1 ULB വികടാധരം ഉള്ള മൂഢനെക്കാൾ പരമാർത്ഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ. BSB BSB: Better a poor man who walks with integrity than a fool whose lips are perverse.
2 ULB പരിജ്ഞാനമില്ലാത്ത മനസ്സ് നല്ലതല്ല; തിടുക്കത്തോടെ ചുവട് വയ്ക്കുന്നവൻ തെറ്റിപ്പോകുന്നു. BSB BSB: Even zeal is no good without knowledge, and he who hurries his footsteps misses the mark.
3 ULB മനുഷ്യന്റെ ഭോഷത്തം അവന്റെ വഴിയെ മറിച്ചുകളയുന്നു; അവന്റെ ഹൃദയം യഹോവയോട് കോപിക്കുന്നു. BSB BSB: A man’s own folly subverts his way, yet his heart rages against the LORD.
4 ULB സമ്പത്ത് സ്നേഹിതന്മാരെ വർദ്ധിപ്പിക്കുന്നു; എളിയവന്റെ കൂട്ടുകാരനോ അവനോട് അകന്നിരിക്കുന്നു. BSB BSB: Wealth attracts many friends, but a poor man is deserted by his friend.
5 ULB കള്ളസ്സാക്ഷിക്ക് ശിക്ഷ വരാതിരിക്കുകയില്ല; ഭോഷ്ക്ക് പറയുന്നവൻ രക്ഷപെടുകയുമില്ല. BSB BSB: A false witness will not go unpunished, and one who utters lies will not escape.
6 ULB പ്രഭുവിന്റെ പ്രീതി സമ്പാദിക്കുവാൻ പലരും നോക്കുന്നു; ദാനം ചെയ്യുന്നവന് ഏവനും സ്നേഹിതൻ. BSB BSB: Many seek the favor of the prince, and everyone is a friend of the gift giver.
7 ULB ദരിദ്രന്റെ സഹോദരന്മാരെല്ലാം അവനെ പകയ്ക്കുന്നു; അവന്റെ സ്നേഹിതന്മാർ എത്രയധികം അകന്നുനില്ക്കും? അവൻ വാക്കുകൾ പറഞ്ഞ് അവരെ പിന്തുടർന്നാലും അവർ അവനെ ഉപേക്ഷിക്കുന്നു. BSB BSB: All the brothers of a poor man hate him—how much more do his friends avoid him! He may pursue them with pleading, but they are nowhere to be found.
8 ULB ബുദ്ധി സമ്പാദിക്കുന്നവൻ തന്റെ പ്രാണനെ സ്നേഹിക്കുന്നു; വിവേകം കാത്തുകൊള്ളുന്നവൻ നന്മ പ്രാപിക്കും. BSB BSB: He who acquires wisdom loves himself; one who safeguards understanding will find success.
9 ULB കള്ളസ്സാക്ഷിക്ക് ശിക്ഷ വരാതിരിക്കുകയില്ല; ഭോഷ്ക്ക് പറയുന്നവൻ നശിച്ചുപോകും. BSB BSB: A false witness will not go unpunished, and one who pours out lies will perish.
10 ULB സുഖജീവിതം ഭോഷന് യോഗ്യമല്ല; പ്രഭുക്കന്മാരുടെമേൽ ദാസൻ എങ്ങനെ ഭരണം നടത്തും? BSB BSB: Luxury is unseemly for a fool—how much worse for a slave to rule over princes!
11 ULB വിവേകബുദ്ധിയാൽ മനുഷ്യന് ദീർഘക്ഷമ വരുന്നു; ലംഘനം ക്ഷമിക്കുന്നത് അവന് ഭൂഷണം. BSB BSB: A man’s insight gives him patience, and his virtue is to overlook an offense.
12 ULB രാജാവിന്റെ ക്രോധം സിംഹഗർജ്ജനത്തിനു തുല്യം; അവന്റെ പ്രസാദമോ പുല്ലിന്മേലുള്ള മഞ്ഞുപോലെ. BSB BSB: A king’s rage is like the roar of a lion, but his favor is like dew on the grass.
13 ULB മൂഢനായ മകൻ അപ്പന് നിർഭാഗ്യം; ഭാര്യയുടെ കലഹം തീരാത്ത ചോർച്ച പോലെ. BSB BSB: A foolish son is his father’s ruin, and a quarrelsome wife is like a constant dripping.
14 ULB ഭവനവും സമ്പത്തും പിതാക്കന്മാരിൽ നിന്ന് ലഭിക്കുന്ന അവകാശം; ബുദ്ധിയുള്ള ഭാര്യയോ യഹോവയുടെ ദാനം. BSB BSB: Houses and wealth are inherited from fathers, but a prudent wife is from the LORD.
15 ULB മടി ഗാഢനിദ്രയിൽ വീഴിക്കുന്നു; അലസചിത്തൻ പട്ടിണികിടക്കും. BSB BSB: Laziness brings on deep sleep, and an idle soul will suffer hunger.
