1 ULB അതിന് ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞത്: BSB BSB: Then Bildad the Shuhite replied:
2 ULB “എത്രത്തോളം നീ ഇങ്ങനെ സംസാരിക്കും? നിന്റെ വായിലെ വാക്കുകൾ കൊടുങ്കാറ്റുപോലെ ഇരിക്കും? BSB BSB: “How long will you go on saying such things? The words of your mouth are a blustering wind.
3 ULB ദൈവം ന്യായം മറിച്ചുകളയുമോ? സർവ്വശക്തൻ നീതിയെ മറിച്ചുകളയുമോ? BSB BSB: Does God pervert justice? Does the Almighty pervert what is right?
4 ULB നിന്റെ മക്കൾ ദൈവത്തോട് പാപം ചെയ്തെങ്കിൽ ദൈവം അവരെ അവരുടെ അതിക്രമങ്ങൾക്ക് ഏല്പിച്ചുകളഞ്ഞു. BSB BSB: When your children sinned against Him, He gave them over to their rebellion.
5 ULB നീ ദൈവത്തെ ശ്രദ്ധയോടെ അന്വേഷിക്കുകയും സർവ്വശക്തനോടപേക്ഷിക്കുകയും ചെയ്താൽ, BSB BSB: But if you would earnestly seek God and ask the Almighty for mercy,
6 ULB നീ നിർമ്മലനും നേരുള്ളവനുമെങ്കിൽ അവിടുന്ന് ഇപ്പോൾ നിനക്കു വേണ്ടി ഉണർന്നുവരും; നിന്റെ നീതിയുള്ള വാസസ്ഥലത്തെ യഥാസ്ഥാനത്താക്കും. BSB BSB: if you are pure and upright, even now He will rouse Himself on your behalf and restore your righteous estate.
7 ULB നിന്റെ പൂർവ്വസ്ഥിതി അല്പമായിത്തോന്നും; നിന്റെ അന്ത്യസ്ഥിതി അതിമഹത്തായിരിക്കും. BSB BSB: Though your beginnings were modest, your latter days will flourish.
8 ULB നീ പണ്ടത്തെ തലമുറയോട് ചോദിക്കുക; അവരുടെ പിതാക്കന്മാരുടെ അന്വേഷണ ഫലം ഗ്രഹിച്ചുകൊള്ളുക. BSB BSB: Please inquire of past generations and consider the discoveries of their fathers.
9 ULB നാം ഇന്നലെ ഉണ്ടായവരും ഒന്നും അറിയാത്തവരുമല്ലോ; ഭൂമിയിൽ നമ്മുടെ ജീവകാലം ഒരു നിഴലത്രെ. BSB BSB: For we were born yesterday and know nothing; our days on earth are but a shadow.
10 ULB അവർ നിനക്ക് ഉപദേശിച്ചുപറഞ്ഞുതരും; തങ്ങളുടെ ഹൃദയത്തിൽനിന്ന് വാക്കുകൾ പുറപ്പെടുവിക്കും. BSB BSB: Will they not teach you and tell you, and speak from their understanding?
11 ULB ചെളിയില്ലാതെ ഞാങ്ങണ വളരുമോ? വെള്ളമില്ലാതെ പോട്ടപ്പുല്ല് വളരുമോ? BSB BSB: Does papyrus grow where there is no marsh? Do reeds flourish without water?
12 ULB അത് അരിയാതെ പച്ചയായിരിക്കുമ്പോൾ തന്നെ മറ്റ് എല്ലാ പുല്ലിനും മുമ്പ് വാടിപ്പോകുന്നു. BSB BSB: While the shoots are still uncut, they dry up more quickly than grass.
13 ULB ദൈവത്തെ മറക്കുന്ന എല്ലാവരുടെയും പാത അങ്ങനെ തന്നെ; വഷളന്റെ ആശ നശിച്ചുപോകും; BSB BSB: Such is the destiny of all who forget God; so the hope of the godless will perish.
14 ULB അവന്റെ ആശ്രയം അറ്റുപോകും; അവന്റെ ശരണം ചിലന്തിവലയത്രെ. BSB BSB: His confidence is fragile; his security is in a spider’s web.
15 ULB അവൻ തന്റെ വീടിനെ ആശ്രയിക്കും; എന്നാൽ അത് നില്ക്കുകയില്ല; അവൻ അതിനെ മുറുകെ പിടിക്കും; എന്നാൽ അത് നിലനില്ക്കുകയില്ല. BSB BSB: He leans on his web, but it gives way; he holds fast, but it does not endure.
16 ULB വെയിലത്ത് അവൻ പച്ചയായിരിക്കുന്നു; അവന്റെ ചില്ലികൾ അവന്റെ തോട്ടത്തിൽ പടരുന്നു. BSB BSB: He is a well-watered plant in the sunshine, spreading its shoots over the garden.
17 ULB അവന്റെ വേര് കല്ക്കുന്നിൽ പടരുന്നു; അത് കല്ലുകളുടെയിടയിൽ ചെന്ന് തിരയുന്നു. BSB BSB: His roots wrap around the rock heap; he looks for a home among the stones.
18 ULB അവന്റെ സ്ഥലത്തുനിന്ന് അവനെ നശിപ്പിച്ചാൽ ഞാൻ നിന്നെ കണ്ടിട്ടില്ല എന്ന് അത് അവനെ നിഷേധിക്കും. BSB BSB: If he is uprooted from his place, it will disown him, saying, ‘I never saw you.’
19 ULB ഇതാ, ഇത് അവന്റെ വഴിയുടെ സന്തോഷം; പൊടിയിൽനിന്ന് മറ്റൊന്ന് മുളച്ചുവരും. BSB BSB: Surely this is the joy of his way; yet others will spring from the dust.
20 ULB ദൈവം നിഷ്കളങ്കനെ നിരസിക്കുകയില്ല; ദുഷ്പ്രവൃത്തിക്കാരെ താങ്ങുകയുമില്ല. BSB BSB: Behold, God does not reject the blameless, nor will He strengthen the hand of evildoers.
21 ULB ദൈവം ഇനിയും നിന്റെ വായിൽ ചിരിയും നിന്റെ അധരങ്ങളിൽ ഉല്ലാസഘോഷവും നിറയ്ക്കും. BSB BSB: He will yet fill your mouth with laughter, and your lips with a shout of joy.
22 ULB നിന്നെ പകയ്ക്കുന്നവർ ലജ്ജ ധരിക്കും; ദുഷ്ടന്മാരുടെ കൂടാരം ഇല്ലാതെയാകും’. BSB BSB: Your enemies will be clothed in shame, and the tent of the wicked will be no more.”
Select verses for actions: Enter goes to them and Escape comes back.