1 ULB യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: BSB BSB: Then the LORD said to Moses,
2 ULB “എനിക്കു സൗരഭ്യവാസനയായ ദഹനയാഗങ്ങൾക്കുള്ള എന്റെ ഭോജനമായ വഴിപാട് തക്കസമയത്ത് എനിക്ക് അർപ്പിക്കേണ്ടതിന് ശ്രദ്ധിക്കുവാൻ യിസ്രായേൽമക്കളോട് കല്പിക്കണം. BSB BSB: “Command the Israelites and say to them: See that you present to Me at its appointed time the food for My food offerings, as a pleasing aroma to Me.
3 ULB നീ അവരോട് പറയേണ്ടത്: ‘നിങ്ങൾ യഹോവയ്ക്ക് അർപ്പിക്കേണ്ടുന്ന ദഹനയാഗം ഇതാണ്: നാൾതോറും നിരന്തരഹോമയാഗത്തിനായി ഒരു വയസ്സ് പ്രായമുള്ള ഊനമില്ലാത്ത രണ്ട് കുഞ്ഞാട്. BSB BSB: And tell them that this is the food offering you are to present to the LORD as a regular burnt offering each day: two unblemished year-old male lambs.
4 ULB ഒരു കുഞ്ഞാടിനെ രാവിലെയും മറ്റേതിനെ വൈകുന്നേരത്തും യാഗം കഴിക്കണം. BSB BSB: Offer one lamb in the morning and the other at twilight,
5 ULB ഇടിച്ചെടുത്ത എണ്ണ കാൽ ഹീൻ ചേർത്ത ഒരിടങ്ങഴി മാവ് ഭോജനയാഗമായും അർപ്പിക്കണം. BSB BSB: along with a tenth of an ephah of fine flour as a grain offering, mixed with a quarter hin of oil from pressed olives.
6 ULB ഇത് യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗമായി സീനായിപർവ്വതത്തിൽവച്ച് നിയമിക്കപ്പെട്ട നിരന്തരഹോമയാഗം. BSB BSB: This is a regular burnt offering established at Mount Sinai as a pleasing aroma, a food offering to the LORD.
7 ULB അതിന്റെ പാനീയയാഗം കുഞ്ഞാടൊന്നിന് കാൽ ഹീൻ മദ്യം ആയിരിക്കണം; അത് യഹോവയ്ക്ക് പാനീയയാഗമായി വിശുദ്ധമന്ദിരത്തിൽ ഒഴിക്കണം. BSB BSB: The drink offering accompanying each lamb shall be a quarter hin. Pour out the offering of fermented drink to the LORD in the sanctuary area.
8 ULB രണ്ടാമത്തെ കുഞ്ഞാടിനെ വൈകുന്നേരം യാഗം കഴിക്കണം; അതിനെ രാവിലത്തെ ഭോജനയാഗവും അതിന്റെ പാനീയയാഗവുംപോലെ യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗമായി അർപ്പിക്കണം. BSB BSB: And offer the second lamb at twilight, with the same grain offering and drink offering as in the morning. It is a food offering, a pleasing aroma to the LORD.
9 ULB ശബ്ബത്ത്നാളിലോ ഒരു വയസ്സ് പ്രായമുള്ള ഊനമില്ലാത്ത രണ്ട് കുഞ്ഞാടിനെയും ഭോജനയാഗത്തിനായി എണ്ണചേർത്ത രണ്ടിടങ്ങഴി മാവും അതിന്റെ പാനീയയാഗവും അർപ്പിക്കണം. BSB BSB: On the Sabbath day, present two unblemished year-old male lambs, accompanied by a grain offering of two-tenths of an ephah of fine flour mixed with oil, as well as a drink offering.
10 ULB നിരന്തരഹോമയാഗത്തിനും അതിന്റെ പാനീയയാഗത്തിനും പുറമെ ഇത് ശബ്ബത്തുതോറുമുള്ള ഹോമയാഗം. BSB BSB: This is the burnt offering for every Sabbath, in addition to the regular burnt offering and its drink offering.
