1 ULB ജ്ഞാനമായവൾ തനിക്ക് ഒരു വീട് പണിതു; അതിന് ഏഴ് തൂണുകൾ തീർത്തു. BSB BSB: Wisdom has built her house; she has carved out her seven pillars.
2 ULB അവൾ മൃഗങ്ങളെ അറുത്ത്, വീഞ്ഞ് കലക്കി, തന്റെ മേശ ഒരുക്കിയിരിക്കുന്നു. BSB BSB: She has prepared her meat and mixed her wine; she has also set her table.
3 ULB അവൾ തന്റെ ദാസികളെ അയച്ച് പട്ടണത്തിലെ ഉന്നതസ്ഥലങ്ങളിൽ നിന്ന് വിളിച്ച് പറയിക്കുന്നത്: BSB BSB: She has sent out her maidservants; she calls out from the heights of the city.
4 ULB “അല്പബുദ്ധിയായവൻ ഇങ്ങോട്ട് വരട്ടെ”; ബുദ്ധിഹീനനോട് അവൾ പറയിക്കുന്നത്; BSB BSB: “Whoever is simple, let him turn in here!” she says to him who lacks judgment.
5 ULB “വരുവിൻ, എന്റെ അപ്പം തിന്നുകയും ഞാൻ കലക്കിയ വീഞ്ഞ് കുടിക്കുകയും ചെയ്യുവിൻ! BSB BSB: “Come, eat my bread and drink the wine I have mixed.
6 ULB ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ട് ജീവിക്കുവിൻ! വിവേകത്തിന്റെ മാർഗ്ഗത്തിൽ നടന്നുകൊള്ളുവിൻ”. BSB BSB: Leave your folly behind, and you will live; walk in the way of understanding.”
7 ULB പരിഹാസിയെ ശാസിക്കുന്നവൻ ലജ്ജ സമ്പാദിക്കുന്നു; ദുഷ്ടനെ ഭർത്സിക്കുന്നവന് ഉപദ്രവം ഉണ്ടാകുന്നു. BSB BSB: He who corrects a mocker brings shame on himself; he who rebukes a wicked man taints himself.
8 ULB പരിഹാസി നിന്നെ പകയ്ക്കാതിരിക്കേണ്ടതിന് അവനെ ശാസിക്കരുത്; ജ്ഞാനിയെ ശാസിക്കുക; അവൻ നിന്നെ സ്നേഹിക്കും. BSB BSB: Do not rebuke a mocker, or he will hate you; rebuke a wise man, and he will love you.
9 ULB ജ്ഞാനിയെ പ്രബോധിപ്പിക്കുക, അവന്റെ ജ്ഞാനം വർദ്ധിക്കും; നീതിമാനെ ഉപദേശിക്കുക, അവൻ വിദ്യാഭിവൃദ്ധി പ്രാപിക്കും. BSB BSB: Instruct a wise man, and he will be wiser still; teach a righteous man, and he will increase his learning.
10 ULB യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭവും പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു. BSB BSB: The fear of the LORD is the beginning of wisdom, and knowledge of the Holy One is understanding.
11 ULB ഞാൻ മുഖാന്തരം നിന്റെ നാളുകൾ പെരുകും; നിനക്ക് ദീർഘായുസ്സ് ഉണ്ടാകും. BSB BSB: For through wisdom your days will be multiplied, and years will be added to your life.
12 ULB നീ ജ്ഞാനിയാകുന്നുവെങ്കിൽ നിനക്കുവേണ്ടി തന്നെ ജ്ഞാനിയായിരിക്കും; പരിഹസിക്കുന്നു എങ്കിലോ, നീ തന്നെ സഹിക്കേണ്ടിവരും”. BSB BSB: If you are wise, you are wise to your own advantage; but if you scoff, you alone will bear the consequences.
13 ULB ഭോഷത്വമായവൾ മോഹപരവശയായിരിക്കുന്നു; അവൾ ബുദ്ധിഹീന തന്നെ, ഒന്നും അറിയുന്നതുമില്ല. BSB BSB: The woman named Folly is loud; she is naive and knows nothing.
14 ULB തങ്ങളുടെ പാതയിൽ നേരെ നടക്കുന്നവരായി, കടന്നുപോകുന്നവരെ വിളിക്കേണ്ടതിന് BSB BSB: She sits at the door of her house, on a seat in the heights of the city,
15 ULB അവൾ പട്ടണത്തിലെ ഉന്നതസ്ഥാനങ്ങളിൽ തന്റെ വീട്ടുവാതില്ക്കൽ ഒരു പീഠത്തിന്മേൽ ഇരിക്കുന്നു. BSB BSB: calling out to those who pass by, who make their paths straight.
16 ULB “അല്പബുദ്ധിയായവൻ ഇങ്ങോട്ട് വരട്ടെ”; ബുദ്ധിഹീനനോട് അവൾ പറയുന്നത്; BSB BSB: “Whoever is simple, let him turn in here!” she says to him who lacks judgment.
17 ULB “മോഷ്ടിച്ച വെള്ളം മധുരവും ഒളിച്ചുതിന്നുന്ന അപ്പം രുചികരവും ആകുന്നു”. BSB BSB: “Stolen water is sweet, and bread eaten in secret is tasty!”
18 ULB എങ്കിലും മൃതന്മാർ അവിടെ ഉണ്ടെന്നും അവളുടെ വിരുന്നുകാർ പാതാളത്തിന്റെ ആഴത്തിൽ ഇരിക്കുന്നു എന്നും അവൻ അറിയുന്നില്ല. BSB BSB: But they do not know that the dead are there, that her guests are in the depths of Sheol.
Select verses for actions: Enter goes to them and Escape comes back.