1 ULB ജ്ഞാനമായവൾ വിളിച്ചുപറയുന്നില്ലയോ? ബുദ്ധിയായവൾ തന്റെ സ്വരം ഉയർത്തുന്നില്ലയോ? BSB BSB: Does not wisdom call out, and understanding raise her voice?
2 ULB അവൾ വഴിയരികിൽ കുന്നുകളുടെ മുകളിൽ, പാതകൾ കൂടുന്നേടത്ത് നില്ക്കുന്നു. BSB BSB: On the heights overlooking the road, at the crossroads she takes her stand.
3 ULB അവൾ പടിവാതിലുകളുടെ അരികത്തും പട്ടണവാതില്ക്കലും ഗോപുരദ്വാരത്തിങ്കലും ഘോഷിക്കുന്നത്: BSB BSB: Beside the gates to the city, at the entrances she cries out:
4 ULB “പുരുഷന്മാരേ, ഞാൻ നിങ്ങളോട് വിളിച്ചുപറയുന്നു; എന്റെ സ്വരം മനുഷ്യപുത്രന്മാരുടെ അടുക്കലേക്ക് വരുന്നു. BSB BSB: “To you, O men, I call out, and my cry is to the sons of men.
5 ULB അല്പബുദ്ധികളേ, സൂക്ഷ്മബുദ്ധി ഗ്രഹിച്ചുകൊള്ളുവിൻ; മൂഢന്മാരേ, വിവേകഹൃദയന്മാരാകുവിൻ. BSB BSB: O simple ones, learn to be shrewd; O fools, gain understanding.
6 ULB കേൾക്കുവിൻ, ഞാൻ ഉൽകൃഷ്ടമായത് സംസാരിക്കും; എന്റെ അധരങ്ങൾ തുറക്കുന്നത് നേരിന് ആയിരിക്കും. BSB BSB: Listen, for I speak of noble things, and the opening of my lips will reveal right.
7 ULB എന്റെ വായ് സത്യം സംസാരിക്കും; ദുഷ്ടത എന്റെ അധരങ്ങൾക്ക് അറപ്പാകുന്നു. BSB BSB: For my mouth will speak the truth, and wickedness is detestable to my lips.
8 ULB എന്റെ വായിലെ മൊഴി സകലവും നീതിയാകുന്നു; അവയിൽ വക്രവും വികടവുമായത് ഒന്നുമില്ല. BSB BSB: All the words of my mouth are righteous; none are crooked or perverse.
9 ULB അവയെല്ലാം ബുദ്ധിമാന് തെളിവും പരിജ്ഞാനം ലഭിച്ചവർക്ക് നേരും ആകുന്നു. BSB BSB: They are all plain to the discerning, and upright to those who find knowledge.
10 ULB വെള്ളിയെക്കാൾ എന്റെ പ്രബോധനവും മേൽത്തരമായ പൊന്നിനെക്കാൾ പരിജ്ഞാനവും കൈക്കൊള്ളുവിൻ. BSB BSB: Receive my instruction instead of silver, and knowledge rather than pure gold.
11 ULB ജ്ഞാനം മുത്തുകളെക്കാൾ നല്ലതാകുന്നു; ഒരുവൻ ആഗ്രഹിക്കുന്നതൊന്നും അതിന് തുല്യമാകുകയില്ല. BSB BSB: For wisdom is more precious than rubies, and nothing you desire compares with her.
12 ULB ജ്ഞാനം എന്ന ഞാൻ സൂക്ഷ്മബുദ്ധിയോടൊപ്പം വസിക്കുന്നു; പരിജ്ഞാനവും വകതിരിവും ഞാൻ കണ്ടെത്തുന്നു. BSB BSB: I, wisdom, dwell together with prudence, and I find knowledge and discretion.
13 ULB യഹോവാഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു; ഡംഭം, അഹങ്കാരം, ദുർമാർഗ്ഗം, വക്രതയുള്ള വായ് എന്നിവ ഞാൻ പകയ്ക്കുന്നു. BSB BSB: To fear the LORD is to hate evil; I hate arrogant pride, evil conduct, and perverse speech.
14 ULB ആലോചനയും പരിജ്ഞാനവും എനിക്കുള്ളത്; ഞാൻ തന്നെ വിവേകം; എനിക്ക് വീര്യബലം ഉണ്ട്. BSB BSB: Counsel and sound judgment are mine; I have insight and strength.
15 ULB ഞാൻ മുഖാന്തരം രാജാക്കന്മാർ വാഴുന്നു; പ്രഭുക്കന്മാർ നീതി നടത്തുന്നു. BSB BSB: By me kings reign, and rulers enact just laws;
16 ULB ഞാൻ മുഖാന്തരം അധിപതിമാരും പ്രധാനികളും ഭൂമിയിലെ ന്യായാധിപന്മാരൊക്കെയും ആധിപത്യം നടത്തുന്നു. BSB BSB: By me princes rule, and all nobles who govern justly.
17 ULB എന്നെ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹിക്കുന്നു; എന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവർ എന്നെ കണ്ടെത്തും. BSB BSB: I love those who love me, and those who seek me early shall find me.
18 ULB എന്റെ പക്കൽ ധനവും മാനവും പുരാതനസമ്പത്തും നീതിയും ഉണ്ട്. BSB BSB: With me are riches and honor, enduring wealth and righteousness.
19 ULB എന്റെ ഫലം പൊന്നിലും തങ്കത്തിലും എന്റെ ആദായം മേല്ത്തരമായ വെള്ളിയിലും നല്ലത്. BSB BSB: My fruit is better than gold, pure gold, and my harvest surpasses choice silver.
