1 ULB അതിന് തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞത്: BSB BSB: Then Eliphaz the Temanite replied:
2 ULB “നിന്നോട് സംസാരിക്കുവാൻ ശ്രമിച്ചാൽ നീ ദുഃഖിക്കുമോ? എന്നാലും പറയാതിരിക്കുവാൻ ആർക്ക് കഴിയും? BSB BSB: “If one ventures a word with you, will you be wearied? Yet who can keep from speaking?
3 ULB നീ പലരെയും ഉപദേശിച്ച് തളർന്ന കൈകളെ ശക്തീകരിച്ചിരിക്കുന്നു. BSB BSB: Surely you have instructed many, and have strengthened their feeble hands.
4 ULB വീഴുന്നവർക്ക് നിന്റെ വാക്ക് താങ്ങായി കുഴയുന്ന മുഴങ്കാലുള്ളവരെ നീ ഉറപ്പിച്ചിരിക്കുന്നു. BSB BSB: Your words have steadied those who stumbled; you have braced the knees that were buckling.
5 ULB എന്നാൽ ഇപ്പോൾ നിനക്കത് സംഭവിക്കുമ്പോൾ നീ വിഷാദിക്കുന്നു; നിന്നെ അത് അലട്ടുന്നു; നീ ഭ്രമിച്ചുപോകുന്നു. BSB BSB: But now trouble has come upon you, and you are weary. It strikes you, and you are dismayed.
6 ULB നിന്റെ ഭക്തി നിന്റെ ആശ്രയമല്ലയോ? നിന്റെ നടപ്പിന്റെ നിർമ്മലത നിന്റെ പ്രത്യാശയല്ലയോ? BSB BSB: Is your reverence not your confidence, and the uprightness of your ways your hope?
7 ULB ഓർത്തു നോക്കുക: നിർദ്ദോഷിയായി നശിച്ചവൻ ആര്? നേരുള്ളവർ എവിടെയാണ് നശിച്ചിട്ടുള്ളത്? BSB BSB: Consider now, I plead: Who, being innocent, has ever perished? Or where have the upright been destroyed?
8 ULB ഞാൻ കണ്ടിട്ടുള്ളത് അന്യായം ഉഴുത് കഷ്ടത വിതയ്ക്കുന്നവർ അതുതന്നെ കൊയ്യുന്നു. BSB BSB: As I have observed, those who plow iniquity and those who sow trouble reap the same.
9 ULB ദൈവത്തിന്റെ ശ്വാസത്താൽ അവർ നശിക്കുന്നു; അവന്റെ കോപത്താൽ അവർ മുടിഞ്ഞുപോകുന്നു. BSB BSB: By the breath of God they perish, and by the blast of His anger they are consumed.
10 ULB സിംഹത്തിന്റെ ഗർജ്ജനവും ക്രൂരസിംഹത്തിന്റെ നാദവും ബാലസിംഹങ്ങളുടെ പല്ലുകളും അറ്റുപോയി. BSB BSB: The lion may roar, and the fierce lion may growl, yet the teeth of the young lions are broken.
11 ULB സിംഹം ഇര കിട്ടാത്തതിനാൽ നശിക്കുന്നു; സിംഹിയുടെ കുട്ടികൾ ചിതറിപ്പോകുന്നു; BSB BSB: The old lion perishes for lack of prey, and the cubs of the lioness are scattered.
12 ULB എന്റെ അടുക്കൽ ഒരു രഹസ്യവചനം എത്തി; അതിന്റെ മന്ദസ്വരം എന്റെ ചെവിയിൽ കടന്നു. BSB BSB: Now a word came to me secretly; my ears caught a whisper of it.
13 ULB മനുഷ്യർക്ക് ഗാഢനിദ്ര പിടിക്കുമ്പോൾ രാത്രിദർശനങ്ങളാലുള്ള മനോഭാവനകളിൽ ഭയവും നടുക്കവും എന്നെ പിടിച്ചു. BSB BSB: In disquieting visions in the night, when deep sleep falls on men,
14 ULB എന്റെ അസ്ഥികൾ കുലുങ്ങിപ്പോയി. BSB BSB: fear and trembling came over me and made all my bones shudder.
15 ULB ഒരാത്മാവ് എന്റെ മുഖത്തിനെതിരെ കടന്ന് എന്റെ ദേഹത്തിന് രോമഹർഷം ഭവിച്ചു. BSB BSB: Then a spirit glided past my face, and the hair on my body bristled.
16 ULB ഒരു പ്രതിമ എന്റെ കണ്ണിനെതിരെ നിന്നു; എങ്കിലും അതിന്റെ രൂപം ഞാൻ തിരിച്ചറിഞ്ഞില്ല; മന്ദമായൊരു സ്വരം ഞാൻ കേട്ടത്: BSB BSB: It stood still, but I could not discern its appearance; a form loomed before my eyes, and I heard a whispering voice:
17 ULB മർത്യൻ ദൈവത്തിലും നീതിമാൻ ആകുമോ? നരൻ സ്രഷ്ടാവിലും നിർമ്മലനാകുമോ? BSB BSB: ‘Can a mortal be more righteous than God, or a man more pure than his Maker?
18 ULB ഇതാ, സ്വദാസന്മാരിലും അവന് വിശ്വാസമില്ല; തന്റെ ദൂതന്മാരിലും അവൻ കുറ്റം ആരോപിക്കുന്നു. BSB BSB: If God puts no trust in His servants, and He charges His angels with error,
19 ULB പൊടിയിൽനിന്നുത്ഭവിച്ചു മൺപുരകളിൽ വസിച്ച് പുഴുപോലെ ചതഞ്ഞുപോകുന്നവരിൽ എത്ര അധികം! BSB BSB: how much more those who dwell in houses of clay, whose foundations are in the dust, who can be crushed like a moth!
20 ULB ഉഷസ്സിനും സന്ധ്യക്കും മദ്ധ്യേ അവർ തകർന്നുപോകുന്നു; ആരും ഗണ്യമാക്കാതെ അവർ എന്നേക്കും നശിക്കുന്നു. BSB BSB: They are smashed to pieces from dawn to dusk; unnoticed, they perish forever.
21 ULB അവരുടെ കൂടാരത്തിന്റെ കയറ് അറ്റുപോയിട്ട് അവർ ജ്ഞാനഹീനരായി മരിക്കുന്നില്ലയോ BSB BSB: Are not their tent cords pulled up, so that they die without wisdom?’
Select verses for actions: Enter goes to them and Escape comes back.