1 ULB ഹൃദയത്തിലെ നിരൂപണങ്ങൾ മനുഷ്യനുള്ളവ; നാവിന്റെ ഉത്തരം യഹോവയിൽ നിന്ന് വരുന്നു. BSB BSB: The plans of the heart belong to man, but the reply of the tongue is from the LORD.
2 ULB മനുഷ്യന് തന്റെ വഴികളൊക്കെയും നിർമ്മലമായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു. BSB BSB: All a man’s ways are pure in his own eyes, but his motives are weighed out by the LORD.
3 ULB നിന്റെ പ്രവൃത്തികളെ യഹോവയ്ക്കു സമർപ്പിക്കുക; എന്നാൽ നിന്റെ ഉദ്ദേശ്യങ്ങൾ സാധിക്കും. BSB BSB: Commit your works to the LORD and your plans will be achieved.
4 ULB യഹോവ സകലത്തെയും തന്റെ ഉദ്ദേശ്യത്തിനായി ഉണ്ടാക്കിയിരിക്കുന്നു; അനർത്ഥദിവസത്തിനായി ദുഷ്ടനെയും സൃഷ്ടിച്ചിരിക്കുന്നു. BSB BSB: The LORD has made everything for His purpose—even the wicked for the day of disaster.
5 ULB നിഗളഹൃദയമുള്ള ഏവനും യഹോവയ്ക്കു വെറുപ്പ്; അവന് നിശ്ചയമായും ശിക്ഷ വരാതിരിക്കുകയില്ല. BSB BSB: Everyone who is proud in heart is detestable to the LORD; be assured that he will not go unpunished.
6 ULB ദയയും വിശ്വസ്തതയുംകൊണ്ട് അകൃത്യം പരിഹരിക്കപ്പെടുന്നു; യഹോവാഭക്തികൊണ്ട് മനുഷ്യർ ദോഷം വിട്ടകലുന്നു. BSB BSB: By loving devotion and faithfulness iniquity is atoned for, and by the fear of the LORD one turns aside from evil.
7 ULB ഒരുത്തന്റെ വഴികൾ യഹോവയ്ക്കു പ്രസാദകരമായിരിക്കുമ്പോൾ അവിടുന്ന് അവന്റെ ശത്രുക്കളെപ്പോലും അവനുമായി സമാധാനത്തിലാക്കുന്നു. BSB BSB: When a man’s ways please the LORD, He makes even the man’s enemies live at peace with him.
8 ULB ന്യായരഹിതമായ വലിയ വരവിനെക്കാൾ നീതിയോടെയുള്ള അല്പം നല്ലത്. BSB BSB: Better a little with righteousness than great gain with injustice.
9 ULB മനുഷ്യന്റെ ഹൃദയം തന്റെ വഴിയെക്കുറിച്ച് ആലോചിച്ചുറയ്ക്കുന്നു; അവന്റെ കാലടികളെയോ യഹോവ ക്രമപ്പെടുത്തുന്നു. BSB BSB: A man’s heart plans his course, but the LORD determines his steps.
10 ULB രാജാവിന്റെ അധരങ്ങളിൽ അരുളപ്പാടുണ്ട്; ന്യായവിധിയിൽ അവന്റെ വായ് തെറ്റിപ്പോകുന്നതുമില്ല. BSB BSB: A divine verdict is on the lips of a king; his mouth must not betray justice.
11 ULB ശരിയായ അളവുകോലും ത്രാസും യഹോവയ്ക്കുള്ളവ; സഞ്ചിയിലെ പടി ഒക്കെയും അവിടുത്തെ പ്രവൃത്തിയാകുന്നു. BSB BSB: Honest scales and balances are from the LORD; all the weights in the bag are His concern.
12 ULB ദുഷ്ടത പ്രവർത്തിക്കുന്നത് രാജാക്കന്മാർക്ക് വെറുപ്പ്; നീതികൊണ്ടല്ലയോ സിംഹാസനം സ്ഥിരപ്പെടുന്നത്. BSB BSB: Wicked behavior is detestable for kings, for a throne is established through righteousness.
13 ULB നീതിയുള്ള അധരങ്ങൾ രാജാക്കന്മാർക്ക് പ്രസാദം; സത്യം പറയുന്നവനെ അവർ സ്നേഹിക്കുന്നു. BSB BSB: Righteous lips are a king’s delight, and he who speaks honestly is beloved.
14 ULB രാജാവിന്റെ ക്രോധം മരണദൂതന് തുല്യം; ജ്ഞാനമുള്ള മനുഷ്യനോ അതിനെ ശമിപ്പിക്കും. BSB BSB: The wrath of a king is a messenger of death, but a wise man will pacify it.
15 ULB രാജാവിന്റെ മുഖപ്രകാശത്തിൽ ജീവൻ ഉണ്ട്; അവന്റെ പ്രസാദം പിന്മഴയ്ക്കുള്ള മേഘംപോലെയാകുന്നു. BSB BSB: When a king’s face brightens, there is life; his favor is like a rain cloud in spring.
16 ULB തങ്കത്തെക്കാൾ ജ്ഞാനം സമ്പാദിക്കുന്നത് എത്ര നല്ലത്! വെള്ളിയെക്കാൾ വിവേകം സമ്പാദിക്കുന്നത് എത്ര ഉത്തമം! BSB BSB: How much better to acquire wisdom than gold! To gain understanding is more desirable than silver.
