുഴിയിൽനിന്ന് കയറ്റേണ്ടതിനും ജീവന്റെ പ്രകാശംകൊണ്ട് അവനെ പ്രകാശിപ്പിക്കേണ്ടതിനും തന്നെ. BSB BSB: to bring back his soul from the Pit, that he may be enlightened with the light of life.
31 ULB ഇയ്യോബേ, ശ്രദ്ധിച്ചു കേൾക്കുക; മിണ്ടാതെയിരിക്കുക; ഞാൻ സംസാരിക്കാം. BSB BSB: Pay attention, Job, and listen to me; be silent, and I will speak.
32 ULB നിനക്ക് ഉത്തരം പറയുവാനുണ്ടെങ്കിൽ പറയുക; സംസാരിക്കുക; നിന്നെ നീതീകരിക്കുവാൻ ആകുന്നു എന്റെ താത്പര്യം. BSB BSB: But if you have something to say, answer me; speak up, for I would like to vindicate you.
33 ULB ഇല്ലെങ്കിൽ, നീ എന്റെ വാക്ക് കേൾക്ക; മിണ്ടാതിരിക്കുക; ഞാൻ നിനക്ക് ജ്ഞാനം ഉപദേശിച്ചുതരാം.” BSB BSB: But if not, then listen to me; be quiet, and I will teach you wisdom.”
Select verses for actions: Enter goes to them and Escape comes back.