1 ULB അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്: BSB BSB: Then Job answered:
2 ULB “അത് അങ്ങനെ തന്നെ എന്ന് എനിക്കും അറിയാം നിശ്ചയം; ദൈവസന്നിധിയിൽ മർത്യൻ നീതിമാനാകുന്നതെങ്ങനെ? BSB BSB: “Yes, I know that it is so, but how can a mortal be righteous before God?
3 ULB ഒരുവന് യഹോവയോട് വാദിക്കുവാൻ ഇഷ്ടം തോന്നിയാൽ ആയിരത്തിൽ ഒന്നിനു പോലും ഉത്തരം പറയുവാൻ കഴിയുകയില്ല. BSB BSB: If one wished to contend with God, he could not answer Him one time out of a thousand.
4 ULB അവിടുന്ന് ജ്ഞാനിയും മഹാശക്തനുമാകുന്നു; അവിടുത്തോട് ശഠിച്ചിട്ട് വിജയിച്ചവൻ ആര്? BSB BSB: God is wise in heart and mighty in strength. Who has resisted Him and prospered?
5 ULB അവിടുന്ന് പർവ്വതങ്ങളെ അവ അറിയാതെ നീക്കിക്കളയുന്നു; അവിടുത്തെ കോപത്തിൽ അവയെ മറിച്ചുകളയുന്നു. BSB BSB: He moves mountains without their knowledge and overturns them in His anger.
6 ULB അവിടുന്ന് ഭൂമിയെ സ്വസ്ഥാനത്തുനിന്ന് ഇളക്കുന്നു; അതിന്റെ തൂണുകൾ കുലുങ്ങിപ്പോകുന്നു. BSB BSB: He shakes the earth from its place, so that its foundations tremble.
7 ULB അവിടുന്ന് സൂര്യനോട് കല്പിക്കുന്നു; അത് ഉദിക്കാതെയിരിക്കുന്നു; അവിടുന്ന് നക്ഷത്രങ്ങളെ പൊതിഞ്ഞ് മുദ്രയിടുന്നു. BSB BSB: He commands the sun not to shine; He seals off the stars.
8 ULB അവിടുന്ന് തനിച്ച് ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവിടുന്ന് നടക്കുന്നു. BSB BSB: He alone stretches out the heavens and treads on the waves of the sea.
9 ULB അവിടുന്ന് സപ്തർഷി, മകയിരം, കാർത്തിക, ഇവയെയും തെക്കെ നക്ഷത്രമണ്ഡലത്തെയും ഉണ്ടാക്കുന്നു. BSB BSB: He is the Maker of the Bear and Orion, of the Pleiades and the constellations of the south.
10 ULB യഹോവ അറിഞ്ഞുകൂടാത്ത വൻ കാര്യങ്ങളും എണ്ണമില്ലാത്ത അത്ഭുതങ്ങളും ചെയ്യുന്നു. BSB BSB: He does great things beyond searching out, and wonders without number.
11 ULB അവിടുന്ന് എന്റെ അരികിൽ കൂടി കടക്കുന്നു; ഞാൻ അവിടുത്തെ കാണുന്നില്ല; അവിടുന്ന് കടന്നുപോകുന്നു; ഞാൻ അവിടുത്തെ അറിയുന്നതുമില്ല. BSB BSB: Were He to pass by me, I would not see Him; were He to move, I would not recognize Him.
12 ULB അവിടുന്ന് പറിച്ചെടുക്കുന്നു; ആര് അവിടുത്തെ തടുക്കും? ‘നീ എന്ത് ചെയ്യുന്നു’ എന്ന് ആര് ചോദിക്കും? BSB BSB: If He takes away, who can stop Him? Who dares to ask Him, ‘What are You doing?’
13 ULB ദൈവം തന്റെ കോപം പിൻവലിക്കുന്നില്ല; രഹബിന്റെ സഹായികൾ അവിടുത്തെ വണങ്ങുന്നു. BSB BSB: God does not restrain His anger; the helpers of Rahab cower beneath Him.