16 ULB കല്പന പ്രമാണിക്കുന്നവൻ പ്രാണനെ കാക്കുന്നു; നടപ്പ് സൂക്ഷിക്കാത്തവൻ മരണശിക്ഷ അനുഭവിക്കും. BSB BSB: He who keeps a commandment preserves his soul, but he who is careless in his ways will die.
17 ULB എളിയവനോട് കൃപ കാണിക്കുന്നവൻ യഹോവയ്ക്ക് വായ്പ കൊടുക്കുന്നു; അവൻ ചെയ്ത നന്മയ്ക്ക് അവിടുന്ന് പകരം കൊടുക്കും. BSB BSB: Kindness to the poor is a loan to the LORD, and He will repay the lender.
18 ULB പ്രത്യാശയുള്ളേടത്തോളം നിന്റെ മകനെ ശിക്ഷിക്കുക; എങ്കിലും അവനെ കൊല്ലുവാൻ തക്കവണ്ണം ഭാവിക്കരുത്. BSB BSB: Discipline your son, for in that there is hope; do not be party to his death.
19 ULB മുൻകോപി പിഴ കൊടുക്കേണ്ടിവരും; നീ അവനെ വിടുവിച്ചാൽ അത് പിന്നെയും ചെയ്യേണ്ടിവരും. BSB BSB: A man of great anger must pay the penalty; if you rescue him, you will have to do so again.
20 ULB പില്ക്കാലത്ത് നീ ജ്ഞാനിയാകേണ്ടതിന് ആലോചന കേട്ട് പ്രബോധനം കൈക്കൊള്ളുക. BSB BSB: Listen to counsel and accept discipline, that you may be wise the rest of your days.
21 ULB മനുഷ്യന്റെ ഹൃദയത്തിൽ പല വിചാരങ്ങളും ഉണ്ട്; യഹോവയുടെ ആലോചനയോ നിലനില്ക്കും. BSB BSB: Many plans are in a man’s heart, but the purpose of the LORD will prevail.
22 ULB ഒരു മനുഷ്യനിൽ പ്രതീക്ഷിക്കുന്നത് ദയയാണ്; ഭോഷ്ക്ക് പറയുന്നവനെക്കാൾ ദരിദ്രൻ ഉത്തമൻ. BSB BSB: The desire of a man is loving devotion; better to be poor than a liar.
23 ULB യഹോവാഭക്തി ജീവനിലേയ്ക്ക് നയിക്കുന്നു; അതുള്ളവൻ തൃപ്തനായി വസിക്കും; അനർത്ഥം അവന് നേരിടുകയില്ല. BSB BSB: The fear of the LORD leads to life, that one may rest content, without visitation from harm.
24 ULB മടിയൻ തന്റെ കൈ തളികയിൽ പൂഴ്ത്തുന്നു; വായിലേക്ക് തിരികെ കൊണ്ടുവരുകയില്ല. BSB BSB: The slacker buries his hand in the dish; he will not even bring it back to his mouth.
25 ULB പരിഹാസിയെ അടിച്ചാൽ അല്പബുദ്ധി വിവേകം പഠിക്കും; ബുദ്ധിമാനെ ശാസിച്ചാൽ അവൻ പരിജ്ഞാനം പ്രാപിക്കും. BSB BSB: Strike a mocker, and the simple will beware; rebuke the discerning man, and he will gain knowledge.
26 ULB അപ്പനോട് അതിക്രമം കാണിക്കുകയും അമ്മയെ ഓടിച്ചുകളയുകയും ചെയ്യുന്നവൻ ലജ്ജയും അപമാനവും വരുത്തുന്ന മകനാകുന്നു. BSB BSB: He who assaults his father or evicts his mother is a son who brings shame and disgrace.
27 ULB മകനേ, പ്രബോധനം കേൾക്കുന്നത് മതിയാക്കിയാൽ നീ പരിജ്ഞാനത്തിന്റെ വചനങ്ങളിൽ നിന്ന് അകന്നുപോകും. BSB BSB: If you cease to hear instruction, my son, you will stray from the words of knowledge.
28 ULB അയോഗ്യനായ സാക്ഷി ന്യായത്തെ പരിഹസിക്കുന്നു; ദുഷ്ടന്മാരുടെ വായ് അകൃത്യത്തെ വിഴുങ്ങുന്നു. BSB BSB: A corrupt witness mocks justice, and a wicked mouth swallows iniquity.
29 ULB പരിഹാസികൾക്കായി ശിക്ഷാവിധിയും മൂഢന്മാരുടെ മുതുകിന് തല്ലും ഒരുങ്ങിയിരിക്കുന്നു. BSB BSB: Judgments are prepared for mockers, and beatings for the backs of fools.
Select verses for actions: Enter goes to them and Escape comes back.