1 ULB വിളിച്ചുനോക്കുക; ആരെങ്കിലും നിനക്ക് ഉത്തരം നൽകുന്നുണ്ടോ? നീ വിശുദ്ധന്മാരിൽ ആരെ ശരണം പ്രാപിക്കും? BSB BSB: “Call out if you please, but who will answer? To which of the holy ones will you turn?
2 ULB നീരസം ഭോഷനെ കൊല്ലുന്നു; അസൂയ മൂഢനെ കൊല്ലുന്നു. BSB BSB: For resentment kills a fool, and envy slays the simple.
3 ULB മൂഢൻ വേരുപിടിക്കുന്നത് ഞാൻ കണ്ടു ക്ഷണത്തിൽ അവന്റെ പാർപ്പിടത്തെ ഞാൻ ശപിച്ചു. BSB BSB: I have seen a fool taking root, but suddenly his house was cursed.
4 ULB അവന്റെ മക്കൾ രക്ഷയോട് അകന്നിരിക്കുന്നു; അവർ രക്ഷകനില്ലാതെ വാതില്ക്കൽവച്ച് തകർന്നുപോകുന്നു. BSB BSB: His sons are far from safety, crushed in court without a defender.
5 ULB അവന്റെ വിളവ് വിശപ്പുള്ളവൻ തിന്നുകളയും; മുള്ളുകളിൽനിന്നും അതിനെ പറിച്ചെടുക്കും; അവരുടെ സമ്പത്ത് ദാഹമുള്ളവർ വിഴുങ്ങുന്നു. BSB BSB: The hungry consume his harvest, taking it even from the thorns, and the thirsty pant after his wealth.
6 ULB അനർത്ഥം ഉത്ഭവിക്കുന്നത് പൂഴിയിൽനിന്നല്ല; കഷ്ടത മുളയ്ക്കുന്നത് നിലത്തുനിന്നുമല്ല; BSB BSB: For distress does not spring from the dust, and trouble does not sprout from the ground.
7 ULB തീപ്പൊരി ഉയരത്തിൽ പറക്കുന്നതുപോലെ മനുഷ്യൻ കഷ്ടതയ്ക്കായി ജനിച്ചിരിക്കുന്നു. BSB BSB: Yet man is born to trouble as surely as sparks fly upward.
8 ULB ഞാനോ ദൈവത്തിലേക്കു നോക്കുമായിരുന്നു; എന്റെ കാര്യം ദൈവത്തിൽ ഏല്പിക്കുമായിരുന്നു; BSB BSB: However, if I were you, I would appeal to God and lay my cause before Him—
9 ULB അവിടുന്ന് ആരാഞ്ഞുകൂടാത്ത വൻകാര്യങ്ങളും അസംഖ്യമായ അത്ഭുതങ്ങളും ചെയ്യുന്നു. BSB BSB: the One who does great and unsearchable things, wonders without number.
10 ULB അവിടുന്ന് ഭൂമിയിൽ മഴപെയ്യിക്കുന്നു; വയലുകളിലേക്കു വെള്ളം ഒഴുക്കുന്നു. BSB BSB: He gives rain to the earth and sends water upon the fields.
11 ULB അവിടുന്ന് താണവരെ ഉയർത്തുന്നു; ദുഃഖിക്കുന്നവരെ രക്ഷയിലേക്കു കയറ്റുന്നു. BSB BSB: He sets the lowly on high, so that mourners are lifted to safety.
12 ULB അവിടുന്ന് ഉപായികളുടെ സൂത്രങ്ങളെ അബദ്ധമാക്കുന്നു; അവരുടെ കൈകൾ കാര്യം സാധിപ്പിക്കുകയുമില്ല. BSB BSB: He thwarts the schemes of the crafty, so that their hands find no success.
13 ULB അവിടുന്ന് ജ്ഞാനികളെ അവരുടെ കൗശലത്തിൽ പിടിക്കുന്നു; വക്രബുദ്ധികളുടെ ആലോചന മറിഞ്ഞുപോകുന്നു. BSB BSB: He catches the wise in their craftiness, and sweeps away the plans of the cunning.
14 ULB പകൽസമയത്ത് അവർക്ക് ഇരുൾ അനുഭവപ്പെടുന്നു; ഉച്ചസമയത്ത് അവർ രാത്രിയിലെന്നപോലെ തപ്പിനടക്കുന്നു. BSB BSB: They encounter darkness by day and grope at noon as in the night.
