1 ULB രാജാവിന്റെ ഹൃദയം യഹോവയുടെ കയ്യിൽ നീർത്തോട് പോലെ ഇരിക്കുന്നു; തനിക്ക് ഇഷ്ടമുള്ളേടത്തേക്കൊക്കെയും അവിടുന്ന് അതിനെ തിരിക്കുന്നു. BSB BSB: The king’s heart is a waterway in the hand of the LORD; He directs it where He pleases.
2 ULB മനുഷ്യന്റെ വഴി ഒക്കെയും അവന് ചൊവ്വായിത്തോന്നുന്നു; യഹോവയോ ഹൃദയങ്ങളെ തൂക്കിനോക്കുന്നു. BSB BSB: All a man’s ways seem right to him, but the LORD weighs the heart.
3 ULB നീതിയും ന്യായവും പ്രവർത്തിക്കുന്നത് യഹോവയ്ക്ക് ഹനനയാഗത്തെക്കാൾ സ്വീകാര്യം. BSB BSB: To do righteousness and justice is more desirable to the LORD than sacrifice.
4 ULB ഗർവ്വമുള്ള കണ്ണും അഹങ്കാരഹൃദയവും ദുഷ്ടന്മാരുടെ ദീപവും പാപം തന്നെ. BSB BSB: Haughty eyes and a proud heart—the guides of the wicked—are sin.
5 ULB ഉത്സാഹിയുടെ വിചാരങ്ങൾ സമൃദ്ധിയിലേയ്ക്ക് നയിക്കുന്നു; തിടുക്കം കൂട്ടുന്നവരൊക്കെയും ദാരിദ്ര്യത്തിലേയ്ക്ക് പോകുവാൻ ബദ്ധപ്പെടുന്നു. BSB BSB: The plans of the diligent bring plenty, as surely as haste leads to poverty.
6 ULB കള്ളനാവുകൊണ്ട് ധനം സമ്പാദിക്കുന്നത് പാറിപ്പോകുന്ന ആവിയാകുന്നു; അതിനെ അന്വേഷിക്കുന്നവർ മരണത്തെ അന്വേഷിക്കുന്നു. BSB BSB: Making a fortune by a lying tongue is a vanishing mist, a deadly pursuit.
7 ULB ദുഷ്ടന്മാരുടെ അതിക്രമം അവർക്ക് നാശകാരണമാകുന്നു; ന്യായം ചെയ്യുവാൻ അവർക്ക് മനസ്സില്ലല്ലോ. BSB BSB: The violence of the wicked will sweep them away because they refuse to do what is just.
8 ULB അകൃത്യഭാരം ചുമക്കുന്നവന്റെ വഴി വളഞ്ഞിരിക്കുന്നു; നിർമ്മലന്റെ പ്രവൃത്തിയോ ചൊവ്വുള്ളത് തന്നെ. BSB BSB: The way of a guilty man is crooked, but the conduct of the innocent is upright.
9 ULB ശണ്ഠകൂടുന്ന സ്ത്രീയോടുകൂടി വീടിനുള്ളിൽ പാർക്കുന്നതിനെക്കാൾ മേൽപുരയുടെ ഒരു കോണിൽ പാർക്കുന്നത് നല്ലത്. BSB BSB: Better to live on a corner of the roof than to share a house with a quarrelsome wife.
10 ULB ദുഷ്ടന്റെ മനസ്സ് ദോഷത്തെ ആഗ്രഹിക്കുന്നു; അവന് കൂട്ടുകാരനോട് ദയ തോന്നുന്നതുമില്ല. BSB BSB: The soul of the wicked man craves evil; his neighbor finds no favor in his eyes.
11 ULB പരിഹാസിയെ ശിക്ഷിച്ചാൽ അല്പബുദ്ധി ജ്ഞാനിയായിത്തീരും; ജ്ഞാനിയെ ഉപദേശിച്ചാൽ അവൻ പരിജ്ഞാനം പ്രാപിക്കും. BSB BSB: When a mocker is punished, the simple gain wisdom; and when a wise man is instructed, he acquires knowledge.
12 ULB നീതിമാനായ ദൈവം ദുഷ്ടന്റെ ഭവനത്തിന്മേൽ ദൃഷ്ടിവയ്ക്കുന്നു; ദുഷ്ടന്മാരെ നാശത്തിലേക്ക് മറിച്ചുകളയുന്നു. BSB BSB: The Righteous One considers the house of the wicked and brings the wicked to ruin.
13 ULB എളിയവന്റെ നിലവിളിക്ക് ചെവി പൊത്തിക്കളയുന്നവൻ വിളിച്ചപേക്ഷിക്കുമ്പോൾ തനിക്കും ഉത്തരം ലഭിക്കുകയില്ല. BSB BSB: Whoever shuts his ears to the cry of the poor, he too shall cry out and receive no answer.
14 ULB രഹസ്യത്തിൽ കൊടുക്കുന്ന സമ്മാനം കോപത്തെയും മടിയിൽ കൊണ്ടുവരുന്ന കോഴ ഉഗ്രകോപത്തെയും ശമിപ്പിക്കുന്നു. BSB BSB: A gift in secret soothes anger, and a covert bribe pacifies great wrath.
