1 ULB ശലോമോന്റെ സദൃശവാക്യങ്ങൾ: ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; ഭോഷനായ മകൻ അമ്മയ്ക്കു വ്യസനം ഉളവാക്കുന്നു. BSB BSB: The proverbs of Solomon: A wise son brings joy to his father, but a foolish son grief to his mother.
2 ULB ദുഷ്ടതയാൽ സമ്പാദിച്ച നിക്ഷേപങ്ങൾ പ്രയോജനപ്പെടുന്നില്ല; നീതിയോ മരണത്തിൽനിന്ന് വിടുവിക്കുന്നു. BSB BSB: Ill-gotten treasures profit nothing, but righteousness brings deliverance from death.
3 ULB യഹോവ നീതിമാനെ പട്ടിണി കിടത്തുകയില്ല; ദുഷ്ടന്മാരുടെ മോഹത്തെയോ അവിടുന്ന് തള്ളിക്കളയുന്നു. BSB BSB: The LORD does not let the righteous go hungry, but He denies the craving of the wicked.
4 ULB മടിയുള്ള കൈകൊണ്ട് പ്രവർത്തിക്കുന്നവൻ ദരിദ്രനായിത്തീരുന്നു; ഉത്സാഹിയുടെ കൈയോ സമ്പത്തുണ്ടാക്കുന്നു. BSB BSB: Idle hands make one poor, but diligent hands bring wealth.
5 ULB വേനല്ക്കാലത്ത് ശേഖരിച്ചുവയ്ക്കുന്നവൻ ബുദ്ധിയുള്ള മകൻ; കൊയ്ത്തുകാലത്ത് ഉറങ്ങുന്നവനോ നാണംകെട്ട മകൻ. BSB BSB: He who gathers in summer is a wise son, but he who sleeps during harvest is a disgraceful son.
6 ULB നീതിമാന്റെ ശിരസ്സിന്മേൽ അനുഗ്രഹങ്ങൾ വരുന്നു; എന്നാൽ ദുഷ്ടന്മാരുടെ വായെ സാഹസം മൂടുന്നു. BSB BSB: Blessings are on the head of the righteous, but the mouth of the wicked conceals violence.
7 ULB നീതിമാന്റെ ഓർമ്മ അനുഗ്രഹിക്കപ്പെട്ടത്; ദുഷ്ടന്മാരുടെ പേരോ ദുഷിച്ചുപോകും. BSB BSB: The memory of the righteous is a blessing, but the name of the wicked will rot.
8 ULB ജ്ഞാനഹൃദയൻ കല്പനകൾ കൈക്കൊള്ളുന്നു; വിടുവായനായ ഭോഷനോ വീണുപോകും. BSB BSB: A wise heart will receive commandments, but foolish lips will come to ruin.
9 ULB നേരായി നടക്കുന്നവൻ നിർഭയമായി നടക്കുന്നു; നടപ്പിൽ വക്രതയുള്ളവന്റെ വഴികൾ വെളിപ്പെട്ടുവരും. BSB BSB: He who walks in integrity walks securely, but he who perverts his ways will be found out.
10 ULB കണ്ണുകൊണ്ട് ആംഗ്യം കാട്ടുന്നവൻ ദുഃഖം വരുത്തുന്നു; തുറന്നു ശാസിക്കുന്നവനോ സമാധാനം ഉണ്ടാക്കുന്നു. BSB BSB: He who winks the eye causes grief, and foolish lips will come to ruin.
11 ULB നീതിമാന്റെ വായ് ജീവന്റെ ഉറവാകുന്നു. എന്നാൽ ദുഷ്ടന്മാരുടെ അധരത്തെ സാഹസം മൂടുന്നു. BSB BSB: The mouth of the righteous is a fountain of life, but the mouth of the wicked conceals violence.
12 ULB പക വഴക്കുകൾക്ക് കാരണം ആകുന്നു; സ്നേഹമോ, സകല ലംഘനങ്ങളെയും മൂടുന്നു. BSB BSB: Hatred stirs up dissension, but love covers all transgressions.
13 ULB വിവേകിയുടെ അധരങ്ങളിൽ ജ്ഞാനം ഉണ്ട്; ബുദ്ധിഹീനന്റെ മുതുകിലോ വടി വീഴും. BSB BSB: Wisdom is found on the lips of the discerning, but a rod is for the back of him who lacks judgment.
14 ULB ജ്ഞാനികൾ പരിജ്ഞാനം അടക്കിവയ്ക്കുന്നു; ഭോഷന്റെ വായ്ക്കോ നാശം അടുത്തിരിക്കുന്നു. BSB BSB: The wise store up knowledge, but the mouth of the fool invites destruction.
15 ULB ധനവാന്റെ സമ്പത്ത്, അവന് ഉറപ്പുള്ള ഒരു പട്ടണം; എളിയവരുടെ നാശമോ അവരുടെ ദാരിദ്ര്യം തന്നെ. BSB BSB: The wealth of the rich man is his fortified city, but poverty is the ruin of the poor.
