1 ULB കലഹത്തോടുകൂടി ഒരു വീടു നിറയെ യാഗഭോജനത്തിലും സ്വസ്ഥതയോടുകൂടി ഒരു കഷണം ഉണങ്ങിയ അപ്പം ഏറ്റവും നല്ലത്. BSB BSB: Better a dry morsel in quietness than a house full of feasting with strife.
2 ULB നാണംകെട്ട മകന്റെമേൽ ബുദ്ധിമാനായ ദാസൻ ഭരണം നടത്തും; സഹോദരന്മാരുടെ ഇടയിൽ അവകാശം പ്രാപിക്കും. BSB BSB: A wise servant will rule over a disgraceful son and share his inheritance as one of the brothers.
3 ULB വെള്ളിക്ക് പുടം, പൊന്നിന് മൂശ; ഹൃദയങ്ങളെ ശോധന ചെയ്യുന്നതോ യഹോവ തന്നെ. BSB BSB: A crucible for silver and a furnace for gold, but the LORD is the tester of hearts.
4 ULB ദുഷ്ക്കർമ്മി നീതികെട്ട അധരങ്ങൾക്ക് ശ്രദ്ധകൊടുക്കുന്നു; വ്യാജം പറയുന്നവൻ വഷളത്തമുള്ള നാവിന് ചെവികൊടുക്കുന്നു. BSB BSB: A wicked man listens to evil lips; a liar gives ear to a destructive tongue.
5 ULB ദരിദ്രനെ പരിഹസിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ആപത്തിൽ സന്തോഷിക്കുന്നവന് ശിക്ഷ വരാതിരിക്കുകയില്ല. BSB BSB: He who mocks the poor insults their Maker; whoever gloats over calamity will not go unpunished.
6 ULB മക്കളുടെ മക്കൾ വൃദ്ധന്മാർക്ക് കിരീടമാകുന്നു; മക്കളുടെ മഹത്വം അവരുടെ അപ്പന്മാർ തന്നെ. BSB BSB: Grandchildren are the crown of the aged, and the glory of a son is his father.
7 ULB സുഭാഷിതം പറയുന്ന അധരം ഭോഷന് യോഗ്യമല്ല; വ്യാജമുള്ള അധരം ഒരു പ്രഭുവിന് ഒട്ടും ഉചിതമല്ല. BSB BSB: Eloquent words are unfit for a fool; how much worse are lying lips to a ruler!
8 ULB സമ്മാനം വാങ്ങുന്നവന് അത് രത്നമായി തോന്നും; അവൻ ചെല്ലുന്നേടത്തെല്ലാം കാര്യം സാധിക്കും. BSB BSB: A bribe is a charm to its giver; wherever he turns, he succeeds.
9 ULB സ്നേഹം തേടുന്നവൻ ലംഘനം മറച്ചുവയ്ക്കുന്നു; കാര്യം പാട്ടാക്കുന്നവനോ മിത്രങ്ങളെ ഭേദിപ്പിക്കുന്നു. BSB BSB: Whoever conceals an offense promotes love, but he who brings it up separates friends.
10 ULB ഭോഷനെ നൂറ് അടിക്കുന്നതിനെക്കാൾ ബുദ്ധിമാനെ ഒന്ന് ശാസിക്കുന്നത് അധികം ഫലിക്കും. BSB BSB: A rebuke cuts into a man of discernment deeper than a hundred lashes cut into a fool.
11 ULB മത്സരക്കാരൻ ദോഷം മാത്രം അന്വേഷിക്കുന്നു; ക്രൂരനായ ഒരു ദൂതനെ അവന്റെ നേരെ അയയ്ക്കും. BSB BSB: An evil man seeks only rebellion; a cruel messenger will be sent against him.
12 ULB മൂഢനെ അവന്റെ ഭോഷത്തത്തിൽ എതിരിടുന്നതിനെക്കാൾ കുട്ടികൾ കാണാതെപോയ കരടിയെ എതിരിടുന്നത് ഭേദം. BSB BSB: It is better to meet a bear robbed of her cubs than a fool in his folly.
13 ULB ഒരുത്തൻ നന്മയ്ക്കു പകരം തിന്മ ചെയ്യുന്നു എങ്കിൽ അവന്റെ ഭവനത്തെ തിന്മ വിട്ടുമാറുകയില്ല. BSB BSB: If anyone returns evil for good, evil will never leave his house.