15 ULB അവിടുന്ന് ദരിദ്രനെ അവരുടെ വായെന്ന വാളിൽനിന്നും ബലവാന്റെ കയ്യിൽനിന്നും രക്ഷിക്കുന്നു. BSB BSB: He saves the needy from the sword in their mouth and from the clutches of the powerful.
16 ULB അങ്ങനെ എളിയവന് പ്രത്യാശയുണ്ട്; നീതികെട്ടവനോ വായ് പൊത്തുന്നു. BSB BSB: So the poor have hope, and injustice shuts its mouth.
17 ULB ദൈവം ശാസിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; സർവ്വശക്തന്റെ ശിക്ഷ നീ നിരസിക്കരുത്. BSB BSB: Blessed indeed is the man whom God corrects; so do not despise the discipline of the Almighty.
18 ULB അവിടുന്ന് മുറിവേല്പിക്കുകയും മുറിവ് കെട്ടുകയും ചെയ്യുന്നു; അവിടുന്ന് ചതയ്ക്കുകയും തൃക്കൈ സൗഖ്യമാക്കുകയും ചെയ്യുന്നു. BSB BSB: For He wounds, but He also binds; He strikes, but His hands also heal.
19 ULB ആറ് കഷ്ടത്തിൽനിന്ന് അവിടുന്ന് നിന്നെ വിടുവിക്കും; ഏഴാമത്തേതിലും തിന്മ നിന്നെ തൊടുകയില്ല. BSB BSB: He will rescue you from six calamities; no harm will touch you in seven.
20 ULB ക്ഷാമകാലത്ത് അവിടുന്ന് നിന്നെ മരണത്തിൽനിന്നും യുദ്ധത്തിൽ വാളിന്റെ വെട്ടിൽനിന്നും വിടുവിക്കും. BSB BSB: In famine He will redeem you from death, and in battle from the stroke of the sword.
21 ULB നാവെന്ന ചമ്മട്ടിക്ക് നീ മറഞ്ഞിരിക്കും; നാശം വരുമ്പോൾ നീ ഭയപ്പെടുകയില്ല. BSB BSB: You will be hidden from the scourge of the tongue, and will not fear havoc when it comes.
22 ULB നാശത്തിലും ക്ഷാമത്തിലും നീ ചിരിക്കും; കാട്ടുമൃഗങ്ങളെ നീ പേടിക്കുകയില്ല. BSB BSB: You will laugh at destruction and famine, and need not fear the beasts of the earth.
23 ULB വയലിലെ കല്ലുകളോട് നിനക്ക് സഖ്യതയുണ്ടാകും; കാട്ടിലെ മൃഗങ്ങൾ നിന്നോട് ഇണങ്ങിയിരിക്കും. BSB BSB: For you will have a covenant with the stones of the field, and the wild animals will be at peace with you.
24 ULB നിന്റെ കൂടാരം സുരക്ഷിതം എന്ന് നീ അറിയും; നിന്റെ ആട്ടിൻപറ്റത്തെ നീ പരിശോധിക്കും.അവയിൽ ഒന്നും നഷ്ടപ്പെട്ടതായി കാണുകയില്ല. BSB BSB: You will know that your tent is secure, and find nothing amiss when inspecting your home.
25 ULB നിന്റെ സന്താനം അസംഖ്യമെന്നും നിന്റെ പ്രജ നിലത്തെ പുല്ലുപോലെയെന്നും നീ അറിയും. BSB BSB: You will know that your offspring will be many, your descendants like the grass of the earth.
26 ULB തക്ക സമയത്ത് കറ്റക്കൂമ്പാരം അടുക്കിവയ്ക്കുന്നതുപോലെ നീ പൂർണ്ണവാർദ്ധക്യത്തിൽ കല്ലറയിൽ കടക്കും. BSB BSB: You will come to the grave in full vigor, like a sheaf of grain gathered in season.
27 ULB ഞങ്ങൾ അത് അന്വേഷിച്ചുനോക്കി, അത് അങ്ങനെതന്നെ ആകുന്നു; നീ അത് കേട്ട് ഗ്രഹിച്ചുകൊള്ളുക. BSB BSB: Indeed, we have investigated, and it is true! So hear it and know for yourself.”
Select verses for actions: Enter goes to them and Escape comes back.