1 ULB കള്ളത്തുലാസ്സ് യഹോവയ്ക്ക് വെറുപ്പ്; ശരിയായ തൂക്കം അവിടുത്തേക്ക് പ്രസാദകരം. BSB BSB: Dishonest scales are an abomination to the LORD, but an accurate weight is His delight.
2 ULB അഹങ്കാരം വരുമ്പോൾ ലജ്ജയും വരുന്നു; താഴ്മയുള്ളവരുടെ പക്കൽ ജ്ഞാനമുണ്ട്. BSB BSB: When pride comes, disgrace follows, but with humility comes wisdom.
3 ULB നേരുള്ളവരുടെ സത്യസന്ധത അവരെ വഴിനടത്തും; ദ്രോഹികളുടെ വക്രത അവരെ നശിപ്പിക്കും. BSB BSB: The integrity of the upright guides them, but the perversity of the faithless destroys them.
4 ULB ക്രോധദിവസത്തിൽ സമ്പത്ത് ഉപകരിക്കുന്നില്ല; നീതിയോ മരണത്തിൽനിന്ന് വിടുവിക്കുന്നു. BSB BSB: Riches are worthless in the day of wrath, but righteousness brings deliverance from death.
5 ULB നിഷ്കളങ്കന്റെ നീതി അവന് നേർവഴി ഒരുക്കും; ദുഷ്ടൻ തന്റെ ദുഷ്ടതകൊണ്ട് വീണുപോകും. BSB BSB: The righteousness of the blameless directs their path, but the wicked fall by their own wickedness.
6 ULB നേരുള്ളവരുടെ നീതി അവരെ വിടുവിക്കും; ദ്രോഹികൾ അവരുടെ ദുർമ്മോഹത്താൽ പിടിക്കപ്പെടും. BSB BSB: The righteousness of the upright delivers them, but the faithless are trapped by their own desires.
7 ULB ദുഷ്ടൻ മരിക്കുമ്പോൾ അവന്റെ പ്രതീക്ഷ നശിക്കുന്നു; നീതികെട്ടവരുടെ ആശയ്ക്ക് ഭംഗം വരുന്നു. BSB BSB: When the wicked man dies, his hope perishes, and the hope of his strength vanishes.
8 ULB നീതിമാൻ കഷ്ടത്തിൽനിന്ന് രക്ഷപെടുന്നു; ദുഷ്ടൻ അവന് പകരം അകപ്പെടുന്നു. BSB BSB: The righteous man is delivered from trouble; in his place the wicked man goes in.
9 ULB വഷളൻ വായ്കൊണ്ട് കൂട്ടുകാരനെ നശിപ്പിക്കുന്നു; നീതിമാന്മാർ പരിജ്ഞാനത്താൽ വിടുവിക്കപ്പെടുന്നു. BSB BSB: With his mouth the ungodly man destroys his neighbor, but through knowledge the righteous are rescued.
10 ULB നീതിമാന്മാർ ശുഭമായിരിക്കുമ്പോൾ പട്ടണം സന്തോഷിക്കുന്നു; ദുഷ്ടന്മാർ നശിക്കുമ്പോൾ ആർപ്പുവിളി ഉണ്ടാകുന്നു. BSB BSB: When the righteous thrive, the city rejoices, and when the wicked perish, there are shouts of joy.
11 ULB നേരുള്ളവരുടെ അനുഗ്രഹംകൊണ്ട് പട്ടണം ഉയർച്ച പ്രാപിക്കുന്നു; ദുഷ്ടന്മാരുടെ വായ്കൊണ്ടോ അത് ഇടിഞ്ഞുപോകുന്നു. BSB BSB: By the blessing of the upright a city is built up, but by the mouth of the wicked it is torn down.
12 ULB കൂട്ടുകാരനെ നിന്ദിക്കുന്നവൻ ബുദ്ധിഹീനൻ; വിവേകമുള്ളവൻ മിണ്ടാതിരിക്കുന്നു. BSB BSB: Whoever shows contempt for his neighbor lacks judgment, but a man of understanding remains silent.
13 ULB ഏഷണിക്കാരനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു; വിശ്വസ്തമാനസൻ കാര്യം മറച്ചുവയ്ക്കുന്നു. BSB BSB: A gossip reveals a secret, but a trustworthy person keeps a confidence.
14 ULB മാർഗ്ഗനിർദ്ദേശം ഇല്ലാത്തയിടത്ത് ജനം അധോഗതി പ്രാപിക്കുന്നു; മന്ത്രിമാരുടെ ബഹുത്വത്തിലോ രക്ഷയുണ്ട്. BSB BSB: For lack of guidance, a nation falls, but with many counselors comes deliverance.
15 ULB അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവൻ അത്യന്തം വ്യസനിക്കും! ജാമ്യം നിൽക്കാത്തവൻ നിർഭയനായിരിക്കും. BSB BSB: He who puts up security for a stranger will surely suffer, but the one who hates indebtedness is secure.