14 ULB പിന്നെ ഞാൻ അങ്ങയോട് ഉത്തരം പറയുന്നതും അങ്ങയോട് വാദിപ്പാൻ വാക്ക് തിരഞ്ഞെടുക്കുന്നതും എങ്ങനെ? BSB BSB: How then can I answer Him or choose my arguments against Him?
15 ULB ഞാൻ നീതിമാനായിരുന്നാലും അങ്ങയോട് ഉത്തരം പറഞ്ഞുകൂടാ; എന്റെ പ്രതിയോഗിയോട് ഞാൻ യാചിക്കേണ്ടിവരും. BSB BSB: For even if I were right, I could not answer. I could only beg my Judge for mercy.
16 ULB ഞാൻ വിളിച്ചിട്ട് അവിടുന്ന് ഉത്തരം അരുളിയാലും എന്റെ അപേക്ഷ കേൾക്കും എന്ന് ഞാൻ വിശ്വസിക്കുകയില്ല. BSB BSB: If I summoned Him and He answered me, I do not believe He would listen to my voice.
17 ULB കൊടുങ്കാറ്റുകൊണ്ട് അവിടുന്ന് എന്നെ തകർക്കുന്നുവല്ലോ; കാരണംകൂടാതെ എന്റെ മുറിവുകൾ വർദ്ധിപ്പിക്കുന്നു. BSB BSB: For He would crush me with a tempest and multiply my wounds without cause.
18 ULB ശ്വസിക്കുവാൻ എന്നെ സമ്മതിക്കുന്നില്ല; കൈപ്പുകൊണ്ട് എന്റെ വയറ് നിറയ്ക്കുന്നു. BSB BSB: He does not let me catch my breath, but overwhelms me with bitterness.
19 ULB ബലം വിചാരിച്ചാൽ: ദൈവം തന്നെ ബലവാൻ; ന്യായവിധി വിചാരിച്ചാൽ: ആര് എനിയ്ക്ക് അവധി നിശ്ചയിക്കും? BSB BSB: If it is a matter of strength, He is indeed mighty! If it is a matter of justice, who can summon Him?
20 ULB ഞാൻ നീതിമാനായാലും എന്റെ സ്വന്ത വായ് എന്നെ കുറ്റം വിധിക്കും; ഞാൻ നിഷ്കളങ്കനായാലും അവിടുന്ന് എനിയ്ക്ക് കുറ്റം ആരോപിക്കും. BSB BSB: Even if I were righteous, my mouth would condemn me; if I were blameless, it would declare me guilty.
21 ULB ഞാൻ നിഷ്കളങ്കൻ; ഞാൻ എന്റെ പ്രാണനെ കരുതുന്നില്ല; എന്റെ ജീവനെ ഞാൻ നിരസിക്കുന്നു. BSB BSB: Though I am blameless, I have no concern for myself; I despise my own life.
22 ULB അതെല്ലാം ഒരുപോലെ; അതുകൊണ്ട് ഞാൻ പറയുന്നത്: അവിടുന്ന് നിഷ്കളങ്കനെയും ദുഷ്ടനെയും നശിപ്പിക്കുന്നു. BSB BSB: It is all the same, and so I say, ‘He destroys both the blameless and the wicked.’
23 ULB ബാധ പെട്ടെന്ന് കൊല്ലുന്നുവെങ്കിൽ നിർദ്ദോഷികളുടെ നിരാശ കണ്ട് അവിടുന്ന് ചിരിക്കുന്നു. BSB BSB: When the scourge brings sudden death, He mocks the despair of the innocent.
24 ULB ഭൂമി ദുഷ്ടന്മാരുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; അതിലെ ന്യായാധിപന്മാരുടെ മുഖം അവിടുന്ന് മൂടിക്കളയുന്നു; അത് അവിടുന്നല്ലെങ്കിൽ പിന്നെ ആര്? BSB BSB: The earth is given into the hand of the wicked; He blindfolds its judges. If it is not He, then who is it?