16 ULB നീതിമാന്റെ സമ്പാദ്യം ജീവഹേതുവും ദുഷ്ടന്റെ ആദായം പാപകാരണവും ആകുന്നു. BSB BSB: The labor of the righteous leads to life, but the gain of the wicked brings punishment.
17 ULB പ്രബോധനം പ്രമാണിക്കുന്നവൻ ജീവമാർഗ്ഗത്തിൽ ഇരിക്കുന്നു; ശാസന ത്യജിക്കുന്നവനോ വഴി തെറ്റിപ്പോകുന്നു; BSB BSB: Whoever heeds instruction is on the path to life, but he who ignores reproof goes astray.
18 ULB പക മറച്ചുവയ്ക്കുന്നവൻ വ്യാജമുള്ളവൻ; ഏഷണി പറയുന്നവൻ ഭോഷൻ. BSB BSB: The one who conceals hatred has lying lips, and whoever spreads slander is a fool.
19 ULB വാക്ക് പെരുകിയാൽ ലംഘനം ഇല്ലാതിരിക്കുകയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ. BSB BSB: When words are many, sin is unavoidable, but he who restrains his lips is wise.
20 ULB നീതിമാന്റെ നാവ് മേല്ത്തരമായ വെള്ളി; ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം. BSB BSB: The tongue of the righteous is choice silver, but the heart of the wicked has little worth.
21 ULB നീതിമാന്റെ അധരങ്ങൾ അനേകം പേരെ പോഷിപ്പിക്കും; ഭോഷന്മാരോ ബുദ്ധിഹീനതയാൽ മരിക്കുന്നു. BSB BSB: The lips of the righteous feed many, but fools die for lack of judgment.
22 ULB യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു; അദ്ധ്വാനത്താൽ അതിനോട് ഒന്നും കൂടുന്നില്ല. BSB BSB: The blessing of the LORD enriches, and He adds no sorrow to it.
23 ULB ദോഷം ചെയ്യുന്നത് ഭോഷന് കളിയാകുന്നു; വിവേകി ജ്ഞാനത്തിൽ സന്തോഷിക്കുന്നു. BSB BSB: The fool delights in shameful conduct, but a man of understanding has wisdom.
24 ULB ദുഷ്ടൻ പേടിക്കുന്നത് അവന് ഭവിക്കും; നീതിമാന്മാരുടെ ആഗ്രഹമോ സാധിക്കും. BSB BSB: What the wicked man dreads will overtake him, but the desire of the righteous will be granted.
25 ULB ചുഴലിക്കാറ്റ് കടന്നുപോകുമ്പോൾ ദുഷ്ടൻ ഇല്ലാതെയായി; നീതിമാനോ ശാശ്വതമായ അടിസ്ഥാനം ഉള്ളവൻ. BSB BSB: When the whirlwind passes, the wicked are no more, but the righteous are secure forever.
26 ULB ചൊറുക്ക പല്ലിനും പുക കണ്ണിനും എങ്ങനെയോ, അങ്ങനെയാകുന്നു മടിയൻ തന്നെ അയയ്ക്കുന്നവർക്ക്. BSB BSB: Like vinegar to the teeth and smoke to the eyes, so is the slacker to those who send him.
27 ULB യഹോവാഭക്തി ആയുസ്സ് ദീർഘമാക്കുന്നു; ദുഷ്ടന്മാരുടെ സംവത്സരങ്ങൾ കുറഞ്ഞുപോകും. BSB BSB: The fear of the LORD prolongs life, but the years of the wicked will be cut short.
28 ULB നീതിമാന്മാരുടെ പ്രത്യാശ സന്തോഷമാകുന്നു; ദുഷ്ടന്മാരുടെ പ്രതീക്ഷയ്ക്ക് ഭംഗം വരും. BSB BSB: The hope of the righteous is joy, but the expectations of the wicked will perish.
29 ULB യഹോവയുടെ വഴി നേരുള്ളവന് ഒരു ദുർഗ്ഗം; ദുഷ്പ്രവൃത്തിക്കാർക്ക് അത് നാശകരം. BSB BSB: The way of the LORD is a refuge to the upright, but destruction awaits those who do evil.
30 ULB നീതിമാൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല; ദുഷ്ടന്മാർ ദേശത്ത് വസിക്കുകയില്ല. BSB BSB: The righteous will never be shaken, but the wicked will not inhabit the land.
31 ULB നീതിമാന്റെ വായ് ജ്ഞാനം പുറപ്പെടുവിക്കുന്നു; വക്രതയുള്ള നാവ് ഛേദിക്കപ്പെടും. BSB BSB: The mouth of the righteous brings forth wisdom, but a perverse tongue will be cut out.
32 ULB നീതിമാന്റെ അധരങ്ങൾ പ്രസാദകരമായത് അറിയുന്നു; ദുഷ്ടന്മാരുടെ വായ് വക്രതയുള്ളതാകുന്നു. BSB BSB: The lips of the righteous know what is fitting, but the mouth of the wicked is perverse.
Select verses for actions: Enter goes to them and Escape comes back.