1 ULB ദുഷ്ടന്മാരോട് അസൂയപ്പെടരുത്; അവരോടുകൂടി ഇരിക്കുവാൻ ആഗ്രഹിക്കുകയുമരുത്. BSB BSB: Do not envy wicked men or desire their company;
2 ULB അവരുടെ ഹൃദയം അക്രമം മെനയുന്നു; കലഹം ഉണ്ടാക്കുവാൻ അവരുടെ അധരങ്ങൾ ഉപയോഗിക്കുന്നു. BSB BSB: for their hearts devise violence, and their lips declare trouble.
3 ULB ജ്ഞാനംകൊണ്ട് ഭവനം പണിയുന്നു; വിവേകംകൊണ്ട് അത് സ്ഥിരമായിവരുന്നു. BSB BSB: By wisdom a house is built and by understanding it is established;
4 ULB പരിജ്ഞാനംകൊണ്ട് അതിന്റെ മുറികളിൽ വിലയേറിയതും മനോഹരവുമായ സകല സമ്പത്തും നിറഞ്ഞുവരുന്നു. BSB BSB: through knowledge its rooms are filled with every precious and beautiful treasure.
5 ULB ജ്ഞാനിയായ പുരുഷൻ ബലവാനാകുന്നു; പരിജ്ഞാനമുള്ളവൻ ബലം വർദ്ധിപ്പിക്കുന്നു. BSB BSB: A wise man is strong, and a man of knowledge enhances his strength.
6 ULB ബുദ്ധിയുള്ള ആലോചനയാൽ നീ യുദ്ധം നടത്തി ജയിക്കും; മന്ത്രിമാരുടെ ബഹുത്വത്തിൽ രക്ഷയുണ്ട്. BSB BSB: Only with sound guidance should you wage war, and victory lies in a multitude of counselors.
7 ULB ജ്ഞാനം ഭോഷന് അപ്രാപ്യമായിരിക്കുന്നു; അവൻ പട്ടണവാതില്ക്കൽ വായ് തുറക്കുന്നില്ല. BSB BSB: Wisdom is too high for a fool; he does not open his mouth in the meeting place.
8 ULB ദോഷം ചെയ്യുവാൻ നിരൂപിക്കുന്നവനെ ദുഷ്ക്കർമ്മി എന്ന് പറഞ്ഞുവരുന്നു; BSB BSB: He who plots evil will be called a schemer.
9 ULB ഭോഷന്റെ നിരൂപണം പാപം തന്നെ; പരിഹാസി മനുഷ്യർക്ക് വെറുപ്പാകുന്നു. BSB BSB: A foolish scheme is sin, and a mocker is detestable to men.
10 ULB കഷ്ടകാലത്ത് നീ പതറിപ്പോയാൽ നിന്റെ ബലം കുറഞ്ഞുപോകും. BSB BSB: If you faint in the day of distress, how small is your strength!
11 ULB മരണത്തിന് കൊണ്ടുപോകുന്നവരെ വിടുവിക്കുക; കൊലക്കളത്തിലേക്ക് വിറച്ച് ചെല്ലുന്നവരെ രക്ഷിക്കുവാൻ ശ്രമിക്കുക. BSB BSB: Rescue those being led away to death, and restrain those stumbling toward the slaughter.
12 ULB “ഞങ്ങൾ അറിഞ്ഞില്ലല്ലോ” എന്ന് നീ പറഞ്ഞാൽ ഹൃദയങ്ങളെ തൂക്കിനോക്കുന്നവൻ ഗ്രഹിക്കുകയില്ലയോ? നിന്റെ പ്രാണനെ കാക്കുന്നവൻ അറിയുകയില്ലയോ? അവിടുന്ന് മനുഷ്യന് പ്രവൃത്തിക്ക് തക്കവണ്ണം പകരം കൊടുക്കുകയില്ലയോ? BSB BSB: If you say, “Behold, we did not know about this,” does not He who weighs hearts consider it? Does not the One who guards your life know? Will He not repay a man according to his deeds?
13 ULB മകനേ, തേൻ തിന്നുക; അത് നല്ലതല്ലോ; തേങ്കട്ട നിന്റെ അണ്ണാക്കിന് മധുരമത്രേ. BSB BSB: Eat honey, my son, for it is good, and the honeycomb is sweet to your taste.
14 ULB ജ്ഞാനവും നിന്റെ ഹൃദയത്തിന് അങ്ങനെ തന്നെ എന്നറിയുക; നീ അത് പ്രാപിച്ചാൽ പ്രതിഫലം ഉണ്ടാകും; നിന്റെ പ്രത്യാശയ്ക്ക് ഭംഗം വരികയുമില്ല. BSB BSB: Know therefore that wisdom is sweet to your soul. If you find it, there is a future for you, and your hope will never be cut off.
15 ULB ദുഷ്ടാ, നീ നീതിമാന്റെ പാർപ്പിടത്തിന് പതിയിരിക്കരുത്; അവന്റെ വിശ്രാമസ്ഥലത്തെ നശിപ്പിക്കുകയുമരുത്. BSB BSB: Do not lie in wait, O wicked man, near the dwelling of the righteous; do not destroy his resting place.
16 ULB നീതിമാൻ ഏഴുപ്രാവശ്യം വീണാലും എഴുന്നേല്ക്കും; ദുഷ്ടന്മാരോ അനർത്ഥത്തിൽ നശിച്ചുപോകും. BSB BSB: For though a righteous man may fall seven times, he still gets up; but the wicked stumble in bad times.
