1 ULB യഹോവ പിന്നെയും ഇയ്യോബിനോട് അരുളിച്ചെയ്തത്: BSB BSB: And the LORD said to Job:
2 ULB “ആക്ഷേപകൻ സർവ്വശക്തനോട് വാദിക്കുമോ? ദൈവത്തോട് തർക്കിക്കുന്നവൻ ഇതിന് ഉത്തരം പറയട്ടെ.” BSB BSB: “Will the faultfinder contend with the Almighty? Let him who argues with God give an answer.”
3 ULB അതിന് ഇയ്യോബ് യഹോവയോട് ഉത്തരം പറഞ്ഞത്: BSB BSB: Then Job answered the LORD:
4 ULB ‘ഞാൻ നിസ്സാരനല്ലയോ, ഞാൻ അവിടുത്തോട് എന്തുത്തരം പറയും? ഞാൻ കൈകൊണ്ട് വായ് പൊത്തിക്കൊള്ളുന്നു. BSB BSB: “Behold, I am insignificant. How can I reply to You? I place my hand over my mouth.
5 ULB ഒരുവട്ടം ഞാൻ സംസാരിച്ചു; ഇനി ഉത്തരം പറയുകയില്ല. രണ്ടുവട്ടം ഞാൻ ഉരചെയ്തു; ഇനി മിണ്ടുകയില്ല.’ BSB BSB: I have spoken once, but I have no answer—twice, but I have nothing to add.”
6 ULB അപ്പോൾ യഹോവ ചുഴലിക്കാറ്റിൽനിന്ന് ഇയ്യോബിനോട് ഉത്തരം പറഞ്ഞത്: BSB BSB: Then the LORD answered Job out of the whirlwind and said:
7 ULB “നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊള്ളുക; ഞാൻ നിന്നോട് ചോദിക്കും; നീ എനിക്ക് ഗ്രഹിപ്പിച്ചുതരുക. BSB BSB: “Now brace yourself like a man; I will question you, and you shall inform Me.
8 ULB നീ എന്റെ ന്യായത്തെ ദുർബ്ബലപ്പെടുത്തുമോ? നീ നീതിമാനാകേണ്ടതിന് എന്നെ കുറ്റം പറയുമോ? BSB BSB: Would you really annul My justice? Would you condemn Me to justify yourself?
9 ULB ദൈവത്തിനുള്ളതുപോലെ നിനക്ക് ഭുജം ഉണ്ടോ? അവനെപ്പോലെ നിനക്ക് ഇടിമുഴക്കാമോ? BSB BSB: Do you have an arm like God’s? Can you thunder with a voice like His?
10 ULB നീ മഹിമയും പ്രതാപവും അണിഞ്ഞുകൊള്ളുക. തേജസ്സും പ്രഭാവവും ധരിച്ചുകൊള്ളുക. BSB BSB: Then adorn yourself with majesty and splendor, and clothe yourself with honor and glory.
11 ULB നിന്റെ കോപപ്രവാഹങ്ങളെ ഒഴുക്കുക; ഏത് ഗർവ്വിയെയും നോക്കി താഴ്ത്തുക. BSB BSB: Unleash the fury of your wrath; look on every proud man and bring him low.
12 ULB ഏത് ഗർവ്വിയെയും നോക്കി താഴ്ത്തുക; ദുഷ്ടന്മാരെ അവരുടെ നിലയിൽ തന്നെ വീഴ്ത്തിക്കളയുക. BSB BSB: Look on every proud man and humble him; trample the wicked where they stand.
13 ULB അവരെ എല്ലാം പൊടിയിൽ മറച്ചുവയ്ക്കുക; അവരുടെ മുഖങ്ങളെ ഒളിസ്ഥലത്ത് ബന്ധിച്ചുകളയുക. BSB BSB: Bury them together in the dust; imprison them in the grave.
14 ULB അപ്പോൾ നിന്റെ വലങ്കൈ നിന്നെ രക്ഷിക്കുന്നു എന്ന് ഞാനും നിന്നെ ശ്ലാഘിച്ചുപറയും. BSB BSB: Then I will confess to you that your own right hand can save you.
15 ULB ഞാൻ നിന്നെപ്പോലെ ഉണ്ടാക്കിയിരിക്കുന്ന നദീഹയമുണ്ടല്ലോ; അത് കാളയെപ്പോലെ പുല്ലുതിന്നുന്നു. BSB BSB: Look at Behemoth, which I made along with you. He feeds on grass like an ox.
16 ULB അതിന്റെ ശക്തി അതിന്റെ കടിപ്രദേശത്തും അതിന്റെ ബലം വയറിന്റെ മാംസപേശികളിലും ആകുന്നു. BSB BSB: See the strength of his loins and the power in the muscles of his belly.
17 ULB ദേവദാരുതുല്യമായ തന്റെ വാല് അത് ആട്ടുന്നു; അതിന്റെ തുടയിലെ ഞരമ്പുകൾ കൂടിപിണഞ്ഞിരിക്കുന്നു. BSB BSB: His tail sways like a cedar; the sinews of his thighs are tightly knit.
18 ULB അതിന്റെ അസ്ഥികൾ ചെമ്പുകുഴൽപോലെയും എല്ലുകൾ ഇരിമ്പഴിപോലെയും ഇരിക്കുന്നു. BSB BSB: His bones are tubes of bronze; his limbs are rods of iron.
19 ULB അത് ദൈവത്തിന്റെ സൃഷ്ടികളിൽ പ്രധാനമായുള്ളത്; അതിനെ ഉണ്ടാക്കിയവനായ ദൈവത്തിനു മാത്രമേ അതിനെ തോൽപ്പിക്കുവാൻ കഴിയുകയുള്ളൂ. BSB BSB: He is the foremost of God’s works; only his Maker can draw the sword against him.
20 ULB കാട്ടുമൃഗങ്ങളെല്ലാം കളിക്കുന്നിടമായ പർവ്വതങ്ങൾ അതിന് തീൻ വിളയിക്കുന്നു. BSB BSB: The hills yield him their produce, while all the beasts of the field play nearby.
21 ULB അത് നീർമരുതിന്റെ ചുവട്ടിലും ഞാങ്ങണയുടെ മറവിലും ചതുപ്പുനിലത്തും കിടക്കുന്നു. BSB BSB: He lies under the lotus plants, hidden among the reeds of the marsh.
22 ULB നീർമരുത് നിഴൽകൊണ്ട് അതിനെ മറയ്ക്കുന്നു; തോട്ടിലെ അലരി അതിനെ ചുറ്റി നില്ക്കുന്നു; BSB BSB: The lotus plants conceal him in their shade; the willows of the brook surround him.
23 ULB നദി കവിഞ്ഞൊഴുകിയാലും അത് ഭ്രമിക്കുന്നില്ല; യോർദ്ദാൻ അതിന്റെ വായിലേക്ക് ചാടിയാലും അത് നിർഭയമായിരിക്കും. BSB BSB: Though the river rages, Behemoth is unafraid; he remains secure, though the Jordan surges to his mouth.
24 ULB അത് നോക്കിക്കൊണ്ടിരിക്കുമ്പോൾ അതിനെ പിടിക്കാമോ? അതിന്റെ മൂക്കിൽ കയർ കോർക്കാമോ? BSB BSB: Can anyone capture him as he looks on, or pierce his nose with a snare?
Select verses for actions: Enter goes to them and Escape comes back.