14 ULB കലഹത്തിന്റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ; ആകയാൽ കലഹമാകുംമുമ്പ് തർക്കം നിർത്തിക്കളയുക. BSB BSB: To start a quarrel is to release a flood; so abandon the dispute before it breaks out.
15 ULB ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനും രണ്ടുപേരും യഹോവയ്ക്ക് വെറുപ്പ്. BSB BSB: Acquitting the guilty and condemning the righteous—both are detestable to the LORD.
16 ULB മൂഢന് ജ്ഞാനം സമ്പാദിക്കുവാൻ ബുദ്ധിയില്ലാതിരിക്കുമ്പോൾ അത് വാങ്ങുവാൻ അവന്റെ കയ്യിൽ പണം എന്തിന്? BSB BSB: Why should the fool have money in his hand with no intention of buying wisdom?
17 ULB സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; അനർത്ഥകാലത്ത് അവൻ സഹോദരനായിത്തീരുന്നു. BSB BSB: A friend loves at all times, and a brother is born for adversity.
18 ULB ബുദ്ധിഹീനനായ മനുഷ്യൻ കയ്യടിച്ച് കൂട്ടുകാരനു വേണ്ടി ജാമ്യം നില്ക്കുന്നു. BSB BSB: A man lacking judgment strikes hands in pledge and puts up security for his neighbor.
19 ULB കലഹപ്രിയൻ ലംഘനപ്രിയൻ ആകുന്നു; പടിവാതിൽ ഉയർത്തിപ്പണിയുന്നവൻ നാശം ഇച്ഛിക്കുന്നു. BSB BSB: He who loves transgression loves strife; he who builds his gate high invites destruction.
20 ULB വക്രഹൃദയമുള്ളവൻ നന്മ കാണുകയില്ല; വികടനാവുള്ളവൻ ആപത്തിൽ അകപ്പെടും. BSB BSB: The one with a perverse heart finds no good, and he whose tongue is deceitful falls into trouble.
21 ULB ഭോഷനെ ജനിപ്പിച്ചവന് അത് ഖേദകാരണമാകും; മൂഢന്റെ അപ്പന് സന്തോഷം ഉണ്ടാകുകയില്ല. BSB BSB: A man fathers a fool to his own grief; the father of a fool has no joy.
22 ULB സന്തുഷ്ടഹൃദയം നല്ലൊരു ഔഷധമാകുന്നു; തകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു. BSB BSB: A joyful heart is good medicine, but a broken spirit dries up the bones.
23 ULB ദുഷ്ടൻ ന്യായത്തിന്റെ വഴികളെ മറിക്കേണ്ടതിന് ഒളിച്ചുകൊണ്ടുവരുന്ന സമ്മാനം വാങ്ങുന്നു. BSB BSB: A wicked man takes a covert bribe to subvert the course of justice.
24 ULB ജ്ഞാനം ബുദ്ധിമാന്റെ മുമ്പിൽ ഇരിക്കുന്നു; മൂഢന്റെ കണ്ണോ ഭൂമിയുടെ അറുതികളിലേക്ക് നോക്കുന്നു. BSB BSB: Wisdom is the focus of the discerning, but the eyes of a fool wander to the ends of the earth.
25 ULB മൂഢനായ മകൻ അപ്പന് വ്യസനവും, തന്നെ പ്രസവിച്ചവൾക്ക് കൈപ്പും ആകുന്നു. BSB BSB: A foolish son brings grief to his father and bitterness to her who bore him.
26 ULB നീതിമാന് പിഴ കല്പിക്കുന്നതും ശ്രേഷ്ഠന്മാരെ സത്യസന്ധത നിമിത്തം അടിക്കുന്നതും നല്ലതല്ല. BSB BSB: It is surely not good to punish the innocent or to flog a noble for his honesty.
27 ULB വാക്ക് അടക്കിവയ്ക്കുന്നവൻ പരിജ്ഞാനമുള്ളവൻ; ശാന്തമാനസൻ ബുദ്ധിമാൻ തന്നെ. BSB BSB: A man of knowledge restrains his words, and a man of understanding maintains a calm spirit.
28 ULB മിണ്ടാതിരുന്നാൽ ഭോഷനെപ്പോലും ജ്ഞാനിയായും നാവടക്കിയാൽ വിവേകിയായും എണ്ണും. BSB BSB: Even a fool is considered wise if he keeps silent, and discerning when he holds his tongue.
Select verses for actions: Enter goes to them and Escape comes back.