1 ULB വീഞ്ഞ് പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അവയാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകുകയില്ല. BSB BSB: Wine is a mocker, strong drink is a brawler, and whoever is led astray by them is not wise.
2 ULB രാജാവിന്റെ ക്രോധം സിംഹഗർജ്ജനംപോലെ; അവനെ കോപിപ്പിക്കുന്നവൻ തന്റെ പ്രാണനോട് ദ്രോഹം ചെയ്യുന്നു. BSB BSB: The terror of a king is like the roar of a lion; whoever provokes him forfeits his own life.
3 ULB കലഹം ഒഴിഞ്ഞിരിക്കുന്നത് പുരുഷന് മാനം; എന്നാൽ ഏത് ഭോഷനും ശണ്ഠ കൂടും. BSB BSB: It is honorable for a man to resolve a dispute, but any fool will quarrel.
4 ULB മടിയൻ ശീതം നിമിത്തം നിലം ഉഴുന്നില്ല; കൊയ്ത്തുകാലത്ത് അവൻ ഇരക്കും; ഒന്നും കിട്ടുകയുമില്ല. BSB BSB: The slacker does not plow in season; at harvest time he looks, but nothing is there.
5 ULB മനുഷ്യന്റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം; വിവേകമുള്ള പുരുഷൻ അത് കോരി എടുക്കും. BSB BSB: The intentions of a man’s heart are deep waters, but a man of understanding draws them out.
6 ULB മിക്ക മനുഷ്യരും തങ്ങളോട് ദയാലുവായ ഒരുത്തനെ കാണും; എന്നാൽ വിശ്വസ്തനായ ഒരുത്തനെ ആർക്ക് കണ്ടെത്താനാകും? BSB BSB: Many a man proclaims his loving devotion, but who can find a trustworthy man?
7 ULB പരമാർത്ഥതയിൽ നടക്കുന്നവൻ നീതിമാൻ; അവന്റെ ശേഷം, അവന്റെ മക്കളും ഭാഗ്യവാന്മാർ. BSB BSB: The righteous man walks with integrity; blessed are his children after him.
8 ULB ന്യായാസനത്തിൽ ഇരിക്കുന്ന രാജാവ് തന്റെ കണ്ണുകൊണ്ട് സകലദോഷത്തെയും പാറ്റിക്കളയുന്നു. BSB BSB: A king who sits on a throne to judge sifts out all evil with his eyes.
9 ULB ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ച് പാപം ഒഴിഞ്ഞ് നിർമ്മലനായിരിക്കുന്നു എന്ന് ആർക്ക് പറയാം? BSB BSB: Who can say, “I have kept my heart pure; I am cleansed from my sin”?
10 ULB രണ്ടുതരം തൂക്കവും രണ്ടുതരം അളവും രണ്ടും ഒരുപോലെ യഹോവയ്ക്ക് വെറുപ്പ്. BSB BSB: Differing weights and unequal measures—both are detestable to the LORD.
11 ULB ബാല്യത്തിലെ ക്രിയകളാൽ തന്നെ ഒരുത്തന്റെ പ്രവൃത്തി വെടിപ്പും നേരുമുള്ളതും ആകുമോ എന്ന് അറിയാം. BSB BSB: Even a young man is known by his actions—whether his conduct is pure and upright.
12 ULB കേൾക്കുന്ന ചെവി, കാണുന്ന കണ്ണ്, ഇവ രണ്ടും യഹോവ ഉണ്ടാക്കി. BSB BSB: Ears that hear and eyes that see—the LORD has made them both.
13 ULB ദരിദ്രനാകാതെയിരിക്കേണ്ടതിന് നിദ്രാപ്രിയനാകരുത്; നീ കണ്ണു തുറക്കുക; നിനക്ക് വേണ്ടുവോളം ആഹാരം ഉണ്ടാകും. BSB BSB: Do not love sleep, or you will grow poor; open your eyes, and you will have plenty of food.
14 ULB വിലയ്ക്കു വാങ്ങുന്നവൻ ചീത്തചീത്ത എന്ന് പറയുന്നു; വാങ്ങി തന്റെ വഴിക്ക് പോകുമ്പോൾ അവൻ പ്രശംസിക്കുന്നു. BSB BSB: “Worthless, worthless!” says the buyer, but on the way out, he gloats.
15 ULB പൊന്നും അനവധി മുത്തുകളും ഉണ്ടല്ലോ; പരിജ്ഞാനമുള്ള അധരങ്ങൾ വിലയേറിയ ആഭരണം. BSB BSB: There is an abundance of gold and rubies, but lips of knowledge are a rare treasure.
