1 ULB കൂട്ടംവിട്ടു നടക്കുന്നവൻ സ്വന്തം താത്പര്യം അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവൻ കയർക്കുന്നു. BSB BSB: He who isolates himself pursues selfish desires; he rebels against all sound judgment.
2 ULB തന്റെ മനസ്സ് വെളിപ്പെടുത്തുന്നതിൽ അല്ലാതെ മൂഢന് വിവേകത്തിൽ താത്പര്യമില്ല. BSB BSB: A fool does not delight in understanding, but only in airing his opinions.
3 ULB ദുഷ്ടനോടുകൂടി അപമാനവും ദുഷ്ക്കീർത്തിയോടുകൂടി നിന്ദയും വരുന്നു. BSB BSB: With a wicked man comes contempt as well, and shame is accompanied by disgrace.
4 ULB മനുഷ്യന്റെ വായിലെ വാക്ക് ആഴമുള്ള വെള്ളവും ജ്ഞാനത്തിന്റെ ഉറവ് ഒഴുക്കുള്ള തോടും ആകുന്നു. BSB BSB: The words of a man’s mouth are deep waters; the fountain of wisdom is a bubbling brook.
5 ULB നീതിമാനെ ന്യായവിസ്താരത്തിൽ തോല്പിക്കേണ്ടതിന് ദുഷ്ടന്റെ പക്ഷം പിടിക്കുന്നത് നല്ലതല്ല. BSB BSB: Showing partiality to the wicked is not good, nor is depriving the innocent of justice.
6 ULB മൂഢന്റെ അധരങ്ങൾ വഴക്കിന് ഇടയാക്കുന്നു; അവന്റെ വായ് തല്ല് വിളിച്ചുവരുത്തുന്നു. BSB BSB: A fool’s lips bring him strife, and his mouth invites a beating.
7 ULB മൂഢന്റെ വായ് അവന് നാശം; അവന്റെ അധരങ്ങൾ അവന്റെ പ്രാണന് കെണി. BSB BSB: A fool’s mouth is his ruin, and his lips are a snare to his soul.
8 ULB ഏഷണിക്കാരന്റെ വാക്ക് സ്വാദുഭോജനംപോലെയിരിക്കുന്നു; അത് ശരീരത്തിന്റെ ഉള്ളറകളിലേക്ക് ചെല്ലുന്നു. BSB BSB: The words of a gossip are like choice morsels that go down into the inmost being.
9 ULB വേലയിൽ മടിയനായവൻ മുടിയന്റെ സഹോദരൻ. BSB BSB: Whoever is slothful in his work is brother to him who destroys.
10 ULB യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേയ്ക്ക് ഓടിച്ചെന്ന് അഭയം പ്രാപിക്കുന്നു. BSB BSB: The name of the LORD is a strong tower; the righteous run to it and are safe.
11 ULB ധനവാന് തന്റെ സമ്പത്ത് ഉറപ്പുള്ള പട്ടണം; അത് അവന് ഉയർന്ന മതിൽ ആയിത്തോന്നുന്നു. BSB BSB: A rich man’s wealth is his fortified city; it is like a high wall in his imagination.
12 ULB നാശത്തിന് മുമ്പ് മനുഷ്യന്റെ ഹൃദയം നിഗളിക്കുന്നു; മാനത്തിന് മുമ്പെ താഴ്മ. BSB BSB: Before his downfall a man’s heart is proud, but humility comes before honor.
13 ULB കേൾക്കുന്നതിനു മുമ്പ് ഉത്തരം പറയുന്നവന് അത് ഭോഷത്തവും ലജ്ജയും ആയിത്തീരുന്നു. BSB BSB: He who answers a matter before he hears it—this is folly and disgrace to him.
14 ULB പുരുഷന്റെ ധീരത രോഗത്തിൽ അവന് സഹിഷ്ണുത നൽകുന്നു; തകർന്ന മനസ്സിനെയോ ആർക്ക് സഹിക്കാം? BSB BSB: The spirit of a man can endure his sickness, but who can survive a broken spirit?
15 ULB ബുദ്ധിമാന്റെ ഹൃദയം പരിജ്ഞാനം സമ്പാദിക്കുന്നു; ജ്ഞാനികളുടെ ചെവി പരിജ്ഞാനം അന്വേഷിക്കുന്നു. BSB BSB: The heart of the discerning acquires knowledge, and the ear of the wise seeks it out.
16 ULB മനുഷ്യൻ നൽകുന്ന സമ്മാനം മൂലം അവന് പ്രവേശനം ലഭിക്കും; അവൻ മഹാന്മാരുടെ സന്നിധിയിൽ ചെല്ലുവാൻ ഇടയാകും. BSB BSB: A man’s gift opens doors for him, and brings him before great men.
17 ULB തന്റെ അന്യായം ആദ്യം ബോധിപ്പിക്കുന്നവൻ നീതിമാൻ എന്ന് തോന്നും; എന്നാൽ അവന്റെ പ്രതിയോഗി അവനെ പരിശോധിക്കുന്നതുവരെ മാത്രം. BSB BSB: The first to state his case seems right until another comes and cross-examines him.
18 ULB നറുക്ക് തർക്കങ്ങൾ തീർക്കുകയും ബലവാന്മാർക്കിടയിൽ തീർപ്പുണ്ടാക്കുകയും ചെയ്യുന്നു. BSB BSB: Casting the lot ends quarrels and separates strong opponents.
19 ULB ദ്രോഹിക്കപ്പെട്ട സഹോദരനെ ഇണക്കുന്നത് ഉറപ്പുള്ള പട്ടണത്തെ ജയിക്കുന്നതിനെക്കാൾ ബുദ്ധിമുട്ടാകുന്നു; അങ്ങനെയുള്ള പിണക്കം അരമനയുടെ ഓടാമ്പൽപോലെ ആകുന്നു. BSB BSB: An offended brother is harder to win than a fortified city, and disputes are like the bars of a castle.
20 ULB വായുടെ ഫലത്താൽ മനുഷ്യന്റെ ഉദരം നിറയും; അധരങ്ങളുടെ വിളവുകൊണ്ട് അവന് തൃപ്തിവരും; BSB BSB: From the fruit of his mouth a man’s belly is filled; with the harvest from his lips he is satisfied.
21 ULB മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു; അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും. BSB BSB: Life and death are in the power of the tongue, and those who love it will eat its fruit.
22 ULB ഭാര്യയെ കിട്ടുന്നവന് നന്മ കിട്ടുന്നു; യഹോവയോട് പ്രസാദം ലഭിച്ചുമിരിക്കുന്നു. BSB BSB: He who finds a wife finds a good thing and obtains favor from the LORD.
23 ULB ദരിദ്രൻ യാചനാരീതിയിൽ സംസാരിക്കുന്നു; ധനവാനോ കഠിനമായി ഉത്തരം പറയുന്നു. BSB BSB: The poor man pleads for mercy, but the rich man answers harshly.
24 ULB വളരെ സ്നേഹിതന്മാരുള്ള മനുഷ്യന് നാശം വരും; എന്നാൽ സഹോദരനെക്കാളും പറ്റിച്ചേരുന്ന സ്നേഹിതന്മാരും ഉണ്ട്. BSB BSB: A man of many companions may come to ruin, but there is a friend who stays closer than a brother.
Select verses for actions: Enter goes to them and Escape comes back.