1 ULB നീ അധിപതിയോടുകൂടെടി ഭക്ഷണത്തിന് ഇരിക്കുമ്പോൾ നിന്റെ മുമ്പിൽ ഇരിക്കുന്നവൻ ആരെന്ന് കരുതിക്കൊള്ളുക. BSB BSB: When you sit down to dine with a ruler, consider carefully what is set before you,
2 ULB നീ ഭോജനപ്രിയൻ ആകുന്നുവെങ്കിൽ നിന്റെ തൊണ്ടയ്ക്ക് ഒരു കത്തി വച്ചുകൊള്ളുക. BSB BSB: and put a knife to your throat if you possess a great appetite.
3 ULB അവന്റെ സ്വാദുഭോജനങ്ങൾ കൊതിക്കരുത്; അവ വഞ്ചിക്കുന്ന ഭോജനമത്രേ. BSB BSB: Do not crave his delicacies, for that food is deceptive.
4 ULB ധനവാനാകേണ്ടതിന് ബദ്ധപ്പെടരുത്; അതിനായുള്ള ബുദ്ധി വിട്ടുകളയുക. BSB BSB: Do not wear yourself out to get rich; be wise enough to restrain yourself.
5 ULB നിന്റെ ദൃഷ്ടി ധനത്തിന്മേൽ പതിക്കുന്നത് എന്തിന്? അത് ഇല്ലാതെയായിപ്പോകുമല്ലോ. കഴുകൻ ആകാശത്തേക്ക് എന്നപോലെ അത് ചിറകെടുത്ത് പറന്നുകളയും. BSB BSB: When you glance at wealth, it disappears, for it makes wings for itself and flies like an eagle to the sky.
6 ULB കണ്ണുകടിയുള്ളവന്റെ അപ്പം തിന്നരുത്; അവന്റെ സ്വാദുഭോജ്യങ്ങൾ ആഗ്രഹിക്കുകയുമരുത്. BSB BSB: Do not eat the bread of a stingy man, and do not crave his delicacies;
7 ULB അവൻ തന്റെ മനസ്സിൽ കണക്ക് കൂട്ടുന്നതുപോലെ ആകുന്നു; ‘തിന്നു കുടിച്ചുകൊള്ളുക’ എന്ന് അവൻ നിന്നോട് പറയും; അവന്റെ ഹൃദയമോ നിനക്ക് അനുകൂലമല്ല. BSB BSB: for he is keeping track, inwardly counting the cost. “Eat and drink,” he says to you, but his heart is not with you.
8 ULB നീ തിന്ന കഷണം ഛർദ്ദിച്ചുപോകും; നിന്റെ മാധുര്യവാക്ക് നഷ്ടമായെന്നും വരും. BSB BSB: You will vomit up what little you have eaten and waste your pleasant words.
9 ULB ഭോഷൻ കേൾക്കെ നീ സംസാരിക്കരുത്; അവൻ നിന്റെ വാക്കുകളുടെ ജ്ഞാനം നിരസിച്ചുകളയും. BSB BSB: Do not speak to a fool, for he will despise the wisdom of your words.
10 ULB പണ്ടേയുള്ള അതിര് നീക്കരുത്; അനാഥരുടെ നിലം ആക്രമിക്കുകയുമരുത്. BSB BSB: Do not move an ancient boundary stone or encroach on the fields of the fatherless,
11 ULB അവരുടെ പ്രതികാരകൻ ബലവാനല്ലയോ; അവർക്ക് നിന്നോടുള്ള വ്യവഹാരം അവിടുന്ന് നടത്തും. BSB BSB: for their Redeemer is strong; He will take up their case against you.
12 ULB നിന്റെ ഹൃദയം പ്രബോധനത്തിനും നിന്റെ ചെവി പരിജ്ഞാനവചനങ്ങൾക്കും സമർപ്പിക്കുക. BSB BSB: Apply your heart to instruction and your ears to words of knowledge.
13 ULB ബാലന് ശിക്ഷ കൊടുക്കാതിരിക്കരുത്; വടികൊണ്ട് അടിച്ചാൽ അവൻ ചത്തുപോകുകയില്ല. BSB BSB: Do not withhold discipline from a child; although you strike him with a rod, he will not die.
14 ULB വടികൊണ്ട് അവനെ അടിക്കുന്നതിനാൽ നീ അവന്റെ പ്രാണനെ പാതാളത്തിൽനിന്ന് വിടുവിക്കും. BSB BSB: Strike him with a rod, and you will deliver his soul from Sheol.
15 ULB മകനേ, നിന്റെ ഹൃദയം ജ്ഞാനം പഠിച്ചാൽ എന്റെ ഹൃദയവും സന്തോഷിക്കും. BSB BSB: My son, if your heart is wise, my own heart will indeed rejoice.
16 ULB നിന്റെ അധരം നേര് സംസാരിച്ചാൽ എന്റെ അന്തരംഗങ്ങൾ ആനന്ദിക്കും. BSB BSB: My inmost being will rejoice when your lips speak what is right.
17 ULB നിന്റെ ഹൃദയം പാപികളോട് അസൂയപ്പെടരുത്; നീ എല്ലായ്പോഴും യഹോവഭക്തിയോടിരിക്കുക. BSB BSB: Do not let your heart envy sinners, but always continue in the fear of the LORD.
