1 ULB അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്: BSB BSB: Then Job replied:
2 ULB “അയ്യോ എന്റെ വ്യസനം ഒന്നു തൂക്കിനോക്കിയെങ്കിൽ! എന്റെ വിപത്ത് സ്വരൂപിച്ച് തുലാസിൽ വച്ചെങ്കിൽ! BSB BSB: “If only my grief could be weighed and placed with my calamity on the scales.
3 ULB അത് കടല്പുറത്തെ മണലിനേക്കാൾ ഭാരമേറിയതായിരിക്കും. അതുകൊണ്ട് എന്റെ വാക്ക് തെറ്റിപ്പോകുന്നു. BSB BSB: For then it would outweigh the sand of the seas—no wonder my words have been rash.
4 ULB സർവ്വശക്തന്റെ അസ്ത്രങ്ങൾ എന്നിൽ തറച്ചിരിക്കുന്നു; അവയുടെ വിഷം എന്റെ ആത്മാവ് കുടിക്കുന്നു; ദൈവത്തിന്റെ ഭയങ്കരത എനിക്കെതിരെ അണിനിരന്നിരിക്കുന്നു. BSB BSB: For the arrows of the Almighty have pierced me; my spirit drinks in their poison; the terrors of God are arrayed against me.
5 ULB പുല്ലുള്ളപ്പോൾ കാട്ടുകഴുത കരയുമോ? തീറ്റി തിന്നുമ്പോൾ കാള മുക്കുറയിടുമോ? BSB BSB: Does a wild donkey bray over fresh grass, or an ox low over its fodder?
6 ULB രുചിയില്ലാത്തത് ഉപ്പുകൂടാതെ തിന്നാമോ? മുട്ടയുടെ വെള്ളയ്ക്ക് രുചിയുണ്ടോ? BSB BSB: Is tasteless food eaten without salt, or is there flavor in the white of an egg?
7 ULB തൊടുവാൻ എനിയ്ക്ക് വെറുപ്പ് തോന്നുന്നത് എനിയ്ക്ക് അറപ്പുള്ള ഭക്ഷണമായിരിക്കുന്നു. BSB BSB: My soul refuses to touch them; they are loathsome food to me.
8 ULB അയ്യോ, എന്റെ അപേക്ഷ സാധിച്ചെങ്കിൽ! എന്റെ വാഞ്ഛ ദൈവം എനിയ്ക്ക് നല്കിയെങ്കിൽ! BSB BSB: If only my request were granted and God would fulfill my hope:
9 ULB എന്നെ തകർക്കുവാൻ ദൈവം പ്രസാദിച്ചെങ്കിൽ! തൃക്കൈ നീട്ടി എന്നെ ഖണ്ഡിച്ചുകളഞ്ഞെങ്കിൽ! BSB BSB: that God would be willing to crush me, to unleash His hand and cut me off!
10 ULB അങ്ങനെ എനിയ്ക്ക് ആശ്വാസം ലഭിക്കുമായിരുന്നു; കനിവറ്റ വേദനയിൽ ഞാൻ ഉല്ലസിക്കുമായിരുന്നു. പരിശുദ്ധന്റെ വചനങ്ങളെ ഞാൻ നിഷേധിച്ചിട്ടില്ലല്ലോ; BSB BSB: It still brings me comfort, and joy through unrelenting pain, that I have not denied the words of the Holy One.
11 ULB ഞാൻ കാത്തിരിക്കേണ്ടതിന് എനിക്ക് എന്ത് ശക്തി? ദീർഘക്ഷമ കാണിക്കേണ്ടതിന് എന്റെ അന്തം എന്ത്? BSB BSB: What strength do I have, that I should still hope? What is my future, that I should be patient?
12 ULB എന്റെ ബലം കല്ലിന്റെ ബലമോ? എന്റെ മാംസം താമ്രമാകുന്നുവോ? BSB BSB: Is my strength like that of stone, or my flesh made of bronze?
13 ULB ഞാൻ കേവലം തുണയില്ലാത്തവനല്ലയോ? രക്ഷ എന്നെ വിട്ടുപോയില്ലയോ? BSB BSB: Is there any help within me now that success is driven from me?
14 ULB ദുഃഖിതനോട് സ്നേഹിതൻ ദയ കാണിക്കേണ്ടതാകുന്നു; അല്ലെങ്കിൽ അവൻ സർവ്വശക്തന്റെ ഭയം ത്യജിക്കും. BSB BSB: A despairing man should have the kindness of his friend, even if he forsakes the fear of the Almighty.