17 ULB ദോഷം വിട്ടുനടക്കുന്നത് നേരുള്ളവരുടെ പെരുവഴി; തന്റെ വഴി സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കാത്തുകൊള്ളുന്നു. BSB BSB: The highway of the upright leads away from evil; he who guards his way protects his life.
18 ULB നാശത്തിന് മുമ്പ് ഗർവ്വം; വീഴ്ചയ്ക്ക് മുമ്പ് ഉന്നതഭാവം. BSB BSB: Pride goes before destruction, and a haughty spirit before a fall.
19 ULB ഗർവ്വികളോടുകൂടെ കവർച്ച പങ്കിടുന്നതിനെക്കാൾ താഴ്മയുള്ളവരോടുകൂടി താഴ്മയുള്ളവനായിരിക്കുന്നത് നല്ലത്. BSB BSB: It is better to be lowly in spirit among the humble than to divide the spoil with the proud.
20 ULB തിരുവചനം പ്രമാണിക്കുന്നവൻ നന്മ കണ്ടെത്തും; യഹോവയിൽ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ. BSB BSB: Whoever heeds instruction will find success, and blessed is he who trusts in the LORD.
21 ULB ജ്ഞാനഹൃദയൻ വിവേകി എന്ന് വിളിക്കപ്പെടും; അധരമാധുര്യം വിദ്യയെ വർദ്ധിപ്പിക്കുന്നു. BSB BSB: The wise in heart are called discerning, and pleasant speech promotes instruction.
22 ULB വിവേകം വിവേകിക്ക് ജീവന്റെ ഉറവാകുന്നു; ഭോഷന്മാരുടെ പ്രബോധനമോ ഭോഷത്തം തന്നെ. BSB BSB: Understanding is a fountain of life to its possessor, but the discipline of fools is folly.
23 ULB ജ്ഞാനിയുടെ ഹൃദയം അവന്റെ വായെ പഠിപ്പിക്കുന്നു; അവന്റെ അധരങ്ങൾക്ക് വിദ്യ വർദ്ധിപ്പിക്കുന്നു. BSB BSB: The heart of the wise man instructs his mouth and adds persuasiveness to his lips.
24 ULB ഇമ്പമുള്ള വാക്ക് തേൻകട്ടയാകുന്നു; മനസ്സിന് മധുരവും അസ്ഥികൾക്ക് ഔഷധവും തന്നെ; BSB BSB: Pleasant words are a honeycomb, sweet to the soul and healing to the bones.
25 ULB ചിലപ്പോൾ ഒരു വഴി മനുഷ്യന് ചൊവ്വായി തോന്നുന്നു; അതിന്റെ അവസാനമോ മരണവഴികൾ അത്രേ. BSB BSB: There is a way that seems right to a man, but its end is the way of death.
26 ULB പണിക്കാരന്റെ വിശപ്പ് അവനെക്കൊണ്ടു പണി ചെയ്യിക്കുന്നു; അവന്റെ വായ് അവനെ അതിനായി നിർബ്ബന്ധിക്കുന്നു. BSB BSB: A worker’s appetite works for him because his hunger drives him onward.
27 ULB നിസ്സാരമനുഷ്യൻ ദോഷം എന്ന കുഴികുഴിയ്ക്കുന്നു; അവന്റെ അധരങ്ങളിൽ കത്തുന്ന തീ ഉണ്ട്. BSB BSB: A worthless man digs up evil, and his speech is like a scorching fire.
28 ULB വക്രതയുള്ള മനുഷ്യൻ വഴക്ക് ഉണ്ടാക്കുന്നു; ഏഷണിക്കാരൻ മിത്രങ്ങളെ ഭേദിപ്പിക്കുന്നു. BSB BSB: A perverse man spreads dissension, and a gossip divides close friends.
29 ULB സാഹസക്കാരൻ കൂട്ടുകാരനെ വശീകരിക്കുകയും കൊള്ളരുതാത്ത വഴിയിൽ നടത്തുകയും ചെയ്യുന്നു. BSB BSB: A violent man entices his neighbor and leads him down a path that is not good.
30 ULB കണ്ണിറുക്കുന്നവൻ വക്രത നിരൂപിക്കുന്നു; വപ്പ് കടിക്കുന്നവൻ ദോഷം ചെയ്യുന്നു. BSB BSB: He who winks his eye devises perversity; he who purses his lips is bent on evil.
31 ULB നരച്ച തല ശോഭയുള്ള കിരീടമാകുന്നു; നീതിയുടെ മാർഗ്ഗത്തിൽ അതിനെ പ്രാപിക്കാം. BSB BSB: Gray hair is a crown of glory; it is attained along the path of righteousness.
32 ULB ദീർഘക്ഷമയുള്ളവൻ യുദ്ധവീരനിലും മനോനിയന്ത്രണമുള്ളവൻ പട്ടണം പിടിക്കുന്നവനിലും ശ്രേഷ്ഠൻ. BSB BSB: He who is slow to anger is better than a warrior, and he who controls his temper is greater than one who captures a city.
33 ULB ചീട്ട് മടിയിൽ ഇടുന്നു; അതിന്റെ തീരുമാനമോ യഹോവയിൽ നിന്ന് വരുന്നു. BSB BSB: The lot is cast into the lap, but its every decision is from the LORD.
Select verses for actions: Enter goes to them and Escape comes back.