25 ULB എന്റെ ആയുഷ്കാലം ഓട്ടക്കാരനെക്കാൾ വേഗം പോകുന്നു; അത് നന്മ കാണാതെ ഓടിപ്പോകുന്നു. BSB BSB: My days are swifter than a runner; they flee without seeing good.
26 ULB അത് ഓടത്തണ്ടുകൊണ്ടുള്ള വള്ളംപോലെയും ഇരയെ റാഞ്ചുന്ന കഴുകനെപ്പോലെയും കടന്നു പോകുന്നു. BSB BSB: They sweep by like boats of papyrus, like an eagle swooping down on its prey.
27 ULB ഞാൻ എന്റെ സങ്കടം മറന്ന്, മുഖവിഷാദം കളഞ്ഞ്, പ്രസന്നതയോടെ ഇരിക്കുമെന്നു പറഞ്ഞാൽ, BSB BSB: If I were to say, ‘I will forget my complaint and change my expression and smile,’
28 ULB ഞാൻ എന്റെ വ്യസനം എല്ലാം ഓർത്ത് ഭയപ്പെടുന്നു; അവിടുന്ന് എന്നെ നിർദ്ദോഷിയായി എണ്ണുകയില്ലെന്ന് ഞാൻ അറിയുന്നു. BSB BSB: I would still dread all my sufferings; I know that You will not acquit me.
29 ULB എന്നെ കുറ്റം വിധിക്കുകയേയുള്ളു; പിന്നെ ഞാൻ വൃഥാ പ്രയത്നിക്കുന്നതെന്തിന്? BSB BSB: Since I am already found guilty, why should I labor in vain?
30 ULB ഞാൻ ഹിമംകൊണ്ട് എന്നെ കഴുകിയാലും ക്ഷാരജലംകൊണ്ട് എന്റെ കൈ വെടിപ്പാക്കിയാലും BSB BSB: If I should wash myself with snow and cleanse my hands with lye,
31 ULB അവിടുന്ന് എന്നെ ചേറ്റുകുഴിയിൽ മുക്കിക്കളയും; എന്റെ വസ്ത്രംപോലും എന്നെ വെറുക്കും. BSB BSB: then You would plunge me into the pit, and even my own clothes would despise me.
32 ULB ഞാൻ അങ്ങയോട് പ്രതിവാദിക്കേണ്ടതിനും ഞങ്ങളൊരുമിച്ച് ന്യായവിസ്താരത്തിന് ചെല്ലേണ്ടതിനും അവിടുന്ന് എന്നെപ്പോലെ മനുഷ്യനല്ലല്ലോ. BSB BSB: For He is not a man like me, that I can answer Him, that we can take each other to court.
33 ULB ഞങ്ങളെ ഇരുവരെയും പറഞ്ഞു നിർത്തേണ്ടതിന് ഞങ്ങളുടെ നടുവിൽ ഒരു മദ്ധ്യസ്ഥനുമില്ല. BSB BSB: Nor is there a mediator between us, to lay his hand upon us both.
34 ULB ദൈവം തന്റെ വടി എന്നിൽനിന്ന് നീക്കട്ടെ; അവിടുത്തെ ഘോരത്വം എന്നെ പേടിപ്പിക്കാതിരിക്കട്ടെ; BSB BSB: Let Him remove His rod from me, so that His terror will no longer frighten me.
35 ULB അപ്പോൾ ഞാൻ യഹോവയെ പേടിക്കാതെ സംസാരിക്കും; ഇപ്പോൾ എന്റെ സ്ഥിതി അങ്ങനെയല്ലല്ലോ.” BSB BSB: Then I would speak without fear of Him. But as it is, I am on my own.
Select verses for actions: Enter goes to them and Escape comes back.