11 ULB നിങ്ങളുടെ മാസാരംഭങ്ങളിൽ നിങ്ങൾ യഹോവയ്ക്ക് ഹോമയാഗത്തിനായി രണ്ട് കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള ഊനമില്ലാത്ത ഏഴ് കുഞ്ഞാടിനെയും BSB BSB: At the beginning of every month, you are to present to the LORD a burnt offering of two young bulls, one ram, and seven male lambs a year old, all unblemished,
12 ULB കാള ഒന്നിന് ഭോജനയാഗമായി എണ്ണചേർത്ത മൂന്നിടങ്ങഴി മാവും ആട്ടുകൊറ്റന് ഭോജനയാഗമായി എണ്ണചേർത്ത രണ്ടിടങ്ങഴി മാവും BSB BSB: along with three-tenths of an ephah of fine flour mixed with oil as a grain offering with each bull, two-tenths of an ephah of fine flour mixed with oil as a grain offering with the ram,
13 ULB കുഞ്ഞാടൊന്നിന് ഭോജനയാഗമായി എണ്ണചേർത്ത ഒരിടങ്ങഴി മാവും അർപ്പിക്കണം. അത് ഹോമയാഗം; യഹോവയ്ക്ക് സൌരഭ്യവാസനയായ ദഹനയാഗം തന്നെ. BSB BSB: and a tenth of an ephah of fine flour mixed with oil as a grain offering with each lamb. This is a burnt offering, a pleasing aroma, a food offering to the LORD.
14 ULB അവയുടെ പാനീയയാഗം കാളയൊന്നിന് അര ഹീൻ വീഞ്ഞും ആട്ടുകൊറ്റന് ഹീനിന്റെ മൂന്നിൽ ഒന്നും കുഞ്ഞാടൊന്നിന് കാൽ ഹീനും ആയിരിക്കണം; ഇത് മാസംതോറും എല്ലാ അമാവാസിയിലുമുള്ള ഹോമയാഗം. BSB BSB: Their drink offerings shall be half a hin of wine with each bull, a third of a hin with the ram, and a quarter hin with each lamb. This is the monthly burnt offering to be made at each new moon throughout the year.
15 ULB നിരന്തരഹോമയാഗത്തിനും അതിന്റെ പാനീയയാഗത്തിനും പുറമെ പാപയാഗമായി യഹോവയ്ക്ക് ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കണം. BSB BSB: In addition to the regular burnt offering with its drink offering, one male goat is to be presented to the LORD as a sin offering.
16 ULB ഒന്നാം മാസം പതിനാലാം തീയതി യഹോവയുടെ പെസഹ ആകുന്നു. BSB BSB: The fourteenth day of the first month is the LORD’s Passover.
17 ULB ആ മാസം പതിനഞ്ചാം തീയതി പെരുനാൾ ആയിരിക്കണം. ഏഴ് ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നണം. BSB BSB: On the fifteenth day of this month, there shall be a feast; for seven days unleavened bread is to be eaten.
18 ULB ഒന്നാം ദിവസം വിശുദ്ധസഭായോഗം കൂടണം; അന്ന് സാമാന്യവേലയൊന്നും ചെയ്യരുത്. BSB BSB: On the first day there is to be a sacred assembly; you must not do any regular work.
19 ULB എന്നാൽ നിങ്ങൾ യഹോവയ്ക്ക് ഹോമയാഗത്തിനായി ഊനമില്ലാത്തവയായ രണ്ട് കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള ഏഴ് കുഞ്ഞാടിനെയും ദഹനയാഗമായി അർപ്പിക്കണം. BSB BSB: Present to the LORD a food offering, a burnt offering of two young bulls, one ram, and seven male lambs a year old, all unblemished.
