1 ULB മഹാനക്രത്തെ ചൂണ്ടലിട്ട് പിടിക്കാമോ? അതിന്റെ നാക്ക് കയറുകൊണ്ട് അമർത്താമോ? BSB BSB: “Can you pull in Leviathan with a hook or tie down his tongue with a rope?
2 ULB അതിന്റെ മൂക്കിൽ കയറ് കോർക്കാമോ? അതിന്റെ അണയിൽ കൊളുത്ത് കടത്താമോ? BSB BSB: Can you put a cord through his nose or pierce his jaw with a hook?
3 ULB അത് നിന്നോട് കൂടുതൽ യാചന കഴിക്കുമോ? മൃദുവായ വാക്ക് നിന്നോട് പറയുമോ? BSB BSB: Will he beg you for mercy or speak to you softly?
4 ULB അതിനെ എന്നും ദാസനാക്കിക്കൊള്ളേണ്ടതിന് അത് നിന്നോട് ഉടമ്പടി ചെയ്യുമോ? BSB BSB: Will he make a covenant with you to take him as a slave for life?
5 ULB പക്ഷിയോട് എന്നപോലെ നീ അതിനോട് കളിക്കുമോ? അതിനെ പിടിച്ച് നിന്റെ കുമാരിമാർക്കായി കെട്ടിയിടുമോ? BSB BSB: Can you pet him like a bird or put him on a leash for your maidens?
6 ULB മീൻപിടുത്തക്കാർ അതിനെക്കൊണ്ട് വ്യാപാരം ചെയ്യുമോ? അതിനെ കച്ചവടക്കാർക്ക് പങ്കിട്ട് വില്ക്കുമോ? BSB BSB: Will traders barter for him or divide him among the merchants?
7 ULB നിനക്ക് അതിന്റെ തോലിൽ നിറച്ച് അസ്ത്രവും തലയിൽ നിറച്ച് ചാട്ടുളിയും തറയ്ക്കാമോ? BSB BSB: Can you fill his hide with harpoons or his head with fishing spears?
8 ULB അതിനെ ഒന്നു തൊടുക; അത് തീർച്ചയായും പോരിടും എന്ന് ഓർത്തുകൊൾക; പിന്നെ നീ അതിന് തുനിയുകയില്ല. BSB BSB: If you lay a hand on him, you will remember the battle and never repeat it!
9 ULB അവന്റെ ആശയ്ക്ക് ഭംഗംവരുന്നു; അതിനെ കാണുമ്പോൾ തന്നെ അവൻ വീണുപോകുമല്ലോ. BSB BSB: Surely hope of overcoming him is false. Is not the sight of him overwhelming?
10 ULB അതിനെ ഇളക്കുവാൻ തക്ക ശൂരനില്ല; പിന്നെ എന്നോട് എതിർത്തുനില്ക്കുന്നവൻ ആര്? BSB BSB: No one is so fierce as to rouse Leviathan. Then who is able to stand against Me?
11 ULB ഞാൻ മടക്കിക്കൊടുക്കേണ്ടതിന് എനിക്ക് മുമ്പുകൂട്ടി തന്നതാര്? ആകാശത്തിൻ കീഴിലുള്ളതെല്ലം എന്റെതല്ലയോ? BSB BSB: Who has given to Me that I should repay him? Everything under heaven is Mine.
12 ULB അതിന്റെ അവയവങ്ങളെയും മഹാശക്തിയെയും അതിന്റെ ചേലൊത്ത രൂപത്തെയും പറ്റി ഞാൻ മിണ്ടാതിരിക്കുകയില്ല. BSB BSB: I cannot keep silent about his limbs, his power and graceful form.
13 ULB അതിന്റെ പുറം കുപ്പായം ഊരാകുന്നവനാര്? അതിന്റെ ഇരട്ടനിരപ്പല്ലിനിടയിൽ ആര് ചെല്ലും? BSB BSB: Who can strip off his outer coat? Who can approach him with a bridle?
14 ULB അതിന്റെ മുഖത്തെ കതക് ആര് തുറക്കും? അതിന്റെ പല്ലിന് ചുറ്റും ഭീഷണി ഉണ്ട്. BSB BSB: Who can open his jaws, ringed by his fearsome teeth?
15 ULB ചെതുമ്പൽനിര അതിന്റെ ഡംഭമാകുന്നു; അത് മുദ്രവച്ച് മുറുക്കി അടച്ചിരിക്കുന്നു. BSB BSB: His rows of scales are his pride, tightly sealed together.
16 ULB അത് ഒന്നോടൊന്ന് പറ്റിയിരിക്കുന്നു; ഇടയിൽ കാറ്റുകടക്കുകയില്ല. BSB BSB: One scale is so near to another that no air can pass between them.
17 ULB ഒന്നോടൊന്ന് ചേർന്നിരിക്കുന്നു; വേർപെടുത്തിക്കൂടാത്തവിധം തമ്മിൽ പറ്റിയിരിക്കുന്നു. BSB BSB: They are joined to one another; they clasp and cannot be separated.
18 ULB അത് തുമ്മുമ്പോൾ വെളിച്ചം മിന്നുന്നു; അതിന്റെ കണ്ണ് ഉഷസ്സിന്റെ കണ്ണിമപോലെ ആകുന്നു. BSB BSB: His snorting flashes with light, and his eyes are like the rays of dawn.