17 ULB നിന്റെ ശത്രു വീഴുമ്പോൾ സന്തോഷിക്കരുത്; അവൻ ഇടറുമ്പോൾ നിന്റെ ഹൃദയം ആനന്ദിക്കരുത്. BSB BSB: Do not gloat when your enemy falls, and do not let your heart rejoice when he stumbles,
18 ULB യഹോവ കണ്ടിട്ട് അവിടുത്തേയ്ക്ക് ഇഷ്ടക്കേടാകുവാനും തന്റെ കോപം അവങ്കൽനിന്ന് മാറ്റിക്കളയുവാനും മതി. BSB BSB: or the LORD will see and disapprove, and turn His wrath away from him.
19 ULB ദുഷ്പ്രവൃത്തിക്കാർനിമിത്തം മുഷിയരുത്; ദുഷ്ടന്മാരോട് അസൂയപ്പെടുകയും അരുത്. BSB BSB: Do not fret over evildoers, and do not be envious of the wicked.
20 ULB ദോഷിക്ക് പ്രതിഫലമുണ്ടാകുകയില്ല; ദുഷ്ടന്റെ വിളക്ക് കെട്ടുപോകും. BSB BSB: For the evil man has no future; the lamp of the wicked will be extinguished.
21 ULB മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക; മത്സരികളോട് ഇടപെടരുത്. BSB BSB: My son, fear the LORD and the king, and do not associate with the rebellious.
22 ULB അവരിൽനിന്ന് ആപത്ത് പെട്ടെന്ന് വരും; രണ്ടു കൂട്ടരും വരുത്തുന്ന നാശം ആരറിയുന്നു? BSB BSB: For they will bring sudden destruction. Who knows what ruin they can bring?
23 ULB ഇവയും ജ്ഞാനികളുടെ വാക്യങ്ങൾ. ന്യായവിസ്താരത്തിൽ മുഖപക്ഷം നന്നല്ല. BSB BSB: These also are sayings of the wise: To show partiality in judgment is not good.
24 ULB ദുഷ്ടനോട് “നീ നീതിമാൻ” എന്ന് പറയുന്നവനെ ജനതകൾ ശപിക്കുകയും വംശങ്ങൾ വെറുക്കുകയും ചെയ്യും. BSB BSB: Whoever tells the guilty, “You are innocent”—peoples will curse him, and nations will denounce him;
25 ULB അവനെ ശാസിക്കുന്നവർക്ക് നന്മ ഉണ്ടാകും; വലിയ അനുഗ്രഹം അവരുടെ മേൽ വരും. BSB BSB: but it will go well with those who convict the guilty, and rich blessing will come upon them.
26 ULB നേരുള്ള ഉത്തരം പറയുന്നവൻ അധരങ്ങളെ ചുംബനം ചെയ്യുന്നു. BSB BSB: An honest answer given is like a kiss on the lips.
27 ULB വെളിയിൽ നിന്റെ വേല ചെയ്യുക; വയലിൽ എല്ലാം തീർക്കുക; പിന്നീട് നിന്റെ വീട് പണിയുക. BSB BSB: Complete your outdoor work and prepare your field; after that, you may build your house.
28 ULB കാരണം കൂടാതെ കൂട്ടുകാരന് വിരോധമായി സാക്ഷിനില്ക്കരുത്; നിന്റെ അധരംകൊണ്ട് ചതിക്കുകയും അരുത്. BSB BSB: Do not testify against your neighbor without cause, and do not deceive with your lips.
29 ULB “അവൻ എന്നോടു ചെയ്തതുപോലെ ഞാൻ അവനോടു ചെയ്യുമെന്നും ഞാൻ അവന് അവന്റെ പ്രവൃത്തിക്ക് പകരം കൊടുക്കും” എന്നും നീ പറയരുത്. BSB BSB: Do not say, “I will do to him as he has done to me; I will repay the man according to his work.”
30 ULB ഞാൻ മടിയന്റെ നിലത്തിനരികിലും ബുദ്ധിഹീനന്റെ മുന്തിരിത്തോട്ടത്തിന് സമീപത്തും കൂടി പോയി BSB BSB: I went past the field of a slacker and by the vineyard of a man lacking judgment.
31 ULB അവിടെ മുള്ള് പടർന്നുപിടിച്ചിരിക്കുന്നതും കള നിറഞ്ഞ് നിലം മൂടിയിരിക്കുന്നതും അതിന്റെ കന്മതിൽ ഇടിഞ്ഞുകിടക്കുന്നതും കണ്ടു. BSB BSB: Thorns had grown up everywhere, thistles had covered the ground, and the stone wall was broken down.
32 ULB ഞാൻ അത് നോക്കി വിചാരിക്കുകയും അതു കണ്ട് ഉപദേശം പ്രാപിക്കുകയും ചെയ്തു. BSB BSB: I observed and took it to heart; I looked and received instruction:
33 ULB കുറെക്കൂടെ ഉറക്കം, കുറെക്കൂടെ നിദ്ര, കുറെക്കൂടെ കൈകെട്ടി കിടപ്പ്. BSB BSB: A little sleep, a little slumber, a little folding of the hands to rest,
34 ULB അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ട് ആയുധപാണിയെപ്പോലെയും വരും. BSB BSB: and poverty will come upon you like a robber, and need like a bandit.
Select verses for actions: Enter goes to them and Escape comes back.