20 ULB അവയുടെ ഭോജനയാഗം എണ്ണ ചേർത്ത മാവ് ആയിരിക്കണം; കാള ഒന്നിന് മൂന്നിടങ്ങഴിയും ആട്ടുകൊറ്റന് രണ്ടിടങ്ങഴിയും BSB BSB: The grain offering shall consist of fine flour mixed with oil; offer three-tenths of an ephah with each bull, two-tenths of an ephah with the ram,
21 ULB ഏഴ് കുഞ്ഞാടുകളിൽ ഓരോന്നിന് ഓരോ ഇടങ്ങഴിയും അർപ്പിക്കണം. BSB BSB: and a tenth of an ephah with each of the seven lambs.
22 ULB നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുവാൻ പാപയാഗത്തിനായി ഒരു കോലാടിനെയും അർപ്പിക്കണം. BSB BSB: Include one male goat as a sin offering to make atonement for you.
23 ULB നിരന്തരഹോമയാഗമായ രാവിലത്തെ ഹോമയാഗത്തിന് പുറമെ ഇവ അർപ്പിക്കണം. BSB BSB: You are to present these in addition to the regular morning burnt offering.
24 ULB ഇങ്ങനെ ഏഴു നാളും യഹോവയ്ക്ക് സൗരഭ്യവാസനയായി ദഹനയാഗത്തിന്റെ ഭോജനം ദിവസംപ്രതി അർപ്പിക്കണം. നിരന്തരഹോമയാഗത്തിനും അതിന്റെ പാനീയയാഗത്തിനും പുറമെ ഇത് അർപ്പിക്കണം. BSB BSB: Offer the same food each day for seven days as a food offering, a pleasing aroma to the LORD. It is to be offered with its drink offering and the regular burnt offering.
25 ULB ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടണം; അന്ന് സാമാന്യവേലയൊന്നും ചെയ്യരുത്. BSB BSB: On the seventh day you shall hold a sacred assembly; you must not do any regular work.
26 ULB വാരോത്സവമായ ആദ്യഫലദിവസത്തിൽ പുതിയധാന്യംകൊണ്ട് ഒരു ഭോജനയാഗം കൊണ്ടുവരുമ്പോഴും വിശുദ്ധസഭായോഗം കൂടണം. അന്ന് സാമാന്യവേലയൊന്നും ചെയ്യരുത്. BSB BSB: On the day of firstfruits, when you present an offering of new grain to the LORD during the Feast of Weeks, you are to hold a sacred assembly; you must not do any regular work.
27 ULB എന്നാൽ നിങ്ങൾ യഹോവയ്ക്ക് സൗരഭ്യവാസനയായ ഹോമയാഗത്തിനായി രണ്ട് കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള ഏഴ് കുഞ്ഞാടിനെയും അർപ്പിക്കണം. BSB BSB: Present a burnt offering of two young bulls, one ram, and seven male lambs a year old as a pleasing aroma to the LORD,
28 ULB അവയുടെ ഭോജനയാഗമായി എണ്ണചേർത്ത മാവ്, കാള ഒന്നിന് ഇടങ്ങഴി മൂന്നും ആട്ടുകൊറ്റന് ഇടങ്ങഴി രണ്ടും BSB BSB: together with their grain offerings of fine flour mixed with oil—three-tenths of an ephah with each bull, two-tenths of an ephah with the ram,
29 ULB ഏഴ് കുഞ്ഞാടുകളിൽ ഓരോന്നിന് ഇടങ്ങഴി ഓരോന്നും BSB BSB: and a tenth of an ephah with each of the seven lambs.
30 ULB നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുവാൻ ഒരു കോലാട്ടുകൊറ്റനും വേണം. BSB BSB: Include one male goat to make atonement for you.
31 ULB നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും അവയുടെ പാനീയയാഗത്തിനും പുറമെ നിങ്ങൾ ഇവ അർപ്പിക്കണം; അവ ഊനമില്ലാത്തവ ആയിരിക്കണം. BSB BSB: Offer them with their drink offerings in addition to the regular burnt offering and its grain offering. The animals must be unblemished.
Select verses for actions: Enter goes to them and Escape comes back.