19 ULB അതിന്റെ വായിൽനിന്ന് തീപ്പന്തങ്ങൾ പുറപ്പെടുകയും തീപ്പൊരികൾ തെറിക്കുകയും ചെയ്യുന്നു. BSB BSB: Firebrands stream from his mouth; fiery sparks shoot forth!
20 ULB തിളയ്ക്കുന്ന കലത്തിൽനിന്നും കത്തുന്ന പോട്ടപ്പുല്ലിൽനിന്നും എന്നപോലെ അതിന്റെ മൂക്കിൽനിന്ന് പുക പുറപ്പെടുന്നു. BSB BSB: Smoke billows from his nostrils as from a boiling pot over burning reeds.
21 ULB അതിന്റെ ശ്വാസം കനൽ ജ്വലിപ്പിക്കുന്നു; അതിന്റെ വായിൽനിന്ന് ജ്വാല പുറപ്പെടുന്നു. BSB BSB: His breath sets coals ablaze, and flames pour from his mouth.
22 ULB അതിന്റെ കഴുത്തിൽ ബലം വസിക്കുന്നു; അതിന്റെ മുമ്പിൽ നിരാശ നൃത്തം ചെയ്യുന്നു. BSB BSB: Strength resides in his neck, and dismay leaps before him.
23 ULB അതിന്റെ മാംസദശകൾ തമ്മിൽ പറ്റിയിരിക്കുന്നു; അവ ഇളകിപ്പോകാത്തവിധം അതിന്മേൽ ഉറച്ചിരിക്കുന്നു. BSB BSB: The folds of his flesh are tightly joined; they are firm and immovable.
24 ULB അതിന്റെ ഹൃദയം കല്ലുപോലെ ഉറപ്പുള്ളത്; തിരികല്ലിന്റെ അടിക്കല്ലുപോലെ ഉറപ്പുള്ളതു തന്നെ. BSB BSB: His chest is as hard as a rock, as hard as a lower millstone!
25 ULB അത് പൊങ്ങുമ്പോൾ ബലശാലികൾ പേടിക്കുന്നു; ഭയം ഹേതുവായിട്ട് അവർ പരവശരായിത്തീരുന്നു. BSB BSB: When Leviathan rises up, the mighty are terrified; they withdraw before his thrashing.
26 ULB വാൾകൊണ്ട് അതിനെ എതിർക്കുന്നത് അസാദ്ധ്യം; കുന്തം, അസ്ത്രം, വേൽ എന്നിവകൊണ്ടും സാദ്ധ്യമല്ല BSB BSB: The sword that reaches him has no effect, nor does the spear or dart or arrow.
27 ULB ഇരുമ്പ് വൈക്കോൽപോലെയും താമ്രം ദ്രവിച്ച മരംപോലെയും വിചാരിക്കുന്നു. BSB BSB: He regards iron as straw and bronze as rotten wood.
28 ULB അസ്ത്രം അതിനെ ഓടിക്കുകയില്ല; കവിണക്കല്ല് അതിന് താളടിയായിരിക്കുന്നു. BSB BSB: No arrow can make him flee; slingstones become like chaff to him.
29 ULB ഗദ അതിന് താളടിപോലെ തോന്നുന്നു; വേൽ ചാട്ടുന്ന ഒച്ച കേട്ട് അത് ചിരിക്കുന്നു. BSB BSB: A club is regarded as straw, and he laughs at the sound of the lance.
30 ULB അതിന്റെ അധോഭാഗം മൂർച്ചയുള്ള ഓട്ടുകഷണംപോലെയാകുന്നു; അത് ചെളിമേൽ പല്ലിത്തടിപോലെ വലിയുന്നു. BSB BSB: His undersides are jagged potsherds, spreading out the mud like a threshing sledge.
31 ULB കലത്തെപ്പോലെ അത് ആഴിയെ തിളപ്പിക്കുന്നു; സമുദ്രത്തെ അത് തൈലംപോലെയാക്കിത്തീർക്കുന്നു. BSB BSB: He makes the depths seethe like a cauldron; he makes the sea like a jar of ointment.
32 ULB അതിന്റെ പിന്നാലെ ഒരു പാത മിന്നുന്നു; ആഴി നരച്ചതുപോലെ തോന്നുന്നു. BSB BSB: He leaves a glistening wake behind him; one would think the deep had white hair!
33 ULB ഭൂമിയിൽ അതിന് തുല്യമായിട്ട് യാതൊന്നും ഇല്ല; അതിനെ ഭയമില്ലാത്തതായി ഉണ്ടാക്കിയിരിക്കുന്നു. BSB BSB: Nothing on earth is his equal—a creature devoid of fear!
34 ULB അത് ഉന്നതമായുള്ളതിനെയെല്ലാം നോക്കിക്കാണുന്നു; അഹംഭാവമുള്ള ജന്തുക്കൾക്കെല്ലാം അത് രാജാവായിരിക്കുന്നു.” BSB BSB: He looks down on all the haughty; he is king over all the proud.”
Select verses for actions: Enter goes to them and Escape comes back.