18 ULB ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം; നിന്റെ പ്രത്യാശയ്ക്ക് ഭംഗം വരുകയുമില്ല. BSB BSB: For surely there is a future, and your hope will not be cut off.
19 ULB മകനേ, കേട്ട് ജ്ഞാനം പഠിക്കുക; നിന്റെ ഹൃദയത്തെ നേർവഴിയിൽ നടത്തിക്കൊള്ളുക. BSB BSB: Listen, my son, and be wise, and guide your heart on the right course.
20 ULB നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുത്. BSB BSB: Do not join those who drink too much wine or gorge themselves on meat.
21 ULB കുടിയനും അമിതഭോജകനും ദരിദ്രരായ്തീരും; ആലസ്യം പഴന്തുണി ഉടുക്കുമാറാക്കും. BSB BSB: For the drunkard and the glutton will come to poverty, and drowsiness will clothe them in rags.
22 ULB നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്ക് കേൾക്കുക; നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോൾ അവളെ നിന്ദിക്കരുത്. BSB BSB: Listen to your father who gave you life, and do not despise your mother when she is old.
23 ULB നീ സത്യം വില്ക്കുകയല്ല വാങ്ങുകയാണ് വേണ്ടത്; ജ്ഞാനവും പ്രബോധനവും വിവേകവും അങ്ങനെ തന്നെ. BSB BSB: Invest in truth and never sell it—in wisdom and instruction and understanding.
24 ULB നീതിമാന്റെ അപ്പൻ ഏറ്റവും ആനന്ദിക്കും; ജ്ഞാനിയുടെ ജനകൻ അവനിൽ സന്തോഷിക്കും. BSB BSB: The father of a righteous man will greatly rejoice, and he who fathers a wise son will delight in him.
25 ULB നിന്റെ അമ്മയപ്പന്മാർ സന്തോഷിക്കട്ടെ; നിന്നെ പ്രസവിച്ചവൾ ആനന്ദിക്കട്ടെ. BSB BSB: May your father and mother be glad, and may she who gave you birth rejoice!
26 ULB മകനേ, നിന്റെ ഹൃദയം എനിക്ക് തരുക; എന്റെ വഴി നിന്റെ കണ്ണിന് ഇമ്പമായിരിക്കട്ടെ. BSB BSB: My son, give me your heart, and let your eyes delight in my ways.
27 ULB വേശ്യാസ്ത്രീ ആഴമുള്ള കുഴിയും പരസ്ത്രീ ഇടുക്കമുള്ള കിണറും ആകുന്നു. BSB BSB: For a prostitute is a deep pit, and an adulteress is a narrow well.
28 ULB അവൾ പിടിച്ചുപറിക്കാരനെപ്പോലെ പതിയിരിക്കുന്നു; മനുഷ്യരിൽ അവിശ്വസ്തരെ വർദ്ധിപ്പിക്കുന്നു. BSB BSB: Like a robber she lies in wait and multiplies the faithless among men.
29 ULB ആർക്ക് കഷ്ടം, ആർക്ക് സങ്കടം, ആർക്ക് കലഹം? ആർക്ക് ആവലാതി, ആർക്ക് അനാവശ്യമായ മുറിവുകൾ, ആർക്ക് കൺചുവപ്പ്? BSB BSB: Who has woe? Who has sorrow? Who has contentions? Who has complaints? Who has needless wounds? Who has bloodshot eyes?
30 ULB വീഞ്ഞു കുടിച്ചുകൊണ്ട് നേരം വൈകിക്കുന്നവർക്കും മദ്യം രുചിനോക്കുവാൻ പോകുന്നവർക്കും തന്നെ. BSB BSB: Those who linger over wine, who go to taste mixed drinks.
31 ULB വീഞ്ഞു ചുവന്നു പാത്രത്തിൽ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുത്. BSB BSB: Do not gaze at wine while it is red, when it sparkles in the cup and goes down smoothly.
32 ULB ഒടുവിൽ അത് സർപ്പംപോലെ കടിക്കും; അണലിപോലെ കൊത്തും. BSB BSB: In the end it bites like a snake and stings like a viper.
33 ULB നിന്റെ കണ്ണുകൾ പരസ്ത്രീകളെ നോക്കും; നിന്റെ ഹൃദയം വക്രത പറയും. BSB BSB: Your eyes will see strange things, and your mind will utter perversities.
34 ULB നീ നടുക്കടലിൽ ശയിക്കുന്നവനെപ്പോലെയും പാമരത്തിന്റെ മുകളിൽ ഉറങ്ങുന്നവനെപ്പോലെയും ആകും. BSB BSB: You will be like one sleeping on the high seas or lying on the top of a mast:
35 ULB “അവർ എന്നെ അടിച്ചു എനിക്കു നൊന്തില്ല; അവർ എന്നെ തല്ലി, ഞാൻ അറിഞ്ഞതുമില്ല. ഞാൻ എപ്പോൾ ഉണരും? ഞാൻ ഇനിയും അതു തന്നെ തേടും” എന്ന് നീ പറയും. BSB BSB: “They struck me, but I feel no pain! They beat me, but I did not know it! When can I wake up to search for another drink?”
Select verses for actions: Enter goes to them and Escape comes back.