15 ULB എന്റെ സഹോദരന്മാർ ഒരു തോടുപോലെ എന്നെ ചതിച്ചു; വറ്റിപ്പോകുന്ന തോടുകളുടെ ശാഖപോലെ തന്നെ. BSB BSB: But my brothers are as faithless as wadis, as seasonal streams that overflow,
16 ULB നീർക്കട്ടകൊണ്ട് അവ കലങ്ങിപ്പോകുന്നു; ഹിമം അവയിൽ ഉരുകി കാണാതെപോകുന്നു. BSB BSB: darkened because of the ice and the inflow of melting snow,
17 ULB ചൂടുപിടിക്കുന്നേരം അവ വറ്റിപ്പോകുന്നു; ഉഷ്ണം ആകുമ്പോൾ അവ അവിടെനിന്ന് പൊയ്പോകുന്നു. BSB BSB: but ceasing in the dry season and vanishing from their channels in the heat.
18 ULB കച്ചവടസംഘങ്ങൾ വഴി വിട്ടുതിരിഞ്ഞു ചെല്ലുന്നു; അവ മരുഭൂമിയിൽ ചെന്ന് നശിച്ചുപോകുന്നു. BSB BSB: Caravans turn aside from their routes; they go into the wasteland and perish.
19 ULB തേമയുടെ കച്ചവടസംഘങ്ങൾ തിരിഞ്ഞുനോക്കുന്നു; ശെബയുടെ യാത്രാഗണം അവയ്ക്കായി പ്രതീക്ഷിക്കുന്നു. BSB BSB: The caravans of Tema look for water; the travelers of Sheba hope to find it.
20 ULB പ്രതീക്ഷിച്ചതുകൊണ്ട് അവർ ലജ്ജിക്കുന്നു; അവിടംവരെ ചെന്ന് നാണിച്ചു പോകുന്നു. BSB BSB: They are confounded because they had hoped; their arrival brings disappointment.
21 ULB നിങ്ങളും ഇപ്പോൾ അതുപോലെ ആയി വിപത്ത് കണ്ടിട്ട് നിങ്ങൾ പേടിക്കുന്നു. BSB BSB: For now you are of no help; you see terror, and you are afraid.
22 ULB എനിയ്ക്ക് കൊണ്ടുവന്നു തരുവിൻ; നിങ്ങളുടെ സമ്പത്തിൽനിന്ന് എനിക്കുവേണ്ടി കൈക്കൂലി കൊടുക്കുവിൻ; BSB BSB: Have I ever said, ‘Give me something; offer me a bribe from your wealth;
23 ULB വൈരിയുടെ കയ്യിൽനിന്ന് എന്നെ വിടുവിക്കുവിൻ; നിഷ്ഠൂരന്മാരുടെ കയ്യിൽനിന്ന് എന്നെ വീണ്ടെടുക്കുവിൻ എന്നിങ്ങനെ ഞാൻ പറഞ്ഞിട്ടുണ്ടോ? BSB BSB: deliver me from the hand of the enemy; redeem me from the grasp of the ruthless’?
24 ULB എന്നെ ഉപദേശിക്കുവിൻ; ഞാൻ മിണ്ടാതെയിരിക്കാം; ഏതിൽ തെറ്റിപ്പോയെന്ന് എനിയ്ക്ക് ബോധം വരുത്തുവിൻ. BSB BSB: Teach me, and I will be silent. Help me understand how I have erred.
25 ULB നേരുള്ള വാക്കുകൾക്ക് എത്ര ബലം! നിങ്ങളുടെ ശാസനയ്ക്കോ എന്ത് ഫലം? BSB BSB: How painful are honest words! But what does your argument prove?
26 ULB വാക്കുകളെ ആക്ഷേപിക്കുവാൻ വിചാരിക്കുന്നുവോ? ആശയറ്റവന്റെ വാക്കുകൾ കാറ്റിന് തുല്യമത്രേ. BSB BSB: Do you intend to correct my words, and treat as wind my cry of despair?
27 ULB അനാഥന് നിങ്ങൾ ചീട്ടിടുന്നു; സ്നേഹിതനെക്കൊണ്ട് കച്ചവടം ചെയ്യുന്നു. BSB BSB: You would even cast lots for an orphan and barter away your friend.
28 ULB ഇപ്പോൾ ദയ ചെയ്ത് എന്നെ ഒന്നു നോക്കുവിൻ; ഞാൻ നിങ്ങളുടെ മുഖത്തു നോക്കി ഭോഷ്കുപറയുമോ? BSB BSB: But now, please look at me. Would I lie to your face?
29 ULB ഒന്നുകൂടി നോക്കുവിൻ; നീതികേട് ഭവിക്കരുത്. ഒന്നുകൂടെ നോക്കുവിൻ; എന്റെ കാര്യം നീതിയുള്ളതു തന്നേ. BSB BSB: Reconsider; do not be unjust. Reconsider, for my righteousness is at stake.
30 ULB എന്റെ നാവിൽ അനീതിയുണ്ടോ? എന്റെ വായ് അനർത്ഥം തിരിച്ചറിയുകയില്ലയോ? BSB BSB: Is there iniquity on my tongue? Can my mouth not discern malice?
Select verses for actions: Enter goes to them and Escape comes back.