16 ULB കൃപാലുവായ സ്ത്രീ മാനം സംരക്ഷിക്കുന്നു; കരുണയില്ലാത്തവർ സമ്പത്ത് സൂക്ഷിക്കുന്നു. BSB BSB: A gracious woman attains honor, but ruthless men gain only wealth.
17 ULB ദയാലുവായവൻ സ്വന്തപ്രാണന് നന്മ ചെയ്യുന്നു; ക്രൂരനോ സ്വന്തജഡത്തെ ഉപദ്രവിക്കുന്നു. BSB BSB: A kind man benefits himself, but a cruel man brings trouble on himself.
18 ULB ദുഷ്ടൻ വൃഥാലാഭം ഉണ്ടാക്കുന്നു; നീതി വിതയ്ക്കുന്നവന് വാസ്തവമായ പ്രതിഫലം കിട്ടും. BSB BSB: The wicked man earns an empty wage, but he who sows righteousness reaps a true reward.
19 ULB നീതിയിൽ സ്ഥിരപ്പെട്ടിരിക്കുന്നവൻ ജീവനെ പ്രാപിക്കുന്നു; ദോഷത്തെ പിന്തുടരുന്നവൻ തന്റെ മരണത്തിനായി പ്രവർത്തിക്കുന്നു. BSB BSB: Genuine righteousness leads to life, but the pursuit of evil brings death.
20 ULB വക്രബുദ്ധികൾ യഹോവയ്ക്ക് വെറുപ്പ്; നിഷ്കളങ്കമാർഗ്ഗികൾ അവിടുത്തേക്ക് പ്രസാദമുള്ളവർ. BSB BSB: The perverse in heart are an abomination to the LORD, but the blameless in their walk are His delight.
21 ULB നിശ്ചയമായും ദുഷ്ടനു ശിക്ഷ വരാതിരിക്കുകയില്ല; നീതിമാന്മാരുടെ സന്തതിയോ രക്ഷിക്കപ്പെടും. BSB BSB: Be assured that the wicked will not go unpunished, but the offspring of the righteous will escape.
22 ULB വിവേകമില്ലാത്ത ഒരു സുന്ദരി പന്നിയുടെ മൂക്കിൽ പൊൻമൂക്കുത്തിപോലെ. BSB BSB: Like a gold ring in a pig’s snout is a beautiful woman who lacks discretion.
23 ULB നീതിമാന്മാരുടെ ആഗ്രഹം നന്മ തന്നെ; ദുഷ്ടന്മാരുടെ പ്രതീക്ഷയോ ക്രോധമത്രേ. BSB BSB: The desire of the righteous leads only to good, but the hope of the wicked brings wrath.
24 ULB ഒരുവൻ വാരിവിതറിയിട്ടും വർദ്ധിച്ചുവരുന്നു; മറ്റൊരുവൻ അന്യായമായി സമ്പാദിച്ചിട്ടും ദാരിദ്ര്യത്തിൽ എത്തുന്നു. BSB BSB: One gives freely, yet gains even more; another withholds what is right, only to become poor.
25 ULB ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവന് തണുപ്പ് കിട്ടും. BSB BSB: A generous soul will prosper, and he who refreshes others will himself be refreshed.
26 ULB ധാന്യം പൂട്ടിയിട്ടുകൊണ്ടിരിക്കുന്നവനെ ജനങ്ങൾ ശപിക്കും; അത് വില്ക്കുന്നവന്റെ തലമേൽ അനുഗ്രഹം വരും. BSB BSB: The people will curse the hoarder of grain, but blessing will crown the one who sells it.
27 ULB നന്മയ്ക്കായി ഉത്സാഹിക്കുന്നവൻ പ്രീതി സമ്പാദിക്കുന്നു; തിന്മ തേടുന്നവന് അത് തന്നെ ലഭിക്കും. BSB BSB: He who searches out good finds favor, but evil will come to him who seeks it.
28 ULB തന്റെ സമ്പത്തിൽ ആശ്രയിക്കുന്നവൻ വീഴും; നീതിമാന്മാർ പച്ചയിലപോലെ തഴയ്ക്കും. BSB BSB: He who trusts in his riches will fall, but the righteous will thrive like foliage.
29 ULB സ്വഭവനത്തെ വലയ്ക്കുന്നവന്റെ അവകാശം വായുവത്രെ; ഭോഷൻ ജ്ഞാനഹൃദയന് ദാസനായിത്തീരും. BSB BSB: He who brings trouble on his house will inherit the wind, and the fool will be servant to the wise of heart.
30 ULB നീതിമാന് ജീവവൃക്ഷം പ്രതിഫലം; ജ്ഞാനിയായവൻ ആത്മാക്കളെ നേടുന്നു. BSB BSB: The fruit of the righteous is a tree of life, and he who wins souls is wise.
31 ULB നീതിമാന് ഭൂമിയിൽ പ്രതിഫലം കിട്ടുന്നു എങ്കിൽ ദുഷ്ടനും പാപിക്കും എത്ര അധികം? BSB BSB: If the righteous receive their due on earth, how much more the ungodly and the sinner!
Select verses for actions: Enter goes to them and Escape comes back.