20 ULB എന്നെ സ്നേഹിക്കുന്നവർക്ക് വസ്തുവക അവകാശമാക്കിക്കൊടുക്കുകയും അവരുടെ ഭണ്ഡാരങ്ങളെ നിറയ്ക്കുകയും ചെയ്യേണ്ടതിന് BSB BSB: I walk in the way of righteousness, along the paths of justice,
21 ULB ഞാൻ നീതിയുടെ മാർഗ്ഗത്തിലും ന്യായത്തിന്റെ പാതകളിലും നടക്കുന്നു. BSB BSB: bestowing wealth on those who love me and making their treasuries full.
23 ULB ഞാൻ പുരാതനമേ, ആദിയിൽ തന്നെ, ഭൂമിയുടെ ഉല്പത്തിക്ക് മുമ്പ് നിയമിക്കപ്പെട്ടിരിക്കുന്നു. BSB BSB: From everlasting I was established, from the beginning, before the earth began.
24 ULB ആഴങ്ങൾ ഇല്ലാതിരുന്നപ്പോൾ ഞാൻ ജനിച്ചിരിക്കുന്നു; വെള്ളം നിറഞ്ഞ ഉറവുകൾ ഇല്ലാതിരുന്നപ്പോൾ തന്നെ. BSB BSB: When there were no watery depths, I was brought forth, when no springs were overflowing with water.
25 ULB പർവ്വതങ്ങൾ സ്ഥാപിച്ചതിനു മുമ്പെയും കുന്നുകൾക്കു മുമ്പെയും ഞാൻ ജനിച്ചിരിക്കുന്നു. BSB BSB: Before the mountains were settled, before the hills, I was brought forth,
26 ULB അവിടുന്ന് ഭൂമിയെയും വയലുകളെയും ഭൂതലത്തിന്റെ പൊടിയുടെ തുകയെയും ഉണ്ടാക്കിയിട്ടില്ലാത്ത സമയത്ത് തന്നെ. BSB BSB: before He made the land or fields, or any of the dust of the earth.
27 ULB അവിടുന്ന് ആകാശത്തെ ഉറപ്പിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു; അവിടുന്ന് ആഴത്തിന്റെ ഉപരിഭാഗത്ത് വൃത്തം വരച്ചപ്പോഴും BSB BSB: I was there when He established the heavens, when He inscribed a circle on the face of the deep,
28 ULB അവിടുന്ന് മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും ആഴത്തിന്റെ ഉറവുകളെ ബലപ്പെടുത്തിയപ്പോഴും BSB BSB: when He established the clouds above, when the fountains of the deep gushed forth,
29 ULB വെള്ളം അവിടുത്തെ കല്പനയെ അതിക്രമിക്കാത്തവണ്ണം അവിടുന്ന് സമുദ്രത്തിന് അതിരിട്ടപ്പോഴും ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും BSB BSB: when He set a boundary for the sea, so that the waters would not surpass His command, when He marked out the foundations of the earth.
30 ULB ഞാൻ അവിടുത്തെ അടുക്കൽ ശില്പി ആയിരുന്നു; ഇടവിടാതെ അവിടുത്തെ മുമ്പിൽ വിനോദിച്ചുകൊണ്ട് ദിനംപ്രതി അവിടുത്തെ പ്രമോദമായിരുന്നു. BSB BSB: Then I was a skilled craftsman at His side, and His delight day by day, rejoicing always in His presence.
31 ULB അവിടുത്തെ ഭൂതലത്തിൽ ഞാൻ വിനോദിച്ചുകൊണ്ടിരുന്നു; എന്റെ പ്രമോദം മനുഷ്യപുത്രന്മാരോടുകൂടി ആയിരുന്നു. BSB BSB: I was rejoicing in His whole world, delighting together in the sons of men.
32 ULB ആകയാൽ മക്കളേ, എന്റെ വാക്ക് കേട്ടുകൊള്ളുവിൻ; എന്റെ വഴികളെ പ്രമാണിക്കുന്നവർ ഭാഗ്യവാന്മാർ. BSB BSB: Now therefore, my sons, listen to me, for blessed are those who keep my ways.
33 ULB പ്രബോധനം കേട്ട് ബുദ്ധിമാന്മാരായിരിക്കുവിൻ; അതിനെ ത്യജിച്ചുകളയരുത്. BSB BSB: Listen to instruction and be wise; do not ignore it.
34 ULB ദിവസംപ്രതി എന്റെ പടിവാതില്ക്കൽ ജാഗരിച്ചും എന്റെ വാതില്ക്കൽ കാത്തുകൊണ്ടും എന്റെ വാക്ക് കേട്ടനുസരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ. BSB BSB: Blessed is the man who listens to me, watching daily at my doors, waiting at the posts of my doorway.
35 ULB എന്നെ കണ്ടെത്തുന്നവൻ ജീവനെ കണ്ടെത്തുന്നു; അവൻ യഹോവയുടെ കടാക്ഷം പ്രാപിക്കുന്നു. BSB BSB: For whoever finds me finds life and obtains the favor of the LORD.
36 ULB എന്നോടു പാപം ചെയ്യുന്നവനോ തനിക്ക് പ്രാണഹാനി വരുത്തുന്നു; എന്നെ ദ്വേഷിക്കുന്നവരൊക്കെയും മരണത്തെ ഇച്ഛിക്കുന്നു”. BSB BSB: But he who fails to find me harms himself; all who hate me love death.”
Select verses for actions: Enter goes to them and Escape comes back.