16 ULB അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവന്റെ വസ്ത്രം എടുത്തുകൊൾക; അന്യജാതിക്കാരനുവേണ്ടി ഉത്തരവാദി ആകുന്നവനോട് പണയം വാങ്ങുക. BSB BSB: Take the garment of the one who posts security for a stranger; get collateral if it is for a foreigner.
17 ULB വ്യാജത്താൽ നേടിയ ആഹാരം മനുഷ്യന് മധുരം; പിന്നത്തേതിൽ അവന്റെ വായിൽ ചരൽ നിറയും. BSB BSB: Food gained by fraud is sweet to a man, but later his mouth is full of gravel.
18 ULB പദ്ധതികൾ ആലോചനകൊണ്ട് സാധിക്കുന്നു; ആകയാൽ ഭരണസാമർത്ഥ്യത്തോടെ യുദ്ധം ചെയ്യുക. BSB BSB: Set plans by consultation, and wage war under sound guidance.
19 ULB നുണയനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു; ആകയാൽ വിടുവായനോട് ഇടപെടരുത്. BSB BSB: He who reveals secrets is a constant gossip; avoid the one who babbles with his lips.
20 ULB ആരെങ്കിലും അപ്പനെയോ അമ്മയെയോ ദുഷിച്ചാൽ അവന്റെ വിളക്ക് കൂരിരുട്ടിൽ കെട്ടുപോകും. BSB BSB: Whoever curses his father or mother, his lamp will be extinguished in deepest darkness.
21 ULB ആദിയിൽ ഒരു അവകാശം ബദ്ധപ്പെട്ട് കൈവശമാക്കാം; അതിന്റെ അവസാനമോ അനുഗ്രഹിക്കപ്പെടുകയില്ല. BSB BSB: An inheritance gained quickly will not be blessed in the end.
22 ULB ഞാൻ ദോഷത്തിന് പ്രതികാരം ചെയ്യുമെന്ന് നീ പറയരുത്; യഹോവയെ കാത്തിരിക്കുക; അവിടുന്ന് നിന്നെ രക്ഷിക്കും. BSB BSB: Do not say, “I will avenge this evil!” Wait on the LORD, and He will save you.
23 ULB രണ്ടുതരം തൂക്കം യഹോവയ്ക്ക് വെറുപ്പ്; കള്ളത്തുലാസും നല്ലതല്ല. BSB BSB: Unequal weights are detestable to the LORD, and dishonest scales are no good.
24 ULB മനുഷ്യന്റെ പാതകൾ യഹോവയാൽ നിയമിക്കപ്പെടുന്നു; പിന്നെ മനുഷ്യന് തന്റെ വഴി എങ്ങനെ ഗ്രഹിക്കാം? BSB BSB: A man’s steps are from the LORD, so how can anyone understand his own way?
25 ULB “ഇത് നിവേദിതം” എന്ന് തിടുക്കത്തിൽ നേരുന്നതും നേർന്നശേഷം പുനർചിന്തനം നടത്തുന്നതും മനുഷ്യന് ഒരു കെണി. BSB BSB: It is a trap for a man to dedicate something rashly, only later to reconsider his vows.
26 ULB ജ്ഞാനമുള്ള രാജാവ് ദുഷ്ടന്മാരെ പാറ്റിക്കളയുന്നു; അവരുടെ മേൽ അവൻ മെതിവണ്ടി ഉരുട്ടുന്നു. BSB BSB: A wise king separates out the wicked and drives the threshing wheel over them.
27 ULB മനുഷ്യന്റെ ആത്മാവ് യഹോവയുടെ ദീപം; അത് അവന്റെ അന്തരംഗത്തെയെല്ലാം ശോധനചെയ്യുന്നു. BSB BSB: The spirit of a man is the lamp of the LORD, searching out his inmost being.
28 ULB ദയയും വിശ്വസ്തതയും രാജാവിനെ കാക്കുന്നു; ദയകൊണ്ട് അവൻ തന്റെ സിംഹാസനത്തെ ഉറപ്പിക്കുന്നു. BSB BSB: Loving devotion and faithfulness preserve a king; by these he maintains his throne.
29 ULB യൗവനക്കാരുടെ ശക്തി അവരുടെ പ്രശംസ; വൃദ്ധന്മാരുടെ നര അവരുടെ ഭൂഷണം. BSB BSB: The glory of young men is their strength, and gray hair is the splendor of the old.
30 ULB ഹൃദയത്തിന്റെ ഉള്ളിലേക്ക് ചെല്ലുന്ന തല്ലും പൊട്ടിപ്പോകത്തക്ക അടിയും ദോഷത്തെ അടിച്ചുവാരിക്കളയുന്നു. BSB BSB: Lashes and wounds scour evil, and beatings cleanse the inmost parts.
Select verses for actions: Enter goes to them and Escape comes back.