15 ULB ന്യായം പ്രവർത്തിക്കുന്നത് നീതിമാന് സന്തോഷവും ദുഷ്പ്രവൃത്തിക്കാർക്ക് ഭയങ്കരവും ആകുന്നു. BSB BSB: Justice executed is a joy to the righteous, but a terror to the workers of iniquity.
16 ULB വിവേകമാർഗ്ഗം വിട്ടുനടക്കുന്നവൻ മൃതന്മാരുടെ കൂട്ടത്തിൽ വിശ്രമിക്കും. BSB BSB: The man who strays from the path of understanding will rest in the assembly of the dead.
17 ULB ഉല്ലാസപ്രിയൻ ദരിദ്രനായിത്തീരും; വീഞ്ഞും തൈലവും പ്രിയപ്പെടുന്നവൻ ധനവാനാകുകയില്ല. BSB BSB: He who loves pleasure will become poor; the one who loves wine and oil will never be rich.
18 ULB ദുഷ്ടൻ നീതിമാന് മറുവിലയാകും; അവിശ്വസ്തൻ നേരുള്ളവർക്ക് പകരമായിത്തീരും. BSB BSB: The wicked become a ransom for the righteous, and the faithless for the upright.
19 ULB ശണ്ഠയും ദുശ്ശീലവുമുള്ള സ്ത്രീയോടുകൂടി പാർക്കുന്നതിലും നിർജ്ജനപ്രദേശത്ത് പോയി പാർക്കുന്നത് നല്ലത്. BSB BSB: Better to live in the desert than with a contentious and ill-tempered wife.
20 ULB ജ്ഞാനിയുടെ പാർപ്പിടത്തിൽ വിലയേറിയ നിക്ഷേപവും തൈലവും ഉണ്ട്; മൂഢൻ അവയെ ദുരുപയോഗം ചെയ്തുകളയുന്നു. BSB BSB: Precious treasures and oil are in the dwelling of the wise, but a foolish man consumes them.
21 ULB നീതിയും ദയയും പിന്തുടരുന്നവൻ ജീവനും നീതിയും മാനവും കണ്ടെത്തും. BSB BSB: He who pursues righteousness and loving devotion finds life, righteousness, and honor.
22 ULB ജ്ഞാനി വീരന്മാരുടെ പട്ടണത്തിൽ കയറുകയും അതിന്റെ ആശ്രയമായ കോട്ട ഇടിച്ചുകളയുകയും ചെയ്യുന്നു. BSB BSB: A wise man scales the city of the mighty and pulls down the stronghold in which they trust.
23 ULB വായും നാവും സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കഷ്ടങ്ങളിൽനിന്ന് സൂക്ഷിക്കുന്നു. BSB BSB: He who guards his mouth and tongue keeps his soul from distress.
24 ULB നിഗളവും ഗർവ്വവും ഉള്ളവന് പരിഹാസി എന്ന് പേരാകുന്നു; അവൻ ഗർവ്വത്തിന്റെ അഹങ്കാരത്തോടെ പ്രവർത്തിക്കുന്നു. BSB BSB: Mocker is the name of the proud and arrogant man—of him who acts with excessive pride.
25 ULB മടിയന്റെ കൊതി അവന് മരണകാരണം; വേലചെയ്യുവാൻ അവന്റെ കൈകൾ മടിക്കുന്നുവല്ലോ. BSB BSB: The craving of the slacker kills him because his hands refuse to work.
26 ULB ചിലർ നിത്യവും അത്യാഗ്രഹത്തോടെ ഇരിക്കുന്നു; എന്നാൽ നീതിമാൻ ലോഭിക്കാതെ കൊടുത്തുകൊണ്ടിരിക്കുന്നു. BSB BSB: All day long he covets more, but the righteous give without restraint.
27 ULB ദുഷ്ടന്മാരുടെ യാഗം വെറുപ്പാകുന്നു; അവൻ ദുഷ്ടതാത്പര്യത്തോടെ അത് അർപ്പിച്ചാൽ എത്ര അധികം! BSB BSB: The sacrifice of the wicked is detestable—how much more so when brought with ill intent!
28 ULB കള്ളസ്സാക്ഷി നശിച്ചുപോകും; ശ്രദ്ധിച്ചുകേൾക്കുന്നവന് എപ്പോഴും സംസാരിക്കാം. BSB BSB: A lying witness will perish, but the man who listens to truth will speak forever.
29 ULB ദുഷ്ടൻ മുഖധാർഷ്ട്യം കാണിക്കുന്നു; നേരുള്ളവൻ തന്റെ വഴി നന്നാക്കുന്നു. BSB BSB: A wicked man hardens his face, but the upright man makes his way sure.
30 ULB യഹോവയ്ക്കെതിരെ ജ്ഞാനവുമില്ല, ബുദ്ധിയുമില്ല, ആലോചനയുമില്ല. BSB BSB: There is no wisdom, no understanding, no counsel that can prevail against the LORD.
31 ULB കുതിരയെ യുദ്ധദിവസത്തേക്ക് ചമയിക്കുന്നു; ജയം യഹോവയിൽ നിന്ന് വരുന്നു. BSB BSB: A horse is prepared for the day of battle, but victory is of the LORD.
Select verses for actions: Enter goes to them and Escape comes back.